അനുദിന മന്ന
ദുഷ്ടാത്മക്കളുടെ പ്രവേശന സ്ഥലങ്ങള്‍ അടയ്ക്കുക - III
Monday, 22nd of January 2024
1
0
429
ഗലാത്യര്‍ 5:19-21 വരെ, ജഡത്തിന്റെ പ്രവര്‍ത്തികളെ അപ്പോസ്തലനായ പൌലോസ് പരാമര്‍ശിക്കുമ്പോള്‍ അസൂയ, ഭിന്നത എന്നിവയെ അവിടെ രേഖപ്പെടുത്തിയിരിക്കുന്നു, ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഈ നിഷേധാത്മകമായ വികാരങ്ങള്‍ വ്യക്തമായി ദൃശ്യമാണെന്നും, അത് നിരീക്ഷിക്കേണ്ടതാണെന്നും സൂചിപ്പിക്കുന്നു. ആരെങ്കിലും തങ്ങളുടെ ഹൃദയത്തില്‍ അസൂയയൊ അഥവാ കുശുമ്പോ വെച്ചുകൊണ്ടിരിക്കുമ്പോള്‍, അത് മറച്ചുവെക്കപ്പെടുന്ന ഒരു വികാരമല്ല മറിച്ച് തങ്ങളുടെ ചുറ്റുപാടുമുള്ളവര്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയുവാന്‍ കഴിയുന്ന ഒരു വിവേചന ഭാവമാണിത്.
ഒരു വ്യക്തി അസൂയയിലും സ്പര്‍ദ്ധയിലും തുടരുമ്പോഴാണ് ശരിയായ അപകടം ഉണ്ടാകുന്നത്. ഇത് അവരുടെ ജീവിതത്തില്‍ കുലപാതകത്തിന്റെ പൈശാചീക ആത്മാവ് പ്രവേശിക്കുവാനുള്ള വാതില്‍ തുറന്നുകൊടുക്കുന്നു. അസൂയയുടെയും സ്പര്‍ദ്ധയുടേയും പേരില്‍ മാരകമായ പ്രവര്‍ത്തികള്‍ ചെയ്യുവാന്‍ ഈ അന്ധകാര ശക്തി ആളുകളെ നിര്‍ബന്ധിക്കുന്നു, അത് തങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും മാറ്റാനാവാത്ത ദോഷം വരുത്തുകയും ചെയ്യുന്നു.
യുദ്ധക്കളത്തിലെ ദാവീദിന്റെ വിജയത്തിലും തുടര്‍ന്നുള്ള അവന്റെ ജനസമ്മിതിയിലും അസൂയയുള്ളവന് ആയിത്തീര്‍ന്ന ശൌലിനു സംഭവിച്ചത് ഇതാണ്. ദാവീദ് തന്റെ രാജ്യം ഏറ്റെടുക്കും എന്ന് അവന് ചിന്തിച്ചു.
7 സ്ത്രീകൾ വാദ്യഘോഷത്തോടെ ഗാനപ്രതിഗാനമായി:
ശൗൽ ആയിരത്തെ കൊന്നു
ദാവീദോ പതിനായിരത്തെ എന്നു പാടി.
8 അപ്പോൾ ശൗൽ ഏറ്റവും കോപിച്ചു; ഈ വാക്ക് അവന് അനിഷ്ടമായി: അവർ ദാവീദിനു പതിനായിരം കൊടുത്തു എനിക്ക് ആയിരം മാത്രമേ തന്നുള്ളൂ; ഇനി രാജത്വമല്ലാതെ അവനു കിട്ടുവാൻ എന്തുള്ളൂ എന്ന് അവൻ പറഞ്ഞു. 9 അന്നുമുതൽ ശൗലിന് ദാവീദിനോട് കണ്ണുകടി തുടങ്ങി.10 പിറ്റന്നാൾ ദൈവത്തിന്റെ പക്കൽനിന്നുള്ള ദുരാത്മാവു ശൗലിന്മേൽ വന്നു; അവൻ അരമനയ്ക്കകത്ത് ഉറഞ്ഞു പറഞ്ഞു; ദാവീദോ പതിവുപോലെ കിന്നരം വായിച്ചുകൊണ്ടിരുന്നു; ശൗലിന്റെ കൈയിൽ ഒരു കുന്തം ഉണ്ടായിരുന്നു. (1 ശമുവേല്‍ 18:7-10).
ജനങ്ങള്‍ ദാവീദിനെ പുകഴ്ത്തിയപ്പോള്‍ രാജാവായ ശൌലില് ഉളവായ അസൂയയുടെ തീവ്രത ഏറ്റവും അധികമായിരുന്നു, ആ നിമിഷം മുതല്‍ ദാവീദിനെ ഉന്മൂലനം ചെയ്യേണമെന്ന ചിന്തയാല്‍ അവന് എപ്പോഴും ബാധിക്കപ്പെട്ടു. അവന്റെ അതി തീവ്രമായ അസൂയ കുലപാതകത്തിന്റെ ദ്രോഹകരമായ ആത്മാവിനു ഒരു വാതില്‍ തുറന്നുകൊടുത്തു, അത് ദാവീദിന്റെ ജീവിതത്തിനു ഒരു അന്ത്യം കുറിക്കുവാനുള്ള അവന്റെ നിര്‍ണ്ണയത്തിനു ഇന്ധനം പകരുവാന്‍ ഇടയായി, അത് പരിശോധിക്കപ്പെടാത്ത അസൂയയുടെ നശീകരണ ശക്തിയെയാണ് വെളിപ്പെടുത്തുന്നത്.
