അനുദിന മന്ന
അപകീര്‍ത്തിപ്പെടുത്തുന്ന പാപത്തിനു ആശ്ചര്യകരമായ കൃപ ആവശ്യമാകുന്നു
Wednesday, 9th of August 2023
1
0
1054
Categories :
കൃപ (Grace)
വിടുതല്‍ (Deliverance)
'അമേസിംഗ് ഗ്രേസ്" എന്നാരംഭിക്കുന്ന കാലാതീതമായ ആംഗലേയ ഗാനത്തിന്‍റെ ചില വരികളുടെ അര്‍ത്ഥം ഇപ്രകാരമാണ്:
"അതിശയകരമായ കൃപ, കേള്‍ക്കാന്‍ എത്ര ഇമ്പമുള്ളതാകുന്നു,
അത് എന്നെപോലെയുള്ള ഒരു നികൃഷ്ടനെ രക്ഷിക്കുവാന്‍ ഇടയായി,
ഒരിക്കല്‍ ഞാന്‍ നഷ്ടപ്പെട്ടവന്‍ ആയിരുന്നു, എന്നാല്‍ ഇപ്പോള്‍ ഞാന്‍ കണ്ടെത്തപ്പെട്ടിരിക്കുന്നു,
ഒരിക്കല്‍ ഞാന്‍ അന്ധനായിരുന്നു, എന്നാല്‍ ഇപ്പോള്‍ ഞാന്‍ കാണുന്നു".
ന്യായപ്രമാണം മോശെ മുഖാന്തരം ലഭിച്ചു; കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു. (യോഹന്നാന്‍ 1:17).
യേശുക്രിസ്തുവിന്‍റെ സുവിശേഷത്തില്‍ നമുക്ക് നല്‍കിയിരിക്കുന്ന ദൈവകൃപ തികച്ചും അത്ഭുതകരമാകുന്നു. നാം അതിനു ശരിക്കും അര്‍ഹരല്ല.
ദൈവപുത്രനായ യേശു, മനുഷ്യരൂപം കൈകൊണ്ടവനായി ഈ ഭൂമിയിലേക്ക് ഇറങ്ങിവന്നു പരിപൂര്‍ണ്ണമായ ഒരു ജീവിതം നയിക്കുകയുണ്ടായി. അവനെ ക്രൂശിക്കുവാന്‍ മനുഷ്യരായ നമുക്ക് യാതൊരു കാരണവും ഉണ്ടായിരുന്നില്ല, എന്നാല്‍ നാമത് ചെയ്യുവാന്‍ ഇടയായി. ദൈവവചനം പറയുന്നു, "നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്‍റെ രക്തത്താൽ വിടുവിക്കുന്നവനും" (വെളിപ്പാട് 1:5). നാം ഒരിക്കല്‍ കൂടി അവന്‍റെ പുത്രന്മാരും പുത്രിമാരും ആകേണ്ടതിനു അവന്‍ തന്‍റെ നിരുപാധികമായ കൃപ നമ്മിലേക്ക് ചൊരിയുകയുണ്ടായി.
ഒരുപക്ഷേ, ദൈവത്തിന്‍റെ കൃപയുടെ ഒരു ചിത്രം ദാവീദിന്‍റെ ജീവിതത്തില്‍ കാണുന്നതിനേക്കാള്‍ വ്യക്തമായി മറ്റൊരിടത്തും കാണുവാന്‍ കഴിയുന്നില്ല. യേശുവിന്‍റെ വംശാവലി ദാവീദില്‍ ചെന്നെത്തി നില്‍ക്കുന്നു. ദാവിദിന്‍റെ പുത്രനെന്നു യേശുവിനെ തന്നെ വിളിച്ചിട്ടുണ്ട്. ഇപ്പോള്‍ അത് പ്രവര്‍ത്തിയിലെ അതിശയകരമായ കൃപയാകുന്നു.
