english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ജ്ഞാനം പ്രാപിക്കുക
അനുദിന മന്ന

ജ്ഞാനം പ്രാപിക്കുക

Saturday, 3rd of June 2023
1 0 1178
Categories : God's Favor
ആകയാൽ ഞാൻ നിങ്ങളോടു ദയ ചെയ്കകൊണ്ട് നിങ്ങളും എന്‍റെ പിതൃഭവനത്തോടു ദയ ചെയ്ത് എന്‍റെ അപ്പനെയും അമ്മയെയും എന്‍റെ സഹോദരന്മാരെയും സഹോദരിമാരെയും അവർക്കുള്ള സകലത്തെയും ജീവനോടെ രക്ഷിച്ച് ഞങ്ങളുടെ ജീവനെ മരണത്തിൽനിന്നു വിടുവിക്കുമെന്ന് യഹോവയെച്ചൊല്ലി എന്നോടു സത്യം ചെയ്കയും ഉറപ്പുള്ള ഒരു ലക്ഷ്യം തരികയുംവേണം.(യോശുവ 2:12). 

ചക്രവാളത്തില്‍ നാശം ചെറുതായി പ്രത്യക്ഷപ്പെടുന്നതായി നിങ്ങള്‍ കാണുന്നുവെങ്കില്‍,നിങ്ങളുടെ കുടുംബത്തിന്‍റെ ഭാവിയെ ഉറപ്പിക്കുവാന്‍ നിങ്ങള്‍ എന്ത് ചെയ്യും? തന്‍റെ കുടുംബത്തിനുവേണ്ടി സകലവും ശരിയായ നിലയില്‍ ചെയ്ത വ്യക്തികളില്‍ ഒരുവളായിരുന്നു രാഹാബ്. യിസ്രായേല്യര്‍ നദി കടന്നു തന്‍റെ പട്ടണത്തെ ജയിക്കുന്നത് കേവലം സമയത്തിന്‍റെ ഒരു കാര്യം മാത്രമാകുന്നുവെന്ന് അവള്‍ തിരിച്ചറിയുന്നു. തന്‍റെ കുടുംബത്തെ രക്ഷിക്കുവാന്‍ രാഹാബ് അതിയായി ആഗ്രഹിച്ചു. 

യിസായേല്യരായ രണ്ടു ഒറ്റുകാര്‍ അവളുടെ വാതില്‍ക്കല്‍ വന്നപ്പോള്‍, അവരെ മടക്കി അയക്കുന്നതിനു പകരം, അവര്‍ക്കായി തിരഞ്ഞതായ പുരുഷന്മാരില്‍ നിന്നും അവള്‍ അവരെ ഒളിപ്പിക്കുവാന്‍ തയ്യാറായി. രാഹാബിനു ഇപ്പോള്‍ ആ രണ്ടു ഒറ്റുകാരുടെ പ്രീതി ലഭിച്ചു, അതുകൊണ്ട് തന്‍റെയും തന്‍റെ കുടുംബത്തിന്‍റെയും സുരക്ഷയ്ക്കായി അന്വേഷിച്ചുകൊണ്ടു അവള്‍ പെട്ടെന്ന് അതിനെ ചിലവഴിച്ചു. യെരിഹോവിനു യാതൊരു ഭാവിയും ഇല്ലെന്നു രഹാബ് കണ്ടു, തന്‍റെ കുടുംബത്തിലും അങ്ങനെ സംഭവിക്കണം എന്ന് അവള്‍ ആഗ്രഹിച്ചില്ല. ഒറ്റുകാരുമായുള്ള തന്‍റെ പ്രീതി തനിക്കും തന്‍റെ കുടുംബത്തിനും വേണ്ടി ജീവന്‍ വാങ്ങിക്കുവാന്‍ രാഹാബ് ചിലവഴിക്കുന്നു, കേവലം ഭൌതീകമായ ജീവിതത്തിനു വേണ്ടിയല്ല മറിച്ച് ആത്മീകമായ ജീവിതത്തിനു വേണ്ടി. യിസ്രായേല്യനായ ശല്മോനുമായുള്ള വിവാഹത്തില്‍ കൂടി, രഹാബും ദാവീദിന്‍റെ പരമ്പരയില്‍ വരികയും, പിന്നീട് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ വംശാവലിയില്‍ ആയിത്തീരുകയും ചെയ്തു. നേരത്തെ വേശ്യയായിരുന്ന ഒരു സ്ത്രീയ്ക്കുണ്ടായ വലിയൊരു മാറ്റം.

ദൈവത്തിന്‍റെ അത്ഭുതകരമായ പ്രസാദം ശക്തിയുള്ളതും, ജീവിതം മാറ്റിമറിക്കുന്നതുമായ ഒരു ദാനം നമ്മുടെമേല്‍ പകര്‍ന്നിരിക്കുന്നു. ഇത് നേടിയതോ അല്ലെങ്കില്‍ സമ്പാദിച്ചതോ അല്ല; ഇത് നമ്മോടുള്ള ദൈവത്തിന്‍റെ കൃപയുടെയും സ്നേഹത്തിന്‍റെയും പരിശുദ്ധമായ ഒരു പ്രവൃത്തിയാകുന്നു. എന്നിരുന്നാലും, ഈ ദൈവീകമായ ദാനത്തോടുകൂടെ അഗാധമായ ഒരു ഉത്തരവാദിത്വവും വരുന്നുണ്ട്. 

