അനുദിന മന്ന
ആരാധനയുടെ നാലു അത്യന്താപേക്ഷിതങ്ങള്‍
Sunday, 23rd of July 2023
0
0
1111
Categories :
Giving
I. നമ്മുടെ സമയംകൊണ്ട് നാം ദൈവത്തെ ആരാധിക്കണം.
ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം നിങ്ങൾക്കു വിശുദ്ധമായി യഹോവയുടെ മഹാസ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കേണം; (പുറപ്പാട് 35:2).
"ജീവിതം എങ്ങനെയുണ്ട്?" എന്ന് നിങ്ങള്‍ ആരോടെങ്കിലും ചോദിച്ചാല്‍, മിക്കവാറും അവരുടെ മറുപടി, "എനിക്ക് തിരക്കാണ്" എന്നായിരിക്കും.
നിങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍, ഈ തിരക്ക് നിങ്ങളും കര്‍ത്താവുമായുള്ള ബന്ധത്തിലേക്കും നുഴഞ്ഞുകയറുവാന്‍ ഇടയാകും.
നമ്മുടെ സമയംകൊണ്ട് നാം ദൈവത്തെ ആരാധിക്കേണ്ടത് ആവശ്യമാകുന്നു.
എങ്ങനെയാണ് നാമത് ചെയ്യുന്നത്?
1. സമയം ദൈവത്തില്‍ നിന്നുള്ള ഒരു ദാനമാണെന്നു അംഗീകരിക്കുന്നതിനാല്‍.
2. നിത്യതയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ഭൂമിയിലെ നമ്മുടെ സമയം പരിമിതമാകുന്നുവെന്ന് അറിയുക. ആകയാല്‍, ദൈവം നമ്മെ വിളിച്ചിരിക്കുന്ന കാര്യങ്ങള്‍ ചെയ്യുവാന്‍ വേണ്ടി നാം ജ്ഞാനത്തോടെയും മനഃപൂര്‍വ്വമായും ജീവിക്കണം.
സങ്കീര്‍ത്തനക്കാരന്‍ ഈ സത്യത്തെ അറിഞ്ഞുകൊണ്ട് ഇപ്രകാരം പറയുകയുണ്ടായി:
"എങ്കിലും യഹോവേ, ഞാൻ നിന്നിൽ ആശ്രയിച്ചു; നീ എന്‍റെ ദൈവം എന്നു ഞാൻ പറഞ്ഞു. എന്‍റെ കാലഗതികൾ നിന്‍റെ കൈയിൽ ഇരിക്കുന്നു" (സങ്കീര്‍ത്തനം 31:14-15).
നമ്മുടെ സമയംകൊണ്ട് ദൈവത്തെ ആരാധിക്കണമെങ്കില്‍, ദൈവത്തിനുവേണ്ടി സമയം കണ്ടെത്തുവാന്‍ നാം പഠിക്കണം. സമയത്തെ സ്വതന്ത്രമാക്കുന്നതില്‍, ലഭ്യമായ സമയത്തെ ഫലപ്രദമായി ഉപയോഗിക്കുന്നത് ഉള്‍പ്പെടുന്നു. താഴെ കൊടുത്തിരിക്കുന്ന പ്രാര്‍ത്ഥന നിങ്ങള്‍ ദിനവും ചെയ്യണം:
ഞങ്ങൾ ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കേണമേ. (സങ്കീര്‍ത്തനം 90:12).
II. നമുക്കുള്ളതില്‍ ഏറ്റവും നല്ലത് ദൈവത്തിനു കൊടുക്കുന്നതും ആരാധനയില്‍ ഉള്‍ക്കൊള്ളുന്നു.
സര്‍വ്വശക്തനായ ദൈവം തികച്ചും സ്വയം പര്യാപ്തനാകയാല്‍ അവനു നിലനില്‍ക്കുവാന്‍ നമ്മുടെ ദാനങ്ങള്‍ ഒന്നുംതന്നെ അവനു ആവശ്യമില്ല.
". . . . താൻ എല്ലാവർക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്നവൻ ആകയാൽ വല്ലതിനും മുട്ടുള്ളവൻ എന്നപോലെ മാനുഷകൈകളാൽ ശുശ്രൂഷ ആവശ്യപ്പെടുന്നില്ല" (അപ്പൊ.പ്രവൃ 17:25).
കിഴക്കുനിന്നു വിദ്വാന്മാര്‍ കര്‍ത്താവായ യേശുവിനെ നമസ്കരിക്കുവാന്‍ വന്നപ്പോള്‍, "അവര്‍ വീണ് അവനെ നമസ്കരിച്ചു; നിക്ഷേപപാത്രങ്ങളെ തുറന്ന് അവനു പൊന്നും കുന്തുരുക്കവും മൂരും കാഴ്ച വച്ചു". (മത്തായി 2:11).
