നാമോ നമ്മെ സ്നേഹിച്ചവൻ മുഖാന്തരം ഇതിലൊക്കെയും പൂർണജയം പ്രാപിക്കുന്നു. (റോമര്‍ 8:37).
ബേത്ലഹേമില്‍ നിന്നുള്ള ഒരു ഇടയചെറുക്കനായ ദാവീദ് തന്നെക്കാള്‍ രണ്ടിരട്ടി പൊക്കമുള്ള സമര്‍ത്ഥനായ ഒരു പട്ടാളക്കാരനെ താഴെ വീഴ്ത്തിക്കളയുമെന്ന് ആര് ചിന്തിച്ചു കാണും? അഥവാ, ആ കാരണത്താല്‍, തന്‍റെ രാജ്യത്തെ മഹത്വത്തിലേക്ക് നയിക്കുന്ന ഒരു രാജാവാകുവാന്‍ എങ്ങനെ കഴിയും? ദൈവം ചെയ്തു.
ദൈവം ദാവീദിനെ നോക്കിയപ്പോള്‍, അവനെ ഒരു ഇടയനെക്കാള്‍ ഉപരിയായിദൈവം ഒരു യോദ്ധാവിന്‍റെ അല്ലെങ്കില്‍ ഒരു രാജാവിന്‍റെ ഹൃദയം അവനില്‍ കണ്ടു. ദാവീദില്‍ ഉണ്ടായിരുന്ന മഹത്വത്തിനായുള്ള സാമര്‍ത്ഥ്യത്തെ ദൈവം അറിഞ്ഞു. എല്ലാത്തിനുമുപരി, അവനാണ് അവിടെ ആക്കിയത്. എല്ലാവര്‍ക്കും നഷ്ടമാകുന്ന സാമര്‍ത്ഥ്യം ദൈവം കാണുന്നു. എഴുന്നേല്‍ക്കുക; അധൈര്യപ്പെടരുത്, ഒരിക്കലും തളര്‍ന്നുപോകരുത്; നിങ്ങളുടെ ഉള്ളില്‍ ദൈവത്താല്‍ നല്‍കപെട്ട കഴിവുകളുണ്ട്.
ഇപ്പോള്‍ ഒരുപക്ഷേ വളരെ കഠിനമായ സാഹചര്യങ്ങളില്‍ കൂടി നിങ്ങള്‍ കടന്നുപോകുന്നവര്‍ ആയിരിക്കാം. ദൈവം നിങ്ങളുടെ ഉള്ളില്‍ നല്‍കിയിരിക്കുന്നത് എന്തെന്ന് അവന്‍ അറിയുന്നതുകൊണ്ട് നിങ്ങള്‍ക്ക് കൈകാര്യം ചെയ്യുവാന്‍ കഴിയുന്നത് എന്താണെന്നും ദൈവത്തിനു അറിയാം. ദൈവത്തിന്‍റെ ഉദ്ദേശത്തിനായി എത്ര അധികം നിങ്ങളുടെ ജീവിതത്തെ എല്പ്പിക്കുമോ, അത്രയും അധികം ദൈവം നിങ്ങളുടെ അനുഗ്രഹ ഭാവിയിലേക്ക് നയിക്കുവാന്‍ ഇടയാകും.
പുതിയ തലങ്ങള്‍ പുതിയ പിശാചുക്കളെ കൊണ്ടുവരും എന്നത് ഓര്‍ക്കുക. നിങ്ങളുടെ മുമ്പില്‍ കിടക്കുന്ന വെല്ലുവിളികളേയും തടസ്സങ്ങളേയും നിങ്ങള്‍ ഭയപ്പെടരുത്.നിങ്ങളുടെ ശത്രുവിന്‍റെ പ്രത്യക്ഷമായ ശക്തിയും വലിപ്പവും കണ്ടുകൊണ്ട് വിഷമിക്കരുത്. അതിജീവിക്കുവാനുള്ള നിങ്ങളുടെ കഴിവില്‍- ദൈവത്തിന്‍റെ ശക്തിയാല്‍ - ദൈവത്തിനുള്ള ഉറപ്പിന്‍റെ അളവിന്‍റെ വലിപ്പമാണ് നിങ്ങളുടെ ശത്രുവിന്‍റെ വലിപ്പം.
ഹാല്ലേലുയ്യ പറയുക! ദൈവത്തിങ്കല്‍ ആശ്രയിക്കുക. നിങ്ങള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളുമായി ദൈവം നിങ്ങളുടെ സ്വഭാവത്തെയും ശക്തിയേയും പൊരുത്തപ്പെടുത്തും. ദൈവം നിങ്ങളെ ജായാളിയേക്കാള്‍ ജയാളിയാക്കി തീര്‍ക്കും.
