അനുദിന മന്ന
നിങ്ങളുടെ ഭവനത്തിന്റെ പരിതഃസ്ഥിതി മാറ്റുക - 3
Friday, 17th of February 2023
1
0
739
Categories :
അന്തരീക്ഷം (Atmosphere)
വിടുതല്‍ (Deliverance)
"അങ്ങനെ ശമൂവേൽ തൈലക്കൊമ്പ് എടുത്ത് അവന്റെ സഹോദരന്മാരുടെ നടുവിൽവച്ച് അവനെ അഭിഷേകം ചെയ്തു; യഹോവയുടെ ആത്മാവ് അന്നുമുതൽ ദാവീദിന്മേൽ വന്നു. ശമൂവേൽ എഴുന്നേറ്റ് രാമായിലേക്കു പോയി". (1 ശമുവേല്‍ 16:13).
മോശെയുടെ കാലങ്ങളില്‍, മഹാപുരോഹിതന്മാരെയും തന്റെ മക്കളേയും അഭിഷേകം ചെയ്യുവാനും, സമാഗമനക്കുടാരത്തിലെ ഉപകരണങ്ങളില്‍ പുരട്ടുവാനും, കാഴ്ചയപ്പത്തിന്റെ മേശമേല്‍ ഉണ്ടായിരുന്ന അപ്പം കുഴയ്ക്കുവാന്‍ പോലും എണ്ണ ഉപയോഗിച്ചിരുന്നതായി, പുറപ്പാട് 29, 30, 40 അദ്ധ്യായങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. പുറപ്പാട് 40:9-11 വരെ വേദപുസ്തകം പറയുന്നു, "അഭിഷേകതൈലം എടുത്തു തിരുനിവാസവും അതിലുള്ള സകലവും അഭിഷേകം ചെയ്ത് അതും അതിന്റെ ഉപകരണങ്ങളൊക്കെയും ശുദ്ധീകരിക്കേണം; അതുവിശുദ്ധമായിരിക്കേണം. 10ഹോമയാഗപീഠവും അതിന്റെ ഉപകരണങ്ങളൊക്കെയും അഭിഷേകം ചെയ്തു യാഗപീഠം ശുദ്ധീകരിക്കേണം; യാഗപീഠം അതിവിശുദ്ധമായിരിക്കേണം. 11തൊട്ടിയും അതിന്റെ കാലും അഭിഷേകം ചെയ്തു ശുദ്ധീകരിക്കേണം".
ആളുകളെ ഒരു ദൌത്യത്തിനായി നിയമിക്കുന്ന വേളയിലാണ് അഭിഷേകതൈലം പ്രധാനമായും അവരുടെമേല്‍ പുരട്ടുന്നത്. അത് ദൈവീക സാന്നിധ്യത്തിന്റെയും പ്രകൃത്യാതീതമായ ശക്തിയുടെയും തെളിവായിരുന്നു. യിസ്രായേലിലെ എല്ലാ രാജാക്കന്മാരും സിംഹാസനത്തില്‍ കയറുന്നതിനു മുമ്പ് അഭിഷേകം ചെയ്യപ്പെടണമായിരുന്നു. ദാവീദ് അഭിഷേകം ചെയ്യപ്പെട്ടപ്പോള്‍, ദൈവത്തിന്റെ ആത്മാവ് അവന്റെമേല്‍ വരുവാന്‍ ഇടയായി. അതുകൊണ്ട്, ഇത് ദൈവത്തിന്റെ ആതമാവിനെ കൈമാറ്റം ചെയ്യുവാനുള്ള ഒരു മാധ്യമം കൂടിയാകുന്നു. ആകയാല്‍, നിങ്ങളുടെ മക്കളെ എല്ലാ സമയങ്ങളിലും അഭിഷേകം ചെയ്യുക.