ആരാധനയും, കൊടുക്കലും ഒന്നിച്ചു പോകുന്നതാണെന്ന് വ്യക്തമാണ്. ആരാധനയുടെ ഒരു പ്രദര്‍ശനമാണ് കൊടുക്കുക എന്നത്.
അപ്പോസ്തലനായ പൌലോസിന്‍റെ ശുശ്രൂഷയ്ക്ക് കൈത്താങ്ങല്‍ നല്‍കുവാന്‍ വേണ്ടി ഫിലിപ്യ സഭയിലെ വിശ്വാസികള്‍ ധനം നല്‍കിയപ്പോള്‍, ദൈവം അതിനെ "സൗരഭ്യവാസനയായി ദൈവത്തിനു പ്രസാദവും സുഗ്രാഹ്യവുമായ യാഗമായി" കാണുവാന്‍ ഇടയായിത്തീര്‍ന്നു. (ഫിലിപ്പിയര്‍ 4:18).
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് 3 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.
വ്യക്തിപരമായ ആത്മീക വളര്‍ച്ച
ഞാന്‍ എന്‍റെ ദൈവമായ യഹോവയെ പുകഴ്ത്തുകയും അവന്‍റെ പാദപീഠത്തിങ്കൽ നമസ്കരിക്കുകയും ചെയ്യും, കാരണം
അവൻ പരിശുദ്ധൻ ആകുന്നു. (സങ്കീര്‍ത്തനം 99:5).
കുടുംബത്തിന്‍റെ രക്ഷ
വാഴ്ത്തപ്പെട്ട പരിശുദ്ധാത്മാവേ, എന്‍റെ കുടുംബത്തിലെ ഓരോ അംഗങ്ങളോടും എങ്ങനെ ശുശ്രൂഷിക്കണമെന്നു എനിക്ക് പ്രത്യേകമായി കാണിച്ചുതരേണമേ. കര്‍ത്താവേ എന്നെ ശക്തീകരിച്ചാലും. ശരിയായ നിമിഷങ്ങളില്‍, അങ്ങയെക്കുറിച്ച് പങ്കുവെക്കുവാനുള്ള അവസരങ്ങളെ എനിക്ക് വെളിപ്പെടുത്തി തരേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
സാമ്പത്തീകമായ മുന്നേറ്റം
ഞാന്‍ വിതച്ചിരിക്കുന്ന ഓരോ വിത്തുകളും ദൈവത്തിന്‍റെ സിംഹാസനത്തിന്‍റെ മുമ്പാകെ സംസാരിക്കട്ടെ. കര്‍ത്താവേ, ഒരു ശക്തമായ സാമ്പത്തീക നന്മയുടെ ഒഴുക്കിനായി എനിക്കുവേണ്ടി അങ്ങയുടെ ദൂതന്മാരെ അയയ്ക്കേണമേ. യേശുവിന്‍റെ നാമത്തില്‍.
കെ എസ് എം സഭ
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഓരോ ചൊവ്വ/വ്യാഴം/ശനി ദിവസങ്ങളിലും ആയിരക്കണക്കിനു ആളുകള്‍ കെ എസ് എമ്മിലെ തത്സമയ സംപ്രേഷണത്തില്‍ പങ്കെടുക്കേണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അവരേയും അവരുടെ കുടുംബങ്ങളേയും അങ്ങയിലേക്ക് തിരിക്കേണമേ കര്‍ത്താവേ. അവര്‍ അങ്ങയുടെ അത്ഭുതങ്ങളെ അനുഭവിക്കട്ടെ. അങ്ങയുടെ നാമത്തിന്‍റെ ഉയര്‍ച്ചയ്ക്കും മഹത്വത്തിനുമായി സാക്ഷ്യം വഹിക്കുവാന്‍ അവരെ ഇടയാക്കേണമേ.
രാജ്യം
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഞങ്ങളുടെ രാജ്യത്തിന്‍റെ നെടുകേയും കുറുകേയും അങ്ങയുടെ ആത്മാവിന്‍റെ ശക്തമായ ചലനം ഉണ്ടാകുവാന്‍ വേണ്ടിയും, അതുമുഖാന്തിരം സഭകള്‍ തുടര്‍മാനമായി വളരുവാനും വര്‍ദ്ധിക്കുവാനും വേണ്ടിയും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
Join our WhatsApp Channel
Most Read
● ചെത്തിയൊരുക്കുന്ന കാലങ്ങള് -2● ഉപവാസത്തില് കൂടെ ദൂതന്മാരെ ചലിപ്പിച്ച് നിര്ത്തുക
● സംതൃപ്തി ഉറപ്പാക്കപ്പെട്ടിരിക്കുന്നു
● യൂദയുടെ ജീവിതത്തില് നിന്നുള്ള പാഠങ്ങള് - 3
● സുബോധമുള്ള മനസ്സ് ഒരു ദാനമാണ്
● ദേഹിയ്ക്കായുള്ള ദൈവത്തിന്‍റെ മരുന്ന്
● മരിച്ചവരില് ആദ്യജാതന്
അഭിപ്രായങ്ങള്‍