അനുദിന മന്ന
നമ്മോടുകൂടെ പാളയമിറങ്ങുന്ന ദൂതന്മാര്‍
Sunday, 9th of July 2023
1
0
1014
Categories :
Angels
ഈ അന്ത്യ കാലത്തില്‍, കഠിനമായ സമയങ്ങളിലൂടെ അനേകര്‍ കടന്നുപൊയികൊണ്ടിരിക്കുന്നു. ഒരുപക്ഷേ നിങ്ങള്‍ ഒരു പ്രയാസമേറിയ സാഹചര്യങ്ങള്‍ക്കു വേണ്ടിയോ അഥവാ നിങ്ങളുടെ ജോലി സംബന്ധമായതോ, ബിസിനസ് സംബന്ധമായതോ ആയ ചില അവ്യക്തതകള്‍ നിമിത്തം നാളുകളായി പ്രാര്‍ത്ഥിക്കുന്നവരോ ആയിരിക്കാം. ഇന്നത്തെ സന്ദേശം നിങ്ങളുടെ സാഹചര്യങ്ങള്‍ക്കു ഒരു മാറ്റം വരുത്തുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഉല്പത്തി പുസ്തകം 32-ാം അദ്ധ്യായം തുറക്കുമ്പോള്‍, യാക്കോബ് ഒരു യാത്രയിലാണ്. തന്‍റെ കുടുംബത്തിനു എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് അവനു യാതൊരു ഉറപ്പുമില്ല. അജ്ഞാതമായ കാര്യങ്ങള്‍ അവന്‍ അഭിമുഖീകരിക്കുമ്പോള്‍, അവന്‍ ഭയപ്പെടുകയാണ്.
യാക്കോബ് തന്‍റെ വഴിക്കു പോയി; ദൈവത്തിന്‍റെ ദൂതന്മാർ അവന്‍റെ എതിരേ വന്നു. യാക്കോബ് അവരെ കണ്ടപ്പോൾ: "ഇതു ദൈവത്തിന്‍റെ സേന" എന്നു പറഞ്ഞു. ആ സ്ഥലത്തിനു മഹനയീം എന്നു പേരിട്ടു. (ഉല്പത്തി 32:1-2).
"മഹനയിം". ഈ പേരിന്‍റെ അര്‍ത്ഥം"ഇരട്ടി സേന" എന്നാകുന്നു. യാക്കോബും അവന്‍റെ കുടുംബവും അവന്‍റെ സമ്പത്തുകളും അവിടെ പാളയമിറങ്ങിയിരിക്കുന്നു, അപ്പോള്‍ ദൂതന്മാരുടെ ഒരു സേനയും അവിടെയുണ്ടായിരുന്നു. ഒരുപക്ഷേ, യാക്കോബിനെപോലെ, നിങ്ങളും ഏതെങ്കിലും കാര്യത്തിലേക്കുള്ള "നിങ്ങളുടെ വഴിയില്‍" ആയിരിക്കാം. അല്ലെങ്കില്‍, നിങ്ങള്‍ ഇപ്പോള്‍ ആയിരിക്കുന്ന അവസ്ഥയെക്കുറിച്ച് ദൈവം നിങ്ങളോടു സംസാരിക്കുവാന്‍ ആഗ്രഹിക്കുന്നുണ്ടാകാം.
കര്‍ത്താവ് നിങ്ങളോടു ഇപ്രകാരം പറയുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു, "ഇത് രണ്ടു കൂട്ടങ്ങളുടെ പാളയമാകുന്നു. നിങ്ങള്‍ക്കായി ഞാന്‍ ദൂതന്മാരെ നിയമിച്ചിട്ടുണ്ട്, അവര്‍ നിങ്ങള്‍ക്ക് ചുറ്റിലും, നിങ്ങള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിക്കുന്നു". ഈ വെളിപ്പാടിനെ നിങ്ങളുടെ ആത്മീക മനുഷ്യന്‍ മുറുകെപ്പിടിക്കുവാന്‍ ഇടയാകട്ടെ.
ഒരു ദിവസം ഏലിശയേയും തന്‍റെ ബാല്യക്കാരനെയും ശത്രുസൈന്യം വളയുവാന്‍ ഇടയായിത്തീര്‍ന്നു. ആ സമയം ഏലിശ പ്രവചനാത്മകമായി ഇങ്ങനെ പറയുകയുണ്ടായി, "പേടിക്കേണ്ടാ; നമ്മോടുകൂടെയുള്ളവർ അവരോടുകൂടെയുള്ളവരെക്കാൾ അധികം എന്നു പറഞ്ഞു" (2 രാജാക്കന്മാര്‍ 6:16). അപ്പോള്‍ കണ്ണു തുറക്കപ്പെട്ട എലിശായുടെ ബാല്യക്കാരന്‍ തങ്ങള്‍ക്കു ചുറ്റും പാളയമിറങ്ങിയിരിക്കുന്ന ആയിരിക്കണക്കിനു ദൂതന്മാരെ കണ്ടു.
