english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. സുവിശേഷം അറിയിക്കുന്നവര്‍  
അനുദിന മന്ന

സുവിശേഷം അറിയിക്കുന്നവര്‍  

Monday, 21st of August 2023
2 0 986
Categories : Good News Gossip Self Control Tongue
ന്യായാധിപന്മാർ ന്യായപാലനം നടത്തിയ കാലത്ത് ഒരിക്കൽ ദേശത്ത് ക്ഷാമം ഉണ്ടായി. (രൂത്ത് 1:1).

ദൈവത്തിന്‍റെ വചനത്തോടു അനുസരണമുള്ളവര്‍ ആയിരിക്കുമെങ്കില്‍ വാഗ്ദത്ത ദേശത്ത്‌ എപ്പോഴും സമൃദ്ധിഉണ്ടായിരിക്കുമെന്ന് യിസ്രായേല്‍ മക്കളോടു ദൈവം പ്രത്യേകമായി വാഗ്ദത്തം ചെയ്തിരുന്നു. ആകയാല്‍, യിസ്രായേല്‍ ഒരു ജനതയെന്ന നിലയില്‍, ദൈവത്തോട് അനുസരണമുള്ളവര്‍ ആയിരുന്നില്ല എന്നാണ് ദേശത്തിലെ ക്ഷാമം അര്‍ത്ഥമാക്കുന്നത് (ആവര്‍ത്തനപുസ്തകം 11:13-17). 

അങ്ങനെ, ക്ഷാമം നിമിത്തം, എലിമെലെക്കും അവന്‍റെ ഭാര്യ നവോമിയും അവന്‍റെ കുടുംബവും മോവാബ് രാജ്യത്തിലേക്ക് പോകുകയുണ്ടായി. എന്നിരുന്നാലും, യഹോവ തന്‍റെ ജനത്തെ സന്ദര്‍ശിച്ചു അവര്‍ക്ക് ആഹാരം കൊടുത്തുവെന്ന സദ്വാര്‍ത്ത നവോമി കേട്ടപ്പോള്‍, മോവാബില്‍ നിന്നും (ശപിക്കപ്പെട്ട ദേശം) ബേത്ലഹേമിലേക്ക് പോകുവാന്‍ അവള്‍ തീരുമാനിച്ചു.

അറബിയില്‍ ബേത്ലഹേം എന്നതിനു "മാംസത്തിന്‍റെ വീട്" എന്നാണ് അര്‍ത്ഥമാക്കുന്നത്.
എബ്രായ ഭാഷയില്‍ ബേത്ലഹേം എന്നാല്‍ "അപ്പത്തിന്‍റെ ഭവനം" എന്നാണ് അര്‍ത്ഥം.

അവനോട്: യോസേഫ് ജീവനോടിരിക്കുന്നു; അവൻ മിസ്രയീംദേശത്തിനൊക്കെയും അധിപതിയാകുന്നു എന്നു പറഞ്ഞു. അപ്പോൾ യാക്കോബ് സ്തംഭിച്ചുപോയി; അവർ പറഞ്ഞതു വിശ്വസിച്ചതുമില്ല. യോസേഫ് തങ്ങളോടു പറഞ്ഞ വാക്കുകളൊക്കെയും അവർ അവനോടു പറഞ്ഞു; തന്നെ കയറ്റിക്കൊണ്ടുപോകുവാൻ യോസേഫ് അയച്ച രഥങ്ങളെ കണ്ടപ്പോൾ അവരുടെ അപ്പനായ യാക്കോബിനു വീണ്ടും ചൈതന്യം വന്നു. (ഉല്പത്തി 45:26-27).

യോസേഫ് (യാക്കോബിന്‍റെ മകന്‍) ജീവിച്ചിരിക്കുന്നുവെന്നും അവന്‍ മിസ്രയിം ദേശത്തിനെങ്ങും അധിപതി ആയിരിക്കുന്നുവെന്നും യാക്കോബിന്‍റെ പുത്രന്മാര്‍ അവനോടു പറഞ്ഞപ്പോള്‍, അവന്‍ കേട്ടത് വിശ്വസിക്കുവാന്‍ അവനു കഴിഞ്ഞില്ല. അത് സത്യമാകുവാന്‍ സാദ്ധ്യത കുറവായിരുന്ന കാര്യമായിരുന്നു. എന്നിരുന്നാലും, യോസേഫിന്‍റെ വാക്കുകള്‍ അവര്‍ അവനോടു പറയുകയും യോസേഫ് അയച്ചതായ നല്ല വസ്തുക്കളാല്‍ വാഹനം നിറഞ്ഞിരിക്കുന്നത്‌ യാക്കോബ് കാണുകയും ചെയ്തപ്പോള്‍, അവന്‍ ആ സദ്വാര്‍ത്തയുടെ സന്ദേശം വിശ്വസിച്ചു.