നിങ്ങള്‍ ഒരുപക്ഷേ നിങ്ങളെത്തന്നെ ശുദ്ധിയോടെ സൂക്ഷിക്കുവാന്‍ തീരുമാനിക്കയും അതില്‍ പരാജയപ്പെടുകയും ചെയ്തിരിക്കാം. തളര്‍ന്നുപോകരുത്. നിങ്ങള്‍ ദൈവത്തിന്‍റെ കൃപയിലേക്ക് നോക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ ബലംകൊണ്ട് നിങ്ങള്‍ക്ക് ഒരിക്കലും ചെയ്യുവാന്‍ കഴിയാത്തതായ കാര്യങ്ങളുണ്ട്. ലൈംഗീക പാപങ്ങളില്‍ നിന്നും ദൈവം ദാവീദിനെ വീണ്ടെടുത്തുവെങ്കില്‍ അവനു നിങ്ങളേയും വീണ്ടെടുക്കുവാന്‍ സാധിക്കുമെന്ന സത്യം നിങ്ങളറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
തന്ത്രങ്ങള്‍ കൊണ്ടോ സാങ്കേതീക വിദ്യകള്‍ കൊണ്ടോ അല്ല ഒരുവന്‍ ലൈംഗീകമായ അടിമത്വത്തിന്‍റെ കെണികളില്‍ നിന്നും സ്വതന്ത്രനാക്കപ്പെടുന്നത് മറിച്ച് ദൈവത്തിന്‍റെ അത്ഭുതകരമായ കൃപയിലൂടെയാകുന്നു. നമ്മെ സ്വതന്ത്രരാക്കുവാന്‍ ദൈവത്തിനു മാത്രമേ ശക്തിയുള്ളു.
ലൈംഗീകമായ പ്രലോഭനങ്ങളെ അതിജീവിക്കുവാന്‍ ആവശ്യമായ എല്ലാ കൃപയും നിങ്ങള്‍ക്ക് നല്‍കാമെന്ന് അവന്‍ നമ്മോടു വാഗ്ദത്തം ചെയ്തിട്ടുണ്ട്.
നിങ്ങൾ സകലത്തിലും എപ്പോഴും പൂർണതൃപ്തിയുള്ളവരായി സകല സൽപ്രവൃത്തിയിലും പെരുകി വരുമാറ് നിങ്ങളിൽ സകല കൃപയും പെരുക്കുവാൻ ദൈവം ശക്തൻ ആകുന്നു. [2 കൊരിന്ത്യര്‍ 9:8].
ആകയാല്‍ നിങ്ങള്‍ ചെയ്യേണ്ടതായ കാര്യം ഇതാകുന്നു. നിങ്ങള്‍ എപ്രകാരമാണ് കുഴപ്പത്തില്‍ ആയതെന്നും അതിനെ അതിജീവിക്കുവാന്‍ ദൈവത്തിന്‍റെ സഹായം ആവശ്യമാണെന്നും ഹൃദയം തുറന്നു ദൈവത്തോട് പറയുക. ആത്മാര്‍ത്ഥത പുലര്‍ത്തുക. ഇത് കേള്‍ക്കുവാന്‍ വളരെ ലളിതമാകുന്നു എന്ന് എനിക്കറിയാം, എന്നാല്‍ അതാണ് ഇതിനെ ശക്തീകരിക്കുന്നതും.
ശ്രദ്ധിക്കുക: ഇത് വായിക്കുന്നതുകൊണ്ട് പ്രയോജനമുണ്ടാകുവാന്‍ സാദ്ധ്യതയുള്ള ആരെയെങ്കിലും നിങ്ങള്‍ക്ക് അറിയാമെങ്കില്‍, മുകളില്‍ കാണുന്ന "ഷെയര്‍" ബട്ടണ്‍ അമര്‍ത്തുക. ഒരു പി.ഡി.എഫ് നിങ്ങള്‍ക്ക് ലഭ്യമാകും, അത് അനേകരുമായി പങ്കുവെക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും.
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് 3 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.
