അനുദിന മന്ന
സ്വയം പുകഴ്ത്തുന്നതിലെ കെണി
Saturday, 4th of March 2023
1
0
656
Categories :
അഹംഭാവം(pride)
ഇന്നത്തെ സമൂഹത്തില്‍, എല്ലായിടത്തും വിജയത്തിനും പ്രശസ്തിയ്ക്കുമായുള്ള തിക്കും തിരക്കുമാണ്. നാം ഏറ്റവും നല്ലതായി, ഏറ്റവും തിളക്കമുള്ളതായി, ഏറ്റവും വലിയ വിജയിയായി തീരണമെന്ന സന്ദേശങ്ങളാണ് നാം നിരന്തരമായി കേട്ടുകൊണ്ടിരിക്കുന്നത്. നേട്ടത്തിനായുള്ള സമ്മര്‍ദ്ദം അതിശക്തമായിരിക്കാം, അങ്ങനെ സ്വയം ഉയര്‍ത്തുക എന്ന കെണിയില്‍ അകപ്പെടുന്നത് എളുപ്പമായിമാറും. എന്നാല്‍, ക്രിസ്ത്യാനികള്‍ എന്ന നിലയില്‍, നമ്മുടെ ശ്രദ്ധാകേന്ദ്രം നാംതന്നെ ആയിരിക്കരുത് മറിച്ച് നാം ദൈവത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.
സകലമഹത്വവും നാം ദൈവത്തിനു അര്‍പ്പിക്കണമെന്നു ദൈവവചനം നമ്മെ പഠിപ്പിക്കുന്നു. 1 കൊരിന്ത്യര്‍ 10:31 ല്‍, ഇപ്രകാരം പറഞ്ഞിരിക്കുന്നു, "ആകയാൽ നിങ്ങൾ തിന്നാലും കുടിച്ചാലും എന്തു ചെയ്താലും എല്ലാം ദൈവത്തിന്‍റെ മഹത്ത്വത്തിനായി ചെയ്‍വിൻ". നാം നമ്മെത്തന്നെ ഉയര്‍ത്തുവാന്‍ നോക്കുമ്പോള്‍, നാം നമ്മെ ദൈവത്തിനു മുകളില്‍ വെക്കുവാനാണ് ശ്രമിക്കുന്നത്. അത് വിഗ്രഹാരാധനയുടെ ഒരു രീതിയാണ്, അതിനുവേണ്ടിയല്ല നാം സൃഷ്ടിക്കപ്പെട്ടത്.
അപ്പൊ.പ്രവൃ 12:21-23 വരെയുള്ള വാക്യങ്ങള്‍ എന്നോടൊപ്പം ശ്രദ്ധിക്കുക, 21നിശ്ചയിച്ച ദിവസത്തിൽ ഹെരോദാവ് രാജവസ്ത്രം ധരിച്ചു ഭദ്രാസനത്തിൽ ഇരുന്ന് അവരോടു പ്രസംഗം കഴിച്ചു. 22ഇതു മനുഷ്യന്‍റെ ശബ്ദമല്ല ഒരു ദേവന്‍റെ ശബ്ദം അത്രേ എന്നു ജനം ആർത്തു.
തന്‍റെ ചുറ്റുപാടുമുള്ള ആളുകളാല്‍ പുകഴ്ത്തപ്പെടുവാനും ഉയര്‍ത്തപ്പെടുവാനും ഇഷ്ടപ്പെട്ടിരുന്ന ഒരു മനുഷ്യനായിരുന്നു ഹെരോദാവ്. സത്യത്തില്‍, സോര്യയിലെയും സീദോന്യയിലെയും ആളുകള്‍ താന്‍ ഒരു ദേവന്‍ എന്ന് പോലും അവനെ പുകഴ്ത്തിപറഞ്ഞു. "ഞാന്‍ ഒരു രാജാവാകുന്നു, അല്ലാതെ ഒരു ദേവനല്ല. ദൈവം തന്‍റെ കൃപയാല്‍ എനിക്ക് ശക്തി നല്‍കുന്നതാണ്. എനിക്ക് എന്‍റെതായ ഒരു ശക്തിയുമില്ല", എന്ന് പറഞ്ഞു അവന്‍ അവരെ നിര്‍ത്തണമായിരുന്നു. എന്നാല്‍ തന്‍റെ വിജയത്തിനും സ്വാധീനത്തിനുമായി ദൈവത്തിനു മഹത്വം കൊടുക്കുന്നതിനു പകരമായി, ഹെരോദാവ് ജനങ്ങളുടെ പുകഴ്ത്തലില്‍ മതിമറന്ന് ആനന്ദിച്ചു. ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുവാന്‍ ആഗ്രഹിക്കുന്ന ഒരു അപകടമുണ്ട് - അത് ദൈവത്തിനു മഹത്വം കൊടുക്കാതെയിരിക്കുന്ന അപകടമാകുന്നു.
