അവിടെയുണ്ടെന്നു അവന് അറിഞ്ഞു, എന്നിട്ടും ആ ദിശയിലേക്ക് തന്നെ അവന് നിങ്ങളെ നടത്തി. ആരംഭത്തില്‍ തന്നെ ദൈവത്തിനു അവസാനവും അറിയാം; അങ്ങനെയെങ്കില്‍, നിങ്ങള്‍ക്കെതിരായുള്ള കോട്ടകളെ എങ്ങനെ താഴെ കൊണ്ടുവരണമെന്ന് ദൈവത്തിനറിയാം. ആകയാല്‍, ദൈവത്തില്‍ കാത്തിരിക്കുക, അവന്റെ പിന്നില്‍ നില്ക്കുക അങ്ങനെ നിങ്ങള്‍ക്കായി ദൈവംതന്നെ ബലവാനായിരിക്കുന്നുവെന്ന് അവന് വെളിപ്പെടുത്തട്ടെ. 2 ദിനവൃത്താന്തം 16:9 പറയുന്നു, "യഹോവയുടെ കണ്ണു തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കുവേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിനു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു".
അതുപോലെ, നമ്മുടെ ആത്മീക അനുഗ്രഹങ്ങളിലേക്കുള്ള പാതയിലൂടെ നാം യാത്ര ചെയ്യുമ്പോള്‍, നമ്മുടെ വളര്‍ച്ചയെ തടയുവാന്‍ ശ്രമിക്കുന്ന നാലു പ്രധാനപ്പെട്ട തടസ്സങ്ങള്‍ അഥവാ മതിലുകള്‍ നാം നേരിടേണ്ടതായി വരും:
1. മനുഷ്യരുടെ പാരമ്പര്യങ്ങള്‍.
2. തെറ്റായ ചിന്തകള്‍.
3. ക്ഷമിക്കുവാന്‍ കഴിയാത്ത അവസ്ഥ.
4. അവിശ്വാസം.
സദ്വര്‍ത്തമാനം എന്തെന്നാല്‍ നിങ്ങളുടെ ദൈവത്തെ എതിര്‍ക്കുവാന്‍ കഴിയുന്ന ഒരു തടസ്സങ്ങളുമില്ല, അതുകൊണ്ട് ദൈവം നിങ്ങളെ സഹായിക്കേണ്ടതിനു ശാന്തമായിരുന്നു അവനില്‍ ആശ്രയിക്കുക.
പ്രാര്‍ത്ഥന
പിതാവേ, യേശുവിന്റെ നാമത്തില്‍, കഴിഞ്ഞനാളുകളില്‍ അങ്ങ് എനിക്കുവേണ്ടി തകര്ത്തുക്കളഞ്ഞ മതിലുകള്‍ക്കായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. ഈ യാത്രയില്‍ ഞാന്‍ തനിച്ചല്ല എന്ന് എനിക്ക് കാണിച്ചുത്തന്നതിനാല് ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. ഞാന്‍ മുമ്പോട്ടു പോകുന്നതിനനുസരിച്ച് അങ്ങയില്‍ ആശ്രയിക്കുവാന്‍ അവിടുന്ന് എന്നെ സഹായിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഒന്നുംതന്നെ ഇനി ഒരിക്കലും എന്നെ താഴേയ്ക്ക് പിടിച്ചുവെക്കുകയില്ലയെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എനിക്ക് മുന്‍പിലുള്ള മതില് തകര്‍ന്നിരിക്കുന്നു. യേശുവിന്റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel

Most Read
● ദൈവത്തിന്റെ വചനം നിങ്ങളുടെ ഹൃദയത്തില്‍ ആഴത്തില്‍ നടുക● നിങ്ങളുടെ രക്ഷയുടെ ദിവസം ആഘോഷിക്കുക
● ദാനിയേലിന്റെ ഉപവാസം
● വിശ്വാസം പരിശോധനയില്‍
● ദിവസം 17: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ദിവസം 14: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ശീര്‍ഷകം: ദൈവം ശ്രദ്ധിക്കുന്നു
അഭിപ്രായങ്ങള്‍