english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ദൈവത്തിന്‍റെ 7 ആത്മാക്കള്‍: പരിജ്ഞാനത്തിന്‍റെ ആത്മാവ്
അനുദിന മന്ന

ദൈവത്തിന്‍റെ 7 ആത്മാക്കള്‍: പരിജ്ഞാനത്തിന്‍റെ ആത്മാവ്

Monday, 31st of July 2023
1 0 1141
Categories : Names and Titles of the Spirit The 7 Spirits of God
കഴിഞ്ഞ വര്‍ഷങ്ങളിലായി ഞാന്‍ നിരീക്ഷിക്കുകയും മനസ്സിലാക്കുകയും ചെയ്‌തതായ ഒരു കാര്യം, വിജയിയായ ഒരു വിശ്വാസിയും പരാജയപ്പെട്ട ഒരുവനും തമ്മിലുള്ള വ്യത്യാസം അവര്‍ പ്രാപിച്ചിരിക്കുന്ന പരിജ്ഞാനമാകുന്നു എന്നതാണ്.

ഹോശേയ 4:6ല്‍ ദൈവം പറയുന്നു, "പരിജ്ഞാനമില്ലായ്കയാൽ എന്‍റെ ജനം നശിച്ചുപോകുന്നു". ദൈവത്തിന്‍റെ ജനം നശിച്ചുപോകുന്നത് അവര്‍ക്ക് ധനമോ കഴിവോ ഇല്ലാത്തതുകൊണ്ടല്ല; പരിജ്ഞാനം ഇല്ലായ്കയാല്‍ ആകുന്നു അവര്‍ നശിച്ചുപോകുന്നത്.

നമ്മുടെ നിലവിലെ പരിമിതികളും നേട്ടങ്ങളും നമ്മുടെ പരിജ്ഞാനത്തിന്‍റെ നിലവാരമായോ അഥവാ അതിന്‍റെ അഭാവവുമായോ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങള്‍ക്ക് ശരിയായ തരത്തിലുള്ള പരിജ്ഞാനം ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് എല്ലായ്പ്പോഴും ഇന്നത്തെക്കാള്‍ മികച്ചവരും ഏറ്റവും നല്ലവരുമാകുവാന്‍ സാധിക്കും.

ദൈവത്തിന്‍റെ ആത്മാവില്‍ നിന്നും വരുന്നതായ ദൈവീകമായ പരിജ്ഞാനത്തെ വെളിപ്പാടിന്‍റെ ജ്ഞാനം എന്ന് അറിയപ്പെടുന്നു.

ദൈവത്തെക്കുറിച്ചുള്ള ലളിതമായ വസ്തുതകളേക്കാള്‍ അധികമാണ് വെളിപ്പാടിന്‍റെ ജ്ഞാനം; ദൈവം തന്‍റെ ആത്മാവിനാല്‍ അത്ഭുതകരമായി നമ്മില്‍ ജ്വലിപ്പിച്ച് നമ്മുടെ ആത്മാവില്‍ പകര്‍ന്നു നല്കിയിരിക്കുന്നതാണ് ദൈവത്തിന്‍റെ പരിജ്ഞാനം.

കര്‍ത്താവായ യേശു ഒരു ദിവസം തന്‍റെ ശിഷ്യന്മാരോടു ചോദിച്ചു, "നിങ്ങളോ എന്നെ ആർ എന്നു പറയുന്നു എന്ന് അവൻ ചോദിച്ചതിനു ശിമോൻ പത്രൊസ്: നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തു എന്ന് ഉത്തരം പറഞ്ഞു". (മത്തായി 16:15-16).

"യേശു അവനോട്: ബർയോനാശിമോനേ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗസ്ഥനായ എന്‍റെ പിതാവത്രേ നിനക്ക് ഇതു വെളിപ്പെടുത്തിയത്". (മത്തായി 16:17).

മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, യേശു പറയുന്നത്, "പത്രോസേ നിന്‍റെ മാനുഷീക ബുദ്ധികൊണ്ടല്ല ഈ വിവരം നീ ഗ്രഹിച്ചത്. ദൈവത്തിന്‍റെ ആത്മാവിനാല്‍ നിന്‍റെ മാനുഷീക ആത്മാവിലേക്ക് അത് നേരിട്ട് പകരപ്പെട്ടതാണ്". 
വിശ്വാസം പരാജയപ്പെടുവാനുള്ള ഏറ്റവും സാധാരണമായ കാരണം വെളിപ്പാടിനാലുള്ള പരിജ്ഞാനത്തിന്‍റെ അപര്യാപ്തതയാകുന്നു.

മിക്ക ക്രിസ്ത്യാനികളും തങ്ങളുടെ ബുദ്ധികൊണ്ട് ദൈവവചനം വിശ്വസിക്കുന്നു എന്നാല്‍ പരിജ്ഞാനത്തിന്‍റെ ആത്മാവ് അവരുടെ ഹൃദയങ്ങളില്‍ "പ്രകാശം" ഉണ്ടാകുവാന്‍ വേണ്ടത്ര കാലം അതില്‍ അവര്‍ വസിച്ചിട്ടില്ല. അവര്‍ അങ്ങനെ ചെയ്തിരുന്നുവെങ്കില്‍, ആ വചനം അവരുടെ ജീവിതത്തെ പൂര്‍ണ്ണമായും രൂപാന്തരപ്പെടുത്തുമായിരുന്നു. ക്രിസ്തുവിലുള്ള തങ്ങളുടെ വിശ്വാസത്തില്‍ നിന്നും അവരെ ഇളക്കുവാന്‍ യാതൊന്നിനും കഴിയുകയില്ല.

നിങ്ങളുടെ ആത്മ മനുഷ്യനില്‍ വെളിപ്പാടിന്‍റെ പരിജ്ഞാനം ഉണ്ടാകുമ്പോള്‍, നിങ്ങള്‍ പ്രവര്‍ത്തിക്കയും ദൌത്യങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്യും. നിങ്ങള്‍ അത് ചെയ്യുന്നില്ല എങ്കില്‍, നിങ്ങള്‍ക്ക് ഇപ്പോഴും അത് അറിയുകയില്ല എന്നതിന്‍റെ സ്ഥിരീകരണമാണ്. നിങ്ങളുടെ ആത്മ മനുഷ്യനിലുള്ള വെളിപ്പാടിന്‍റെ വിവരങ്ങള്‍ മഹത്വത്തിന്‍റെയും ശക്തിയുടേയും അടുത്ത തലത്തിലേക്ക് നിങ്ങളെ കൊണ്ടെത്തിക്കും.

പരിജ്ഞാനത്തിന്‍റെ ആത്മാവ് നിങ്ങളുടെ ആത്മ മനുഷ്യനില്‍ ഒരു അറിവ് പകരുന്നു.
"നാമോ ലോകത്തിന്‍റെ ആത്മാവിനെ അല്ല, ദൈവം നമുക്കു നല്കിയത് അറിവാനായി ദൈവത്തിൽനിന്നുള്ള ആത്മാവിനെ അത്രേ പ്രാപിച്ചത്". (1 കൊരിന്ത്യര്‍ 2:12).

"സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും എന്നു പറഞ്ഞു". (യോഹന്നാന്‍ 8:32).
സാത്താന്‍ ഭോഷ്ക് പറയുന്നവനും സകല ഭോഷ്കിന്‍റെയും പിതാവുമാകുന്നു (യോഹന്നാന്‍ 8:44). സത്യത്തിനായുള്ള പോരാട്ടം ജയിക്കുവാനുള്ള ഏക മാര്‍ഗ്ഗം വെളിപ്പാടിന്‍റെ പരിജ്ഞാനം ഉണ്ടായിരിക്കുക എന്നതാണ്.

പരിജ്ഞാനത്തിന്‍റെ ആത്മാവിനെ ഏറ്റവും അടുത്തു അറിയുവാനുള്ള സമയമാണിത്. നിങ്ങള്‍ ആരാണെന്നതിന്‍റെ ഏറ്റവും മികച്ചത് ദൈവവുമായുള്ള നിങ്ങളുടെ അടുപ്പത്തിലൂടെ മാത്രമേ അനാവരണം ചെയ്യപ്പെടുകയുള്ളൂ.
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത്‌ 2 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.