നിങ്ങള്‍ പരാജയത്തിന്‍റെ വക്കിലാകുന്നു എങ്കില്‍, ഗതി മാറുവാന്‍ പോകയാണെന്നു പറയുവാന്‍ വേണ്ടിയാണ് ഇന്ന് ഞാന്‍ വന്നിരിക്കുന്നത്.
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് 2 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.
വ്യക്തിപരമായ ആത്മീക വളര്‍ച്ച:
എന്നോടുകൂടെയുള്ളവര്‍ അവരോടുകൂടെയുള്ളവരെക്കാള്‍ അധികമാകുന്നു. (ദിവസം മുഴുവനും ഇത് പറയുന്നത് തുടര്‍ന്നുകൊണ്ടിരിക്കുക).
കുടുംബത്തിന്‍റെ രക്ഷ:
ഞാനും എന്‍റെ കുടുംബത്തിലെ അംഗങ്ങളും ഞങ്ങള്‍ ജീവനുള്ള ദൈവത്തെ മാത്രം സേവിക്കുമെന്ന്, പൂര്‍ണ്ണഹൃദയത്തോടെ ഞാന്‍ വിശ്വസിക്കയും അത് ഏറ്റുപറയുകയും ചെയ്യുന്നു. എന്‍റെ അടുത്ത തലമുറയും, അവര്‍ കര്‍ത്താവിനെ സേവിക്കും. യേശുവിന്‍റെ നാമത്തില്‍
സാമ്പത്തീകമായ മുന്നേറ്റം:
അതേ പിതാവേ, എന്‍റെ വഴികളില്‍ വരുന്നതായ ഓരോ അവസരങ്ങളില്‍ നിന്നും പരമാവധി നേട്ടം ഉണ്ടാക്കുവാന്‍ വേണ്ടി ആവശ്യമായ ജോലികളും മാനസീകമായ വൈദഗ്ധ്യങ്ങളും എനിക്ക് അനുവദിക്കേണമേ. യേശുവിന്‍റെ നാമത്തില്‍, എന്നെ ഒരു അനുഗ്രഹമാക്കി മാറ്റേണമേ.
സഭാ വളര്‍ച്ച:
പിതാവേ, തത്സമയ സംപ്രേഷണങ്ങളില്‍ പങ്കുചേരുന്ന ഓരോ വ്യക്തികളും ശ്രേദ്ധേയമായ അത്ഭുതങ്ങള്‍ പ്രാപിക്കുവാന്‍ ഇടയാകട്ടെ, അതിനെക്കുറിച്ച് കേള്‍ക്കുന്നവര്‍ എല്ലാവരും ആശ്ചര്യപ്പെടുകയും ചെയ്യട്ടെ. ഈ അത്ഭുതങ്ങളെ സംബന്ധിച്ച് കേള്‍ക്കുന്നവര്‍ എല്ലാവരും അങ്ങയിലേക്ക് തിരിയുവാനുള്ള വിശ്വാസം സ്വീകരിക്കയും അങ്ങനെ അത്ഭുതങ്ങള്‍ പ്രാപിക്കയും ചെയ്യട്ടെ.
രാജ്യം:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, അന്ധകാരത്തിന്‍റെ ദുഷ്ട ശക്തികള്‍ ഒരുക്കിവെച്ചിരിക്കുന്ന സകല നാശത്തിന്‍റെ കെണികളില്‍ നിന്നും ഞങ്ങളുടെ രാജ്യത്തെ (ഇന്ത്യ) സ്വതന്ത്രമാക്കേണമേ.
Join our WhatsApp Channel
Most Read
● അധര്മ്മത്തിനുള്ള പൂര്ണ്ണമായ പരിഹാരം● ജയിക്കുന്ന വിശ്വാസം
● ദിവസം 36: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● വിത്തിന്‍റെ ശക്തി - 1
● അനുദിനവും യേശു കണ്ടുമുട്ടിയിരുന്ന അഞ്ചു തരത്തിലുള്ള ആളുകള്
● വലിയവരായ സ്ത്രീകളും പുരുഷന്മാരും പരാജയപ്പെടുന്നത് എന്തുകൊണ്ട് - 4
● നമ്മുടെ പിന്നിലുള്ള പാലങ്ങളെ ചാമ്പലാക്കുക
അഭിപ്രായങ്ങള്‍