english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ക്ഷമയെ ആലിംഗനം ചെയ്യുക
അനുദിന മന്ന

ക്ഷമയെ ആലിംഗനം ചെയ്യുക

Friday, 2nd of May 2025
1 0 99
Categories : പരിശോധനകള (Trials) വിശ്വാസം (Faith)
ദൈവത്തിന്‍റെ ജ്ഞാനം നമ്മുടെ ഗ്രഹണശക്തിയെക്കാള്‍ വളരെയധികം ദൂരത്തിലാണ്, മാത്രമല്ല ദൈവം ചെയ്യുന്ന സകല കാര്യങ്ങള്‍ക്കും ദൈവത്തിനു ഒരു ഉദ്ദേശമുണ്ട്. സദൃശ്യവാക്യങ്ങള്‍ 16:4 നമ്മെ ഓര്‍പ്പിക്കുന്നത്, "യഹോവ സകലത്തെയും തന്‍റെ ഉദ്ദേശ്യത്തിന്നായി ഉണ്ടാക്കിയിരിക്കുന്നു; അനർഥദിവസത്തിനായി ദുഷ്ടനെയും കൂടെ". നിങ്ങളുടെ ജീവിതത്തില്‍ ശാരീരികമായോ, വൈകാരീകമായോ, ആത്മീകമായോ നിങ്ങള്‍ അഭിമുഖീകരിക്കുന്ന കൊടുങ്കാറ്റുകള്‍ക്ക് നിങ്ങള്‍ മനസ്സിലാക്കുന്നതിലും അധികമായുള്ള വലിയ ഉദ്ദേശങ്ങളുണ്ട്. ഈ കാറ്റുകള്‍ക്ക്‌ ഓരോ ഉദ്ദേശങ്ങളുണ്ട്. ചില ജീവിത പാഠങ്ങളെ നിങ്ങളുമായി പങ്കുവെയ്ക്കുവാന്‍ എന്നെ അനുവദിച്ചാലും.

എ). കൊടുങ്കാറ്റുകള്‍ വളര്‍ച്ചയും ശുദ്ധീകരണവും കൊണ്ടുവരുന്നു: 
ഞാന്‍ കൃഷിക്കാരനായ ഒരു പിതാവിന്‍റെ മകനാണെന്ന് പറയുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. എന്‍റെ പിതാവ് ഒരു കലപ്പയ്ക്ക് പിന്നില്‍ നില്‍ക്കുന്നതും കാള അത് വലിക്കുന്നതും ഞാന്‍ കാണുവാന്‍ ഇടയായിട്ടുണ്ട്. മക്കളെന്നെ നിലയില്‍, ഞാനും എന്‍റെ ഇളയ സഹോദരനും ആ കലപ്പയ്ക്ക് പിന്നില്‍ നില്‍ക്കുകയും കാള അത് വലിക്കുകയും ചെയ്തിട്ടുണ്ട്. ഒരു കര്‍ഷകന്‍റെ മകനെന്ന നിലയില്‍ വളര്‍ന്നുവന്നപ്പോള്‍, ഞാന്‍ പഠിച്ചതായ ഒരു കാര്യം ജീവിതത്തിന്‍റെ ഏറ്റവും ഫലഭുയിഷ്ഠമായ നിമിഷങ്ങള്‍ സംഭവിക്കുന്നത്‌ ഉയര്‍ന്ന മലമുകളിലല്ല പ്രത്യുത താഴ്വരകളില്‍ ആകുന്നു. താഴ്വരയെന്നാല്‍ മലമുകളിലെ പാറകള്‍ മണ്ണൊലിപ്പിനാല്‍ ശുഷ്കിച്ചു വന്നുകൂടുകയും, ജൈവവസ്തുക്കളാല്‍ സമ്പന്നമായിരിക്കുന്നതുമായ മണ്ണുള്ള സ്ഥലമാണ്. അവിടെയാണ് ഏറ്റവും നല്ല വളര്‍ച്ച ഉണ്ടാകുന്നത്, ഇത് നമ്മുടെ സ്വന്തം ജീവിതത്തിനും ഒരു സാദൃശ്യമായിരിക്കുന്നു. 

മണ്ണൊലിപ്പ്, ജീര്‍ണ്ണത തുടങ്ങിയ വെല്ലുവിളികള്‍ നിറഞ്ഞ പ്രക്രിയയാല്‍ ഫലഭുയിഷ്ഠമായ മണ്ണു താഴ്വരയില്‍  സൃഷ്ടിക്കപ്പെടുന്നതുപോലെ, വ്യക്തിപരമായ വളര്‍ച്ചയും ഉദ്ഭവിക്കുന്നത് പലപ്പോഴും എതിര്‍പ്പുകളെ അതിജീവിക്കുന്നതില്‍ കൂടിയാണ്. നമ്മുടെ ജീവിതത്തിലെ ഭൂരിഭാഗം വളര്‍ച്ചയും മലമുകളില്‍ വെച്ചല്ല മറിച്ച് നാം ജീവിതത്തിലെ താഴ്വരകളില്‍ ആയിരിക്കുമ്പോളാണ്  സംഭവിക്കുന്നത്‌. താഴ്വരകളിലെ നിങ്ങളുടെ വളര്‍ച്ചയും ശുദ്ധീകരണവും നിമിത്തമാണ് നിങ്ങള്‍ കൊടുമുടികളില്‍ എത്തുന്നത് എന്നതാണ് വിരോധാഭാസം. 

