ഒരു ദുഷ്ടാത്മാവ് നിങ്ങളുടെ ജീവിതത്തില്‍ സ്ഥാനം ഉറപ്പിക്കുമ്പോള്‍, പാപത്തില്‍ തുടരുന്നതിനുള്ള സമ്മര്‍ദ്ദത്തെ അത് തീവ്രമാക്കുന്നു മാത്രമല്ല പുറമേനിന്നുള്ളതിനേക്കാള് ഉപരിയായി നിങ്ങളുടെ ഉള്ളില്‍ നിന്നും പ്രലോഭനം അനുഭവിക്കുവാന്‍ നിങ്ങളെ ഇടയാക്കുന്നു. ഈ പ്രലോഭനത്തിന്റെ ആന്തരീകമായ സ്വാധീനം നിരന്തരമായി പാപം ചെയ്തു അധര്‍മ്മത്തിലേക്ക് പോകുന്നതിനെ എതിര്‍ക്കുവാന്‍ ബുദ്ധിമുട്ടാകുന്ന രീതിയിലേക്ക് വളര്‍ച്ച പ്രാപിക്കുന്നു. മോഹംപോലെ തന്നെ, കൂടുതല്‍ പാപത്താല്‍ പോഷിപ്പിക്കപ്പെടുവാന് അധര്‍മ്മവും ആവശ്യപ്പെടുന്നു, ഒടുവില്‍ നിങ്ങളുടെ ഉള്ളിലെ ഒരു ഗോല്യാത്തു പോലെ, ഭീമാകാരമായ ഒരു എതിരാളിയായി അത് മാറുന്നു.
14 ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു. 15മോഹം ഗർഭംധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു. (യാക്കോബ് 1:14-15).
ഒരു പൈശാചീക ആത്മാവ് നിങ്ങളുടെ അകത്തു വസിക്കുമ്പോള്‍ അതിന്റെ സ്വാധീനം നിര്‍ണ്ണായകമായ ശക്തിയുള്ളതായി തീരുന്നു, വിടുതല്‍ നേടുന്നതിനു പ്രയാസമായി അത് മാറുകയും ചെയ്യുന്നു. എന്നിരുന്നാലും വിടുതല്‍ സാധ്യമാകുന്നുവെന്ന് ഓര്‍ക്കേണ്ടത് അനിവാര്യമായ കാര്യമാകുന്നു.
ഒരു വ്യക്തി തങ്ങളുടെ ജീവിതത്തിന്റെ ഒരു പ്രെത്യേക മേഖലയില്‍ പാപം ചെയ്യുന്നത് ആവര്‍ത്തിക്കുമ്പോള്‍, പിശാചു ആ വ്യക്തിയുടെ ദുര്‍ബല നിമിഷങ്ങളെ ചൂഷണം ചെയ്തു അവനില്‍ പ്രവേശിച്ച് ആ പ്രെത്യേക മേഖലകളുടെ നിയന്ത്രണം ഏറ്റെടുക്കുവാന്‍ താല്പര്യം കാണിക്കുന്ന ഒരു പ്രവണത ഉണ്ടാകാറുണ്ട്. ചില സംഭവങ്ങളില്‍, പിശാചിനു പ്രവേശിക്കുവാനുള്ള വാതില്‍ തുറന്നുകൊടുക്കുവാന്‍ വഞ്ചിക്കുന്ന ഒരു പാപത്തിനു സാധിക്കുന്നു. കര്‍ത്താവായ യേശുവിനെ ഒറ്റികൊടുത്തതിനു ശേഷം സാത്താന് ഉള്ളില്‍ പ്രവേശിച്ച ഈസ്കര്യോത്താ യൂദായുടെ ജീവിതം ഇതിനു ഉദാഹരണമാകുന്നു.
