english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. നുണകളുടെ കാപട്യം വെളിച്ചത്തുകൊണ്ടുവരിക മാത്രമല്ല സത്യത്തെ ആലിംഗനം ചെയ്യുക
അനുദിന മന്ന

നുണകളുടെ കാപട്യം വെളിച്ചത്തുകൊണ്ടുവരിക മാത്രമല്ല സത്യത്തെ ആലിംഗനം ചെയ്യുക

Monday, 2nd of October 2023
1 0 1652
"അന്യഭാഷയില്‍ സംസാരിക്കുന്നത് പൈശാചീകമാകുന്നു", ദൈവം വിശ്വാസികളെ ഭരമേല്‍പ്പിച്ചിരിക്കുന്ന ദൈവീകമായ വരങ്ങളില്‍ നിന്നും അവരെ കവരുവാന്‍ അന്വേഷിച്ചുകൊണ്ട്, ശത്രു (പിശാച്), വിശ്വാസികളുടെ നേരെ എറിയുന്ന ഒരു ഭോഷ്കാണിത്. ഈ വഞ്ചനകള്‍ക്ക് ഇരയായി വീഴാതിരിക്കുവാന്‍, സത്യത്തെ വിവേചിച്ചറിയുകയും ദൈവത്തിന്‍റെ വചനത്താല്‍ നമ്മെത്തന്നെ സംരക്ഷിക്കുകയും ചെയ്യേണ്ടത് നമുക്ക് എത്രമാത്രം പ്രാധാന്യമുള്ള കാര്യമാകുന്നു. നമ്മുടെ പരിധി നിയന്ത്രിക്കുന്ന, വേദപുസ്തകം, നമ്മുടെ പാതകളെ പ്രകാശിപ്പിച്ചുകൊണ്ട്, ഈ തെറ്റിദ്ധാരണകളുടെ നടുവില്‍ കൂടി നമ്മെ നയിക്കുന്നു.

ഏറ്റവും വലിയ ഭോഷ്ക് #1:  അന്യഭാഷകളില്‍ സംസാരിക്കുന്നത് പൈശാചീകമാണ്.
ഭോഷ്ക്കിന്‍റെ പിതാവായ സാത്താന്‍, (യോഹന്നാന്‍ 8:44), അന്യഭാഷകളുടെ സ്വര്‍ഗ്ഗീയമായ യോജിപ്പിലേക്കുള്ള നമ്മുടെ ആത്മീക കാതുകളെ മങ്ങിക്കുവാന്‍ വേണ്ടി ഈ നുണ മന്ത്രിക്കുന്നു. ആത്മസ്നാനത്തിലൂടെയാണ് അന്യഭാഷകളില്‍ സംസാരിക്കയോ അഥവാ പ്രാര്‍ത്ഥിക്കുകയോ ചെയ്യുവാനുള്ള ശക്തമായ ഈ വരം നമുക്ക് ലഭിക്കുന്നത്. "എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി ആത്മാവ് അവർക്ക് ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചുതുടങ്ങി" (അപ്പൊ.പ്രവൃ 2:4). 

ക്രിസ്തുവിനെ ദൃഢചിത്തതയോടെ അനുഗമിച്ചിരുന്ന, അപ്പോസ്തലന്മാരായ പത്രോസും പൌലോസും ഈ വരം പ്രാപിച്ചവരും, ആദിമ സഭയെ ഈ വരങ്ങള്‍ പ്രാവര്‍ത്തീകമാക്കുവാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തവരാണ്. അന്യഭാഷകളില്‍ സംസാരിക്കുന്നത് ഒരു പൈശാചീകമായ പ്രവര്‍ത്തിയല്ല, മറിച്ച് ഇത് ഒരു ദൈവീകമായ കൂട്ടായ്മയും, സര്‍വ്വശക്തനായ ദൈവവുമായുള്ള ഒരു ആത്മീക സംഭാഷണവും, നമ്മുടെ ആത്മാവിനെ നവീകരിക്കയും, നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒന്നാകുന്നുവെന്ന് അവര്‍ പഠിപ്പിച്ചു. "അന്യഭാഷയിൽ സംസാരിക്കുന്നവൻ മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നു" (1 കൊരിന്ത്യര്‍ 14:2).

ഏറ്റവും വലിയ ഭോഷ്ക് #2: ഇത് സകല വിശ്വാസികള്‍ക്കും വേണ്ടിയുള്ളതല്ല.
ഈ  വരം വിശേഷാധികാരമുള്ള കുറച്ചുപേര്‍ക്ക്‌ മാത്രമുള്ളതാണ് എന്ന തെറ്റായ ആശയം നരകത്തിന്‍റെ ഉറവിടങ്ങളില്‍ നിന്നും ഉത്ഭവിക്കുന്ന മറ്റൊരു വ്യാജമാകുന്നു. അപ്പോസ്തലനായ പൌലോസ്, തന്‍റെ ആത്മീകമായ ജ്ഞാനത്തില്‍, ഓരോ വിശ്വാസികളും അന്യഭാഷകളില്‍ സംസാരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു, കാരണം ഇത് നമ്മുടെ ആത്മാവിനു നല്‍കുന്നതായ ആത്മീക വര്‍ദ്ധനവിനേയും, ആത്മീക ബലത്തേയും അവന്‍ തിരിച്ചറിഞ്ഞു. (1 കൊരിന്ത്യര്‍ 14:5).

