അനുദിന മന്ന
ദൈവത്തിന്‍റെ 7 ആത്മാക്കള്‍: ജ്ഞാനത്തിന്‍റെ ആത്മാവ്
Thursday, 27th of July 2023
1
0
1138
Categories :
Names and Titles of the Spirit
The 7 Spirits of God
ജ്ഞാനത്തിന്‍റെ ആത്മാവ് എന്നാല്‍ നിങ്ങള്‍ക്ക് ദൈവത്തിന്‍റെ ജ്ഞാനം നല്‍കുന്ന ഒരുവനാണ്.
എഫസോസിലെ വിശ്വാസികള്‍ക്കുവേണ്ടി അപ്പോസ്തലനായ പൌലോസ് ഈ രീതിയില്‍ പ്രാര്‍ത്ഥിക്കുകയുണ്ടായി:
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ ദൈവവും മഹത്ത്വമുള്ള പിതാവുമായവൻ നിങ്ങൾക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്‍റെയും വെളിപ്പാടിന്‍റെയും ആത്മാവിനെ തരേണ്ടതിനും, (എഫെസ്യര്‍ 1:17).
അവന്‍ ഈ രീതിയില്‍ പ്രാര്‍ത്ഥിക്കുവാനുള്ള ഒരു കാരണം എഫസോസിലെ വിശ്വാസികള്‍ പരിശുദ്ധാത്മാവിന്‍റെ വരങ്ങളുടെ പ്രകടനങ്ങള്‍ നടത്തിയിരുന്നുവെങ്കിലും, പരിജ്ഞാനത്തില്‍ കൂടിയും ജ്ഞാനത്തിന്‍റെ വെളിപ്പാടില്‍ കൂടിയും ലഭിക്കുന്ന പക്വതയുടെ അപര്യാപ്തത അവര്‍ക്കുണ്ടായിരുന്നു.
ഇതുതന്നയാണ് ഇന്നത്തെ അനേകം വിശ്വാസികളുടെയും പ്രശ്നം. അവര്‍ ആത്മാവിന്‍റെ വരത്തെ ശക്തമായി പ്രയോഗിക്കുന്നവരാണ് എന്നാല്‍ ദൈവീക കാര്യങ്ങളുടെ പരിജ്ഞാനത്തിലും, ജ്ഞാനത്തിലും നടക്കുന്ന കാര്യത്തില്‍ അവര്‍ വളരെയധികം പിന്നിലാണ്. അങ്ങനെയുള്ള ആളുകള്‍ ദൈവം അവര്‍ക്ക് ജ്ഞാനത്തിന്‍റെ ആത്മാവും അവനെക്കുറിച്ചുള്ള പരിജ്ഞാനത്തില്‍ വെളിപ്പാടിന്‍റെ ആത്മാവിനെ നല്‍കേണ്ടതിനും പ്രാര്‍ത്ഥിക്കണം. അപ്പോള്‍ വളരെ അത്യാവശ്യമായിരിക്കുന്ന സമതുലനാവസ്ഥ അവിടെയുണ്ടാകും.
ജ്ഞാനം കുറയുമ്പോള്‍, ആളുകള്‍ പലപ്പോഴും തെറ്റായ തീരുമാനങ്ങള്‍ കൈക്കൊള്ളും. ഒരുവന്‍ ഇന്ന് കൊയ്തുകൊണ്ടിരിക്കുന്ന വളരെ മോശകരമായ കൊയ്ത്തിന്‍റെ കാരണം കഴിഞ്ഞകാലങ്ങളില്‍ അവര്‍ കൈകൊണ്ടതായ തെറ്റായ തീരുമാനങ്ങളുടെ ഫലമാണെന്ന് മനസ്സിലാക്കുവാന്‍ സാധിക്കും. എന്നിരുന്നാലും, ജ്ഞാനത്തിന്‍റെ ആത്മാവ് നിങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍, ജീവിതം ഒരിക്കലും മടിപ്പുള്ളതായി തോന്നുകയില്ല. അത് അങ്ങേയറ്റം ഫലപ്രദവും കര്‍ത്താവിനു ബഹുമാനം കൊണ്ടുവരുന്നതും ആകും.
ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും വിവേകം ലഭിക്കുന്ന (ദൈവവചനത്തില്‍ നിന്നും ജീവിതത്തിന്‍റെ അനുഭവങ്ങളില്‍ നിന്നും അത് സ്വായത്തമാക്കുന്നവര്‍), നരനും ഭാഗ്യവാൻ (അനുഗ്രഹിക്കപ്പെട്ടവന്‍, സൌഭാഗ്യമുള്ളവന്‍, അസൂയാവഹമായവന്‍). അതിന്‍റെ സമ്പാദനം വെള്ളിയുടെ സമ്പാദനത്തിലും അതിന്‍റെ ലാഭം തങ്കത്തിലും നല്ലത്. അതു മുത്തുകളിലും വിലയേറിയത്; നിന്‍റെ മനോഹരവസ്തുക്കൾ ഒന്നും അതിനു തുല്യമാകയില്ല. (സദൃശ്യവാക്യങ്ങള്‍ 3:13-15 ആംപ്ലിഫൈഡ് പരിഭാഷ).
പുതിയ നിയമത്തില്‍ ശലോമോന്‍റെ ജ്ഞാനത്തെക്കാള്‍ ഏറ്റവും നല്ലതായ ഒന്ന് നമുക്കുണ്ട് - ക്രിസ്തു. അവനാണ് നമ്മുടെ ജ്ഞാനം. യേശു തന്നെത്തന്നെ സൂചിപ്പിച്ചുകൊണ്ട് പറയുന്നു, "ഇവിടെ ഇതാ, ശലോമോനിലും വലിയവൻ". (മത്തായി 12:42).
നിങ്ങളോ അവനാൽ ക്രിസ്തുയേശുവിൽ ഇരിക്കുന്നു. അവൻ നമുക്കു ദൈവത്തിങ്കൽനിന്നു ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പുമായിത്തീർന്നു. (1 കൊരിന്ത്യര്‍ 1:30).
അവനിൽ ജ്ഞാനത്തിന്‍റെയും പരിജ്ഞാനത്തിന്‍റെയും നിക്ഷേപങ്ങളൊക്കെയും ഗുപ്തമായിട്ട് ഇരിക്കുന്നു. (കൊലൊസ്സ്യര്‍ 2:3).
മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, സ്വര്‍ഗ്ഗത്തിലെ സകല ജ്ഞാനവും വെളിപ്പാടിന്‍ ജ്ഞാനത്തിന്‍റെ അനന്തമായ സമ്പാദ്യങ്ങളും അവനില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു.
യേശുവിനെ നിങ്ങളുടെ രക്ഷകനായി കൈക്കൊള്ളുക എന്നത് ഒരുകാര്യം അപ്പോള്‍ത്തന്നെ അവനെ നിങ്ങളുടെ കര്‍ത്താവാക്കുക എന്നത് മറ്റൊരു കാര്യം. യേശു നിങ്ങളുടെ ജീവിതത്തിലെ കര്‍ത്താവായി മാറുമ്പോള്‍, അവന്‍ നിങ്ങളുടെ ചിന്തകളേയും, നിങ്ങളുടെ വികാരങ്ങളെയും നിയന്ത്രിക്കുവാന്‍ തുടങ്ങും. അപ്പോഴാണ് ദൈവീകമായ ജ്ഞാനം നിങ്ങളില്‍ പ്രവര്‍ത്തിക്കുവാനായി ആരംഭിക്കുന്നത്.
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് 2 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.
വ്യക്തിപരമായ ആത്മീക വളര്‍ച്ച:
പിതാവേ, ക്രിസ്തു എന്‍റെ ജ്ഞാനമായിരിക്കുന്നതില്‍ ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു.
എന്‍റെ ജീവിതത്തില്‍ ദൈവീകമായ ജ്ഞാനം കുറവുള്ള എല്ലാ മേഖലകളും, അങ്ങയുടെ ജ്ഞാനത്താല്‍ നിറയുമാറാകട്ടെ.
പിതാവേ, എന്‍റെ സമകാലികരെക്കാള്‍ അധികമായി ചെയ്യുവാനും പ്രയോജനപ്പെടുവാനുമുള്ള കഴിവ് എനിക്ക് തരേണമേ.
