അനുദിന മന്ന
ദുഷ്ടാത്മക്കളുടെ പ്രവേശന സ്ഥലങ്ങള്‍ അടയ്ക്കുക - 1
Saturday, 20th of January 2024
1
0
517
ആളുകളുടെ ഇടയില്‍ വിടുതലിന്റെ ശുശ്രൂഷ ചെയ്യുന്നതായ വേളകളില്‍, ദുരാത്മാവ് ബാധിച്ചതായ ഒരു വ്യക്തി ഇപ്രകാരം പറയുന്നതായി കേള്‍ക്കേണ്ടി വന്ന അനുഭവങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്, "ഇവന്റെ ശരീരത്തില്‍ വസിക്കുവാനുള്ള നിയമപരമായ അവകാശം ഇവന് എനിക്ക് തന്നിട്ടുണ്ട്, ആകയാല്‍ ഞാന്‍ വിട്ടുപോകുകയില്ല".ഫലപ്രദമായതും നിലനില്ക്കുന്നതുമായ വിടുതലുകള്‍ നേടേണ്ടതിനു ഇങ്ങനെയുള്ള അനുമതികളെ കൈകാര്യം ചെയ്യുകയും പിശാചിന്റെ അധികാരത്തെ പൊളിക്കുകയും ചെയ്യേണ്ടത് നിര്‍ണ്ണായകമായ കാര്യമാണ്.
പ്രവേശന മാര്‍ഗ്ഗങ്ങളെ മനസ്സിലാക്കുന്നതും അല്ലെങ്കില്‍ സാത്താന് നമ്മുടെ ജീവിതത്തില്‍ ആധിപത്യം നേടുവാന്‍ ഇടയുള്ള അനുസരണക്കേടിന്റെ ഭാഗങ്ങളെ തിരിച്ചറിയുന്നതും ഈ പ്രക്രിയയുടെ പ്രധാനപ്പെട്ട ഒരു കാര്യമാകുന്നു. ഈ പ്രവേശനമാര്‍ഗ്ഗങ്ങള്‍ നന്നായി പരിഹരിക്കപ്പെട്ടില്ലെങ്കില്‍, ശരിയായ വിടുതല്‍ നടക്കുകയില്ല. ഇതിന്റെ വെളിച്ചത്തില്‍, ഈ വിഷയത്തെ സംബോധന ചെയ്യുവാനും തങ്ങള്‍ക്കുതന്നെ വിടുതലുകളെ പ്രാപിക്കുവാന്‍ വിശ്വാസികളെ ശക്തീകരിക്കുകയും മാത്രമല്ല ആവശ്യത്തിലിരിക്കുന്ന മറ്റുള്ളവരോടും ഫലപ്രദമായി വിടുതലുകളെ സംബന്ധിച്ചു ശുശ്രൂഷിക്കുക എന്ന ലക്ഷ്യത്തോടെ സമഗ്രമായ ഒരു പഠന പരമ്പര ഇന്നുമുതല്‍ ആരംഭിക്കുവാന്‍ ആഗ്രഹിക്കുന്നു.
ഈ പഠന പരമ്പര നാം ആരംഭിക്കുന്ന വേളയില്‍, നിങ്ങളുടെ ജീവിതത്തിലും നിങ്ങള്‍ ശുശ്രൂഷിക്കുന്ന മറ്റു ആളുകളുടെ ജീവിതത്തിലും ഇങ്ങനെയുള്ള പ്രവേശനമാര്ഗ്ഗങ്ങളെ കണ്ടെത്തുകയും അതിനെ അടയ്ക്കുകയും ചെയ്യുവാനുള്ള ജ്ഞാനത്താലും വിവേചനത്താലും നിങ്ങള്‍ നിറയപ്പെടുവാന്‍ ഇടയാകട്ടെ.
ഓരോ ദിവസവും, നിങ്ങളാല്‍ കഴിയുന്നിടത്തോളം ഈ അനുദിന ധ്യാനം (അനുദിന മന്ന) നിങ്ങള്‍ പങ്കുവെക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ നമുക്ക് ഒരുമിച്ച്, സാത്താന്യ പ്രവര്‍ത്തികളുടെ ചങ്ങലകളെ പൊട്ടിക്കുവാനും ദൈവം തന്റെ മക്കള്‍ക്കായി വാഗ്ദത്തം ചെയ്തിരിക്കുന്ന വിടുതല്‍ പൂര്‍ണ്ണമായി അനുഭവിക്കുവാനും വേണ്ടി, പ്രവര്‍ത്തിക്കുവാന്‍ കഴിയും.