വ്യക്തിപരമായ ആത്മീക വളര്‍ച്ച:
വാഴ്ത്തപ്പെട്ട പരിശുദ്ധാത്മാവേ, എന്നില്‍ വസിക്കേണമേ. എന്‍റെ ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും നിറയ്ക്കേണമേ. അങ്ങയുടെ ജ്ഞാനത്തിലും, ശക്തിയിലും, മഹത്വത്തിലും നടക്കുവാന്‍ എന്നെ പ്രാപ്തനാക്കുന്ന അങ്ങയുടെ വചനത്തിന്‍റെ പരിജ്ഞാനത്തെ എന്നിലേക്ക്‌ പകരേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

കുടുംബത്തിന്‍റെ രക്ഷ:
 വാഴ്ത്തപ്പെട്ട പരിശുദ്ധാത്മാവേ, എന്‍റെ കുടുംബത്തിലെ ഓരോ അംഗങ്ങളോടും ശുശ്രൂഷിപ്പാന്‍ എന്നെ ശക്തീകരിക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

സാമ്പത്തീകമായ മുന്നേറ്റം:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ആര്‍ക്കും അടയ്ക്കുവാന്‍ കഴിയാത്ത വാതിലുകള്‍ അങ്ങ് എനിക്കുവേണ്ടിയും എന്‍റെ കുടുംബാംഗങ്ങള്‍ക്കു വേണ്ടിയും തുറക്കുന്നതിനാല്‍ ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. (വെളിപ്പാട് 3:8)

സഭാ വളര്‍ച്ച:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, എല്ലാ ചൊവ്വ/വ്യാഴം/ശനി ദിവസങ്ങളിലെ കെ എസ് എം തത്സമയ സംപ്രേഷണ പരിപാടിയില്‍ ആയിരങ്ങള്‍ ശ്രദ്ധിക്കുവാന്‍ വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അവരേയും അവരുടെ കുടുംബത്തേയും അങ്ങയിലേക്ക് തിരിക്കേണമേ കര്‍ത്താവേ. അവര്‍ അങ്ങയുടെ അത്ഭുതം അനുഭവിക്കുവാന്‍ ഇടയാകട്ടെ. അങ്ങയുടെ നാമം ഉയര്‍ത്തപ്പെടുവാനും മഹത്വപ്പെടുവാനും വേണ്ടി സാക്ഷ്യം പറയുവാന്‍ അവരെ ഇടയാക്കേണമേ.

രാജ്യം:
പിതാവേ, യേശുവിന്‍റെ നാമത്താലും യേശുവിന്‍റെ രക്തത്താലും, ദുഷ്ടന്‍റെ പാളയത്തിലേക്ക് അങ്ങയുടെ പ്രതികാരം അയയ്ക്കുകയും ഒരു ദേശമെന്ന നിലയില്‍ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട യശസ്സ് പുനഃസ്ഥാപിക്കയും ചെയ്യേണമേ.

Join our WhatsApp Channel


Most Read
● അധര്‍മ്മത്തിന്‍റെ ശക്തിയെ തകര്‍ക്കുക
● പരിശുദ്ധാത്മാവിന്‍റെ പേരുകളും ശീര്‍ഷകങ്ങളും: ദൈവത്തിന്‍റെ ആത്മാവ്
● അവര്‍ ചെറിയ രക്ഷകന്മാര്‍ ആകുന്നു
● സുബോധമുള്ള മനസ്സ് ഒരു ദാനമാണ്
● നിങ്ങളുടെ ഭവനത്തിന്‍റെ പരിതഃസ്ഥിതി മാറ്റുക - 2 
● അനുഗ്രഹത്തിന്‍റെ ശക്തി
● യൂദയുടെ ജീവിതത്തില്‍ നിന്നുള്ള പാഠങ്ങള്‍ - 1
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