അനുദിന മന്ന
യുദ്ധത്തിനായുള്ള പരിശീലനം
Monday, 19th of February 2024
1
0
930
Categories :
ആത്മീക പോരാട്ടങ്ങള്‍ (Spiritual Warfare)
കീശിന്‍റെ മകനായ ശൌലിന്‍റെ നിമിത്തം ദാവീദ് ഒളിച്ചു പാര്‍ത്തിരുന്നപ്പോള്‍ സിക്ലാഗില്‍ അവന്‍റെ അടുക്കല്‍ വന്നവര്‍ ആവിത്- അവര്‍ വീരന്മാരുടെ കൂട്ടത്തില്‍ അവനു യുദ്ധത്തില്‍ തുണചെയ്തു; അവര്‍ വില്ലാളികളും വലംകൈകൊണ്ടും ഇടംകൈകൊണ്ടും കല്ലെറിവാനും വില്ലുകൊണ്ട് അമ്പെയ്യുവാനും സമര്‍ത്ഥന്മാര്‍ ആയിരുന്നു:- ബെന്യാമീന്യരായ ശൌലിന്‍റെ സഹോദരന്മാരുടെ കൂട്ടത്തിലുള്ളവര്‍ ആയിരുന്നു അവര്‍. (1 ദിനവൃത്താന്തം 12:1,2).
ദാവീദിനെ അനുഗമിച്ചിരുന്ന ആളുകളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്വഭാവസവിശേഷത യുദ്ധം ചെയ്യുവാനുള്ള അവരുടെ കഴിവ് ആയിരുന്നു. വലംകൈകൊണ്ടും ഇടംകൈകൊണ്ടും കല്ലെറിവാനും യുദ്ധം ചെയ്യേണ്ടത് എങ്ങനെയെന്നും അവര്‍ പഠിച്ചിരുന്നു.
നിങ്ങള്‍ എപ്പോഴെങ്കിലും ഒരു ബോള്‍ എറിഞ്ഞിട്ടുണ്ടെങ്കില്‍, നിങ്ങളുടെ ബലമുള്ള കൈകൊണ്ടു ഫലപ്രദമായി ലക്ഷ്യം നേടാം എന്നുള്ള കാര്യം നിങ്ങള്‍ക്ക് അറിയാവുന്നതാണ്; എന്നാല്‍ മറ്റെ കൈകൊണ്ടു എറിയുവാന്‍ ശ്രമിച്ചാല്‍, കൃത്യമായി എറിയുവാന്‍ അത് വളരെ ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ ദാവീദിനെ അനുഗമിച്ചിരുന്ന ആളുകള്‍ രണ്ടു കൈകൊണ്ടും ഫലപ്രദമായി എറിയുവാന്‍ പഠിച്ചിരുന്നു! അങ്ങനെയുള്ള പാടവം നേടിയെടുക്കുവാന്‍ മാസങ്ങളുടെ പരിശീലനം നടത്തി കാണുമായിരിക്കും.
നാം ജഡരക്തങ്ങളോടല്ല എന്നാല്‍ ആത്മാവില്‍ പോരാടുവാന്‍ പഠിക്കേണ്ടത് ആവശ്യമാണ്. നമ്മുടെ ആത്മീക ആയുധങ്ങള്‍ ഉപയോഗിക്കുവാന്‍ നാം പരിശീലിക്കുകയും അത് കൃത്യമായി ഉപയോഗിക്കുവാന്‍ അറിയുകയും വേണം. നൈപുണ്യത്തോടെയും ആത്മീക അധികാരത്തോടെയും ഉപയോഗിക്കുമ്പോള്‍ ദൈവവചനം മൂര്‍ച്ചയേറിയ ഒരു വാളാണ്.
വിശ്വാസത്താല്‍ അവര്‍ രാജ്യങ്ങളെ അടക്കി, നീതി നടത്തി, വാഗ്ദത്തം പ്രാപിച്ചു, സിംഹങ്ങളുടെ വായ് അടെച്ചു. (എബ്രായര്‍ 11:33).
ഒരു സാഹചര്യത്തിന് അനുയോജ്യമായ ദൈവവചനത്തിനു അതിശക്തമായ സൌഖ്യങ്ങളും വിടുതലുകളും കൊണ്ടുവരുവാന്‍ കഴിയും. എന്നിരുന്നാലും, പോരാട്ടത്തില്‍ ഉപയോഗിക്കാന്‍ സാധിക്കണമെങ്കില്‍ നാം ദൈവവചനം അറിയുകയും ആത്മാവില്‍ നടക്കുകയും വേണം.
ഫലപ്രദമായ പ്രാര്‍ത്ഥനാ വീരന്മാര്‍ ആയിരിക്കുവാന്‍, നാം നമ്മുടെ മനസ്സിനെ പരിശീലിപ്പിക്കുകയും ഏകാഗ്രമാക്കുകയും വേണം അപ്പോള്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ ആത്മാവില്‍ പലതിനെയും തകര്‍ക്കുന്ന ലേസര്‍ രശ്മികളെപോലെ ആയി മാറുവാന്‍ ഇടയാകും. ഈ ദിവസങ്ങളിലും, കാലങ്ങളിലും, ആത്മീക യുദ്ധത്തിനായി കര്‍ത്താവായ യേശു നമ്മെ വിളിക്കുകയാണ്, നമ്മുടെ മുന്നേറ്റത്തിനും വിജയത്തിനും നമ്മുടെ പരിശീലനം വളരെ നിര്‍ണ്ണായകം ആകുന്നു.
നാം ദൈവവചനം അറിയുകയും അത് നൈപുണ്യത്തോടെ ഉപയോഗിക്കുകയും വേണം, അതുപോലെ നാം വിളിക്കപ്പെട്ടിരിക്കുന്ന ആത്മീക ഉദ്ദേശത്തിനായി പ്രാര്‍ത്ഥനയില്‍ ഏകാഗ്രമായിരിക്കുവാന്‍ നാം പഠിക്കുകയും വേണം. ദാവീദിന്‍റെ വീരന്മാരായ പുരുഷന്മാരില്‍ നിന്നും നമുക്ക് പ്രചോദനം ഉള്‍കൊള്ളാം, അന്ധകാര ശക്തിയുമായുള്ള നമ്മുടെ പോരാട്ടത്തെ ലക്ഷ്യബോധത്തോടെ നേരിടുവാന്‍ ശുഷ്കാന്തിയോടെ പരിശീലനം നേടാം.

ഏറ്റുപറച്ചില്‍
യുദ്ധത്തിനായി എന്‍റെ കൈകളെയും പോരിനായി എന്‍റെ വിരലുകളെയും അഭ്യസിപ്പിക്കുന്ന എന്‍റെ പാറയാകുന്ന യഹോവ വാഴ്ത്തപ്പെട്ടവന്‍.
Join our WhatsApp Channel
Most Read
● ദൈവത്തിന്‍റെ ഫ്രീക്വന്സിയിലേക്ക് തിരിയുക● അധര്മ്മത്തിനുള്ള പൂര്ണ്ണമായ പരിഹാരം
● ജീവന് രക്തത്തിലാകുന്നു
● വില കൊടുക്കുക
● എങ്ങനെയാണ് യാഗപീഠത്തിന്മേല് അഗ്നി ഉണ്ടാകുന്നത്
● പര്വതങ്ങളുടെയും താഴ്വരയുടേയും ദൈവം
● കുറ്റപ്പെടുത്തല് മാറ്റികൊണ്ടിരിക്കുക
അഭിപ്രായങ്ങള്‍