2 അപ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തെ ഭയപ്പെടുകയാൽ അവനെ ഒടുക്കുവാൻ ഉപായം അന്വേഷിച്ചു. 3എന്നാൽ പന്തിരുവരുടെ കൂട്ടത്തിൽ ഉള്ള ഈസ്കര്യോത്താ യൂദായിൽ സാത്താൻ കടന്നു: 4അവൻ ചെന്നു മഹാപുരോഹിതന്മാരോടും പടനായകന്മാരോടും അവനെ അവർക്കു കാണിച്ചുകൊടുക്കുന്ന വഴിയെക്കുറിച്ചു സംസാരിച്ചു. 5അവർ സന്തോഷിച്ച് അവനു ദ്രവ്യം കൊടുക്കാം എന്നു പറഞ്ഞൊത്തു. (ലൂക്കോസ് 22:2-5).
വേദപുസ്തകത്തില്‍ വിവരിച്ചിരിക്കുന്ന യൂദായുടെ വിധി, അശ്രദ്ധമായോ അല്ലെങ്കില്‍ ഒരു ശീലമായിട്ടോ പാപത്തോടു കളിക്കുന്നത്, ഭയാനകമായ പരിണിതഫലം ഉണ്ടാക്കുമെന്നും, അത് നമ്മുടെ ഭൌതീകമായ ജീവിതത്തേയും നിത്യമായ രക്ഷയേയും ഒരുപോലെ ബാധിക്കുമെന്നും ഉള്ളതിന്റെ പരിപൂര്‍ണ്ണമായ ഒരു ഓര്‍മ്മപ്പെടുത്തലാണ്. (മത്തായി 27:1-5 കാണുക).
ശീലിക്കപ്പെട്ട ഒരു പാപം നിമിത്തം പിശാചിനായി തുറക്കപ്പെട്ട പ്രവേശന മാര്‍ഗ്ഗങ്ങളെ അടയ്ക്കുവാനായി ചില ചുവടുവെപ്പുകള്‍ നടത്തേണ്ടതായിട്ടുണ്ട്:
1. ദൈവത്തിന്റെ മുമ്പാകെ നിങ്ങളെത്തന്നെ താഴ്ത്തുക:
നിങ്ങള്‍ക്കുത്തന്നെ പാപത്തെ ജയിക്കുവാനുള്ള ശക്തിയില്ല എന്ന് അംഗീകരിച്ചുകൊണ്ട്, ദൈവത്തിന്റെ സഹായത്തിന്റെയും കൃപയുടെയും ആവശ്യകതയെ നിങ്ങള്‍ തിരിച്ചറിയുക. യാക്കോബ് 4:6 ല്‍, വേദപുസ്തകം പഠിപ്പിക്കുന്നു “ദൈവം നിഗളികളോട് എതിർത്തുനില്ക്കയും താഴ്മയുള്ളവർക്കു കൃപ നല്‍കുകയും ചെയ്യുന്നു”. നമ്മെത്തന്നെ താഴ്ത്തുന്നതില്‍ കൂടി, ശത്രുവിന്റെ ശക്തിയെ അതിജീവിക്കുവാന്‍ ആവശ്യമായ ദൈവത്തിന്റെ സഹായം പ്രാപിക്കുന്ന നിലയില്‍ നാം നമ്മെത്തന്നെ നിര്‍ത്തുകയാണ് ചെയ്യുന്നത്. യേശു തന്റെ ശിഷ്യന്മാരുടെ കാലുകള്‍ കഴുകികൊണ്ട് താഴ്മയെ വെളിപ്പെടുത്തുവാന്‍ ഇടയായി, ദൈവപുത്രന് പോലും ഒരു ദാസന്റെ വേഷം എടുക്കുവാന്‍ മനസ്സുള്ളവനാകുന്നു എന്ന് കാണിച്ചുകൊടുത്തു. (യോഹന്നാന് 13:1-17).
