ദിവസം, കര്‍ത്താവായ യേശു തനിക്കു ക്രൂശിക്കപ്പെടുവാനുള്ള സമയമായെന്നും അപ്പോള്‍ തന്‍റെ ശിഷ്യന്മാര്‍ എല്ലാവരും തന്നെ തള്ളിക്കളയുമെന്നും തന്‍റെ ശിഷ്യന്മാരോടു പറയുകയുണ്ടായി. അതിനു പത്രൊസ്: "എല്ലാവരും നിങ്കൽ ഇടറിയാലും ഞാൻ ഒരുനാളും ഇടറുകയില്ല എന്ന് ഉത്തരം പറഞ്ഞു". (മത്തായി 26:33).
എന്നാല്‍ ചില ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍, പത്രോസിനു തന്‍റെ വാക്ക് പാലിക്കുവാന്‍ കഴിയാതെ കര്‍ത്താവിനെ തള്ളിപറയേണ്ടതായി വന്നു. പത്രോസിനെ പോലെ, നമ്മില്‍ പലരും കര്‍ത്താവായ യേശുവിനോടു സത്യസന്ധമായി പല പ്രതിജ്ഞകളും ചെയ്തിട്ടുണ്ട് എന്നാല്‍ ആ പ്രതിജ്ഞകള്‍ യഥാര്‍ത്ഥമായി പാലിക്കുവാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല.
കര്‍ത്താവേ, അനുദിനവും രാവിലെ ഞാന്‍ ചെയ്യുന്ന ഒന്നാമത്തെ കാര്യം പ്രാര്‍ത്ഥനയായിരിക്കും.
കര്‍ത്താവേ, ഇന്നിന്ന ശുശ്രൂഷകള്‍ ചെയ്തുകൊണ്ട് ഞാന്‍ അങ്ങയെ സേവിക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ അനേകര്‍ക്കും തങ്ങളുടെ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയാതെ പോകുന്നു. എന്തുകൊണ്ട്?
സ്നേഹം എന്ന വാക്കിനു ഉപയോഗിച്ചിരിക്കുന്ന നാലു ഗ്രീക്ക് പദങ്ങള്‍ വിശ്വാസികള്‍ പ്രധാനമായും മനസ്സിലാക്കേണ്ടതായിട്ടുണ്ട്. അവ ഇറോസ്, അഗപ്പെ, ഫിലെയോ, സ്റ്റോര്‍ജെ എന്നിവയാകുന്നു. അവയില്‍ പലപ്പോഴായി വേദപുസ്തകത്തില്‍ കാണുവാന്‍ കഴിയുന്ന മൂന്നെണ്ണം ഇറോസ്, അഗപ്പെ, ഫിലെയോ എന്നിവയാണ്. സ്റ്റോര്‍ജെ ഒരിക്കല്‍ മാത്രമാണ് കാണുന്നത് അത് റോമര്‍ 12:10 ലാകുന്നു.
ഈ പദങ്ങളെ നമുക്ക് ഗ്രഹിക്കാം.
ഇറോസ്:
വികാരപരമായ സ്നേഹം അഥവാ അഭിനിവേശത്തോടെയുള്ള സ്നേഹം എന്നതിന്‍റെ ഗ്രീക്കു പദമാണ് ഇറോസ്, അതില്‍ നിന്നാണ് "ഇറോട്ടിക്" (രതിജന്യമായ) മുതലായ ആംഗലേയ പദം നമുക്ക് ലഭിച്ചത്.
