അനുദിന മന്ന
അസാധാരണമായ ആത്മാക്കള്‍
Tuesday, 14th of February 2023
1
0
700
Categories :
Deliverance
Home
"ജഡത്തിന്റെ പ്രവൃത്തികളോ ദുർന്നടപ്പ്, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്ത് മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ മുമ്പേ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുൻകൂട്ടി പറയുന്നു". (ഗലാത്യര്‍ 5:19-21).
ജഡത്തിന്റെ പ്രവൃത്തികൾ അതിന്റെ പൂർണ്ണശക്തിയോടെ വെളിപ്പെടുവാൻ ആരംഭിക്കുമ്പോൾ നാം അവസാന കാലങ്ങളിൽ ആയിരിക്കുന്നു എന്നതിൽ സംശയമില്ല. വിശ്വാസികൾ പോലും വളരെ ശ്രദ്ധയോടെ ആയിരിക്കേണ്ട, തന്റെ വ്യത്യസ്ത ആത്മാക്കളെ സാത്താൻ ഭൂമിയിലേക്ക് അയച്ചുകൊണ്ടിരിക്കുന്ന കാലത്താണ് നാം ആയിരിക്കുന്നത്. നമ്മുടെ ഹൃദയങ്ങളെ സൂക്ഷിക്കുകയും ഉണർന്നിരിക്കുകയും ചെയ്യേണ്ട സമയത്താണ് നാം ആയിരിക്കുന്നത് അല്ലെങ്കിൽ ഈ നശീകരണ ശക്തികൾക്ക് നാം ഇരയായിത്തീരും. ഈ ആത്മാക്കളുടെ വിവിധ രീതിയിലുള്ള വെളിപ്പെടലിനെ സംബന്ധിച്ച് വേദപുസ്തകം സംസാരിക്കുന്നു, ആകയാൽ അതിന് ഒരു ഇരയായി മാറാതിരിക്കുവാൻ നാം വളരെയധികം ശ്രദ്ധാലുക്കൾ ആയിരിക്കണം.
അതുപോലെ, ക്രിസ്തുവിന്റെ ഈ ഭൂമിയിലേക്കുള്ള മടങ്ങിവരവിന് മുമ്പ്, അന്ത്യകാലത്ത് അധികമായി കാണുന്ന പാപങ്ങളുടെ ഒരു പട്ടിക വെളിപ്പാട് പുസ്തകം നൽകുന്നുണ്ട്. ഉദാഹരണത്തിന്, വെളിപ്പാട് 9:20-21ൽ വേദപുസ്തകം പറയുന്നു, "ഈ ബാധകളാൽ മരിച്ചുപോകാത്ത ശേഷം മനുഷ്യരോ ദുർഭൂതങ്ങളെയും, കാൺമാനും കേൾപ്പാനും നടപ്പാനും വഹിയാത്ത പൊന്ന്, വെള്ളി, ചെമ്പ്, കല്ല്, മരം ഇവകൊണ്ടുളള ബിംബങ്ങളെയും നമസ്കരിക്കാതവണ്ണം തങ്ങളുടെ കൈപ്പണി വിട്ടു മാനസാന്തരപ്പെട്ടില്ല. തങ്ങളുടെ കൊലപാതകം, ക്ഷുദ്രം, ദുർന്നടപ്പ്, മോഷണം എന്നിവ വിട്ടു മാനസാന്തരപ്പെട്ടതുമില്ല".
ഈ ആത്മാക്കളിലൊന്ന് ക്ഷുദ്രം ആകുന്നു. അന്ത്യകാലത്ത് ജനങ്ങളെ നിയന്ത്രിക്കുന്ന ആത്മാക്കളിൽ ഒരുപക്ഷേ ഏറ്റവും ശക്തിയേറിയത് ആയിരിക്കാം അത്. ക്ഷുദ്രം എന്നത് മന്ത്രവാദം അഥവാ ആഭിചാരവുമായി ബന്ധപ്പെട്ടതാണെന്നു നാം ചിന്തിക്കുന്നു. എന്നാല്‍, ഈ വാക്കിന്റെ അര്‍ത്ഥം വളരെ ആഴമുള്ളതാണ്. ക്ഷുദ്രം എന്നതിന്റെ ഗ്രീക്ക് പദം 'ഫാര്മക്കിയ' എന്നാകുന്നു.
