english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. നിങ്ങളുടെ വൈഷമ്യം നിങ്ങളുടെ വ്യക്തിത്വം ആകുവാന്‍ അനുവദിക്കരുത് -2
അനുദിന മന്ന

നിങ്ങളുടെ വൈഷമ്യം നിങ്ങളുടെ വ്യക്തിത്വം ആകുവാന്‍ അനുവദിക്കരുത് -2

Friday, 1st of September 2023
1 0 739
Categories : നമ്മുടെ വ്യക്തിത്വത്തിന്‍റെ ഭാവങ്ങള്‍ ക്രിസ്തുവില്‍ (Our Identity In Christ)
അനേകം ആളുകള്‍ ഒരു പ്രശ്നത്തെ അവരുടെ വ്യക്തിത്വം ആകുവാന്‍, ജീവിതം ആകുവാന്‍ അനുവദിക്കുന്നു. അവര്‍ ചിന്തിക്കുന്നത് എല്ലാം, പറയുന്നത് എല്ലാം, ചെയ്യുന്നത് എല്ലാം അത് നിശ്ചയിക്കുന്നു. അവരുടെ സകല കാര്യങ്ങളും അതിനെ ചുറ്റിപറ്റിയാണ്.

നമ്മുടെ വൈഷമ്യങ്ങള്‍ നമ്മുടെ വ്യക്തിത്വവുമായി കൂട്ടിച്ചേര്‍ക്കുമ്പോള്‍ അത് നമ്മുടെ ജീവിതത്തില്‍ പല പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു.
1. ഇത് ഒരു വ്യക്തിയെ വളരെ നിരാശനാക്കുന്നു
2. ഒരിക്കലും തിരിച്ചുവരുവാന്‍ കഴിയാത്ത നിലയില്‍ ഒരു വ്യക്തിക്ക് പ്രതീക്ഷകള്‍ പൂര്‍ണ്ണമായും നഷ്ടപ്പെടാം.


നിങ്ങളുടെ സാഹചര്യത്തിന് ഒരു ഇരയായി നിങ്ങള്‍ മാറരുത് എന്ന് ഞാന്‍ നിങ്ങളെ താഴ്മയോടെ ഉത്സാഹിപ്പിക്കുന്നു.

ഇന്ന്, നിങ്ങളുടെ വൈഷമ്യത്തിനുമേല്‍ ജയം നല്‍കുവാന്‍ കര്‍ത്താവ് ആഗ്രഹിക്കുന്നു. നിങ്ങളുടെ നിന്ദയുടെ സ്ഥാനത്ത് ഇരട്ടി മാനം തരുവാന്‍ ദൈവത്തിന് ആഗ്രഹമുണ്ട്. നിങ്ങളുടെ ആ പ്രശ്നങ്ങളുടെ മേലുള്ള വിജയത്തിലേക്ക് പടിപടിയായി ദൈവം നിങ്ങളെ നയിക്കുമ്പോള്‍ നിങ്ങള്‍ ദൈവത്തെ ആശ്രയിക്കുകയും ദൈവത്തോടു സഹകരിക്കുകയും വേണം എന്ന് അവന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ വിജയ പ്രകടനത്തിനുള്ള ചില പടികള്‍ നിങ്ങളുമായി പങ്കുവെക്കുവാന്‍ എന്നെ അനുവദിക്കുക.

1. നിങ്ങളുടെ പ്രശ്നങ്ങളെ നിങ്ങള്‍ക്ക്‌ ശ്രദ്ധയും, സഹതാപവും, അനുകമ്പയും കിട്ടുവാനുള്ള വഴിയായി ഉപയോഗിക്കുവാന്‍ ശ്രമിക്കരുത്.

2. നിങ്ങളുടെ പ്രശ്നങ്ങളെകുറിച്ച് എല്ലാവരോടും അഥവാ ഒരാളോട്പോലും സംസാരിക്കുന്നത് നിര്‍ത്തുക. നിങ്ങള്‍ക്ക്‌ പങ്കുവെക്കുവാന്‍ പറ്റിയ ശരിയായ ആളുകളെ നിങ്ങള്‍ക്ക് ചുറ്റും നല്‍കുവാനായി കര്‍ത്താവിനോടു അപേക്ഷിക്കുക.

3. നിങ്ങളുടെ തോന്നലുകളും ഇപ്പോള്‍ കടന്നുപോകുന്ന സാഹചര്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നത് നിര്‍ത്തുക.