അതേപോലെതന്നെ, നാം യെഹൂദ്യരോടും ജാതികളോടും സുവിശേഷം (സദ്വര്‍ത്തമാനം) അറിയിക്കുമ്പോള്‍, അവരോടു വ്യക്തിപരമായിട്ടുള്ളതും അവരോടു സംസാരിക്കുന്നതുമായ ഒരു സന്ദേശം നാം പ്രസംഗിക്കണം. അതുപോലെ, അവര്‍ അനുഗ്രഹങ്ങള്‍ കാണുകയും അനുഭവിക്കയും വേണം. അപ്പോഴാണ്‌ അവരുടെ ക്ഷീണിച്ചിരിക്കുന്ന ആത്മാവ് ഉണര്‍വ്വ് പ്രാപിക്കുകയുള്ളു. അതാണ്‌ സുവിശേഷത്തിന്‍റെ ശക്തി.

നിങ്ങള്‍ നിരന്തരം കേള്‍ക്കുന്ന വാര്‍ത്ത എന്താകുന്നു?
ആരെങ്കിലും ഇപ്രകാരം പറഞ്ഞുകൊണ്ട് നിങ്ങളുടെ അടുത്തു വന്നാല്‍, "ആ വ്യക്തി നിങ്ങളെക്കുറിച്ച് പറഞ്ഞത് എനിക്ക് നിങ്ങളോടു പറയണം. വളരെ നന്ദിയുണ്ട്; ഞാന്‍ പിന്നീട് സംസാരിക്കാം" എന്ന് പറയുക.

ആ ഒരു വ്യക്തി പറഞ്ഞതും മറ്റൊരു വ്യക്തി നിങ്ങളെക്കുറിച്ച് പറഞ്ഞതും നിങ്ങള്‍ കേള്‍ക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അതിന്‍റെ അര്‍ത്ഥം നിങ്ങളുടെയുള്ളില്‍ അരക്ഷിതാവസ്ഥ ഉണ്ടെന്നാണ്. ക്രിസ്തുവിലുള്ള നിങ്ങളുടെ വ്യക്തിത്വത്തില്‍ നിങ്ങള്‍ സുരക്ഷിതരായിരിക്കണം. ആകയാല്‍ അങ്ങനെയുള്ള ആളുകളില്‍ നിന്നും അകന്നുനില്‍ക്കുക, അല്ലെങ്കില്‍ അവര്‍ നിങ്ങള്‍ക്ക് നല്‍കുന്ന മോശമായ വാര്‍ത്തകള്‍ നിങ്ങളെ കയ്പ്പുള്ളവരും വിഷാദമുള്ളവരും മാത്രമാക്കും. അവസാനം, അത് നിങ്ങളെ ദൈവത്തിങ്കല്‍ നിന്നും അകറ്റിക്കളയും.

രണ്ടാമതായി, നിങ്ങളുടെ വായില്‍ നിന്നും വരുന്ന വാക്കുകള്‍ എന്താണ്?
ഞാന്‍ സംസാരിക്കുവാന്‍ പോകുന്ന വാക്കുകള്‍, അവ ഒരു ബന്ധത്തെ പണിയുന്നതാണോ അതോ നശിപ്പിക്കുന്നതാണോ എന്ന് നിങ്ങളോടുതന്നെ ചോദിക്കുക? നിങ്ങളുടെ വാക്കുകളില്‍ നിങ്ങള്‍ അശ്രദ്ധയുള്ളവര്‍ ആണെങ്കില്‍, അത് നിങ്ങളുടെ പക്വത കുറവാണ് വ്യക്തമായി കാണിക്കുന്നത്. മരണവും ജീവനും നാവിന്‍റെ അധികാരത്തിൽ ഇരിക്കുന്നുവെന്ന് വേദപുസ്തകം വ്യക്തമായി പറയുന്നു. (സദൃശ്യവാക്യങ്ങള്‍ 18:21). ഒരു ഏഷണിക്കാരന്‍ ആകരുത്.

ഒരു തീരുമാനം എടുക്കുകയും നിരന്തരമായി ഇപ്രകാരം ഏറ്റുപറയുകയും ചെയ്യുക, "ഞാന്‍ സുവിശേഷത്തിന്‍റെ ഒരു വാഹകനാകുന്നു. ഞാന്‍ പറയുന്നതായ വാക്കുകള്‍ ആളുകളെ ഉയര്‍ത്തും, അത് അവരെ താഴ്ത്തുകയില്ല. എന്‍റെ നാവു ജീവന്‍ നല്‍കുന്നതായ ഒരു ഉറവയാകുന്നു".