2. മാനസാന്തരപ്പെടുക:
പാപത്തില്‍ നിന്നും പിന്തിരിയുവാനും നിങ്ങളുടെ പെരുമാറ്റത്തെ മാറ്റുവാനും വേണ്ടിയുള്ള ബോധപൂര്‍വ്വമായ ഒരു തീരുമാനം കൈകൊള്ളുക. അപ്പൊ.പ്രവൃ 3:19 നമ്മെ ഇങ്ങനെ പ്രബോധിപ്പിക്കുന്നു, "ആകയാൽ നിങ്ങളുടെ പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിനു മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊൾവിൻ; എന്നാൽ കർത്താവിന്റെ സമ്മുഖത്തുനിന്ന് ആശ്വാസകാലങ്ങൾ വരികയും". മാനസാന്തരത്തിന്റെയും പിതാവിന്റെ വീണ്ടെടുപ്പിന് സ്നേഹത്തിന്റെയും ശക്തമായ ദൃഷ്ടാന്തമാകുന്നു മുടിയനായ പുത്രന്റെ ചരിത്രം. (ലൂക്കോസ് 15:11-32).
3. പാപത്തെ ഏറ്റുപറയുകയും ഉപേക്ഷിക്കയും ചെയ്യുക:
ദൈവമുമ്പാകെ നിങ്ങളുടെ പാപത്തെ സമ്മതിക്കയും പൊതുവായി അതിനെ തിരസ്കരിക്കയും ചെയ്യുക, പാപകരമായ രീതികളോ അല്ലെങ്കില്‍ പെരുമാറ്റങ്ങളോ ആയുള്ള ബന്ധങ്ങള്‍ വിച്ഛേദിക്കുക. 1 യോഹന്നാന് 1:9 ഇങ്ങനെ ഉറപ്പു നല്കുന്നു, "നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു". ദൈവമുമ്പാകെ പാപം ഏറ്റുപറയുന്നതിന്റെയും ഉപേക്ഷിക്കുന്നതിന്റെയും പ്രാധ്യാന്യത്തെ സംബന്ധിച്ചു സങ്കീര്‍ത്തനങ്ങള്‍ 51 ലെ ദാവീദ് രാജാവിന്റെ ഉദാഹരണം വിശദീകരിക്കുന്നു.
4. ദൈവത്തിന്റെ ക്ഷമയ്ക്കായി അപേക്ഷിക്കുക:
ദൈവത്തിന്റെ അടുക്കലേക്കു ഒരു മാനസാന്തര ഹൃദയവുമായി വരുന്നവരോട് ക്ഷമിക്കുമെന്ന ദൈവത്തിന്റെ വാഗ്ദത്തത്തില്‍ ആശ്രയിച്ചുകൊണ്ട് ദൈവത്തിന്റെ കരുണയ്ക്കും ശുദ്ധീകരണത്തിനുമായി അന്വേഷിക്കുക. യെശയ്യാവ് 1:18 ല്‍, ദൈവം പറയുന്നു, "വരുവിൻ, നമുക്കു തമ്മിൽ വാദിക്കാം എന്നു യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ പാപങ്ങൾ കടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായിരുന്നാലും പഞ്ഞിപോലെ ആയിത്തീരും". അതുപോലെതന്നെ, ക്ഷമിക്കുവാന്‍ തയ്യാറാകാത്ത ദാസന്റെ ഉപമ (മത്തായി 18:21-35), ക്ഷമയെ അന്വേഷിക്കുന്നതിന്റെയും ക്ഷമ നല്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
5. യേശുവിന്റെ നാമത്തില്‍ ദുരാത്മാവിനെ തിരസ്കരിക്കയും ശാസിക്കയും ചെയ്യുക:
ക്രിസ്തുവിലുള്ള ഒരു വിശ്വാസി എന്ന നിലയിലെ നിങ്ങളുടെ അധികാരം അവകാശപ്പെടുകയും പൈശാചീക ശക്തി നിങ്ങളുടെ ജീവിതത്തില്‍ നിന്നും വിട്ടുപോകുവാന്‍ കല്‍പ്പിക്കയും ചെയ്യുക. ലൂക്കോസ് 10:19 പറയുന്നു, "പാമ്പുകളെയും തേളുകളെയും ശത്രുവിന്റെ സകല ബലത്തെയും ചവിട്ടുവാൻ ഞാൻ നിങ്ങൾക്ക് അധികാരം തരുന്നു; ഒന്നും നിങ്ങൾക്ക് ഒരിക്കലും ദോഷം വരുത്തുകയും ഇല്ല". യേശുവിന്റെ ഈ ഭൂമിയിലെ പരസ്യശുശ്രൂഷാ വേളകളില്‍ അവന് ഭൂതങ്ങളെ പുറത്താക്കിയത് (ഉദാ. മര്‍ക്കൊസ് 1:23-27), അവന്റെ നാമത്തില്‍ നമുക്കുള്ള ശക്തിയെയാണ് പ്രകടമാക്കുന്നത്.