നമ്മുടെ ജീവിതത്തിലെ കൊടുങ്കാറ്റുകള്‍ക്ക് നമ്മുടെ സ്വഭാവത്തെ രൂപീകരിക്കുവാനും ശുദ്ധീകരിക്കുവാനും സാധിക്കും. പ്രതിരോധശേഷിയും, ക്ഷമയും, വിശ്വാസവും വളര്‍ത്തുവാന്‍ അവ നമ്മെ സഹായിക്കുന്നു. എന്നാല്‍, കൊടുങ്കാറ്റിന്‍റെ അകത്തേക്ക് കടന്നുപോകുന്ന വ്യക്തിയും കൊടുങ്കാറ്റില്‍ നിന്നും പുറത്തേക്ക് വരുന്ന വ്യക്തിയും രണ്ടു വ്യത്യസ്തങ്ങളായ ആളുകളായിരിക്കും.

ഒരുപക്ഷേ നിങ്ങള്‍ ഇപ്പോള്‍ അങ്ങനെയുള്ള ഒന്നിന്‍റെ നടുവില്‍ ആയിരിക്കും. അത് ഒരുപക്ഷേ രോഗമോ അല്ലെങ്കില്‍ നിരാശയോ ആകുന്ന കൊടുങ്കാറ്റ് ആയിരിക്കാം. ഇത് ഒരു സാമ്പത്തീക സാഹചര്യമോ അഥവാ ഒരു ബന്ധത്തിലുള്ള പിണക്കങ്ങളോ ആയിരിക്കാം. ഒരു വാര്‍ത്താ ചാനലുകളും അങ്ങനെയുള്ള കൊടുങ്കാറ്റുകളെ സംബന്ധിച്ചു നമുക്ക് മുന്നറിയിപ്പ് നല്‍കുകയില്ല എന്നുള്ളതാണ് സങ്കടകരമായ വാര്‍ത്ത. കൊടുങ്കാറ്റിന്‍റെ ഉള്ളിലേക്ക് പോകുന്ന ഒരു വ്യക്തി വിശ്വാസത്തെ കുറിച്ച് സംസാരിക്കുന്നു, അതുപോലെ കൊടുങ്കാറ്റില്‍ നിന്നും പുറത്തുവരുന്ന ഒരു വ്യക്തി അവന്‍റെ വിശ്വാസത്തില്‍ ജീവിക്കുന്നു. ഹബക്കുക് 2:4 പറയുന്നു, "നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും".

ഇന്നത്തെ ഈ വേഗതയുള്ള ലോക സംവിധാനത്തില്‍, പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരു വിശേഷ ഗുണമാണ് ക്ഷമ എന്നത്. ഇന്നത്തെ തലമുറയ്ക്ക് എന്തെങ്കിലും കുറവുണ്ടെങ്കില്‍, അത് ക്ഷമയാകുന്നു. യാക്കോബ് 1:2-3 പറയുന്നു, "എന്‍റെ സഹോദരന്മാരേ, നിങ്ങൾ വിവിധ പരീക്ഷകളിൽ അകപ്പെടുമ്പോൾ നിങ്ങളുടെ വിശ്വാസത്തിന്‍റെ പരിശോധന സ്ഥിരത ഉളവാക്കുന്നു എന്ന് അറിഞ്ഞ് അത് അശേഷം സന്തോഷം എന്ന് എണ്ണുവിൻ". നമ്മുടെ വിശ്വാസ യാത്രയില്‍ നാം അഭിമുഖീകരിക്കുന്ന കൊടുങ്കാറ്റുകളുടെ നടുവില്‍ ക്ഷമയും സ്ഥിരോത്സാഹവും ആവശ്യമാണെന്ന് ഓര്‍ക്കേണ്ടത് നിര്‍ണ്ണായകമായ കാര്യമാകുന്നു. 