1. പതിവായി പാപം ചെയ്യുന്നതായ ശീലങ്ങള്‍.
ദൈവം നല്‍കിയിരിക്കുന്ന നിയമങ്ങളെ അഥവാ കല്പനകളെ ലംഘിക്കുന്ന അല്ലെങ്കില്‍ പാലിക്കാതിരിക്കുന്ന പ്രവര്‍ത്തിയാണ് പാപം എന്നത്. ദൈവത്തിന്റെ പരമോന്നതമായ ഹിതത്തിനു എതിരായുള്ള മത്സരത്തെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നത് മാത്രമല്ല താല്ക്കാലീകവും നിത്യവുമായ പരിണിതഫലത്തിലേക്ക് അത് നയിക്കപ്പെടുവാനും കാരണമാകും. മാനുഷീക പ്രകൃതിയുടെ വ്യാപകമായ വശമാണ് പാപമെന്നത്, എല്ലാവരും ഒരുപോലെ പാപം ചെയ്തു ദൈവത്തിന്റെ പൂര്‍ണ്ണമായ തേജസ്സില്‍ നിന്നും വീണുപോയി. (റോമര്‍ 3:23).
പ്രാഥമീകമായി രണ്ടു രീതികളിലാണ് വ്യക്തികള്‍ പാപം ചെയ്യുന്നത്: അധാര്‍മ്മീകമായി തെറ്റായതും ദൈവത്തിന്റെ കല്പനയ്ക്ക് വിപരീതമായിട്ടുള്ളതുമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നതും അതുപോലെ ധാര്‍മ്മീകമായി ശരിയായിരിക്കുന്നതും ദൈവത്തിന്റെ ഹിതത്തിനു അനുസരണമായതുമായ കാര്യങ്ങള്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്നതുമാകുന്നു.
8നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ [നാം പാപികള്‍ ആകുന്നുവെന്നു അംഗീകരിക്കുവാന്‍ തയ്യാറാകുന്നില്ലെങ്കില്‍], നമ്മെത്തന്നെ വഞ്ചിക്കുന്നു; സത്യം [സുവിശേഷം നല്കുന്നതായ] നമ്മിൽ ഇല്ലാതെയായി [നമ്മുടെ ഹൃദയങ്ങളില്‍ വസിക്കുന്നില്ല].
9നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു [നമ്മുടെ ലംഘനങ്ങളെ അകറ്റുവാന്‍] സകല അനീതിയും [ഉദ്ദേശത്തിലും, ചിന്തയിലും, പ്രവര്‍ത്തിയിലും ദൈവത്തിന്റെ ഹിതത്തോട് അനുരൂപപ്പെടാത്ത സകലതും] പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും [അവന്റെ പ്രകൃതത്തോടും വാഗ്ദത്തത്തോടും സത്യമുള്ളവന്‍] ആകുന്നു. (1 യോഹന്നാന് 1:8-9 ആംപ്ലിഫൈഡ് പരിഭാഷ).
എന്നിരുന്നാലും, നാം ഒരു പാപം നിരന്തരമായി ആവര്‍ത്തിച്ചു ചെയ്യുകയാണെങ്കില്‍, നാം നമ്മെത്തന്നെ ഫലപ്രദമായി ആ പാപത്തിനു സമര്‍പ്പിക്കുകയാണെന്നും, അതിനു അടിമകളായി മാറുകയാണെന്നും തിരിച്ചറിയേണ്ടത് പ്രധാനപ്പെട്ട ഒരു കാര്യമാണ്.
നിങ്ങൾ ദാസന്മാരായി അനുസരിപ്പാൻ നിങ്ങളെത്തന്നെ സമർപ്പിക്കയും നിങ്ങൾ അനുസരിച്ചുപോരുകയും ചെയ്യുന്നവനു ദാസന്മാർ ആകുന്നു എന്ന് അറിയുന്നില്ലയോ? ഒന്നുകിൽ മരണത്തിനായി പാപത്തിന്റെ ദാസന്മാർ, അല്ലെങ്കിൽ നീതിക്കായി അനുസരണത്തിന്റെ ദാസന്മാർതന്നെ. (റോമര്‍ 6:16).