അഗപ്പെ:
ദൈവ സ്നേഹത്തെ സൂചിപ്പിക്കുന്ന ഗ്രീക്ക് പദമാണിത്, മറ്റുള്ളവരോട് നാം കാണിക്കേണ്ടതായ തരത്തിലുള്ള സ്നേഹമാണ് അഗപ്പെ. ദൈവത്തിന്‍റെ സ്വന്തം പ്രകൃതമാണ് അഗപ്പെ വെളിപ്പെടുത്തുന്നത്, കാരണം ദൈവം സ്നേഹമാകുന്നു (1 യോഹന്നാന്‍ 4:7-12, 16). അഗപ്പേ എന്ന സ്നേഹം അതിനു എന്ത് തോന്നുന്നു എന്നതിലല്ല മറിച്ച് അത് എന്ത് ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. തന്‍റെ പുത്രനെ തരുവാന്‍ തക്കവണ്ണം ദൈവം അത്രയ്ക്ക് "സ്നേഹിച്ചു" (അഗപ്പെ). അത് നല്ലതാണെന്ന് ദൈവത്തിനു തോന്നുകയല്ല ചെയ്തത്, മറിച്ച് അത് ചെയ്യുവാന്‍ അവന്‍ ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു.
ഫിലെയോ:
നാം നോക്കേണ്ടതായ "സ്നേഹത്തിനുള്ള" മൂന്നാമത്തെ പദം ഫിലെയോ എന്നതാണ്, അതിന്‍റെ അര്‍ത്ഥം "ഏതെങ്കിലും വസ്തുവിനോടോ വ്യക്തിയോടോ ഉണ്ടാകുന്ന പ്രത്യേക താല്പര്യമാകുന്നു, പലപ്പോഴും അതുണ്ടാകുന്നത് ഏറ്റവും അടുത്തു ഇടപ്പെടുന്നതില്‍ കൂടിയും, ചിലരെ സ്നേഹിതരായി കാണുന്നതില്‍ കൂടിയും, ഇഷ്ടവും താല്‍പര്യവും ഉണ്ടാകുന്നതില്‍ കൂടിയുമാകുന്നു".
അഗപ്പേയും ഫിലെയോയും തമ്മിലുള്ള വ്യത്യാസം യോഹന്നാന്‍ 21 ല്‍ വ്യക്തമായി കാണുവാന്‍ സാധിക്കും, എന്നാല്‍ നിര്‍ഭാഗ്യവശാല്‍, മിക്കവാറും എല്ലാ ഇംഗ്ലീഷ് പരിഭാഷയിലും ഇത് അവ്യക്തമാക്കപ്പെട്ടിരിക്കുന്നു. മരണത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റതിനു ശേഷം യേശു പത്രോസിനെ കണ്ടുമുട്ടി. ആ സംഭാഷണത്തിന്‍റെ ചെറിയ ഒരു വിവരണം ഇങ്ങനെയാകുന്നു.
അവർ പ്രാതൽ കഴിച്ചശേഷം യേശു ശിമോൻ പത്രൊസിനോട്: "യോഹന്നാന്‍റെ മകനായ ശിമോനേ, നീ ഇവരിൽ അധികമായി എന്നെ സ്നേഹിക്കുന്നുവോ (അഗപ്പേ) എന്നു ചോദിച്ചു?".
അതിന് പത്രോസ്: "ഉവ്വ്, കർത്താവേ, എനിക്കു നിന്നോടു പ്രിയമുണ്ട് (ഫിലെയോ) എന്ന് നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു".
കര്‍ത്താവായ യേശു രണ്ടാമതും അവനോട്: "യോഹന്നാന്‍റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നുവോ (അഗപ്പേ) എന്നു ചോദിച്ചു".
അതിന് അവൻ: "ഉവ്വ്, കർത്താവേ, എനിക്കു നിന്നോടു പ്രിയമുണ്ട് (ഫിലെയോ) എന്ന് നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു".