4. മറ്റുള്ളവരോട് നിങ്ങളുടെ സാഹചര്യങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെടുക, അതേ തീര്‍ച്ചയായും നിങ്ങളും പ്രാര്‍ത്ഥിക്കണം. ഭൂമിയിലുള്ള സകല മനുഷ്യര്‍ക്കും തങ്ങളുടെ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ അയയ്ക്കുകയും എന്നാല്‍ അവരവര്‍ തന്നെ പ്രാര്‍ത്ഥിക്കാതിരിക്കുകയും ചെയ്യുന്ന ചില ആളുകള്‍ ഉണ്ട്.

5. റോമര്‍ 12:2 അനുസരിച്ച് നിങ്ങളുടെ മനസ്സിനെ പുതുക്കുക
 ഈ ലോകത്തിനു അനുരൂപമാകാതെ (നിങ്ങളുടെ ചുറ്റുമുള്ള സംസ്കാരത്തിന്‍റെ ആശയങ്ങളും അഭിപ്രായങ്ങളും അനുകരിക്കുന്നത് നിര്‍ത്തുക) നന്മയും പ്രസാദവും പൂര്‍ണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിനു മനസ്സു പുതുക്കി (നിങ്ങള്‍ എങ്ങനെ ചിന്തിക്കുന്നു എന്നതിന് ഒരു ആകമാന മാറ്റം) രൂപാന്തരപ്പെടുവിന്‍. (റോമര്‍ 12:2)

2കൊരിന്ത്യ ലേഖനത്തില്‍ പൌലോസ് ഒരിക്കലും മാറാത്ത തന്‍റെ ഒരു വൈഷമ്യത്തെ കുറിച്ച് പറയുന്നുണ്ട്. അദ്ദേഹം അതിനെ തന്‍റെ 'ജഡത്തിലെ ശൂലം' എന്ന് വിളിക്കുന്നു.

വെളിപ്പാടുകളുടെ ആധിക്യത്താല്‍ ഞാന്‍ അതിയായി നിഗളിച്ചുപോകാതിരിക്കേണ്ടതിന് എന്നെ കുത്തുവാന്‍ സാത്താന്‍റെ ദൂതനെ തന്നെ. അത് എന്നെ വിട്ടു നീങ്ങേണ്ടതിനു ഞാന്‍ മൂന്നുവട്ടം കര്‍ത്താവിനോട് അപേക്ഷിച്ചു. അവന്‍ എന്നോട്: എന്‍റെ കൃപ നിനക്കു മതി; എന്‍റെ ശക്തി ബലഹീനതയില്‍ തികഞ്ഞുവരുന്നു എന്നു പറഞ്ഞു. ആകയാല്‍ ക്രിസ്തുവിന്‍റെ ശക്തി എന്‍റെമേല്‍ ആവസിക്കേണ്ടതിനു ഞാന്‍ അതിസന്തോഷത്തോടെ എന്‍റെ ബലഹീനതകളില്‍ പ്രശംസിക്കും. അതുകൊണ്ട് ഞാന്‍ ക്രിസ്തുവിനുവേണ്ടി ബലഹീനത, കൈയേറ്റം, ബുദ്ധിമുട്ട്, ഉപദ്രവം, ഞെരുക്കം എന്നിവ സഹിപ്പാന്‍ ഇഷ്ടപ്പെടുന്നു; ബലഹീനനായിരിക്കുമ്പോള്‍ തന്നേ ഞാന്‍ ശക്തനാകുന്നു. (2കൊരിന്ത്യര്‍ 12:7-10)

പൌലോസിന്‍റെ 'ജഡത്തിലെ ശൂലം' എന്ത് ആയിരുന്നുവെന്ന് ആര്‍ക്കും അറിയില്ല. അത് ഒരു ശാരീരിക രോഗം ആയിരുന്നു എന്ന് ചിലര്‍ ചിന്തിക്കുന്നു. മറ്റുള്ളവര്‍ ചിന്തിക്കുന്നു അത് മനസ്സിന്‍റെ ഒരു പ്രശ്നമാണെന്ന്. വേദപുസ്തകം അത് എന്താണെന്ന് പറയാത്തത് എനിക്ക് ഇഷ്ടമായി കാരണം ഇപ്പോള്‍ നമുക്ക് ഓരോരുത്തര്‍ക്കും അതുമായി ബന്ധപ്പെടുത്താവുന്നതാണ്. നമ്മളുടെ വൈഷമ്യങ്ങള്‍ വ്യത്യസ്തമാണ്, എന്നാല്‍ നാമെല്ലാവരും എന്തെങ്കിലും ഒക്കെ വിഷമതകള്‍ അനുഭവിക്കുന്നു എന്നതാണ് സത്യം.