ഒരു പ്രെത്യേക പാപത്തിനു നാം എത്രയധികം വഴങ്ങുമോ അത്രയധികം അതിന്റെ സ്വാധീനത്തോടു നാം അനുരൂപപ്പെടും. നമ്മുടെ ജീവിതത്തിലെ പാപത്തിന്റെ ആധിപത്യം നമ്മുടെ സ്വഭാവത്തെ രൂപീകരിക്കയും നമ്മുടെ വ്യക്തിത്വത്തില്‍ ഗണ്യമായി സംഭാവന നല്‍കുകയും ചെയ്യുന്നു.
തുടര്‍മാനമായ പാപത്തില്‍ ജീവിതം തുടരുന്നത് ഒരു അപകടകരമായ സ്ഥാനത്ത് എത്തിക്കും, അവിടെ നാം ഇതിന്റെ നിയന്ത്രണത്തിനു വിധേയപ്പെടുകയും അതിന്റെ പിടിയില്‍ നിന്നും പൊട്ടിച്ചു സ്വതന്ത്രമാകുവാനുള്ള ശക്തിയില്ലാതെയായി തീരുകയും ചെയ്യുന്നു. നാം അനുതപിക്കാത്തതും ദൈവത്തോടു ഏറ്റുപറയാത്തതുമായ നിരന്തരമായി ചെയ്തുകൊണ്ടിരിക്കുന്ന പാപം നമ്മുടെ ജീവിതത്തില്‍ ദുഷ്ടാത്മാക്കള്‍ക്ക് പ്രവേശിക്കുവാനുള്ള തുറക്കപ്പെട്ട വാതില്‍ സൃഷ്ടിക്കയും ചെയ്യുന്നു. അനുസരണക്കേട് സംഭവിച്ച മേഖലകളെ നിയന്ത്രിക്കുവാനുള്ള നിയമപരമായ അവകാശം ഇത് പൈശാചീക ശക്തികള്‍ക്ക് നല്കുന്നു.
ഈ കാരണത്താലാണ് വിശ്വാസികളുടെ ജീവിതത്തിലെ പാപങ്ങളെ തിരിച്ചറിയുന്നതും അതിനെ കൈകാര്യം ചെയ്യുന്നതും വളരെ നിര്‍ണ്ണായകമായിരിക്കുന്നത്. ആത്മാര്‍ത്ഥമായ ഏറ്റുപറച്ചിലുകളില്‍ കൂടിയും സത്യമായ മാനസാന്തരത്തില്‍ കൂടിയും, ദൈവത്തിങ്കല്‍ നിന്നും നമുക്ക് ക്ഷമയും പുനസ്ഥാപനവും തേടുവാന്‍ സാധിക്കും. എല്ലാ അനീതികളില്‍ നിന്നും നമ്മെ ശുദ്ധീകരിക്കുവാന്‍ അവന്റെ കൃപ മതിയായതും അടിമകളാക്കുന്ന പാപത്തിന്റെ ബലത്തെ അതിജീവിക്കുവാന്‍ നമ്മെ ശക്തീകരിക്കുന്നതും ആകുന്നു.
