ഈ കഴിഞ്ഞ ലോക്ക്ഡൌണ്‍ സമയത്ത്, പ്രാര്‍ത്ഥനയ്ക്കു ശേഷം, ഞാന്‍ ഉറങ്ങുവനായി പോകുമ്പോള്‍, എന്‍റെ ഫോണ്‍ ബെല്ലടിച്ചു. മറുവശത്തുണ്ടായിരുന്നത് എന്‍റെ ഒരു സ്റ്റാഫ് അംഗം ആയിരുന്നു, ആ വ്യക്തി എന്നോട് ഈ വാര്‍ത്ത അറിയിച്ചു, "മുംബൈയില്‍ താമസമാക്കിയിരിക്കുന്ന ഞങ്ങളുടെ സഭയിലെ ഒരംഗം വീണു മരിക്കുവാന്‍ ഇടയായി". അവള്‍ പതിവായി ഞായറാഴ്ചത്തെ സഹോദരിമാരുടെ യോഗത്തിലും സംബന്ധിക്കുന്നവള്‍ ആയിരുന്നുവെന്നു എന്നോട് പറഞ്ഞു. ഈ ദാരുണമായ വാര്‍ത്ത എന്നില്‍ വലിയ വേദനയുളവാക്കി. ഞാന്‍ പെട്ടെന്ന് പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി, അപ്പോള്‍ ഈ തിരുവചനം എന്‍റെ മനസ്സിലൂടെ മിന്നുവാന്‍ ഇടയായി.
"സകല ജഡവും പുല്ലുപോലെയും അതിന്‍റെ ഭംഗി എല്ലാം പുല്ലിന്‍റെ പൂപോലെയും ആകുന്നു; പുല്ലു വാടി, പൂവുതിർന്നുപോയി" (1 പത്രോസ് 1:24).
ഇന്ന് നിങ്ങള്‍ കാണുന്ന സകലരും, അവര്‍ എത്ര സുന്ദരികളോ, സുന്ദരന്മാരോ, ശക്തരോ, സ്വാധീനമുള്ളവരോ, ജനപ്രീതിയുള്ളവരോ ആകട്ടെ, ഒരു ദിവസം എല്ലാവരും പുല്ലുപോലെ വാടിപോകും.
എന്തുകൊണ്ടാണ് ജഡത്തെ പുല്ലിനോടു വേദപുസ്തകം താരതമ്യം ചെയ്യുന്നത്?
പുല്ല് ഏറ്റവും ദുര്‍ബലമായ സസ്യങ്ങളില്‍ ഒന്നാകുന്നു മാത്രമല്ല ചെറിയൊരു കാറ്റുപോലെയുള്ള ലളിതമായ മര്‍ദ്ദത്താല്‍ അത് വളഞ്ഞുപോകും.
ഇത് ഒരു മനുഷ്യന്‍റെ ദൌര്‍ബല്യത്തെയാണ് വിവരിക്കുന്നത്.
അനേക നാളുകള്‍ക്കു മുമ്പ് ഇയ്യോബ് ചോദിച്ചു, "മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ?" (ഇയ്യോബ് 14:14).
എന്തെങ്കിലും പ്രതീക്ഷയുണ്ടോ?
അനേകരും ചോദിച്ചുകൊണ്ടിരിക്കുന്ന ഇയ്യോബിന്‍റെ ചോദ്യത്തിനുള്ള മറുപടി യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനത്തില്‍ നിന്നും നമുക്ക് ലഭിക്കുന്നു. വേദപുസ്തകം പറയുന്നു, ക്രിസ്തു ജീവിക്കുന്നതിനാല്‍, നാമും ജീവിക്കുന്നു. ഏറ്റവും വലിയ സത്യമെന്തെന്നാല്‍ യേശുക്രിസ്തു മരിച്ചു എന്നാല്‍ ഉയര്‍ത്തെഴുന്നേറ്റു അതുപോലെ ഞാനും നിങ്ങളും മരിക്കും പക്ഷേ ജീവന്‍റെ പുതുക്കത്തിലേക്ക് നമുക്ക് ഉയര്‍ക്കുവാന്‍ കഴിയും.
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് 2 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.
