അനുദിന മന്ന
പരിശുദ്ധാത്മാവിന്‍റെ പേരുകളും ശീര്‍ഷകങ്ങളും: ദൈവത്തിന്‍റെ ആത്മാവ്
Monday, 19th of June 2023
1
0
849
Categories :
Names and Titles of the Spirit
Spirit of God
ദൈവത്തിന്‍റെ ആത്മാവ് എന്ന ശീര്‍ഷകം പരിശുദ്ധാത്മാവുമായി ബന്ധപ്പെട്ടു കാണുവാന്‍ സാധിക്കുന്നത് ഈ കാര്യങ്ങളിലാണ്:
1. ശക്തി
2. പ്രവചനം
3. മാര്‍ഗദര്‍ശനം.
ആത്മാവിന്‍റെ പഴയനിയമത്തിലെ ആദ്യത്തെ ശീര്‍ഷകം ദൈവത്തിന്‍റെ ആത്മാവ് എന്നതാണ്. ദൈവത്തിന്‍റെ ആത്മാവ് എന്ന ഈ പേര് നാം ആദ്യമായി കാണുന്നത് ഉല്പത്തിയിലാകുന്നു.
ആദിയിൽ ദൈവം (തയ്യാറാക്കി, ഒരുക്കി, രൂപപ്പെടുത്തി) ആകാശവും ഭൂമിയും സൃഷ്‍ടിച്ചു.
ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്‍റെ ആത്മാവ് വെള്ളത്തിന്മീതെ പരിവർത്തിച്ചു കൊണ്ടിരുന്നു. (ഉല്പത്തി 1:1-2).
ഈ വാക്യങ്ങളുടെ അടിസ്ഥാനത്തില്‍, പരിശുദ്ധാത്മാവും സൃഷ്ടിപ്പില്‍ ഉള്‍പ്പെട്ടിരുന്നു എന്ന് നമുക്ക് കാണുവാന്‍ കഴിയും.
ദൈവവചനം പറയുന്നു, ദൈവത്തിന്‍റെ ആത്മാവ് വെള്ളത്തിന്മീതെ പരിവർത്തിച്ചു കൊണ്ടിരുന്നു. പരിവര്‍ത്തിച്ചു എന്നതിനു ആംപ്ലിഫൈഡ് ബൈബിള്‍ രണ്ട് അര്‍ത്ഥങ്ങള്‍ നമുക്ക് നല്‍കുന്നുണ്ട് - ചുറ്റിത്തിരിയുക, ആലോചനാമഗ്നമാകുക.
ഇത് വ്യക്തമാക്കുന്ന ആശയം എന്തെന്നാല്‍ പുതിയ ജീവനുവേണ്ടിയുള്ള കരുതലില്‍ കൂട്ടില്‍ തന്‍റെ മുട്ടയ്ക്ക് അടയിരിക്കുകയും അവിടെ ചുറ്റിത്തിരിയുകയും ചെയ്യുന്ന ഒരു പക്ഷിയെ ഇത് സാദൃശ്യകരിക്കുന്നു. "കഴുകന്‍ തന്‍റെ കൂടു അനക്കി കുഞ്ഞുങ്ങള്‍ക്കു മീതെ പറക്കുമ്പോലെ" എന്ന് ആവര്‍ത്തനം 32:11 ല്‍ പറഞ്ഞിരിക്കുന്നിടത്തും ഇതേ പദം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.
പന്നീട് ഇതേ ദൈവത്തിന്‍റെ ആത്മാവ് ശൌലിന്മേല്‍ വരികയും പ്രവചിക്കുവാന്‍ അവനെ ഇടയാക്കുകയും ചെയ്തു (1 ശമുവേല്‍ 10:10 നോക്കുക).
അവന്‍ സെഖര്യാവിന്മേലും വരികയും യഹോവയുടെ അരുളപ്പാട് പ്രസ്താവിക്കുവാന്‍ അവനെ ശക്തീകരിക്കയും ചെയ്തു (2 ദിനവൃത്താന്തം 24:20).