ഓര്‍ക്കുക, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ  സുവിശേഷമാണ് സദ്വര്‍ത്തമാനം, ലോകമെമ്പാടും ഈ സുവിശേഷം പ്രസംഗിക്കുവാന്‍ വേണ്ടി വിളിക്കപ്പെട്ടവരാണ് നിങ്ങള്‍. ഞാന്‍ പങ്കുവെച്ചതിനനുസരിച്ചു നിങ്ങള്‍ നടക്കുമെങ്കില്‍, രാജ്യങ്ങള്‍ക്ക് അനുഗ്രഹകരമായിത്തീരുവാന്‍ കര്‍ത്താവ് നിങ്ങളെ ഉപയോഗിക്കും.
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത്‌ 2 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.

വ്യക്തിപരമായ ആത്മീയ വളർച്ച
എന്‍റെ വായില്‍ നിന്നും ദുഷിച്ചതോ ദോഷകരമോ ആയ സംസാരം പുറപ്പെടുവാന്‍ ഞാന്‍ അനുവദിക്കുകയില്ല, മറിച്ച് കേൾക്കുന്നവർക്കു എല്ലാം ഞാന്‍ ഒരു അനുഗ്രഹമാകേണ്ടതിനു ആവശ്യംപോലെ ആത്മികവർധനയ്ക്കായി നല്ല വാക്കല്ലാതെ ആകാത്തത് ഒന്നും എന്‍റെ വായിൽനിന്നു പുറപ്പെടുകയില്ല. (എഫെസ്യര്‍ 4:29).

കുടുംബ രക്ഷ
വാഴ്ത്തപ്പെട്ട പരിശുദ്ധാത്മാവേ, എന്റെ കുടുംബത്തിലെ ഓരോ അംഗത്തിനും എങ്ങനെ ശുശ്രൂഷ ചെയ്യണമെന്ന് പ്രത്യേകം കാണിച്ചുതരൂ. കർത്താവേ, എന്നെ ശക്തനാക്കണമേ. ശരിയായ നിമിഷത്തിൽ നിങ്ങളെ കുറിച്ച് പങ്കിടാനുള്ള അവസരങ്ങൾ വെളിപ്പെടുത്തുക. യേശുവിന്റെ നാമത്തിൽ. ആമേൻ.

സാമ്പത്തിക മുന്നേറ്റം
ഞാൻ വിതച്ച എല്ലാ വിത്തും യഹോവ ഓർക്കും. അതിനാൽ, എന്റെ ജീവിതത്തിലെ അസാധ്യമായ എല്ലാ സാഹചര്യങ്ങളും കർത്താവ് വഴിതിരിച്ചുവിടും. യേശുവിന്റെ നാമത്തിൽ.
 
കെഎസ്എം പള്ളി
പിതാവേ, യേശുവിന്റെ നാമത്തിൽ, എല്ലാ ചൊവ്വ/വ്യാഴം, ശനി ദിവസങ്ങളിലും ആയിരങ്ങൾ കെഎസ്‌എം തത്സമയ പ്രക്ഷേപണത്തിലേക്ക് ട്യൂൺ ചെയ്യണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അവരെയും അവരുടെ കുടുംബങ്ങളെയും അങ്ങയുടെ നേർക്ക് നീ തിരിച്ചുവിടേണമേ. നിങ്ങളുടെ അത്ഭുതങ്ങൾ അവർ അനുഭവിക്കട്ടെ. നിന്റെ നാമം മഹത്വപ്പെടുകയും മഹത്വപ്പെടുകയും ചെയ്യപ്പെടേണ്ടതിന് അവരെ സാക്ഷ്യപ്പെടുത്തേണമേ.

രാഷ്ട്രം
പിതാവേ, യേശുവിന്റെ നാമത്തിൽ, ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും സംസ്ഥാനങ്ങളിലുമുള്ള ജനങ്ങളുടെ ഹൃദയങ്ങൾ അങ്ങയിലേക്ക് തിരിയണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അവർ തങ്ങളുടെ പാപങ്ങളെക്കുറിച്ച് അനുതപിക്കുകയും യേശുവിനെ തങ്ങളുടെ കർത്താവും രക്ഷകനുമാണെന്ന് ഏറ്റുപറയുകയും ചെയ്യും.


Join our WhatsApp Channel


Most Read
● നമ്മുടെ രക്ഷകന്‍റെ നിരുപാധികമായ സ്നേഹം   
● താമസമില്ലാത്ത അനുസരണത്തിന്‍റെ ശക്തി
● പ്രാര്‍ത്ഥനയില്‍ ശ്രദ്ധ പതറിപോകുന്നതിനെ എങ്ങനെ അതിജീവിക്കാം
● നമ്മുടെ ആത്മീക വാള്‍ സൂക്ഷിക്കുക
● എത്രത്തോളം?
● ദേഹിയ്ക്കായുള്ള ദൈവത്തിന്‍റെ മരുന്ന്
● സ്ഥിരതയുടെ ശക്തി
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