കര്‍ത്താവായ യേശു മൂന്നാമതും അവനോട്: "യോഹന്നാന്‍റെ മകനായ ശിമോനേ, നിനക്ക് എന്നോടു പ്രിയമുണ്ടോ (ഫിലെയോ) എന്നു ചോദിച്ചു. എന്നോടു പ്രിയമുണ്ടോ എന്ന് മൂന്നാമതും ചോദിക്കയാൽ പത്രൊസ് ദുഃഖിച്ചു: "കർത്താവേ, നീ സകലവും അറിയുന്നു; എനിക്കു നിന്നോടു പ്രിയമുണ്ട് (ഫിലെയോ) എന്നും നീ അറിയുന്നു എന്ന് അവനോട് പറഞ്ഞു". (യോഹന്നാന്‍ 21:15-17).
പത്രോസിന്‍റെ പ്രതിബദ്ധത ചലനാത്മകവും മാധുര്യതരവും ആയിരുന്നു, എന്നാല്‍ അത് അഗപ്പേ സ്നേഹത്തിന്‍റെ അടിസ്ഥാനത്തില്‍ അല്ലായിരുന്നു. കേവലം ഒരു 'ഫിലെയോ' സ്നേഹം (സൌഹൃദ സ്നേഹം) ജീവന്‍ കൊടുക്കുവാന്‍ പര്യാപ്തമല്ലായിരുന്നു. ആകയാല്‍ പത്രോസ് യേശുവിനെ തള്ളിപറഞ്ഞതില്‍ ആശ്ചര്യപ്പെടാനില്ല. പത്രോസിനു അഗപ്പേ ആവശ്യമായിരുന്നു, അതുപോലെ എനിക്കും നിങ്ങള്‍ക്കും. പുത്രോചിതമായ സ്നേഹത്തെക്കാള്‍ വലിയതും പരിശുദ്ധവുമാണ് അഗപ്പേ സ്നേഹം. ഞാനും നിങ്ങളും വളര്‍ത്തിയെടുക്കേണ്ടതായ സ്നേഹം അഗപ്പേ സ്നേഹമാകുന്നു.
ഈ അഗപ്പേ സ്നേഹത്തില്‍ ഞാനും നിങ്ങളും വളരുന്നത് എങ്ങനെയാണ്?
പ്രധാനപ്പെട്ട കാര്യം റോമര്‍ 5:5ല്‍ കാണുവാന്‍ സാധിക്കും.
". . . . . . ദൈവത്തിന്‍റെ സ്നേഹം നമുക്കു നല്കപ്പെട്ട പരിശുദ്ധാത്മാവിനാൽ നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്നുവല്ലോ" (റോമര്‍ 5:5).
നാം അധികമായി പരിശുദ്ധാത്മാവുമായി കൂട്ടായ്മയിലായിരിക്കുമ്പോള്‍, ദൈവത്തിന്‍റെ സ്നേഹം അധികമായി നമ്മുടെ ഹൃദയങ്ങളില്‍ പകരപ്പെടും. ജീവന്‍ നല്‍കുന്ന നദി നമ്മുടെ ഹൃദയങ്ങളുടെ ആഴമായ ഭാഗങ്ങളിലേക്ക് ഒഴുകുമ്പോള്‍ മുറിവുകളും പാടുകളും എല്ലാം സൌഖ്യമാകും.
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് 2 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.
വ്യക്തിപരമായ ആത്മീക വളര്‍ച്ച
സ്വര്‍ഗ്ഗീയ പിതാവേ, നിരുപാധികമായ അങ്ങയുടെ സ്നേഹത്തിനായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. അങ്ങയേയും എനിക്ക് ചുറ്റുമുള്ള സകലരേയും പൂര്‍ണ്ണഹൃദയത്തോടെ എനിക്ക് സ്നേഹിക്കുവാന്‍ കഴിയേണ്ടതിനു അങ്ങയുടെ അഗപ്പേ സ്നേഹത്തെ എന്‍റെ ഹൃദയത്തില്‍ അവിടുന്ന് പകരേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
കുടുംബത്തിന്‍റെ രക്ഷ
യേശുവിന്‍റെ നാമത്തില്‍, ഞാനും എന്‍റെ കുടുംബവും സഭയും പലവിധ ഉപദേശങ്ങളുടെ കാറ്റുകളാലോ അഥവാ മനുഷ്യരുടെ കൌശലങ്ങളാലോ അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ചാടുകയോ മാറിപോകുകയോ ചെയ്യുകയില്ല എന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു.