അതുപോലെ യിസ്രായേലിന്‍റെ പുനസ്ഥാപനത്തെ സംബന്ധിച്ചുള്ള യഹസ്കേലിന്‍റെ ദര്‍ശനം നല്‍കുന്നത് "ദൈവത്തിന്‍റെ ആത്മാവ്" ആകുന്നു (യെഹസ്കേല്‍ 11:24).
റോമര്‍ 8:14ല്‍ ദൈവവചനം ഇപ്രകാരം പ്രസ്താവിക്കുന്നു: "ദൈവാത്മാവ് നടത്തുന്നവർ ഏവരും ദൈവത്തിന്‍റെ മക്കൾ ആകുന്നു".
ദൈവത്തിന്‍റെ ആത്മാവ് പ്രപഞ്ചത്തിന്‍റെ സൃഷ്ടിപ്പില്‍ ഉണ്ടായിരുന്നു. അവന്‍ പ്രവചനത്തിന്‍റെ ആത്മാവാകുന്നു. അവന്‍ ശക്തിയുടെ ആത്മാവും, മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന ആത്മാവുമാകുന്നു. നിങ്ങൾ (നിങ്ങളുടെ ശരീരം) ദൈവത്തിന്‍റെ മന്ദിരം എന്നും ദൈവത്തിന്‍റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ? (1 കൊരിന്ത്യര്‍ 3:16).
ആകയാല്‍, ക്രിസ്ത്യാനികള്‍ ആയ നാം എല്ലാവരും, നമ്മുടെ ശരീരങ്ങള്‍ ജീവനുള്ള ദൈവത്തിന്‍റെ മന്ദിരങ്ങള്‍ ആകുന്നുവെന്നും, മറ്റുള്ളവര്‍ക്ക് കാണേണ്ടതിനു ക്രിസ്തുവുമായുള്ള നമ്മുടെ ബന്ധത്തിന്‍റെ സാക്ഷ്യവും വിലയേറിയതും ആകുന്നുവെന്നും അറിഞ്ഞുകൊണ്ട് നാം നമ്മുടെ ശരീരത്തെ സൂക്ഷിക്കേണ്ടത് ആവശ്യമാകുന്നു.
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് 2 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.
വ്യക്തിപരമായ ആത്മീക വളര്‍ച്ച
എന്‍റെ ശരീരം പരിശുദ്ധാത്മാവിന്‍റെ മന്ദിരമാകുന്നു, ദൈവത്തിന്‍റെ സംപൂര്‍ണ്ണത മുഴുവനും എന്നില്‍ വസിക്കുന്നുണ്ട്. ദൈവത്തിന്‍റെ സ്വന്തമായിരിക്കുന്ന എന്‍റെ ശരീരം കൊണ്ടും എന്‍റെ ആത്മാവിലും ഞാന്‍ ദൈവത്തിനു മഹത്വം കൊടുക്കുന്നു. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
പിതാവേ. എന്‍റെമേലും എന്‍റെ കുടുംബാംഗങ്ങളുടെമേലും ഒരു പുതിയ രീതിയില്‍ അങ്ങയുടെ ആത്മാവിനെ പകരേണമേ. അതുപോലെ മെയ് 28-ാം തീയതിയിലെ പെന്തകോസ്ത് ആരാധനയില്‍ പങ്കെടുക്കുന്ന സകലരുടെമേലും അങ്ങയുടെ ആത്മാവിനെ ചൊരിയേണമേ.
കുടുംബത്തിന്‍റെ രക്ഷ
പിതാവാം ദൈവമേ, ക്രിസ്തുവിന്‍റെ സത്യം അംഗീകരിക്കേണ്ടതിനു എന്‍റെ എല്ലാ കുടുംബാംഗങ്ങളുടെയും ഹൃദയത്തില്‍ അവിടുന്ന് ചലിക്കണമെന്ന് ഞാന്‍ അങ്ങയോടു അപേക്ഷിക്കുന്നു. "യേശുക്രിസ്തുവിനെ കര്‍ത്താവും, ദൈവവും, രക്ഷിതാവുമായി അറിയുവാനുള്ള ഒരു ഹൃദയം അവര്‍ക്ക് നല്‍കേണമേ. തങ്ങളുടെ മുഴു ഹൃദയത്തോടെ അങ്ങയിലേക്ക് തിരിയുവാന്‍ അവരെ ഇടയാക്കേണമേ".
