"ലോത്തിന്റെ ഭാര്യയെ ഓര്ത്തുകൊള്ളുക". ഈ തലമുറയിലെ ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയ്ക്ക് മുന്നറിയിപ്പ് നല്കുവാന് കര്ത്താവ് ഉപയോഗിക്കുന്നതാണിത്. ലോത്തിന്റെ ഭാര്യയ്ക്ക് എന്ത് സംഭവിച്ചുവെന്ന് നാം ഓര്ക്കണം; അവള് വിട്ടുപോകുവാന് തയ്യാറല്ലായിരുന്നു. അപ്പോഴും അവളുടെ ഹൃദയം ഈ ലോകജീവിതത്തിലെ കാര്യങ്ങളില് പറ്റിയിരിക്കയും നശിക്കുവാന് പോകുന്ന പട്ടണത്തില് അവള് ശ്രദ്ധിക്കുകയും ചെയ്തു, മാത്രമല്ല അവള് അത് വിടുവാന് ഒരുക്കമല്ലായിരുന്നു. കര്ത്താവ് പറഞ്ഞിരിക്കുന്നു, "യേശു അവനോട്: കലപ്പയ്ക്കു കൈ വച്ചശേഷം പുറകോട്ടു നോക്കുന്നവൻ ആരും ദൈവരാജ്യത്തിനു കൊള്ളാകുന്നവനല്ല എന്നു പറഞ്ഞു" (ലൂക്കോസ് 9:62).
നശിക്കുന്ന നഗരത്തില് നമ്മുടെ ഹൃദയം അകപ്പെടുകയും കുടുങ്ങുകയും ചെയ്യുമ്പോള്, നാം ലോത്തിന്റെ ഭാര്യയെക്കുറിച്ചുള്ള മുന്നറിയിപ്പ് ഓര്ക്കണം. ലോത്തിന്റെ ഭാര്യ ഒരു ക്രിസ്ത്യാനിയായിരുന്നു, എന്നാല് അത് പേരിനുമാത്രം. ഈ ലോകത്തിലെ കാര്യങ്ങള് പുറകില് ഉപേക്ഷിക്കുവാനും പൂര്ണ്ണഹൃദയത്തോടെയുള്ള സമര്പ്പണത്തോടെ കര്ത്താവിനെ പിന്പറ്റുവാന് നാം തയ്യാറാകുകയും വേണം. അപ്പോസ്തലനായ പൌലോസ് എഴുതിയിരിക്കുന്നു, "പിമ്പിലുള്ളത് മറന്നും മുമ്പിലുള്ളതിന് ആഞ്ഞുംകൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിനായി ലാക്കിലേക്ക് ഓടുന്നു". (ഫിലിപ്പിയര് 3:14).
നമ്മുടെതായ ജീവിതത്തിലും, ഈ ലോകത്തിലെ കാര്യങ്ങളോടു നാമും കുടുങ്ങിപോകുവാന് സാദ്ധ്യതയുണ്ട്. ദൈവത്തേയും ലോകത്തേയും സേവിക്കുവാന് പരിശ്രമിക്കത്തക്കവിധം, നമ്മുടെ ഹൃദയം വിഭജിക്കപ്പെടുവാന് നാം പലപ്പോഴും അനുവദിക്കാറുണ്ട്. എന്നാല് യേശു ഇങ്ങനെ മുന്നറിയിപ്പ് നല്കുന്നു, രണ്ട് യജമാനന്മാരെ സേവിക്കുവാന് നമുക്ക് സാധിക്കുകയില്ല (മത്തായി 6:24). പിറകോട്ടു നോക്കാതെ, പൂര്ണ്ണഹൃദയത്തോടെ കര്ത്താവിനെ പിന്പറ്റുവാന് നാം തീരുമാനിക്കണം.
മരിയ (പേര് മാറ്റിയിരിക്കുന്നു) എന്ന് പേരുള്ള ഒരു സ്ത്രീ പാവപ്പെട്ട ഒരു കുടുംബത്തിലാണ് വളര്ന്നത് അതുകൊണ്ട് തന്നെ വിജയകരമായി ബിസിനസ് ചെയ്യുന്ന ഒരു വ്യക്തിയായി മാറിയിട്ട് തന്റെ കുടുംബത്തിനു നല്ലൊരു ജീവിതം പ്രദാനം ചെയ്യണമെന്ന് അവള് എപ്പോഴും സ്വപ്നം കണ്ടു. അനേകം തടസങ്ങളുടെയും തിരിച്ചടികളുടേയും നടുവിലും, മരിയ കരുണാ സദന് മിനിസ്ട്രിയോട് ചേര്ന്ന് കര്ത്താവിനെ സേവിച്ചു. വീട്ടില് ഉണ്ടാക്കിയ അച്ചാറുകളും, ഉണക്കമീനും, കരകൌശല വസ്തുക്കളും വില്ക്കുന്ന ഒരു ചെറിയ കച്ചവടം അവള് ആരംഭിച്ചു.
മരിയയുടെ ബിസിനസ് വളരുവാന് തുടങ്ങിയപ്പോള്, യോഗങ്ങളില് സംബന്ധിക്കുവാനും കര്ത്താവിനെ സേവിക്കുവാനും അവള്ക്കു സമയം വേണ്ടപോലെ കണ്ടെത്തുവാന് കഴിയാതെവന്നു. പുതിയതായി അവള്ക്കു ലഭിച്ച വിജയങ്ങളുടെ കൂടെ ഈ ലോകത്തിന്റെ പ്രലോഭനങ്ങളും അഭിലാഷങ്ങളും കടന്നുവന്നു. ദൈവത്തിന്റെ ഹിതം ചെയ്യുന്നതില് ഉപരിയായി മരിയ അവളുടെ സ്വന്തം സുഖത്തിലും അഭിലാഷങ്ങളിലും ശ്രദ്ധ പതിപ്പിക്കുവാന് തുടങ്ങി.