അവൻ ദൈവത്തിനു മഹത്ത്വം കൊടുക്കായ്കയാൽ കർത്താവിന്‍റെ ദൂതൻ ഉടനെ അവനെ അടിച്ചു, അവൻ കൃമിക്ക് ഇരയായി പ്രാണനെ വിട്ടു. (അപ്പൊ.പ്രവൃ 12:23).
ദൈവവചനം നമ്മോടു പറയുന്നു കർത്താവിന്‍റെ ദൂതൻ ഉടനെ ഹെരോദാവിനെ അടിച്ചപ്പോള്‍, ശാരീരിക മണ്ഡലത്തില്‍ അതിന്‍റെ ഫലമെന്നത് അവന്‍ കൃമിക്ക് ഇരയായി പ്രാണനെ വിട്ടു എന്നതായിരുന്നു.
അടുത്തകാലത്തെ ഒരു വൈദ്യശാസ്ത്ര വിശകലനം ഇങ്ങനെ വെളിപ്പെടുത്തുന്നു, പുരാതന യെഹൂദ്യയിലെ രാജാവായിരുന്ന മഹാനായ ഹെരോദാവ്, വിട്ടുമാറാത്ത വൃക്ക രോഗത്താലും തന്‍റെ ജനനേന്ദ്രിയത്തില്‍ ബാധിച്ച മാരകമായ അണുബാധയാല്‍ അവയവങ്ങള്‍ വൃണങ്ങളാല്‍ ചീഞ്ഞളിയുന്ന വ്യാധിയാലും ബാധിക്കപ്പെട്ടിട്ട്
തന്‍റെ 69-ാംമത്തെ വയസ്സില്‍ അവന്‍ മരണപ്പെട്ടു. തന്‍റെ കഷ്ടതകളുടെ ശരിയായ സമയദൈര്‍ഘ്യം അജ്ഞാതമാണെങ്കിലും, ആ അവസ്ഥ ചില മാസങ്ങളോ അഥവാ ചില വര്‍ഷങ്ങളോ നീണ്ടുനിന്നിരിക്കാമെന്ന് വിദഗ്ദ്ധര്‍ അനുമാനിക്കുന്നു.
നാം നമ്മുടെ ജീവിതത്തിലെ ദൈവത്തിന്‍റെ പ്രാധാന്യത്തെ അംഗീകരിക്കുന്നത് നിരാകരിക്കയും ഹെരോദാവിനെപോലെ നമ്മുടെതന്നെ മഹത്വം അന്വേഷിക്കയും ചെയ്യുമ്പോള്‍, നമ്മെ ഒരു അപകടകരമായ അവസ്ഥയില്‍ നാംതന്നെ വെക്കുകയാണെന്നുള്ളതിന്‍റെ ശക്തമായ ഒരു ഓര്‍മ്മപ്പെടുത്തലാണിത്.
എപ്പോഴും സംഗീതത്തോടു അഭിവാഞ്ചയുണ്ടായിരുന്ന, തന്‍റെ ജീവിതത്തിന്‍റെ നല്ലൊരു സമയവും തന്‍റെ വൈദഗ്ദ്യത്തില്‍ കൂടുതല്‍ പ്രാവീണ്യം നേടുവാന്‍ സമര്‍പ്പിക്കപ്പെട്ടിരുന്ന, വളരെ താലന്തുള്ള ഒരു സുവിശേഷ സംഗീതഞ്ജനായിരുന്നു മാക്സ്. അസംഖ്യമായ ജനകൂട്ടത്തിന്‍റെ മുമ്പാകെ നില്‍ക്കുന്ന ലോകമൊട്ടാകെ ആരാധകരാല്‍ വാഴ്ത്തപ്പെടുന്ന പ്രശസ്തനായ ഒരു സുവിശേഷ സംഗീതഞ്ജന്‍ ആകുക എന്ന ഒരു സ്വപ്നം തനിക്കുണ്ടായിരുന്നു.
