അനുദിന മന്ന
ദൈവം വ്യത്യസ്തമായാണ് കാണുന്നത്
Tuesday, 9th of May 2023
1
0
647
Categories :
Human Heart
ദൈവം ഹൃദയങ്ങളെ നോക്കുന്നു
ദൈവത്തിന്‍റെ കല്പനകളോടു ശൌല്‍ സ്ഥിരമായി അനുസരണക്കേട് കാണിച്ചതുനിമിത്തം രാജാവ് എന്ന സ്ഥാനത്തുനിന്നും യഹോവ അവനെ തള്ളിക്കളഞ്ഞു. യിശ്ശായിയുടെ ഭവനത്തിലേക്ക് പോയി അവന്‍റെ പുത്രന്മാരില്‍ ഒരുവനെ യിസ്രായേലിന്‍റെ ഭാവിയിലെ രാജാവായി അഭിഷേകം ചെയ്യുവാനായി യഹോവ പിന്നീട് പ്രവാചകനായ ശമുവേലിനോട് കല്പ്പിക്കുവാന്‍ ഇടയായി.
പ്രവാചകനായ ശമുവേല്‍ തന്‍റെമേല്‍ നല്കപെട്ടിരുന്ന ദൌത്യം ചെയ്യുവാനായി പോയപ്പോള്‍, എലിയാബ് (യിശ്ശായിയുടെ പുത്രന്മാരില്‍ ഒരുവനും ദാവീദിന്‍റെ സഹോദരനുമായിരുന്ന) ശമുവേല്‍ പ്രവാചകന്‍റെ മുമ്പാകെ വന്നുനിന്നു. അവന്‍ കാഴ്ചയ്ക്ക് മിടുക്കന്‍ ആയിരുന്നതുകൊണ്ട് പ്രവാചകനായ ശമുവേല്‍ ചിന്തിച്ചു, "യഹോവ തിരഞ്ഞെടുത്തവന്‍ തീര്‍ച്ചയായും ഇവനായിരിക്കും".
യഹോവ ശമൂവേലിനോട്: "അവന്‍റെ മുഖമോ പൊക്കമോ നോക്കരുത്; ഞാൻ അവനെ തള്ളിയിരിക്കുന്നു. മനുഷ്യൻ നോക്കുന്നതുപോലെയല്ല; മനുഷ്യൻ കണ്ണിനു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു എന്ന് അരുളിച്ചെയ്തു". (1 ശമുവേല്‍ 16:7).
യഹോവ എലിയാബിനെ നിരസിച്ചത് എന്തുകൊണ്ടാണ്?
ശാരീരികമായി അഥവാ പുറമേ നോക്കുമ്പോള്‍, അവന്‍ യോഗ്യതയുള്ളവനായിരുന്നു എന്നാല്‍ അവന്‍റെ ഹൃദയം (അകത്തെ മനുഷ്യന്‍) ദൈവത്തിനു പ്രസാദമായില്ല അതുകൊണ്ട് ദൈവം അവനെ നിരസിച്ചു. മനുഷ്യര്‍ നമ്മെ നോക്കുന്നതില്‍ നിന്നും വ്യത്യസ്തമായ രീതിയിലാണ് ദൈവം നമ്മെ നോക്കുന്നത്.
മനുഷ്യര്‍ പുറമേയുള്ളതാണ് നോക്കുന്നത് എന്നാല്‍ ദൈവം ഹൃദയത്തിന്‍റെ ആഴങ്ങളെ നോക്കുന്നു - അവന്‍ ഹൃദയങ്ങളിലേക്ക് (അകത്തെ മനുഷ്യന്‍) നോക്കുന്നു. ദയവായി മനസ്സിലാക്കുക, നന്നായി വസ്ത്രം ധരിക്കുന്നതോ കാഴ്ചയ്ക്ക് നന്നായി തോന്നുന്നതോ തെറ്റല്ല എന്നാല്‍ അപ്പോള്‍ത്തന്നെ നാം നമ്മുടെ ഹൃദയത്തിന്‍റെ അവസ്ഥയെ സംബന്ധിച്ച് കരുതലുള്ളവര്‍ ആയിരിക്കേണം (ആത്മ മനുഷ്യന്‍ അഥവാ അകത്തെ മനുഷ്യന്‍).
മനുഷ്യരുമായുള്ള ദൈവത്തിന്‍റെ സകല ഇടപ്പാടുകളും അവന്‍റെ ഹൃദയത്തിന്‍റെ (അകത്തെ മനുഷ്യന്‍) അവസ്ഥയെ അടിസ്ഥാനമാക്കിയുള്ളതാണ്. ശൌലുമായി താരതമ്യം ചെയ്യുമ്പോള്‍ ദാവീദ് കാഴ്ചയ്ക്ക് അത്ര നല്ലതല്ലായിരുന്നു. എന്നാല്‍ അവന്‍ ദൈവത്തിന്‍റെ ഹൃദയപ്രകാരമുള്ള ഒരു മനുഷ്യന്‍ ആയിരുന്നു. (1 ശമുവേല്‍ 13:14, അപ്പോ.പ്രവൃ 13:22). ആകയാല്‍ ഇതില്‍ നിന്നും ഹൃദയത്തിന്‍റെ പ്രാധാന്യത്തെയും നമ്മുടെ ഹൃദയത്തെ സൂക്ഷിക്കേണ്ടതിന്‍റെ അടിയന്തിരമായ ആവശ്യത്തേയും നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കും.