നിങ്ങളുടെ ചിന്തകളേയും പ്രവര്‍ത്തികളെയും വിചിന്തനം ചെയ്യുവാന്‍ ദയവായി ഒരു നിമിഷം വേര്‍തിരിക്കുക: "ഏതു പ്രെത്യേക തരത്തിലുള്ള പാപമാകുന്നു ഞാന്‍ നിരന്തരമായി ചെയ്യുന്നത്? നിഷേധാത്മകമായ ഏതു ശീലത്തിനു അഥവാ വികാരത്തിനാകുന്നു ഞാന്‍ തുടര്‍മാനമായി കീഴടങ്ങുന്നത്, ഉത്കണ്ഠ, ഭയം, അസാധാരണ ഭീതി, കോപം, അപവാദം, പരാതിപ്പെടുക, അസൂയ, ക്ഷമിക്കുവാന്‍ കഴിയാത്ത അവസ്ഥ, അല്ലെങ്കില്‍ മറ്റു പാപങ്ങള്‍ എന്നിവയില്‍ ഏതാണ്?". നിരന്തരമായ അല്ലെങ്കില്‍ മാറ്റുവാന്‍ സാധിക്കാത്ത പാപത്തില്‍ നിങ്ങള്‍ നിങ്ങളെത്തന്നെ കാണുന്നുവെങ്കില്‍, നിങ്ങള്‍ പിശാചിന്റെ പ്രവര്‍ത്തികള്‍ക്കായി അശ്രദ്ധമായി നിങ്ങളെത്തന്നെ തുറന്നുകൊടുക്കുകയാണ് ചെയ്യുന്നത്. ആകയാല്‍, ഈ രീതികള്‍ തിരിച്ചറിയുന്നതും അതിന്റെ പിടിയില്‍ നിന്നും സ്വതന്ത്രമാകുവാന്‍ നേരിട്ട് പോരാടേണ്ടതും വളരെ അനിവാര്യമായ കാര്യമാകുന്നു, അങ്ങനെ ദുഷ്ടാത്മാക്കളുടെ സ്വാധീനത്തില്‍ നിന്നും നിങ്ങളെത്തന്നെ സംരക്ഷിക്കുവാനും ആത്മീക വളര്‍ച്ചയ്ക്കായും സൌഖ്യത്തിനായും വഴി ഒരുക്കുവാനും ഇടയാക്കുന്നു.
പ്രാര്‍ത്ഥന
പിതാവേ, അങ്ങയുടെ പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍, ഈ മോശമായ ശീലത്തിനു എന്റെ ജീവിതത്തിലുള്ള മാരകമായ നിയന്ത്രണത്തില്‍ നിന്നും എന്നെ സ്വതന്ത്രനാക്കണമെന്ന് ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ അങ്ങയെ വിളിച്ചപേക്ഷിക്കയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. യേശുവിന്റെ നാമത്തില്‍. (ആ ശീലങ്ങള്‍ പരാമര്‍ശിക്കുക).
എന്നിലുള്ളവന്‍ ലോകത്തില്‍ ഉള്ളതിനേക്കാള്‍ വലിയവനാകുന്നു. അവിടുന്ന് ശത്രുവിനേക്കാള്‍ വലിയവനാണെന്നും ഈ മോശകരമായ ശീലങ്ങളെ അതിജീവിക്കുവാനായി എന്നെ സഹായിക്കുവാന്‍ അങ്ങേയ്ക്ക് കഴിയുമെന്നും എനിക്ക് അറിയാം. എന്റെ ജീവിതത്തിലുള്ള ഓരോ സാത്താന്യ സ്വാധീനങ്ങളോടും, നിങ്ങളുടെ നിയന്ത്രണങ്ങള്‍ വിടുവാന്‍ യേശുവിന്റെ ശക്തിയേറിയ നാമത്തില്‍ ഞാന്‍ കല്പ്പിക്കുന്നു.
കര്‍ത്താവായ യേശുവേ, കുരിശില്‍ അങ്ങ് കൈവരിച്ച വിജയത്തിനായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. എന്റെ ജീവിതത്തെ ബാധിച്ചിരിക്കുന്ന പാപപരമായ രീതികളുടെ മേലും മോശമായ ശീലങ്ങളുടെ മേലും ഞാന്‍ ജയം പ്രഖ്യാപിക്കുന്നു. അങ്ങയുടെ പൈതലെന്ന നിലയില്‍ അവുടുന്നു എനിക്ക് നല്‍കിയിരിക്കുന്ന സ്വാതന്ത്ര്യത്തിലും അധികാരത്തിലും നടക്കുവാന്‍ എന്നെ സഹായിക്കേണമേ.
Join our WhatsApp Channel
Most Read
● വൈകാരിക തകര്‍ച്ചയുടെ ഇര● ആത്മാവില്‍ എരിവുള്ളവര്‍ ആയിരിപ്പിന്‍
● ദൈവം നിങ്ങളെ ഉപയോഗിക്കുവാന്‍ ആഗ്രഹിക്കുന്നു
● നിങ്ങള്‍ക്കുവേണ്ടി ദൈവത്തിനു ഒരു പദ്ധതിയുണ്ട്
● സര്‍പ്പങ്ങളെ തടയുക
● നിങ്ങളുടെ മാറ്റത്തെ സ്വീകരിക്കുക
● ആദരവിന്റെ ഒരു ജീവിതം നയിക്കുക
അഭിപ്രായങ്ങള്‍