എന്നാല്‍, തന്‍റെ വൈഷമ്യതകള്‍ തന്‍റെ വ്യക്തിത്വമാകുവാന്‍ പൌലോസ് അനുവദിച്ചില്ല. താന്‍ ആരായിരുന്നു എന്ന് നിശ്ചയിക്കുവാന്‍ തന്‍റെ വിഷമതകളെ താന്‍ സമ്മതിച്ചില്ല. ദൈവം തന്നെ വിളിച്ചിരുന്ന പ്രവര്‍ത്തി ചെയ്യുന്നതില്‍ നിന്നും തന്നെ തടയുവാന്‍ തന്‍റെ പ്രശ്നങ്ങളെ താന്‍ ഒരിക്കലും അനുവദിച്ചില്ല. നിങ്ങളും അതുപോലെ അനുവദിക്കരുത്!.
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത്‌ 2 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.

വ്യക്തിപരമായ ആത്മീക വളര്‍ച്ച
ദൈവത്തിന്‍റെ ശക്തി എന്‍റെമേല്‍ വസിക്കട്ടെ. അവന്‍റെ കൃപ എനിക്കു മതി. എന്‍റെ വൈഷമ്യതകളും, വേദനകളും അല്ല എന്നെ നിശ്ചയിക്കുന്നത്- പ്രത്യുത ദൈവമാണ്. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.

കുടുംബത്തിന്‍റെ രക്ഷ
എന്‍റെ അവകാശം ശാശ്വതമായിരിക്കും. ദുഷ്കാലത്ത് ഞാന്‍ ലജ്ജിച്ചുപോകയില്ല; ക്ഷാമകാലത്ത് ഞാനും എന്‍റെ കുടുംബത്തിലെ അംഗങ്ങളും ആത്മീകമായും ഭൌതീകമായും തൃപ്തരായിരിക്കും. (സങ്കീര്‍ത്തനം 37:18-19).

സാമ്പത്തീകമായ മുന്നേറ്റം
എന്‍റെ ദൈവമോ എന്‍റെ ബുദ്ധിമുട്ടൊക്കെയും മഹത്ത്വത്തോടെ തന്‍റെ ധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണമായി തീർത്തുതരും. (ഫിലിപ്പിയര്‍ 4:19). എനിക്കും എന്‍റെ കുടുംബാംഗങ്ങള്‍ക്കും ഒരു നന്മയ്ക്കും കുറവുണ്ടാകുകയില്ല. യേശുവിന്‍റെ നാമത്തില്‍.

കെ എസ് എം സഭ
പിതാവേ, അങ്ങയുടെ വചനം പറയുന്നു, നിന്‍റെ എല്ലാ വഴികളിലും ഞങ്ങളെ കാക്കേണ്ടതിന് അങ്ങ് ഞങ്ങളെക്കുറിച്ച് ദൂതന്മാരോടു കല്പിക്കും. യേശുവിന്‍റെ നാമത്തില്‍, പാസ്റ്റര്‍. മൈക്കിളിനും, തന്‍റെ കുടുംബത്തിനും, തന്‍റെ ടീമിലെ അംഗങ്ങള്‍ക്കും അതുപോലെ കരുണാ സദന്‍ മിനിസ്ട്രിയുമായി ബന്ധപ്പെട്ട ഓരോ വ്യക്തികള്‍ക്കും വേണ്ടി അങ്ങയുടെ പരിശുദ്ധ ദൂതനെ അയയ്ക്കേണമേ.

Join our WhatsApp Channel


Most Read
● ദൈവീകമായ ശീലങ്ങള്‍
● ഒരു പോരാട്ടം കാഴ്ചവെയ്ക്കുക
● യേശു ഒരു ശിശുവായി വന്നത് എന്തുകൊണ്ട്?
● നിങ്ങളുടെ മാറ്റത്തെ സ്വീകരിക്കുക
● പക്ഷപാദത്തെ സംബന്ധിച്ചുള്ള ഒരു പ്രാവചനീക പാഠം - 1
● നിങ്ങള്‍ ഒരു ഉദ്ദേശത്തിനായി ജനിച്ചവരാണ്
● വിശ്വസ്തനായ സാക്ഷി
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