പ്രാര്‍ത്ഥന
1. നിങ്ങളില്‍ പലരും അറിഞ്ഞിരിക്കുന്നതുപോലെ, 2023 ലെ ഓരോ ആഴ്ചകളിലും (ചൊവ്വ/വ്യാഴം/ശനി) നാം ഉപവസിക്കയാണ്. ഈ ഉപവാസത്തിനു അഞ്ച് പ്രധാന ലക്ഷ്യങ്ങളുണ്ട്.
2. ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് 2 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.
3. അതുപോലെ, നിങ്ങള്‍ ഉപവസിക്കാത്ത ദിവസങ്ങളിലും ഈ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ ഉപയോഗിക്കുക.
വ്യക്തിപരമായ ആത്മീക വളര്‍ച്ച
പിതാവേ, അങ്ങയുടെ ഹിതം തീഷ്ണതയോടും ഉത്സാഹത്തോടും കൂടി ചെയ്യുവാനും, അങ്ങയുടെ ഹൃദയത്തിലെ ആഴമായ കാര്യങ്ങളെ പിന്‍പറ്റുന്നത് അവസാനിപ്പിക്കാതിരിക്കാനും വേണ്ടി എന്‍റെ അകത്തെ മനുഷ്യനെ സഹിഷ്ണുതകൊണ്ട് ശക്തീകരിക്കേണമേ.
പിതാവാം ദൈവമേ, അങ്ങ് സമാധാനത്തിന്‍റെ ദൈവമായ യഹോവ ഷാലോമാകുന്നു. എന്‍റെ ജീവിതത്തിലെ എല്ലാ മേഖലകളിലും അങ്ങയുടെ സമാധാനം ദയവായി എനിക്ക് നല്‍കേണമേ.
പിതാവേ, അങ്ങയോടുള്ള എന്‍റെ പ്രതിബദ്ധതകളെ അനുഗമിക്കുവാനും പ്രയാസമേറിയ ഘട്ടത്തില്‍ എന്‍റെ ശുശ്രൂഷയ്ക്കുള്ള വിളിയെ പൂര്‍ത്തീകരിക്കുവാനുമുള്ള ബലം എനിക്ക് നല്‍കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
കുടുംബത്തിന്‍റെ രക്ഷ
വാഴ്ത്തപ്പെട്ട പരിശുദ്ധാത്മാവേ, എന്‍റെ കുടുംബത്തിലെ ഓരോ അംഗങ്ങളോടും എങ്ങനെ ശുശ്രൂഷിക്കണമെന്നു എനിക്ക് പ്രത്യേകമായി കാണിച്ചുതരേണമേ. കര്‍ത്താവേ എന്നെ ശക്തീകരിച്ചാലും. ശരിയായ നിമിഷങ്ങളില്‍, അങ്ങയെക്കുറിച്ച് പങ്കുവെക്കുവാനുള്ള അവസരങ്ങളെ എനിക്ക് വെളിപ്പെടുത്തി തരേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
സാമ്പത്തീകമായ മുന്നേറ്റം
ഞാന്‍ വിതച്ചിരിക്കുന്ന ഓരോ വിത്തുകളും ദൈവത്തിന്‍റെ സിംഹാസനത്തിന്‍റെ മുമ്പാകെ സംസാരിക്കട്ടെ. കര്‍ത്താവേ, ഒരു ശക്തമായ സാമ്പത്തീക നന്മയുടെ ഒഴുക്കിനായി എനിക്കുവേണ്ടി അങ്ങയുടെ ദൂതന്മാരെ അയയ്ക്കേണമേ. യേശുവിന്‍റെ നാമത്തില്‍.
കെ എസ് എം സഭ
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഓരോ ചൊവ്വ/വ്യാഴം/ശനി ദിവസങ്ങളിലും ആയിരക്കണക്കിനു ആളുകള്‍ കെ എസ് എമ്മിലെ തത്സമയ സംപ്രേഷണത്തില്‍ പങ്കെടുക്കേണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അവരേയും അവരുടെ കുടുംബങ്ങളേയും അങ്ങയിലേക്ക് തിരിക്കേണമേ കര്‍ത്താവേ. അവര്‍ അങ്ങയുടെ അത്ഭുതങ്ങളെ അനുഭവിക്കട്ടെ. അങ്ങയുടെ നാമത്തിന്‍റെ ഉയര്‍ച്ചയ്ക്കും മഹത്വത്തിനുമായി സാക്ഷ്യം വഹിക്കുവാന്‍ അവരെ ഇടയാക്കേണമേ.
രാജ്യം
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഞങ്ങളുടെ രാജ്യത്തിന്‍റെ നെടുകേയും കുറുകേയും അങ്ങയുടെ ആത്മാവിന്‍റെ ശക്തമായ ചലനം ഉണ്ടാകുവാന്‍ വേണ്ടിയും, അതുമുഖാന്തിരം സഭകള്‍ തുടര്‍മാനമായി വളരുവാനും വര്‍ദ്ധിക്കുവാനും വേണ്ടിയും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
Join our WhatsApp Channel
Most Read
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #8● നിങ്ങള്‍ ആരുടെകൂടെയാണ് നടക്കുന്നത്?
● ക്രിസ്തുവിനോടുകൂടെ ഇരുത്തപ്പെട്ടിരിക്കുന്നു
● പാപകരമായ കോപത്തിന്റെ പാളികളെ അഴിക്കുക
● ആത്മീക അഹങ്കാരം മറികടക്കുവാനുള്ള 4 മാര്ഗ്ഗങ്ങള്
● ബൈബിള് ഫലപ്രദമായി എങ്ങനെ വായിക്കാം.
● സമാധാനത്തിനു വേണ്ടിയുള്ള ദര്ശനം
അഭിപ്രായങ്ങള്‍