അനുദിന മന്ന
നിങ്ങളുടെ വിശ്വാസത്തെ വിട്ടുവീഴ്ച ചെയ്യരുത്
Tuesday, 14th of March 2023
1
0
602
Categories :
Compromise
14ഞാൻ അവർക്കു നിന്റെ വചനം കൊടുത്തിരിക്കുന്നു; ഞാൻ ലൗകികനല്ലാത്തതുപോലെ അവരും ലൗകികന്മാരല്ലായ്കകൊണ്ട് ലോകം അവരെ പകച്ചു. 15അവരെ ലോകത്തിൽനിന്ന് എടുക്കേണം എന്നല്ല ദുഷ്ടന്റെ കൈയിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാൻ അപേക്ഷിക്കുന്നത്. 16ഞാൻ ലൗകികനല്ലാത്തതുപോലെ അവരും ലൗകികന്മാരല്ല. (യോഹന്നാന് 17:14-16).
ക്രിസ്ത്യാനികള്‍ ആയിരിക്കുന്ന നാം ലോകക്കാരാകുവാനല്ല മറിച്ച് ലോകത്തില്‍ ആയിരിക്കുവാനാണ് വിളിക്കപ്പെട്ടത്. (യോഹന്നാന് 17). നമ്മുടെ അയല്‍ക്കാരെ സ്നേഹിക്കുവാന്‍, നമ്മുടെ ശത്രുക്കളെ പോലും സ്നേഹിക്കുവാന്‍ വേണ്ടിയാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്, എന്നാല്‍ നമ്മുടെ മൂല്യവും വിശ്വാസങ്ങളും പങ്കുവെക്കാത്തവരോടുകൂടെ നാം നമ്മെത്തന്നെ ചേര്ത്തുക്കൊള്ളണം എന്നല്ല ഇതിനര്‍ത്ഥം.
ഇന്നത്തെ ലോകത്തില്‍, ദൈവവചനത്തെ ബഹുമാനിക്കാത്തവരും മാത്രമല്ല തങ്ങളുടെ വിശ്വാസം നിമിത്തം അവരെ പീഡിപ്പിക്കുകയും ചെയ്യുന്ന ആളുകളുമായി ഒരുമിച്ചു ജോലി ചെയ്യുകയോ അല്ലെങ്കില്‍ അവരുമായി ഇടപ്പെടുകയും ചെയ്യുകയോ എന്നത് ക്രിസ്ത്യാനികളെ സംബന്ധിച്ചു സാധാരണമായ ഒരു കാര്യമായി മാറികൊണ്ടിരിക്കയാണ്. ഇത് ക്രിസ്ത്യാനികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ഒരു സംഗതിയാണ്, കാരണം ഇത് അവരുടെ ദൈവവുമായുള്ള നടപ്പിനേയും ആത്മീക വിവേചനത്തേയും ബാധിക്കുന്ന കാര്യങ്ങളാണ്. നാം ലോകത്തില്‍ നിന്നും നമ്മെത്തന്നെ ഒറ്റപ്പെടുത്തണം എന്നല്ല ഇത് അര്‍ത്ഥമാക്കുന്നത്, മറിച്ച് നാം സൂക്ഷിക്കുന്ന കൂട്ടുകെട്ടിനെക്കുറിച്ച് നാം ബോധ്യമുള്ളവര്‍ ആയിരിക്കണം.
ശരിയെന്ന് നിങ്ങള്‍ക്ക് അറിയുന്നതില്‍ നിന്നും അല്പം താഴെയായി ജീവിക്കുന്നതും വിട്ടുവീഴ്ചയില്‍ ഉള്‍പ്പെടുന്ന കാര്യമാകുന്നു. അങ്ങനെയുള്ള വിട്ടുവീഴ്ച്ചകളെ വേദപുസ്തകം സൂചിപ്പിക്കുന്നത് "മുന്തിരിവള്ളി നശിപ്പിക്കുന്ന ചെറുകുറുക്കന്മാര്‍ എന്നാണ്" (ഉത്തമഗീതം 2:15). ഇതുകൊണ്ടാണ് നമ്മുടെ വിശ്വസ്ഥത, പ്രത്യേകിച്ച് ചെറിയ കാര്യങ്ങളില്‍ പോലും, വളരെ പ്രാധാന്യമുള്ളതായിരിക്കുന്നത്.
എന്നാൽ രേഖ എഴുതിയിരിക്കുന്നു എന്നു ദാനീയേൽ അറിഞ്ഞപ്പോൾ അവൻ വീട്ടിൽ ചെന്നു,- അവന്റെ മാളികമുറിയുടെ കിളിവാതിൽ യെരൂശലേമിനു നേരേ തുറന്നിരുന്നു- താൻ മുമ്പേ ചെയ്തുവന്നതുപോലെ ദിവസം മൂന്നു പ്രാവശ്യം മുട്ടുകുത്തി തന്റെ ദൈവത്തിന്റെ സന്നിധിയിൽ പ്രാർഥിച്ച് സ്തോത്രം ചെയ്തു. (ദാനിയേല്‍ 6:10).