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് 3 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.
വ്യക്തിപരമായ ആത്മീക വളര്‍ച്ച
ദൈവം എനിക്ക് അനുകൂലമായിരിക്കുന്നു, ആകയാല്‍ ആര്‍ എനിക്ക് എതിരായി നില്‍ക്കും? എന്നെ സ്നേഹിച്ച കര്‍ത്താവായ യേശുക്രിസ്തു മുഖാന്തരം ഞാന്‍ പൂർണജയം പ്രാപിക്കുന്നു.
കുടുംബത്തിന്‍റെ രക്ഷ
പിതാവാം ദൈവമേ, അങ്ങയുടെ വചനം പറയുന്നു, "ദൈവഹിതപ്രകാരമുള്ള ദുഃഖം അനുതാപം വരാത്ത മാനസാന്തരത്തെ രക്ഷയ്ക്കായി ഉളവാക്കുന്നു". (2 കൊരിന്ത്യര്‍ 7:10). എല്ലാവരും പാപം ചെയ്തു ദൈവതേജസ്സ് ഇല്ലാത്തവരായി തീര്‍ന്നുവെന്ന യാഥാര്‍ഥ്യത്തിലേക്ക് ഞങ്ങളുടെ കണ്ണുകളെ തുറക്കുവാന്‍ അവിടുത്തേക്ക് മാത്രമേ കഴിയുകയുള്ളൂ. എന്‍റെ കുടുംബാംഗങ്ങള്‍ മാനസാന്തരപ്പെടുവാന്‍, അങ്ങേയ്ക്കായി സമര്‍പ്പിക്കുവാന്‍, രക്ഷിക്കപ്പെടുവാന്‍ വേണ്ടി ദൈവഹിതപ്രകാരമുള്ള ഒരു ദുഃഖം അവരില്‍ ഉണ്ടാകുവാന്‍ അങ്ങയുടെ ആത്മാവ് ചലിക്കുവാന്‍ ഇടയാക്കേണമേ. യേശുവിന്‍റെ നാമത്തില്‍.
സാമ്പത്തീകമായ മുന്നേറ്റം
പിതാവേ, ലാഭമില്ലാത്ത അദ്ധ്വാനങ്ങളില്‍ നിന്നും ആശയകുഴപ്പമുള്ള പ്രവര്‍ത്തികളില്‍ നിന്നും എന്നെ വിടുവിക്കേണമേ യേശുവിന്‍റെ നാമത്തില്‍.
കെ എസ് എം സഭ
പിതാവേ, യേശുവിന്‍റെ നാമത്തില്‍, രാജ്യത്തിലുടനീളം ഉള്ളതായ ആയിരിക്കണക്കിനു കുടുംബങ്ങളില്‍ തത്സമയ പ്രക്ഷേപണം എത്തേണ്ടതിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അങ്ങയെ രക്ഷകനും കര്‍ത്താവുമായി അറിയുവാന്‍ അവരെ ഇടയാക്കേണമേ. ബന്ധപ്പെടുന്ന ഓരോ വ്യക്തികളും വചനത്തിലും, ആരാധനയിലും, പ്രാര്‍ത്ഥനയിലും വളരുവാന്‍ സഹായിക്കേണമേ.
രാജ്യം
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഞങ്ങളുടെ രാജ്യത്തിന്‍റെ നെടുകേയും കുറുകേയും അങ്ങയുടെ ആത്മാവിന്‍റെ ശക്തമായ ഒരു ചലനം ഉണ്ടാകേണ്ടതിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, അതിന്‍റെ ഫലമായി സഭകളുടെ തുടര്‍മാനമായ വളര്‍ച്ചയും സഭകള്‍ക്ക് വിശാലതയും ഉണ്ടാകട്ടെ.
Join our WhatsApp Channel
Most Read
● നിരുത്സാഹത്തിന്റെ അമ്പുകളെ അതിജീവിക്കുക - II● ദിവസം 17: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ആവരണം നീക്കാത്ത കഴിവുകള്‍: ഉപയോഗിക്കാത്ത ദാനങ്ങളുടെ ആപത്ത്
● കാലേബിന്റെ ആത്മാവ്
● ഒരു സ്വപ്നത്തിലെ ദൂതൻ്റെ പ്രത്യക്ഷത
● ഈ ഒരു കാര്യം ചെയ്യുക
● എങ്ങനെയാണ് ഉപവസിക്കേണ്ടത്?
അഭിപ്രായങ്ങള്‍