വ്യക്തിപരമായ ആത്മീക വളര്‍ച്ച:
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പിതാവായ ദൈവത്തിനു സ്തോത്രം. അവന്‍റെ മഹാകരുണയാല്‍, മരിച്ചവരില്‍ നിന്നുള്ള യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനത്താല്‍ ജീവനുള്ള പ്രത്യാശയിലേക്ക് അവന്‍ നമുക്ക് പുതിയൊരു ജന്മം നല്‍കിയിരിക്കുന്നു.
കുടുംബത്തിന്‍റെ രക്ഷ:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, അങ്ങയെ കര്‍ത്താവും ദൈവവും രക്ഷകനുമായി അറിയുവാന്‍ എന്‍റെ കുടുംബാംഗങ്ങളുടെ കണ്ണുകളെയും കാതുകളെയും തുറക്കേണമേ. അവരെ ഇരുളില്‍ നിന്നും വെളിച്ചത്തിലേക്ക് തിരിക്കേണമേ.
സാമ്പത്തീകമായ മുന്നേറ്റം:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, എന്‍റെ കൈകളുടെ പ്രവര്‍ത്തികളെ സാദ്ധ്യമാക്കി തരേണമേ. അഭിവൃദ്ധി പ്രാപിക്കുവാനുള്ള അഭിഷേകം എന്‍റെ ജീവിതത്തിന്മേല്‍ വരട്ടെ.
കെ എസ് എം സഭ:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഓരോ ചൊവ്വ/വ്യാഴം/ശനി ദിവസങ്ങളില്‍ ആയിരക്കണക്കിനു ആളുകള്‍ കെ എസ് എമ്മിലെ തത്സമയ സംപ്രേഷണത്തില്‍ പങ്കുചേരുവാന്‍ വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അവരേയും അവരുടെ കുടുംബങ്ങളേയും കര്‍ത്താവേ അങ്ങയിലേക്ക് തിരിക്കേണമേ. അങ്ങയുടെ അത്ഭുതങ്ങളും സൌഖ്യങ്ങളും വിടുതലുകളും അവര്‍ അനുഭവിക്കട്ടെ. അങ്ങയുടെ നാമം ദേശങ്ങളുടെ നടുവില്‍ ഉയര്‍ത്തപ്പെടുവാനും മഹത്വപ്പെടുവാനും വേണ്ടി സാക്ഷ്യം വഹിക്കുവാന്‍ അവരെ ഇടയാക്കേണമേ.
പിതാവേ, യേശുവിന്‍റെ നാമത്തില്‍,കെ എസ് എമ്മിലെ ഓരോ പ്രാര്‍ത്ഥനാ വീരന്മാരേയും യേശുവിന്‍റെ രക്തത്താല്‍ ഞാന്‍ മറയ്ക്കുന്നു. ഇടുവില്‍ നിന്നുകൊണ്ട് പ്രാര്‍ത്ഥിക്കുവാന്‍ വേണ്ടി കൂടുതല്‍ ആളുകളെ എഴുന്നേല്‍പ്പിക്കേണമേ.
രാജ്യം:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഇന്ത്യയിലെ ഓരോ ഗ്രാമങ്ങളിലേയും പട്ടണങ്ങളിലേയും ആളുകളുടെ ഹൃദയങ്ങള്‍ അങ്ങയിലേക്ക് തിരിയേണമേ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അവര്‍ തങ്ങളുടെ പാപങ്ങളില്‍ നിന്നും അനുതപിക്കയും യേശുക്രിസ്തുവിനെ അവരുടെ കര്‍ത്താവും ദൈവവും രക്ഷകനുമായി ഏറ്റുപറയുകയും ചെയ്യും.
Join our WhatsApp Channel
Most Read
● ദൈവത്തിന്‍റെ വചനത്തില് മാറ്റം വരുത്തരുത്● പക്ഷപാദത്തെ സംബന്ധിച്ചുള്ള ഒരു പ്രാവചനീക പാഠം - 2
● പ്രിയപ്പെട്ടതല്ല പ്രത്യുത ദൃഢമായ ബന്ധം
● കര്ത്താവ് ഹൃദയത്തെ ശോധന ചെയ്യുന്നു
● നിങ്ങളുടെ വൈഷമ്യം നിങ്ങളുടെ വ്യക്തിത്വം ആകുവാന് അനുവദിക്കരുത് -1
● ദെബോരയുടെ ജീവിതത്തില് നിന്നുള്ളതായ പാഠങ്ങള്
● ദൈവം എങ്ങനെയാണ് കരുതുന്നത് #1
അഭിപ്രായങ്ങള്‍