വിശ്വസ്തത ഉയര്‍ച്ചയിലേക്ക് നയിക്കുന്നത് എങ്ങനെയാണ് എന്നുള്ളതിന്റെ പ്രഥമമായ ഉദാഹരണമാകുന്നു ദാനിയേലിന്റെ ചരിത്രം. മരിക്കേണ്ടിവരുമെന്നുള്ള ഭീഷണിയുടെ നടുവിലും, ദാനിയേല്‍ തന്റെ വിശ്വാസത്തിനു വിട്ടുവീഴ്ച ചെയ്യുവാന്‍ മനസ്സുവെക്കുന്നില്ല. അങ്ങനെ ചെയ്തതില്‍ കൂടി, പാര്‍സ്യയിലെ ഏറ്റവും ശകതാനായ ഒരു പുരുഷന് ആകുവനായുള്ള വാതില്‍ അവന് തുറക്കുവാന്‍ ഇടയായിത്തീര്‍ന്നു.
വിട്ടുവീഴ്ച ചെയ്യുവാന്‍ തയ്യാറാകാത്ത ഒരു വ്യക്തിയെയാണ് വലിയ വലിയ അവസരങ്ങളുമായി ദൈവത്തിനു വിശ്വസിക്കുവാന്‍ കഴിയുകയുള്ളൂ. അങ്ങനെയുള്ള ആളുകളെ ശ്രദ്ധിക്കുന്നത് ദൈവം മാത്രമല്ല എന്ന കാര്യം ശ്രദ്ധിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാകുന്നു. മറ്റുള്ളവരും അവരെ ശ്രദ്ധിക്കുന്നുണ്ട്, അത് തൊഴിലുടമകള്‍ ആകാം, സഹപ്രവര്‍ത്തകര്‍ ആകാം, അല്ലെങ്കില്‍ സമപ്രായക്കാര്‍ ആയിരിക്കാം.
നഷ്ടമായികൊണ്ടിരിക്കുന്നതും ഇല്ലാതായികൊണ്ടിരിക്കുന്നതുമായ ലോകത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നത് നിങ്ങളുടെ സാക്ഷ്യത്തെ നശിപ്പിക്കുവാന്‍ കാരണമാകും, യാക്കോബ് 4:4 ലെ മുന്നറിയിപ്പ് പോലെ, "ആകയാൽ ലോകത്തിന്റെ സ്നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്റെ ശത്രുവായിത്തീരുന്നു". ക്രിസ്ത്യാനികള്‍ എന്ന നിലയില്‍, നമ്മുടെ രക്ഷയോടുകൂടെ, സത്യത്തിന്റെ പരിജ്ഞാനത്തോടുകൂടെ, അത്യുന്നതനായ ദൈവത്തിന്റെ മക്കളെന്ന അനുഗ്രഹിക്കപ്പെട്ട പദവിയോടുകൂടെ വരുന്നതായ ഒരു വലിയ ഉത്തരവാദിത്വം നമുക്കുണ്ട്.
നമുക്ക് ചുറ്റുമുള്ള ആളുകളെ നാം തീര്‍ച്ചയായും ബഹുമാനിക്കുമ്പോള്‍ തന്നെ, നമ്മുടെ വചനപരമായ മൂല്യങ്ങളേയും വിശ്വാസസംഹിതകളേയും വിട്ടുവീഴ്ച ചെയ്യുവാന്‍ നാം തയ്യാറാകരുത്.
പ്രാര്‍ത്ഥന
സ്നേഹമുള്ള പിതാവേ, പ്രയാസമേറിയതോ അഥവാ ജനപ്രീതിയില്ലാത്തതോ ആയി തോന്നിയാലും അങ്ങയുടെ വചനത്തിനു വിട്ടുവീഴ്ച ചെയ്യുന്നതിനെ നിരാകരിക്കുവാനുള്ള കൃപ എനിക്ക് നല്കേണമേ. അങ്ങയുടെ കണ്ണിന്റെ മുമ്പാകെ വിശ്വസ്ഥന് ആയിരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അന്ധകാരം നിറഞ്ഞതായ ഈ ലോകത്തില്‍ പ്രകാശിച്ചുകൊണ്ട്, അങ്ങയുടെ സ്നേഹത്തേയും സത്യത്തേയും പ്രതിഫലിപ്പിക്കുവാന്‍ എന്റെ ജീവിതത്തെ ഇടയാക്കേണമേ. യേശുവിന്റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel
Most Read
● കോപത്തെ കൈകാര്യം ചെയ്യുക● വിശ്വാസികളുടെ രാജകീയ പൌരോഹിത്യം
● ജോലിസ്ഥലത്തെ ഒരു പ്രസിദ്ധവ്യക്തി -II
● ക്ഷമിക്കുവാന്‍ കഴിയാത്തത്
● ദൈവത്തിന്റെ ഭാഷയായ അന്യഭാഷ
● നിങ്ങള്‍ ഒരു ഉദ്ദേശത്തിനായി ജനിച്ചവരാണ്
● ശീര്‍ഷകം: ജീവിതത്തിന്റെ കൊടുങ്കാറ്റുകളുടെ നടുവില്‍ വിശ്വാസം കണ്ടെത്തുക
അഭിപ്രായങ്ങള്‍