വെളിപ്പാട് 18:23 ല്‍ വേദപുസ്തകം പറയുന്നു, "വിളക്കിന്റെ വെളിച്ചം ഇനി നിന്നിൽ പ്രകാശിക്കയില്ല; മണവാളന്റെയും മണവാട്ടിയുടെയും സ്വരം ഇനി നിന്നിൽ കേൾക്കയില്ല; നിന്റെ വ്യാപാരികൾ ഭൂമിയിലെ മഹത്തുക്കൾ ആയിരുന്നു; നിന്റെ ക്ഷുദ്രത്താൽ സകല ജാതികളും വശീകരിക്കപ്പെട്ടിരുന്നു". ഇംഗ്ലീഷിലെ ഫാര്‍മസി എന്ന പദം നമുക്ക് ഈ വാക്കില്‍ നിന്നുമാണ് ലഭിച്ചത്. ഇത് പുതിയനിയമത്തില്‍ അഞ്ചു പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. (ഗലാത്യര്‍ 5:20; വെളി 9:21; 18:23; 21:8; 22:15). ചില സന്ദര്‍ഭങ്ങളില്‍ ഇതിനെ "ക്ഷുദ്രം" എന്നും മറ്റ് സന്ദര്‍ഭങ്ങളില്‍ ഇതിനെ "ആഭിചാരം" എന്നും വ്യാഖ്യാനിച്ചിരിക്കുന്നു.
അടുത്ത സ്നേഹിതനായ ഒരു പാസ്റ്റര്‍ ഒരിക്കല്‍ മറ്റു വ്യക്തികളുമായി ഒരു ആഘോഷത്തില്‍ പങ്കെടുക്കുകയായിരുന്നു. (ഇത് അദ്ദേഹം രക്ഷിക്കപ്പെടുന്നതിനു മുമ്പുള്ള കാര്യമാണ്). അവര്‍ എല്ലാവരും മദ്യപിക്കയും അമിതമായി മയക്കുമരുന്ന് ഉപയോഗിക്കയും ചെയ്യുമ്പോള്‍, ഭയപ്പെടുത്തുന്ന, വിചിത്രമായ ഒരു രൂപം മുറിയിലൂടെ പോകുന്നതായി അവന് കാണുവാന്‍ ഇടയായി. അത് ഒരു പിശാചായിരിക്കും എന്ന് കരുതി അവന് അലറിവിളിച്ചു. അവന് യേശുവേ എന്ന് വിളിച്ചു, അപ്പോള്‍ ആ രൂപം വായുവില്‍ അലിഞ്ഞുചേര്‍ന്നു. ആശ്ചര്യകരമായ കാര്യം എന്തെന്നാല്‍ അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചുകൊണ്ടിരുന്ന അവന്റെ സുഹൃത്തുക്കള്‍ എല്ലാവരും പെട്ടെന്ന് തങ്ങളുടെ സുബോധത്തിലേക്ക് വന്നു. അവന് അവരോടു ഈ രൂപത്തെക്കുറിച്ച് പറഞ്ഞു. അവരും ആ രൂപത്തെ കണ്ടതായി അംഗീകരിച്ചു. അത് ആസക്തിയുടെ പിശാചായിരുന്നു. അവരെല്ലാവരും പിന്നീട് രക്ഷിക്കപ്പെട്ടു.