നിങ്ങളുടെ പ്രീതി നിങ്ങള്‍ക്കായി മാത്രം ചിലവഴിക്കരുത്. മരണത്തിലേക്ക് നയിക്കുന്ന കാര്യങ്ങള്‍ക്കായി അതിനെ പാഴാക്കിക്കളയരുത്. ആപല്‍സാദ്ധ്യതയുള്ള അനേകം കാര്യങ്ങളുണ്ട്. സദൃശ്യവാക്യങ്ങളുടെ പുസ്തകം ശക്തമായ ഒരു മുന്നറിയിപ്പ് നല്‍കുന്നുണ്ട്, "ഉല്ലാസപ്രിയൻ ദരിദ്രനായിത്തീരും; വീഞ്ഞും തൈലവും പ്രിയപ്പെടുന്നവൻ ധനവാനാകയില്ല". (സദൃശ്യവാക്യങ്ങള്‍ 21:17). പ്രസാദം തെറ്റായ നിലയില്‍ പ്രയോഗിക്കുന്നത് വീഴ്ച്ചയിലേക്കും അവസാനമായി മരണത്തിലേക്കും നയിക്കും. 

ദൈവപ്രസാദം ജീവന്‍ കൊണ്ടുവരുവാനും ഭാവിയെ പൂര്‍ത്തീകരിക്കുവാനും ആകുന്നു. ആകയാല്‍, ദൈവീകമായ പ്രീതി, ജ്ഞാനത്തോടെ ഉപയോഗിക്കുമ്പോള്‍, ദൈവത്തോട് കൂടുതല്‍ നമ്മെ അടുപ്പിക്കും, നമ്മെ അധികം ക്രിസ്തുവിനെപോലെ ആക്കിത്തീര്‍ക്കും, മാത്രമല്ല നമ്മുടെ സ്വര്‍ഗീയ ഭവനത്തിനായി നമ്മെ തയ്യാറാക്കുകയും ചെയ്തു.
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത്‌ 3 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.

വ്യക്തിപരമായ ആത്മീക വളര്‍ച്ച:
പിതാവേ, എനിക്കും എന്‍റെ കുടുംബത്തിനും വേണ്ടി നല്ലൊരു ഭാവിയും ലക്ഷ്യസ്ഥാനവും ഉറപ്പാക്കുവാന്‍ ആവശ്യമായ ജ്ഞാനവും വിവേകവും എനിക്ക് നല്‍കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

കുടുംബത്തിന്‍റെ രക്ഷ:
ഞാനും എന്‍റെ കുടുംബത്തിലെ അംഗങ്ങളും ഞങ്ങള്‍ ജീവനുള്ള ദൈവത്തെ മാത്രം സേവിക്കുമെന്ന്, പൂര്‍ണ്ണഹൃദയത്തോടെ ഞാന്‍ വിശ്വസിക്കയും അത് ഏറ്റുപറയുകയും ചെയ്യുന്നു. എന്‍റെ അടുത്ത തലമുറയും, അവര്‍ കര്‍ത്താവിനെ സേവിക്കും. യേശുവിന്‍റെ നാമത്തില്‍
 
സാമ്പത്തീകമായ മുന്നേറ്റം:
അതേ പിതാവേ, എന്‍റെ വഴികളില്‍ വരുന്നതായ ഓരോ അവസരങ്ങളില്‍ നിന്നും പരമാവധി നേട്ടം ഉണ്ടാക്കുവാന്‍ വേണ്ടി ആവശ്യമായ ജോലികളും മാനസീകമായ വൈദഗ്ധ്യങ്ങളും എനിക്ക് അനുവദിക്കേണമേ. യേശുവിന്‍റെ നാമത്തില്‍, എന്നെ ഒരു അനുഗ്രഹമാക്കി മാറ്റേണമേ.

സഭാ വളര്‍ച്ച:
പിതാവേ, തത്സമയ സംപ്രേഷണങ്ങളില്‍ പങ്കുചേരുന്ന ഓരോ വ്യക്തികളും ശ്രേദ്ധേയമായ അത്ഭുതങ്ങള്‍ പ്രാപിക്കുവാന്‍ ഇടയാകട്ടെ, അതിനെക്കുറിച്ച് കേള്‍ക്കുന്നവര്‍ എല്ലാവരും ആശ്ചര്യപ്പെടുകയും ചെയ്യട്ടെ. ഈ അത്ഭുതങ്ങളെ സംബന്ധിച്ച് കേള്‍ക്കുന്നവര്‍ എല്ലാവരും അങ്ങയിലേക്ക് തിരിയുവാനുള്ള വിശ്വാസം സ്വീകരിക്കയും അങ്ങനെ അത്ഭുതങ്ങള്‍ പ്രാപിക്കയും ചെയ്യട്ടെ.

രാജ്യം:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, അന്ധകാരത്തിന്‍റെ ദുഷ്ട ശക്തികള്‍ ഒരുക്കിവെച്ചിരിക്കുന്ന സകല നാശത്തിന്‍റെ കെണികളില്‍ നിന്നും ഞങ്ങളുടെ രാജ്യത്തെ (ഇന്ത്യ) സ്വതന്ത്രമാക്കേണമേ.

Join our WhatsApp Channel


Most Read
● ക്രിസ്തു കേന്ദ്രീകൃതമായ ഭവനം പണിയുക
● ദിവസം 38: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● അത്ഭുതമായതിലുള്ള പ്രവര്‍ത്തികള്‍ :സൂചകം # 2
● അശ്ലീലസാഹിത്യങ്ങളില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്കുള്ള യാത്ര
● ഈ ഒരു കാര്യം ചെയ്യുക
● സംതൃപ്തി ഉറപ്പാക്കപ്പെട്ടിരിക്കുന്നു
● അന്ത്യകാല മര്‍മ്മങ്ങളെ പ്രവചനപരമായി വ്യാഖ്യാനിക്കുക
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