അന്യഭാഷാവരം ഓരോ വിശ്വാസിക്കും ലഭ്യമാകുന്നു, നമ്മുടെ മാനുഷീകമായ പരിമിതികളുടെ വേലികെട്ടുകള്‍ തകര്‍ക്കുന്നതും നമ്മുടെ സൃഷ്ടിതാവായ കര്‍ത്താവുമായി നമ്മെ ഏകീകരിക്കുന്നതുമായ ഒരു ആത്മീക ഭാഷ. നമ്മുടെ മാനുഷീകമായ അതിര്‍വരമ്പുകളെ മറികടക്കുവാനും മാനുഷീക അപൂര്‍ണ്ണതയാല്‍ കളങ്കമില്ലാത്ത ഒരു ഭാഷയില്‍ ദൈവവുമായി ആശയവിനിമയം നടത്തുവാനും ഈ വരം നമ്മെ പ്രാപ്തരാക്കുന്നു. 

ശത്രുവിന്‍റെ ഭോഷ്കിനെ വിശ്വസിക്കുന്നത് ദൈവം നമുക്കുവേണ്ടി ഒരുക്കിയിരിക്കുന്ന ആത്മീക സ്വരലയത്തെ ശല്യപ്പെടുത്തുവാന്‍ വിയോജനക്കുറിപ്പിനെ അനുവദിക്കുന്നതുപോലെയാകുന്നു. അന്യഭാഷകളില്‍ സംസാരിക്കുന്നത് ആത്മീക പക്വതയുടെ അളവുകോലല്ല മറിച്ച് ആത്മീക പക്വതയോടെയുള്ള ഒരു യാത്രയാണ്, ദൈവവുമായുള്ള നമ്മുടെ ബന്ധത്തിന്‍റെ വളര്‍ച്ചയുടെയും വികസനത്തിന്‍റെയും തുടര്‍മാനമായ ഒരു പ്രക്രിയ.

ഈ ദൈവീകമായ വരം നാം പ്രാപിക്കുമ്പോള്‍, നമ്മുടെ ആത്മാക്കള്‍ ആത്മീക ഫലത്താല്‍ സമ്പന്നമാകുന്നു,അത് ദൈവത്തിന്‍റെ സ്വരൂപത്തെ കൂടുതല്‍ കൃത്യമായി പ്രതിഫലിപ്പിക്കുവാന്‍ നമ്മെ പ്രാപ്തരാക്കുന്നു. (ഗലാത്യര്‍ 5:22-23). ഭോഷ്കില്‍ നിന്നും സത്യത്തെ തിരിച്ചറിയുന്നത്‌ നമുക്ക് സുപ്രധാനമായ കാര്യമാണ്. അങ്ങനെ ചെയ്യുന്നതിലൂടെ, ശത്രുവിന്‍റെ ഭോഷ്കിനെ നിഷേധിക്കുക മാത്രമല്ല, നമ്മുടെ പിതാവിന്‍റെ അതിരുകളില്ലാത്ത സ്നേഹത്തിലേക്കും അളവറ്റ കൃപയിലേക്കും നമ്മുടെ ഹൃദയം തുറക്കുകയും ചെയ്യുന്നു.

ആകയാല്‍, നാം ചെയ്യേണ്ടത് ഇതാകുന്നു. ഓരോ ദിവസവും, അന്യഭാഷകളില്‍ സംസാരിക്കുവാന്‍ സമയം നീക്കിവെക്കുക. നാമത് ചെയ്യുമ്പോള്‍, പരിശുദ്ധാത്മാവ് നമ്മുടെ ചുവടുകളെ നയിക്കുകയും നമ്മുടെ ഹൃദയങ്ങളെ ഉപദേശിക്കുകയും എല്ലാ സത്യത്തിലേക്കും നമ്മെ നയിക്കുകയും ചെയ്യുന്നത് നാം കാണും
പ്രാര്‍ത്ഥന
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഞങ്ങള്‍ പിശാചിന്‍റെ ഭോഷ്കിനെ ശാസിക്കയും പരിശുദ്ധാത്മാവിന്‍റെ വരത്തെ സ്വീകരിക്കയും ചെയ്യുന്നു. ഞങ്ങള്‍ ഞങ്ങളുടെ സ്വര്‍ഗ്ഗീയ ഭാഷയില്‍ സംസാരിക്കുമ്പോള്‍, ഞങ്ങളുടെ ആത്മാക്കളെ അങ്ങയുടെ ആത്മാവുമായി ഏകീഭവിപ്പിച്ചുകൊണ്ട്, വിശ്വാസത്താലും വിവേചനത്താലും ഞങ്ങളെ നിറയ്ക്കേണമേ. ആമേന്‍.


Join our WhatsApp Channel


Most Read
● നമുക്ക് കര്‍ത്താവിങ്കലേക്ക് തിരിയാം
● അന്തരീക്ഷങ്ങളെ സംബന്ധിച്ചുള്ള നിര്‍ണ്ണായക ഉള്‍ക്കാഴ്ചകള്‍ - 2
● നിലനില്‍ക്കുന്ന മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ കൊണ്ടുവരുന്നത് എങ്ങനെ - 2
● കാവല്‍ക്കാരന്‍
● ആത്മീയ വാതിലുകള്‍ അടയ്ക്കുന്നു
● ആരാധനയാകുന്ന സുഗന്ധം
● ഉത്പ്രാപണം (യേശുവിന്‍റെ മടങ്ങിവരവ്) എപ്പോള്‍ സംഭവിക്കും?
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