ദൈവം കയിന്റെ യാഗത്തില്‍ പ്രസാദിക്കാതിരിക്കയും അവന്റെ സഹോദരനായ ഹാബേലിന്റെ യാഗത്തില്‍ പ്രസാദിക്കയും ചെയ്തപ്പോള്‍ കയിന്റെ ജീവിതത്തിലും സമാനമായ കാര്യംതന്നെ സംഭവിച്ചു. അസൂയയും കോപവും നിറഞ്ഞവനായി കയിന് തന്റെ സഹോദരനെ കൊന്നു. (ഉല്പത്തി 4:1-8 കാണുക). അവസാനം, അസൂയ തനിക്കു കോപം തോന്നുന്നതിനെ എപ്പോഴും ഇല്ലാതാക്കുവാന്‍ ആഗ്രഹിക്കുന്നു.
അതുകൊണ്ട്, കുലപാതകത്തിന്റെ ആത്മാവ് ശൌലില് പ്രവേശിക്കുന്നതിനുള്ള കവാടം അവന്റെ അസൂയയെന്ന പാപമായിരുന്നു. ശൌല്‍ ഈ പാപത്തെക്കുറിച്ച് ഒരിക്കലും അനുതപിച്ചില്ല, മാത്രമല്ല മറ്റു ഗൌരവതരമായ രീതിയില്‍ അവന് ദൈവത്തോടു അനുസരണക്കേട് കാണിച്ചു, പ്രവാചകനായ ശാമുവേലില്‍ കൂടി യഹോവ അവനു നല്കിയ പ്രെത്യേക നിര്‍ദ്ദേശങ്ങള്‍ അവനെ നിരസിച്ചു. (1 ശമുവേല്‍ 13:1-14; 15:1-22 കാണുക), അതുംകൂടാതെ മറ്റൊരു മാര്‍ഗ്ഗവും അവന് അന്വേഷിച്ചു (1 ശമുവേല്‍ 28:3-19 നോക്കുക).
കുലപാതകത്തിന്റെ ആത്മാവ് കേവലം ഒരുവന്റെ ഭൌതീക ജീവിതം എടുത്തുക്കളയുന്നതിലും അപ്പുറമായി ചിലതൊക്കെ ആഗ്രഹിക്കുന്നുവെന്ന് മനസിലാക്കേണ്ടത് അനിവാര്യമാകുന്നു; അത് അവരുടെ സ്വഭാവത്തെ, പ്രശസ്തിയെ, സ്വാധീനത്തെ നശിപ്പിക്കുവാനുള്ള ആഗ്രഹത്തിലേക്കും വ്യാപിക്കുന്നു. മറ്റൊരു വ്യക്തിയോട് അസൂയ തോന്നുമ്പോള്‍, നിങ്ങള്‍ ഒരുപക്ഷേ അവരുടെ മരണം ആഗ്രഹിക്കണമെന്നു നിര്‍ബന്ധമില്ല, എന്നാല്‍ അവരുടെ സല്പേരിനെ നശിപ്പിക്കുന്ന അല്ലെങ്കില്‍ അവരുടെ വിജയത്തെ കളങ്കപ്പെടുത്തുന്ന പ്രവര്‍ത്തിയിലോ പെരുമാറ്റത്തിലോ നിങ്ങള്‍ ഏര്‍പ്പെട്ടെക്കാം, അത് ഭോഷ്ക് പ്രചരിപ്പിക്കുന്നതില്‍ കൂടിയോ സമൂഹ മാധ്യമങ്ങളില്‍ കാര്യങ്ങളെ വളച്ചൊടിക്കുന്നതില്‍ കൂടിയോ ഇങ്ങനെയുള്ള വിവിധ വഴികളില്‍ കൂടിയുമാകാം. ആര്‍ക്കെങ്കിലും എതിരായി പകയോ അഥവാ നീതികരിക്കുവാന് കഴിയാത്ത കോപമോ വെച്ചുകൊണ്ടിരിക്കുന്നത് നമ്മുടെ ഹൃദയങ്ങളില്‍ കുലപാതകം നടത്തുന്നതിനു തുല്യമാകുന്നുവെന്നു വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നു.
21 "കൊല ചെയ്യരുത് എന്നും ആരെങ്കിലും കൊല ചെയ്താൽ ന്യായവിധിക്കു യോഗ്യനാകും എന്നും പൂർവന്മാരോട് അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 22 ഞാനോ നിങ്ങളോടു പറയുന്നത്: സഹോദരനോടു കോപിക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും; സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നില്ക്കേണ്ടിവരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും". (മത്തായി 5:21-22).