6. ദൈവത്തിന്റെ പരിശുദ്ധാത്മാവിനാല്‍ നിങ്ങളെ നിറയ്ക്കുവാനായി ദൈവത്തോടു അപേക്ഷിക്കുക:
നിങ്ങളെ പുതിയതായി നിറയ്ക്കുവാനും, അനുസരണത്തിലും ആത്മീക വിജയത്തിലും നടക്കുവാനും നിങ്ങളെ ശക്തീകരിക്കേണ്ടതിനു പരിശുദ്ധാത്മാവിന്റെ സാന്നിധ്യത്തെ ക്ഷണിക്കുക. എഫെസ്യര്‍ 5:18 നമ്മെ ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നു, "ആത്മാവു നിറഞ്ഞവരായിരിക്കുക". അതുപോലെതന്നെ അപ്പൊ.പ്രവൃ 2:1-4 ലെ പെന്തക്കോസ്തിന്റെ ചരിത്രം, വിശ്വാസികളുടെ ജീവിതത്തിലെ പരിശുദ്ധാത്മാവിന്റെ രൂപാന്തര ശക്തിയുടെ ഉത്തമ ഉദാഹരണമാകുന്നു.
7. ഉപവാസത്തെക്കുറിച്ച് ചിന്തിക്കുക:
ഉപവാസത്തില്‍ ഏര്‍പ്പെടുവാന്‍ സാധിക്കുന്നത്, വിടുതലിനായുള്ള നിങ്ങളുടെ പരിശ്രമത്തിന്റെ ഫലത്തെ വര്‍ദ്ധിപ്പിക്കുന്നു, കാരണം ഇത് ദൈവത്തിന്റെ ശക്തിയിലുള്ള ആശ്രയത്തേയും ആഴമായ നിലയിലുള്ള സമര്‍പ്പണത്തേയും ആകുന്നു പ്രകടമാക്കുന്നത്. മത്തായി 17:21 ല്‍, യേശു പറഞ്ഞു, "എങ്കിലും പ്രാർഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജാതി നീങ്ങിപ്പോകുന്നില്ല". എസ്ഥേറിന്റെ ഉപവാസവും യെഹൂദന്മാരുടെ വിടുതലിനു വേണ്ടിയുള്ള അവരുടെ ഉപവാസവും (എസ്ഥേര്‍ 4:15-17) ആത്മീക പോരാട്ടങ്ങളെ ജയിക്കുന്നതിനുള്ള ഉപവാസത്തിന്റെ ശക്തിയെ വെളിപ്പെടുത്തുന്നു.
ഈ പടികള്‍ പിന്തുടരുന്നതില് കൂടി, ശീലിക്കപ്പെട്ട പാപങ്ങള്‍ നിമിത്തം നിങ്ങളുടെ ജീവിതത്തിലേക്ക് പിശാചിനു പ്രവേശനം അനുവദിച്ച പ്രവേശന മാര്‍ഗ്ഗങ്ങളെ അടയ്ക്കുവാനായി സചീവമായി നിങ്ങള്‍ക്ക് പ്രവര്‍ത്തിക്കുവാന്‍ കഴിയും. അങ്ങനെ ചെയ്യുന്നതില്‍ കൂടി, വ്യക്തിപരമായ വിടുതല്‍ നിങ്ങള്‍ അനുഭവിക്കുമെന്ന് മാത്രമല്ല മറിച്ച് ദൈവവുമായുള്ള നിങ്ങളുടെ ബന്ധത്തില്‍ നിങ്ങള്‍ വളരുകയും നിങ്ങളുടെ ആത്മീക അടിസ്ഥാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യും.