ചില ആളുകള്‍ അത് തങ്ങളുടെ ഉത്തരവാദിത്വമായി അവര്‍ക്ക് തോന്നുന്നതിനു അല്ലെങ്കില്‍ അങ്ങനെ ചെയ്യുവാന്‍ മതിയായ വിശ്വാസം ഉണ്ടാകുന്നതിനു മുമ്പ് അപ്രകാരമുള്ള ഒരു യോഗം പാസ്റ്റര്‍ ക്രമീകരിക്കുന്നതുവരെ കാത്തിരിക്കുന്നു. എന്നാല്‍, അങ്ങനെയാകരുത്. നാം വിശ്വാസത്താല്‍ ദൈവരാജ്യത്തിന്റെ മര്‍മ്മങ്ങളില്‍ വ്യാപൃതരാകുമെങ്കില് ദൈവം മാറാത്തവനായി കൂടെനില്‍ക്കും. അഭിഷേകം ഈ അന്ത്യകാലത്തിലെ ദുഷ്ടാത്മക്കളെ നിങ്ങളുടെ മക്കളില്‍ നിന്നും കുടുംബങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തുകയും അവരിലേക്കുള്ള ദൈവാത്മാവിന്റെ പകര്‍ച്ചയെ നടപ്പിലാക്കുകയും ചെയ്യുന്നു. അവര്‍ പോകുന്ന എല്ലായിടത്തും അവര്‍ പരിശുദ്ധാത്മാവിന്റെ വാഹകര്‍ ആയി മാറുകയും ചെയ്യുന്നു.
യാക്കോബ് 5:14-15 ല്‍ വേദപുസ്തകം പറയുന്നു, "നിങ്ങളിൽ ദീനമായി കിടക്കുന്നവൻ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവർ കർത്താവിന്റെ നാമത്തിൽ അവനെ എണ്ണ പൂശി അവനുവേണ്ടി പ്രാർഥിക്കട്ടെ. 15 എന്നാൽ വിശ്വാസത്തോടുകൂടിയ പ്രാർഥന ദീനക്കാരനെ രക്ഷിക്കും; കർത്താവ് അവനെ എഴുന്നേല്പിക്കും; അവൻ പാപം ചെയ്തിട്ടുണ്ടെങ്കിൽ അവനോടു ക്ഷമിക്കും". രോഗത്തിന്റെയും വ്യാധിയുടെയും ഏതു അവസ്ഥയെയും സൌഖ്യമാക്കുവാന് അഭിഷേകം വളരെ പ്രധാനപ്പെട്ടതാണ്. രോഗിയായ ആ കുഞ്ഞിന്റെമേല്‍ നിങ്ങള്‍ ആ അഭിഷേകം വരുവാന്‍ അപേക്ഷിക്കുമെങ്കില്‍ ആവര്‍ത്തിച്ചു വരുന്ന ആ രോഗത്തെ നിങ്ങള്‍ക്ക് വിശ്വാസത്താല്‍ അകറ്റുവാന്‍ സാധിക്കും.
അതുപോലെ, നിങ്ങളുടെ ഭവനത്തിലും എണ്ണ പുരട്ടുക എന്നുപറയുമ്പോള്‍, അത് പരിശുദ്ധാത്മാവിന്റെ സാന്നിധ്യത്തിനു നിദാനമായിരിക്കുന്നു, അത് നിങ്ങളുടെ ഭവനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുരട്ടുക. ആ എണ്ണയില്‍ അന്തര്‍ലീനമായിരിക്കുന്ന പ്രെത്യേക മൂല്യമൊന്നുമില്ലെങ്കിലും, ദൈവവചനത്തില്‍, അഭിഷേകം എന്ന പ്രവര്‍ത്തി ഒരു വ്യക്തിയെയോ അഥവാ വസ്തുവിനെയോ ദൈവത്തിനായി വേര്‍തിരിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്.
മോശെ സമാഗമനക്കുടാരത്തിന്റെ ഉപകരണങ്ങളെ അഭിഷേകം ചെയ്തിരുന്നു, അങ്ങനെ അത് യഹോവയ്ക്കായി വിശുദ്ധീകരിക്കപ്പെട്ടു. അതുകൊണ്ട്, നിങ്ങളുടെ ഭവനത്തെയും നിങ്ങളുടെ കുടുംബത്തേയും അഭിഷേകം ചെയ്യുക എന്നത് ഒരു മാനദണ്ഡമാക്കി മാറ്റുക. നിങ്ങളുടെ ഭവനത്തിന്റെ ഓരോ മൂലകളും അതിലെ ഉപകരണങ്ങളും അഭിഷേകം ചെയ്യുക അങ്ങനെ അത് ദൈവത്തിനു വിശുദ്ധമായിരിക്കുവാന്‍ ഇടയാകും. അഭിഷേകത്തില്‍ കൂടി നിങ്ങളുടെ ഭവനത്തില്‍ നിന്നും പിശാചിനേയും മറ്റെല്ലാ ദുരാത്മാക്കളെയും നീക്കിക്കളയുവാന്‍ നിങ്ങള്‍ക്ക് കഴിയും. അത് പിശാചിനു പോകുവാന്‍ അനുവാദമില്ലാത്ത ഒരു മേഖലയായി മാറും.