അതുപോലെയുള്ള അസാധാരണമായ ആത്മാക്കളുടെ അടിമകളാണെന്ന് തങ്ങളെത്തന്നെ കണ്ടെത്തിയ എത്ര ആളുകളുണ്ട്? അങ്ങനെയുള്ള ആത്മാക്കള്‍ നമ്മെ വശീകരിക്കാതെ ഇരിക്കത്തക്കവണ്ണം നാം വളരെ ശ്രദ്ധാലുക്കള്‍ ആയിരിക്കണം. പ്രധാനപ്പെട്ട കാര്യം ദൈവത്തിന്റെ ആത്മാവിനാല്‍ എപ്പോഴും നിറഞ്ഞവര്‍ ആയിരിക്കുക എന്നുള്ളതാകുന്നു. എഫെസ്യര്‍ 5:18-21 വരെ വേദപുസ്തകം പറയുന്നു, "വീഞ്ഞു കുടിച്ചു മത്തരാകരുത്; അതിനാൽ ദുർന്നടപ്പ് ഉണ്ടാകുമല്ലോ. ആത്മാവു നിറഞ്ഞവരായി, സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും തമ്മിൽ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തിൽ കർത്താവിനു പാടിയും കീർത്തനം ചെയ്തും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന് എല്ലായ്പോഴും എല്ലാറ്റിനുവേണ്ടിയും സ്തോത്രം ചെയ്തുകൊൾവിൻ. ക്രിസ്തുവിന്റെ ഭയത്തിൽ അന്യോന്യം കീഴ്പെട്ടിരിപ്പിൻ".
ശരിയായ ആളുകളുമായി നിങ്ങള്‍ എല്ലായിപ്പോഴും ബന്ധപ്പെട്ടിരിക്കുക. ഇങ്ങനെയുള്ള അസാധാരണമായ ആത്മാക്കളെ ജനങ്ങളിലേക്ക് പകരപ്പെടുന്ന പാട്ടുകളും ഇന്ന് നമുക്കുണ്ട്. ആ കാരണത്താലാണ് സങ്കീര്‍ത്തനങ്ങളും ആത്മീക ഗീതങ്ങളും ആലപിക്കുവാന്‍ വേദപുസ്തകം അനുശാസിക്കുന്നത്, അങ്ങനെ നിങ്ങളുടെ ആത്മീക മനുഷ്യന് കര്‍ത്താവിനായി ജീവിച്ചിരിക്കയും, ഈ അന്ത്യകാലത്തുള്ള ഇങ്ങനെയുള്ള ആത്മാക്കള്‍ക്ക് എതിരായി വാതില്‍ അടയ്ക്കുകയും ചെയ്യും.
പ്രാര്‍ത്ഥന
പിതാവേ, യേശുവിന്റെ നാമത്തില്‍, ഇന്ന് എന്റെ ഹൃദയത്തില്‍ പകരപ്പെട്ട അങ്ങയുടെ വചനത്തിന്റെ വെളിച്ചത്തിനായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. സത്യത്താല്‍ എന്റെ ഹൃദയത്തിന്റെ കവാടം സൂക്ഷിക്കുവാന്‍ അവിടുന്ന് എന്നെ സഹായിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഈ അന്ത്യകാലത്തെ തിരമാലകളാലും കൊടുങ്കാറ്റുകളാലും ഞാന്‍ മാഞ്ഞുപോകാതെ ഇരിക്കേണ്ടതിനു വിശ്വാസത്തിന്റെ സ്ഥിരതയ്ക്കായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. യേശുവിന്റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #18● പര്‍വതങ്ങളുടെയും താഴ്വരയുടേയും ദൈവം
● ദൈവരാജ്യത്തിലെ താഴ്മയും ബഹുമാനവും
● അത്ഭുതമായതിലുള്ള പ്രവര്‍ത്തികള്‍ : സൂചകം # 1
● സ്ഥിരതയുടെ ശക്തി
● നിങ്ങളുടെ പ്രതികരണം എന്താണ്?
● പ്രിയപ്പെട്ടതല്ല പ്രത്യുത ദൃഢമായ ബന്ധം
അഭിപ്രായങ്ങള്‍