കര്‍ത്താവായ യേശു നമ്മെ സ്വതന്ത്രരക്കുവാന് വേണ്ടിയാണ് വന്നത്, എന്നാല്‍ ക്രിസ്തുവിന്റെ ക്രൂശിന്റെ ശക്തി അതില്‍ വിനിയോഗിക്കണമെങ്കില്‍ നാം സത്യം അറിയണം, അഥവാ ഓരോ പ്രശ്നത്തിന്റെയും അടിസ്ഥാന കാരണം അറിയണം.
31തന്നിൽ വിശ്വസിച്ച യെഹൂദന്മാരോട് യേശു: എന്റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി, 32സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും എന്നു പറഞ്ഞു. (യോഹന്നാന് 8:31-32).
പ്രാര്‍ത്ഥന
1. പിതാവേ, ഞാന്‍ എന്റെ ഹൃദയവും മനസ്സും അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു, എന്റെ ചിന്തകളെ അങ്ങ് പുതുക്കണമെന്നും എന്റെ സ്വഭാവത്തെ രൂപാന്തരപ്പെടുത്തണമെന്നും ഞാന്‍ അപേക്ഷിക്കുന്നു. ഞാന്‍ എന്നെത്തന്നെ അങ്ങയുടെ ഹിതത്തിനായി സമര്‍പ്പിക്കുമ്പോള്‍, ഈ മോശകരമായ ശീലങ്ങളുടെ പിടിയില്‍ നിന്നും സ്വതന്ത്രമാകുവാനും അങ്ങയുടെ നാമത്തിനു മഹത്വം വരുന്നതുമായ ഒരു ജീവിതം നയിക്കുവാനും എന്നെ ശക്തീകരിക്കേണമേ. യേശുവിന്റെ നാമത്തില്‍.
2. സര്‍വ്വശക്തിയുള്ള ദൈവമേ, ജ്ഞാനത്താലും വിവേചനത്താലും എന്നെ നിറയ്ക്കുവാനായി അങ്ങയുടെ പരിശുദ്ധാത്മാവിനോട് ഞാന്‍ അപേക്ഷിക്കുന്നു, ശത്രു ഒരുക്കിവെച്ചിരിക്കുന്ന കെണികളെ തിരിച്ചറിയുവാനും അതിനെ ഒഴിവാക്കുവാനും എന്നെ ബലപ്പെടുത്തേണമേ. ഓരോ ആക്രമണത്തിനും പ്രലോഭത്തിനും എതിരായി ഉറച്ചുനില്ക്കുവാന് ആവശ്യമായ ആത്മീക ആയുധങ്ങളാല്‍ എന്നെ സജ്ജമാക്കേണമേ. യേശുവിന്റെ നാമത്തില്‍.
3. പിതാവേ, ഈ ദുശ്ശീലങ്ങളെ അതിജീവിക്കുവാനായി ഞാന്‍ പ്രയത്നിക്കുമ്പോള്‍ കൂട്ടുവിശ്വാസികളുടെ സഹകരണവും പ്രോത്സാഹനവും ഉണ്ടാകേണ്ടതിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്നെ ഉത്തരവാദിത്വത്തോടെ ചേര്‍ത്തുപിടിക്കയും പ്രാര്‍ത്ഥനയില്‍ എന്നെ വഹിക്കയും ചെയ്യുന്ന സ്നേഹമുള്ള ഒരു സമൂഹവുമായി എന്നെ ബന്ധിപ്പിച്ചു നിര്‍ത്തേണമേ. യേശുവിന്റെ നാമത്തില്‍.
Join our WhatsApp Channel
Most Read
● വില കൊടുക്കുക● വിത്തിന്റെ ശക്തി - 2
● ഒന്നുമല്ലാത്തതിനു വേണ്ടിയുള്ള പണം
● ദുഃഖത്തില്‍ നിന്നും കൃപയിലേക്ക് മുന്നേറുക
● ദിവസം 35: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● സ്നേഹത്തിന്റെ ശരിയായ സ്വഭാവം
● നിര്‍മ്മലീകരിക്കുന്ന തൈലം
അഭിപ്രായങ്ങള്‍