ഒരു ദിവസം, മരിയ കരുണാ സദനിലെ ഒരു ടെലിവിഷന് പരിപാടിയില് സംപ്രേഷണം ചെയ്ത ഒരു സന്ദേശം കേള്ക്കുവാന് ഇടയായി, അതില് ലോത്തിന്റെ ഭാര്യയെക്കുറിച്ചും ഈ ലോകത്തിന്റെ കാര്യങ്ങളില് പറ്റിപ്പിടിച്ചാല് ഉണ്ടാകുന്ന അപകടങ്ങളെപ്പറ്റിയുമാണ് സംസാരിച്ചത്. പരിശുദ്ധാത്മാവിനാല് അവള്ക്കു പാപബോധം ഉണ്ടാകുകയും താനും ഈ ലോകത്തിന്റെ കാര്യങ്ങളിലേക്ക് തിരിഞ്ഞുനോക്കുകയും അവയില് കുടുങ്ങികിടക്കുകയും ചെയ്യുന്ന ലോത്തിന്റെ ഭാര്യയെപോലെ ആയിരിക്കുന്നുവെന്ന് അവള് തിരിച്ചറിയുകയും ചെയ്തു.
ഇന്ന്, മരിയ ഒരു പ്രെത്യേക സംസ്ഥാനത്ത് കര്ത്താവിനെ സേവിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോഴും അവളുടെ ബിസിനസ് അവള് നടത്തുന്നുണ്ട്, എന്നാല് തന്റെ ബിസിനസില് നിന്നും വിറ്റുകിട്ടുന്ന പണം അവളുടെ ഗ്രാമത്തിലെ അനേക യ്യൌവനക്കാരുടെ വിദ്യാഭ്യാസത്തിനും സഹായത്തിനുമായി അവള് ഉപയോഗിക്കുന്നു.
അവളുടെ തലമുറയില്, ലോത്തിന്റെ ഭാര്യ ദൈവത്തിന്റെ ഒരു അനുകാരിയായിട്ടാണ് കരുതപ്പെട്ടിരുന്നത്. അവള് ജീവിച്ചത് നീതിമാനായ തന്റെ ഭര്ത്താവിന്റെ കൂടെയായിരുന്നു, എന്നാല് അവള്ക്കു എപ്പോഴും രണ്ടു നിലപാടാണ് ഉണ്ടായിരുന്നത്. അവളുടെ ഹൃദയത്തില് വല്ലാതെ പിടിമുറുക്കിയിരുന്ന സോദോമിന്റെ അഭിലാഷങ്ങളില് നിന്നും അവളുടെ ഹൃദയം ഒരിക്കലും വേര്തിരിഞ്ഞിരുന്നില്ല. തീയാലും ഗന്ധകത്താലും ആ പട്ടണം നശിപ്പിക്കപ്പെടുവാന് പോകുന്നുവെന്ന് അവള് അറിഞ്ഞിരുന്നുവെങ്കിലും, അവള് പുറകില് വിട്ടിട്ട് പോകുന്ന കാര്യങ്ങളിലേക്ക് അവസാനമായി ഒന്ന് നോക്കുവാന് അവള് തുനിഞ്ഞു. അതിന്റെ ഫലമായി, ഭൂമിയുടെ ഉപ്പാകുന്നതിനു പകരം അവള് ഒരു ഉപ്പുതൂണായി മാറി.
പ്രാര്ത്ഥന
പിതാവേ, എന്റെ ജീവിതവും, എന്റെ കുടുംബവും മലിനമായ വസ്തുക്കളും വിഷയങ്ങളും തമ്മിലുള്ള എല്ലാ ദൈവീകമല്ലാത്ത കെട്ടുകളും യേശുവിന്റെ നാമത്തില് പൊട്ടിപോകട്ടെയെന്ന് ഞാന് പ്രാര്ത്ഥിക്കുന്നു. ഞാനുമായി ബന്ധപ്പെട്ട സകല കാര്യങ്ങളിലും വ്യക്തികളുടെമേലും യേശുവിന്റെ രക്തം ഞാന് പുരട്ടുന്നു, എല്ലാ തിന്മയില് നിന്നും അങ്ങയുടെ സംരക്ഷണവും വിടുതലും ഉണ്ടാകുവാനായി ഞാന് അപേക്ഷിക്കുന്നു. എന്നോടുള്ള അങ്ങയുടെ സ്നേഹത്തിനും കരുണയ്ക്കുമായി അങ്ങേയ്ക്ക് നന്ദി പറയുന്നു. യേശുവിന്റെ നാമത്തില് ഞാന് പ്രാര്ത്ഥിക്കുന്നു, ആമേന്.
Join our WhatsApp Channel
Most Read
● ദെബോരയുടെ ജീവിതത്തില് നിന്നുള്ളതായ പാഠങ്ങള്● ദൈവത്തിന്റെ വചനം വായിക്കുന്നതിന്റെ 5 പ്രയോജനങ്ങള്
● വിത്തിന്റെ ശക്തി - 1
● അത്യധികമായി വളരുന്ന വിശ്വാസം
● നിങ്ങളുടെ അനുഭവങ്ങള് വൃഥാവാക്കരുത്
● നിങ്ങള് ഏകാന്തതയോടു പോരാടുന്നവരാണോ?
● കടത്തില് നിന്നും പുറത്തു വരിക : സൂചകം # 1
അഭിപ്രായങ്ങള്