വ്യക്തിപരമായ ആത്മീക വളര്‍ച്ച.
ഞാന്‍ ന്യായപ്രമാണത്തിനു കീഴിലല്ല, മറിച്ച് കൃപയുടെ കീഴിലായിരിക്കുന്നതുകൊണ്ട്, പാപത്തിനു ഇനി എന്‍റെമേല്‍ ആധിപത്യം ഉണ്ടായിരിക്കുകയില്ല. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
കുടുംബത്തിന്‍റെ രക്ഷ
പിതാവേ, അങ്ങയുടെ കരുണ ഓരോ ദിവസവും പുതിയതായിരിക്കയാല്‍ ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. അങ്ങയുടെ നന്മയും കരുണയും ഞങ്ങളുടെ ജീവിതകാലം മുഴുവന്‍ എന്നേയും എന്‍റെ കുടുംബാംഗങ്ങളെയും തീര്‍ച്ചയായും പിന്‍തുടരും, അങ്ങനെ ഞങ്ങള്‍ ദൈവത്തിന്‍റെ സന്നിധിയില്‍ വസിക്കും. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
സാമ്പത്തീകമായ മുന്നേറ്റം
എന്‍റെ കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും അവന്‍റെ ദാരിദ്ര്യത്താൽ ഞാനും എന്‍റെ കുടുംബാംഗങ്ങളും അവന്‍റെ രാജ്യത്തിനായി സമ്പന്നർ ആകേണ്ടതിനു ഞാന്‍ നിമിത്തം ദരിദ്രനായിത്തീർന്ന കൃപ ഞാന്‍ അറിയുന്നു. (2 കൊരിന്ത്യര്‍ 8:9).
കെ എസ് എം സഭ
പിതാവേ, യേശുവിന്‍റെ നാമത്തില്‍, പാസ്റ്റര്‍. മൈക്കിളും, അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളും, തന്‍റെ ടീമിലെ എല്ലാവരും നല്ല ആരോഗ്യത്തോടെ ആയിരിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അങ്ങയുടെ സമാധാനം അവരെയും അവരുടെ കുടുംബാംഗങ്ങളെയും ചുറ്റുമാറാകട്ടെ. കരുണാ സദന്‍ മിനിസ്ട്രി എല്ലാ മേഖലയിലും അതുല്യമായി വളരുമാറാകട്ടെ.
രാജ്യം
പിതാവേ, ഞങ്ങളുടെ രാജ്യത്തില്‍ ഉടനീളം അങ്ങയുടെ നീതിയും സമാധാനവും ഒഴുകട്ടെ. ഞങ്ങളുടെ രാജ്യത്തിനു എതിരായുള്ള എല്ലാ അന്ധകാരത്തിന്‍റെ ശക്തികളും വിനാശങ്ങളും നശിച്ചുപോകട്ടെ. ഞങ്ങളുടെ രാജ്യത്തിന്‍റെ ഓരോ സംസ്ഥാനങ്ങളിലും പട്ടണങ്ങളിലും സമാധാനവും സമൃദ്ധിയും ഉണ്ടാകട്ടെ. യേശുവിന്‍റെ നാമത്തില്‍.
Join our WhatsApp Channel
Most Read
● ദാനം നല്കുവാനുള്ള കൃപ - 3● ശബ്ദകോലാഹലങ്ങള്ക്ക് മീതെ കരുണയ്ക്കായുള്ള ഒരു നിലവിളി
● അസാധാരണമായ ആത്മാക്കള്
● ദൈവത്തിന്‍റെ ഫ്രീക്വന്സിയിലേക്ക് തിരിയുക
● നിങ്ങളുടെ ഭവനത്തിന്റെ പരിതഃസ്ഥിതി മാറ്റുക - 4
● അഭിവൃദ്ധിയിലേക്കുള്ള മറക്കപ്പെട്ട പ്രധാന കാര്യം
● എല്-ഷദ്ദായിയായ ദൈവം
അഭിപ്രായങ്ങള്‍