മോശെ അഭിഷേകം ചെയ്ത പാത്രങ്ങള്‍ ദൈവത്തിന്റെ ശുശ്രൂഷയ്ക്കായി മാത്രമാണ് ഉപയോഗിച്ചിരുന്നത്. അതേപോലെ, നിങ്ങള്‍ ആ അഭിഷേകത്തില്‍ വ്യാപൃതരാകുമ്പോള്‍ നിങ്ങളുടെ ഭവനത്തിലെ ഓരോ പാത്രങ്ങളും ദൈവത്തിന്റെ മഹത്വത്തിനായുള്ള ഒരു ഉപകരണമായിത്തീരും.
അതുകൊണ്ട്, എവിടെയാണ് ഞാന്‍ എണ്ണ പുരട്ടേണ്ടത്?
എണ്ണയില്‍ നിന്നും കറ പുരളുവാന്‍ സാദ്ധ്യതയുള്ളതുകൊണ്ട്, അത് പെയിന്റ് ചെയ്ത ഉപരിതലത്തില്ഉ പയോഗിക്കുന്നതിനേക്കാള് മരം ഉപയോഗിച്ചിരിക്കുന്നിടത്തോ അല്ലെങ്കില്‍ പെട്ടെന്ന് കാണുവാന്‍ കഴിയാത്ത സ്ഥലത്തോ പുരട്ടുന്നതായിരിക്കും ഉചിതമെന്നാണ് എന്റെ നിര്‍ദ്ദേശം. ഓര്‍ക്കുക ഇത് വിശ്വാസത്തിന്റെ ഒരു പ്രവര്‍ത്തി മാത്രമാകുന്നു.
വീടിനെ അഭിഷേകം ചെയ്യുമ്പോള്‍ നാം എന്താണ് പറയേണ്ടത്?
നിങ്ങളുടെ ഭവനത്തില്‍ നിങ്ങള്‍ ആ അഭിഷേകതൈലം പൂശുമ്പോള്‍, വിശ്വാസത്താല്‍ ഈ വാക്കുകള്‍ പറയുക, "അക്ഷരീകമായി നുഴഞ്ഞുക്കയറുന്നവരില് നിന്നും ഞങ്ങള്‍ ഞങ്ങളുടെ ഭവനത്തെ സംരക്ഷിക്കുന്നു. ഞങ്ങളുടെ ഭവനം ദൈവത്തിനായി വിശുദ്ധീകരിക്കപ്പെട്ടതാണ്". ആത്മീക നുഴഞ്ഞുക്കയറ്റക്കാരില് നിന്നും എത്രയധികം നാം അതിനെ സംരക്ഷിക്കേണ്ടത്ആ വശ്യമാകുന്നു? അതുകൊണ്ട് ആത്മാവിന്റെ ശക്തിയെ നിങ്ങള്‍ ഏറ്റുപറയുമ്പോള്‍ നിങ്ങളുടെ ഭവനത്തിന്റെ പരിതഃസ്ഥിതി മാറ്റുകയും ചെയ്യുക.
പ്രാര്‍ത്ഥന
പിതാവേ, യേശുവിന്റെ നാമത്തില്‍, അഭിഷേകത്തെ സംബന്ധിക്കുന്ന ഈ സത്യം എനിക്ക് വെളിപ്പെടുത്തി തന്നതിനാല്‍ ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. ഈ സത്യം അംഗീകരിക്കുവാനുള്ള വിശ്വാസം എനിക്ക് അങ്ങ് നല്‍കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഇന്നുമുതല്‍ അഭിഷേകതൈലം ഞാന്‍ ഉപയോഗിക്കുമ്പോള്‍, അങ്ങയുടെ ആത്മാവ് എന്റെ ഭവനത്തില്‍ വസിക്കണമെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. യേശുവിന്റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● നിശ്ശേഷീകരണത്തെ നിര്‍വചിക്കുക● ദിവസം 38: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ആദരവിന്റെ ഒരു ജീവിതം നയിക്കുക
● ഒരു മണിയും ഒരു മാതളപ്പഴവും
● ചെത്തിയൊരുക്കുന്ന കാലങ്ങള്‍ -2
● ദിവസം 20: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● നിങ്ങളുടെ തരിശുനിലം ഉഴുതുക
അഭിപ്രായങ്ങള്‍