യേശുവിന്‍റെ നാമത്തില്‍, ഞാനും എന്‍റെ കുടുംബാംഗങ്ങളും സഭയും കൌശലപരമായ തന്ത്രങ്ങളില്‍ നിന്നും വഞ്ചനാപരമായ ഗൂഡാലോചനയില്‍ നിന്നും സംരക്ഷിക്കപ്പെടുകയും സൂക്ഷ്മതയോടെ മറച്ചുവെച്ചിരിക്കുന്ന അസത്യങ്ങളെ ഞങ്ങള്‍ വ്യക്തമായി കാണുകയും അവയെ പൂര്‍ണ്ണമായി ത്യജിക്കയും ചെയ്യുമെന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു.
സാമ്പത്തീകമായ മുന്നേറ്റം
എന്‍റെ ദൈവമോ എന്‍റെയും എന്‍റെ കുടുംബാംഗങ്ങളുടെയും ബുദ്ധിമുട്ടൊക്കെയും മഹത്ത്വത്തോടെ തന്‍റെ ധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണമായി തീർത്തുതരും.
കെ എസ് എം സഭ
പിതാവേ, അങ്ങയുടെ ജനത്തിന്‍റെ ഇടയില്‍ അത്ഭുതങ്ങളും അടയാളങ്ങളും വീര്യ പ്രവൃത്തികളും ഉണ്ടാകുന്ന തരത്തിലുള്ള അങ്ങയുടെ ആത്മാവിന്‍റെ ഒരു പുതിയ അഭിഷേകത്താല്‍ പാസ്റ്റര്‍ മൈക്കിളിനേയും തന്‍റെ ടീമിലെ അംഗങ്ങളേയും അഭിഷേകം ചെയ്യേണമേ. ഇത് മുഖാന്തിരം ആളുകള്‍ അങ്ങയുടെ രാജ്യത്തോട് ചേര്‍ക്കപ്പെടുവാന്‍ ഇടയാക്കേണമേ. യേശുവിന്‍റെ നാമത്തില്‍.
രാജ്യം
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഇന്ത്യയിലെ ഓരോ പട്ടണങ്ങളിലും സംസ്ഥാനങ്ങളിലുമുള്ള ആളുകളുടെ ഹൃദയത്തെ അങ്ങയിലേക്ക് തിരിക്കേണമേയെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അവര്‍ തങ്ങളുടെ പാപങ്ങളില്‍ നിന്നും അനുതപിക്കയും യേശുവിനെ തങ്ങളുടെ രക്ഷിതാവും കര്‍ത്താവുമായി ഏറ്റുപറയുകയും ചെയ്യേണമേ.
Join our WhatsApp Channel
Most Read
● നിങ്ങളുടെ ഭവനത്തിന്റെ പരിതഃസ്ഥിതി മാറ്റുക - 5● സാത്താൻ നിങ്ങളെ ഏറ്റവും കൂടുതൽ തടസ്സപ്പെടുത്തുന്ന മേഖല.
● ദൈവരാജ്യത്തിലെ താഴ്മയും ബഹുമാനവും
● വിശ്വാസവും പ്രതീക്ഷയും സ്നേഹവും
● നിങ്ങളുടെ രൂപാന്തരത്തെ തടയുന്നത് എന്തെന്ന് മനസ്സിലാക്കുക
● കേവലം പ്രകടനമല്ല, ആഴമേറിയത് അന്വേഷിക്കുക
● നിയമലംഘനത്തിന്റെ കെണിയില് നിന്നും സ്വതന്ത്രരായി നില്ക്കുക
അഭിപ്രായങ്ങള്‍