നിങ്ങളോടുതന്നെ ചോദിക്കുക: "എനിക്ക് ആരോടെങ്കിലും അസൂയയുണ്ടോ? മറ്റൊരു വ്യക്തിയ്ക്കുള്ള വരത്താലോ അഥവാ അവനോടുള്ള ദൈവത്തിന്റെ കൃപയാലോ അല്ലെങ്കില്‍ അവന്റെ മേലുള്ള ദൈവത്തിന്റെ അനുഗ്രഹത്താലോ ഞാന്‍ അസൂയയുള്ളവന് ആകുന്നുവോ?" ഒരുപക്ഷേ നിങ്ങളെക്കാള്‍ ആ വ്യക്തി കൂടുതല്‍ വിജയിയോ, കൂടുതല്‍ അഭിഷേകമുള്ളവനോ അല്ലെങ്കില്‍ നിങ്ങളെക്കാള്‍ കാഴ്ചയ്ക്ക് കൊള്ളാകുന്നവനോ ആയിരിക്കാം. നിങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള നേതൃത്വ സ്ഥാനത്തുള്ള വ്യക്തിയാണെങ്കില്‍, നിങ്ങളുടെമേല്‍ അധികാരമുള്ള ഒരുവനോടു അല്ലെങ്കില്‍ നിങ്ങളുടെ അധീനതയിലുള്ള ഒരു വ്യക്തി വിശേഷമായ താലന്തുകള്‍ ഉള്ളവരായതുകൊണ്ട് നിങ്ങള്‍ക്ക് അസൂയയുണ്ടോ?
നിങ്ങളുടെ അസൂയയുടെ പ്രെത്യേക കാരണം എന്തുതന്നെയായാലും, ആവര്‍ത്തിച്ചുള്ള അസൂയ കുലപാതകത്തിന്റെ ആത്മാവിനു വാതില്‍ തുറന്നുകൊടുക്കുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കുവാന് ആഗ്രഹിക്കുന്നു. ശൌലിനെപോലെ ഒരു ശാപത്തിന്റെ കീഴില്‍ ആയിരിക്കുന്നതില്‍ നിന്നും മാനസാന്തരപ്പെട്ടു അവിടെനിന്നും ഓടിപോകുക! ഇപ്പോള്‍തന്നെ ആ ദുരാത്മാവിനെ പുറത്താക്കുവാന്‍ തീരുമാനിക്കയും ദൈവത്തോടു അനുസരണമുള്ളവര്‍ ആയിരിക്കയും നിങ്ങളുടെ ജീവിതത്തില്‍ ആത്മാവിന്റെ ഫലം വളര്‍ത്തിക്കൊണ്ട് ആ പ്രവേശന കവാടത്തെ എന്നെന്നേക്കുമായി അടയ്ക്കുകയും ചെയ്യുക.
22 ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, 23 സൗമ്യത, ഇന്ദ്രിയജയം; ഈ വകയ്ക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല. (ഗലാത്യര്‍ 5:22-23).
പ്രാര്‍ത്ഥന
പിതാവേ, ഞാന്‍ എന്റെ തന്നെ ശക്തിയും ദൌര്‍ലഭ്യവും തിരിച്ചറിയുവാനും അസൂയ കൂടാതെ മറ്റുള്ളവരുടെ കഴിവുകളേയും താലന്തുകളെയും അഭിനന്ദിക്കുവാനും വേണ്ടി എനിക്ക് താഴ്മയുടെ വരത്തെ അങ്ങ് നല്കേണമേ. അങ്ങ് എന്നെ സ്നേഹിച്ചതുപോലെ ഞാന്‍ മറ്റുള്ളവരെ സ്നേഹിക്കുവാനും ഭിന്നതയ്ക്ക് പകരം ഞാന്‍ ഐക്യതയെ പിന്തുടരുവാനും വേണ്ടി, അങ്ങയുടെ സ്നേഹത്താല്‍ എന്റെ ഹൃദയത്തെ നിറയ്ക്കേണമേ. യേശുവിന്റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● സുഹൃത്ത് ആകാനുള്ള അപേക്ഷ: പ്രാര്‍ത്ഥനയോടെ തിരഞ്ഞെടുക്കുക.● അവന് മുഖാന്തരം പരിമിതികള്‍ ഒന്നുമില്ല
● ആളുകള്‍ ഒഴിവുകഴിവുകള്‍ പറയുവാനുള്ള കാരണങ്ങള്‍ - ഭാഗം 1
● ഭൂമിയുടെ ഉപ്പ്
● അനുഗ്രഹിക്കപ്പെട്ട വ്യക്തി
● അന്യഭാഷ സംസാരിച്ച് അഭിവൃദ്ധി ഉണ്ടാക്കുക
● വാതില്ക്കാവല്ക്കാര്
അഭിപ്രായങ്ങള്‍