ഒരു യോഗത്തിനു ശേഷം ഒരു സ്ത്രീ എന്നെ സമീപിച്ചിട്ടു ഇങ്ങനെ ചോദിച്ചു, "പാസ്റ്റര്‍. മൈക്കിള്‍, ഞാന്‍ ഇപ്പോള്‍ മൂന്നു ഞായറാഴ്ച്ചകളായി ആരാധനയില്‍ സംബന്ധിക്കുന്നുണ്ട്, എന്നാല്‍ ദൈവം എന്‍റെ പ്രാര്‍ത്ഥനകള്‍ക്ക് ഇതുവരെ മറുപടി തന്നില്ല". ഞാന്‍ ആ സ്ത്രീയോടു പറഞ്ഞു, "സഹോദരി, ഒരു നാലാം ഞായറും, അഞ്ചാം ഞായറും, അതുപോലെ വരാനുള്ള പല ആഴ്ചകള്‍ ഇനിയുമുണ്ട്". ഞാന്‍ ശരിക്കും അര്‍ത്ഥമാക്കിയത് എന്തെന്ന് ചോദിച്ചാല്‍: ദൈവത്തിന്‍റെ നിയോഗങ്ങളും അനുഗ്രഹങ്ങളും പ്രാപിക്കുവാന്‍ നിങ്ങള്‍ ശ്രമിക്കുമ്പോള്‍ ക്ഷമ വളരെ അത്യാവശ്യമായിട്ടുള്ള കാര്യമായിരിക്കും എന്നതാണ്.

നമ്മുടെ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരങ്ങളും ഉത്തരങ്ങളും നല്‍കുവാന്‍ ദൈവം ഒരിക്കലും ഒരു എ റ്റി എം മെഷിനല്ല. പകരം, അവന്‍ സ്നേഹമുള്ള ഒരു പിതാവാകുന്നു, നമ്മുടെ സ്വഭാവത്തെ ശുദ്ധീകരിക്കയും നമ്മുടെ ജീവിതത്തിലെ ഏറ്റവും നല്ല പതിപ്പിനായി നമ്മെ ഒരുക്കുകയും ചെയ്തുകൊണ്ട്, നമുടെ ജീവിതത്തില്‍ അതീവ ശ്രദ്ധയോടെയും മനഃപൂര്‍വ്വമായും അവന്‍ പ്രവര്‍ത്തിക്കുന്നു. ആ പ്രക്രിയ ഒരുപക്ഷേ സാവധാനത്തിലായിരിക്കാം മാത്രമല്ല പലപ്പോഴും കൊടുങ്കാറ്റിന്‍റെ നടുവില്‍ വെല്ലുവിളി ഉയര്‍ത്തുന്നതുമാകാം, എന്നാല്‍ ക്ഷമയിലൂടെ, നാം ദൈവത്തിന്‍റെ കൃത്യമായ സമയത്തില്‍ ആശ്രയിക്കുവാനും നമ്മുടെ ജീവിതത്തിലെ ഓരോ സാഹചര്യങ്ങളിലും അവന്‍റെ കരം തിരിച്ചറിയുവാനും പഠിക്കുന്നു.

Bible Reading: 1 Kings 21-22
പ്രാര്‍ത്ഥന
സ്വര്‍ഗ്ഗീയ പിതാവേ, അങ്ങയുടെ ജ്ഞാനവും മാര്‍ഗനിര്‍ദ്ദേശവും അന്വേഷിച്ചുകൊണ്ടു, താഴ്മയുള്ള ഹൃദയത്തോടെ ഞാന്‍ അങ്ങയുടെ മുമ്പാകെ കടന്നുവരുന്നു. പെട്ടെന്നുള്ള സംതൃപ്തി ആവശ്യപ്പെടുന്ന ഒരു ലോകത്തില്‍, ക്ഷമ ഉളവാക്കുവാനും അങ്ങയുടെ കൃത്യമായ സമയത്തില്‍ ആശ്രയിക്കുവാനും എന്നെ സഹായിക്കേണമേ. അങ്ങയില്‍ ചാരുവാനും എനിക്ക് സങ്കല്‍പ്പിക്കുവാന്‍ കഴിയുന്ന എല്ലാറ്റിലും വലിയതാണ് എന്‍റെ ജീവിതത്തിനു വേണ്ടിയുള്ള അങ്ങയുടെ പദ്ധതികള്‍ എന്ന് വിശ്വസിക്കുവാനും എന്നെ സഹായിക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.


Join our WhatsApp Channel


Most Read
● ദൈവം എങ്ങനെയാണ് കരുതുന്നത് #1
● ശീര്‍ഷകം: ജീവിതത്തിന്‍റെ കൊടുങ്കാറ്റുകളുടെ നടുവില്‍ വിശ്വാസം കണ്ടെത്തുക
● 21 ദിവസങ്ങള്‍  ഉപവാസം: ദിവസം #14
● അന്യഭാഷയില്‍ സംസാരിച്ചുകൊണ്ട് ആത്മീകമായി പുതുക്കം പ്രാപിക്കുക
● ഏഴു വിധ അനുഗ്രഹങ്ങള്‍
● സുന്ദരം എന്ന ഗോപുരം
● നിങ്ങളുടെ പ്രതികരണം എന്താണ്?
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