യേശുവിന്‍റെ നാമത്തില്‍ അസാധാരണമായ ജ്ഞാനവും പരിജ്ഞാനവും എന്‍റെ ഭാഗമായിരിക്കട്ടെ എന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
കുടുംബത്തിന്‍റെ രക്ഷ:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, അങ്ങയെ കര്‍ത്താവും ദൈവവും രക്ഷകനുമായി അറിയുവാന്‍ എന്‍റെ കുടുംബാംഗങ്ങളുടെ കണ്ണുകളെയും കാതുകളെയും തുറക്കേണമേ. അവരെ ഇരുളില്‍ നിന്നും വെളിച്ചത്തിലേക്ക് തിരിക്കേണമേ.
സാമ്പത്തീകമായ മുന്നേറ്റം:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, എന്‍റെ കൈകളുടെ പ്രവര്‍ത്തികളെ സാദ്ധ്യമാക്കി തരേണമേ. അഭിവൃദ്ധി പ്രാപിക്കുവാനുള്ള അഭിഷേകം എന്‍റെ ജീവിതത്തിന്മേല്‍ വരട്ടെ.
കെ എസ് എം സഭ:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഓരോ ചൊവ്വ/വ്യാഴം/ശനി ദിവസങ്ങളില്‍ ആയിരക്കണക്കിനു ആളുകള്‍ കെ എസ് എമ്മിലെ തത്സമയ സംപ്രേഷണത്തില്‍ പങ്കുചേരുവാന്‍ വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അവരേയും അവരുടെ കുടുംബങ്ങളേയും കര്‍ത്താവേ അങ്ങയിലേക്ക് തിരിക്കേണമേ. അങ്ങയുടെ അത്ഭുതങ്ങളും സൌഖ്യങ്ങളും വിടുതലുകളും അവര്‍ അനുഭവിക്കട്ടെ. അങ്ങയുടെ നാമം ദേശങ്ങളുടെ നടുവില്‍ ഉയര്‍ത്തപ്പെടുവാനും മഹത്വപ്പെടുവാനും വേണ്ടി സാക്ഷ്യം വഹിക്കുവാന്‍ അവരെ ഇടയാക്കേണമേ.
പിതാവേ, യേശുവിന്‍റെ നാമത്തില്‍,കെ എസ് എമ്മിലെ ഓരോ പ്രാര്‍ത്ഥനാ വീരന്മാരേയും യേശുവിന്‍റെ രക്തത്താല്‍ ഞാന്‍ മറയ്ക്കുന്നു. ഇടുവില്‍ നിന്നുകൊണ്ട് പ്രാര്‍ത്ഥിക്കുവാന്‍ വേണ്ടി കൂടുതല്‍ ആളുകളെ എഴുന്നേല്‍പ്പിക്കേണമേ.
രാജ്യം:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഇന്ത്യയിലെ ഓരോ ഗ്രാമങ്ങളിലേയും പട്ടണങ്ങളിലേയും ആളുകളുടെ ഹൃദയങ്ങള്‍ അങ്ങയിലേക്ക് തിരിയേണമേ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അവര്‍ തങ്ങളുടെ പാപങ്ങളില്‍ നിന്നും അനുതപിക്കയും യേശുക്രിസ്തുവിനെ അവരുടെ കര്‍ത്താവും ദൈവവും രക്ഷകനുമായി ഏറ്റുപറയുകയും ചെയ്യും.
Join our WhatsApp Channel
Most Read
● ദിവസം 02:40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും● അമാനുഷീകമായതിനെ പരിപോഷിപ്പിക്കുക
● ദൈവത്തിനു വേണ്ടി ദൈവത്തോടു കൂടെ
● എത്രത്തോളം?
● ഉത്കണ്ഠയെ അതിജീവിക്കുവാന്‍, ഈ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക
● നിങ്ങളുടെ വൈഷമ്യം നിങ്ങളുടെ വ്യക്തിത്വം ആകുവാന്‍ അനുവദിക്കരുത് -2
● ദിവസം 21: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
അഭിപ്രായങ്ങള്‍