അന്നാളിൽ അവന്‍റെ ചുമടു നിന്‍റെ തോളിൽനിന്നും അവന്‍റെ നുകം നിന്‍റെ കഴുത്തിൽനിന്നും നീങ്ങിപ്പോകും; പുഷ്‍ടിനിമിത്തം നുകം തകർന്നുപോകും. (യെശയ്യാവ് 10:27).
സാമ്പത്തീകമായ മുന്നേറ്റം
സമ്പത്തുണ്ടാക്കുവാന്‍ ശക്തി നല്‍കുന്നത് അവിടുന്നാകയാല്‍ പിതാവേ ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. സമ്പത്തുണ്ടാക്കുവാന്‍ ആവശ്യമായ ബലം ഇപ്പോള്‍ എന്‍റെമേല്‍ വീഴുമാറാകട്ടെ. യേശുവിന്‍റെ നാമത്തില്‍. (ആവര്‍ത്തനം 8:18).
എന്‍റെ അവകാശം ശാശ്വതമായിരിക്കും.ദുഷ്കാലത്ത് ഞാന്‍ ലജ്ജിച്ചുപോകയില്ല; ക്ഷാമകാലത്ത് ഞാനും എന്‍റെ കുടുംബാംഗങ്ങളും തൃപ്തരായിരിക്കും. (സങ്കീര്‍ത്തനം 37:18-19).
എന്‍റെ ദൈവമോ എന്‍റെ ബുദ്ധിമുട്ടൊക്കെയും മഹത്ത്വത്തോടെ തന്‍റെ ധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണമായി തീർത്തുതരും. (ഫിലിപ്പിയര്‍ 4:19).
കെ എസ് എം സഭ
പിതാവേ, യേശുവിന്‍റെ നാമത്തില്‍,പാസ്റ്റര്‍.മൈക്കിളിനെയും, തന്‍റെ കുടുംബാംഗങ്ങളേയും, ടീം അംഗങ്ങളേയും, കരുണാ സദന്‍ മിനിസ്ട്രിയുമായി ബന്ധപ്പെട്ട ഓരോ വ്യക്തികളേയും അഭിവൃദ്ധിപ്പെടുത്തേണമേ.
രാജ്യം
പിതാവേ, അങ്ങയുടെ വചനം പറയുന്നു, ഭരണകര്‍ത്താക്കളെ ഉന്നതമായ ബഹുമാന്യമായ സ്ഥാനത്തു നിയോഗിക്കുന്നത് അവിടുന്നാകുന്നു, നേതാക്കളെ തങ്ങളുടെ ഉന്നതമായ സ്ഥാനത്തുനിന്നും നീക്കം ചെയ്യുന്നതും അങ്ങ് തന്നെയാകുന്നു. അതെ ദൈവമേ, ഞങ്ങളുടെ രാജ്യത്തിലെ ഓരോ സംസ്ഥാനത്തിലും പട്ടണങ്ങളിലും ശരിയായ നേതാക്കളെ അവിടുന്ന് എഴുന്നെല്‍പ്പിക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
നിങ്ങളുടെ ദേശത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ ചില സമയങ്ങള്‍ എടുക്കുക.
Join our WhatsApp Channel
Most Read
● നിങ്ങളുടെ ബന്ധം നഷ്ടമാക്കരുത്● നിങ്ങളുടെ ദൈവീക വിധിയെ തകര്‍ക്കരുത്
● തലകെട്ട്: നിങ്ങളുടെ പ്രാര്‍ത്ഥനാ ജീവിതം അഭിവൃദ്ധിപ്പെടുത്തുവാനുള്ള പ്രായോഗീക നിര്‍ദ്ദേശങ്ങള്‍
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #3
● ജോലിസ്ഥലത്തെ ഒരു പ്രസിദ്ധവ്യക്തി -II
● ദൈവരാജ്യത്തിലെ താഴ്മയും ബഹുമാനവും
● ദൈവത്തിന്‍റെ 7 ആത്മാക്കള്‍: യഹോവാഭക്തിയുടെ ആത്മാവ്
അഭിപ്രായങ്ങള്‍