വലിയ വലിയ വേദികളില്‍ പെട്ടെന്നുതന്നെ അവനു അവസരങ്ങള്‍ ലഭിക്കുവാന്‍ തുടങ്ങി, അപ്പോള്‍ അനുദിനവും അവന്‍റെ ആരാധകരുടെ എണ്ണവും വര്‍ദ്ധിച്ചുവന്നു. മാക്സ് രോമാഞ്ചംകൊണ്ടു; അവസാനം അവനു അത് സാധിച്ചു. എന്നാല്‍ അവന്‍റെ പ്രശസ്തി വര്‍ദ്ധിച്ചതിനു അനുസരിച്ച്, അവനു നിഗളവും കൂടി. അങ്ങനെ ആദ്യമായി സംഗീതം അവന്‍ വായിക്കുവാന്‍ ആരംഭിച്ചത് എന്തിനുവേണ്ടിയായിരുന്നു - കര്‍ത്താവിന്‍റെ മഹത്വത്തിനുവേണ്ടി, എന്നത് മറക്കുവാന്‍ തുടങ്ങുകയും കൂടുതലായി തന്‍റെമാത്രം വിജയത്തില്‍ ശ്രദ്ധ പതിപ്പിക്കയും ചെയ്തു. ഒരു ദിവസം അവന്‍ ആയിരങ്ങളെ നയിച്ചുകൊണ്ടിരിക്കുമ്പോള്‍, അവനു ഒരു ഹൃദയസ്തംഭനമുണ്ടായി.
ആശുപത്രിയില്‍വെച്ചു അവനു ദൈവത്തിന്‍റെ ഒരു സന്ദര്‍ശനം അനുഭവപ്പെട്ടു, തന്‍റെ ജീവിതത്തിലെ ആ പ്രയസത്തിന്‍റെ കാരണം ദൈവം തന്നോടു പറഞ്ഞു. അവന്‍ ദൈവത്തോടു നിലവിളിക്കയും ദൈവം അവനോടു കരുണകാണിച്ച് സൌഖ്യം നല്‍കുകയും ചെയ്തു, ഇന്ന് അവന്‍റെ പാട്ടുകള്‍ അനേകായിരങ്ങളെ സ്പര്‍ശിച്ചുകൊണ്ടിരിക്കുന്നു (ചില കാരണങ്ങളാല്‍ ഞാന്‍ ആ പേര് മാറ്റിയാണ് ഇവിടെ പരാമര്‍ശിച്ചിരിക്കുന്നത്).
നമ്മുടെ ലക്ഷ്യം ദൈവത്തിന്‍റെ മഹത്വമായിരിക്കണം എന്ന് വേദപുസ്തകം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. സങ്കീര്‍ത്തനം 86:9 പറയുന്നു, "കർത്താവേ, നീ ഉണ്ടാക്കിയ സകല ജാതികളും തിരുമുമ്പിൽ വന്നു നമസ്കരിക്കും; അവർ നിന്‍റെ നാമത്തെ മഹത്ത്വപ്പെടുത്തും". നമ്മുടെ വാക്കിലൂടെ, പ്രവര്‍ത്തിയിലൂടെ, മനോഭാവത്തിലൂടെ ദൈവത്തിനു മഹത്വം കൊടുക്കുക എന്നതായിരിക്കണം നമ്മുടെ ആത്യന്തീകമായ ലക്ഷ്യമെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്.
പ്രാര്‍ത്ഥന
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഞാന്‍ ഇന്ന് അങ്ങയുടെ മുമ്പാകെ കടന്നുവരുന്നു മാത്രമല്ല സകല മഹത്വവും അങ്ങേയ്ക്ക് മാത്രമുള്ളതാകുന്നുവെന്ന് ഞാന്‍ അംഗീകരിക്കയും ചെയ്യുന്നു. ഞാന്‍ ചെയ്യുന്ന സകലത്തില്‍ കൂടിയും അങ്ങേയ്ക്ക് മഹത്വമുണ്ടാകണമെന്ന് എന്നെ ഓര്‍മ്മിപ്പിക്കുന്ന അങ്ങയുടെ വചനത്തിനായി അങ്ങേയ്ക്ക് നന്ദി പറയുന്നു. ദൈവമേ അങ്ങേയ്ക്ക് മഹത്വം നല്‍കേണ്ടതിനു പകരമായി എന്‍റെ ഉയര്‍ച്ചയെ ഞാന്‍ അന്വേഷിക്കുവാനുള്ള കെണികളില്‍ വീണുപോയ സമയങ്ങളെ എന്നോടു ക്ഷമിക്കേണമേ. ആമേന്‍.
Join our WhatsApp Channel
Most Read
● കൃപമേല്‍ കൃപ● ലംബവും തിരശ്ചീനവുമായ ക്ഷമ
● ദിവസം 04 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● അന്തരീക്ഷങ്ങളെ സംബന്ധിച്ചുള്ള നിര്‍ണ്ണായക ഉള്‍ക്കാഴ്ചകള്‍ - 1
● ദിവസം 25: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● നിലവിലുള്ള അധാര്‍മ്മികതയുടെ നടുവിലും സ്ഥിരതയോടെ നില്ക്കുക
● രൂപാന്തരത്തിന്റെ വില
അഭിപ്രായങ്ങള്‍