41അവൻ നഗരത്തിനു സമീപിച്ചപ്പോൾ അതിനെ കണ്ട് അതിനെക്കുറിച്ചു കരഞ്ഞു: 42ഈ നാളിൽ നിന്‍റെ സമാധാനത്തിനുള്ളത് നീയും അറിഞ്ഞു എങ്കിൽ കൊള്ളായിരുന്നു. ഇപ്പോഴോ അതു നിന്‍റെ കണ്ണിനു മറഞ്ഞിരിക്കുന്നു. (ലൂക്കോസ് 19:41-42).
തിക്കും തിരക്കും നിറഞ്ഞതായ യെരുശലേമിന്‍റെ തെരുവുകളില്‍, ഈന്തപ്പന കൊമ്പുകളുടെയും സ്തുതി ഗീതങ്ങളുടെയും മദ്ധ്യത്തില്‍, അഗാധമായ ദുഃഖത്താല്‍ ഈറനണിഞ്ഞ കണ്ണുകളാല്‍ കര്‍ത്താവായ യേശു നഗരത്തെ കാണുവാന്‍ ഇടയായി. യേശുവിന്‍റെ ഹൃദയത്തിലുള്ള ആഴമായ ഉള്‍ക്കാഴ്ചയുടേയും അനുകമ്പയുടേയും ഒരു നിമിഷത്തെ ലൂക്കോസ് 19:41-42 പകര്‍ത്തിയിരിക്കുന്നു. യേശുവിന്‍റെ കണ്ണുനീര്‍ കേവലം ആ നഗരത്തിനു സംഭവിക്കാന്‍ പോകുന്ന നാശത്തെയോര്‍ത്ത് മാത്രമല്ലായിരുന്നു പ്രത്യുത അവിടെ വസിക്കുന്ന ആളുകളുടെ മുമ്പാകെ നല്‍കപ്പെട്ടിരുന്ന സമാധാനത്തിന്‍റെ പാത കാണുവാന്‍ സാധിക്കാത്ത അവരുടെ അന്ധതയെ കൂടി ഓര്‍ത്തുകൊണ്ടായിരുന്നു. ഈ ചരിത്രപരമായ മുഹൂര്‍ത്തം നമ്മുടേതായ കാഴ്ച്ചയെക്കുറിച്ച് ചിന്തിക്കുവാന്‍ നമ്മെ ക്ഷണിക്കുന്നു - നമ്മുടെ സമാധാനത്തിനും സമൃദ്ധിയ്ക്കുമായി പാത ഒരുക്കുന്ന ലളിതമായ സത്യങ്ങളെ നാം ഗ്രഹിക്കുന്നുണ്ടോ?
കര്‍ത്താവായ യേശു യെരുശലേമിനെ ഓര്‍ത്തു കരഞ്ഞതുപോലെ, നമ്മുടെ ജീവിതത്തില്‍ സമാധാനത്തിലേക്കുള്ള ലളിതവും എന്നാല്‍ ആഴത്തിലുള്ളതുമായ വഴികളെ തിരിച്ചറിയണമെന്ന് ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നു. പലപ്പോഴും സങ്കീര്‍ണ്ണമായ അവസ്ഥയില്‍ നാം അന്വേഷിക്കുന്നത് ലാളിത്യത്തില്‍ ചേര്‍ന്നുകിടക്കുന്നതാണ് (1 കൊരിന്ത്യര്‍ 14:33). സന്തോഷത്തിലേക്കുള്ള സങ്കീര്‍ണ്ണമായ വഴികളാല്‍ നിറഞ്ഞതാണ് ഈ ലോകം, എന്നാല്‍ ദൈവത്തിന്‍റെ പാത ലളിതമാണ്. സുവിശേഷത്തിലെ ഭാഗ്യവര്‍ണ്ണന (മത്തായി 5:3-12) ഒരു തികഞ്ഞ ഉദാഹരണമാകുന്നു, ശരിയായ സമാധാനത്തിലേക്ക് നയിക്കുന്ന ഹൃദയത്തിന്‍റെ ലളിതമായ മനോഭാവങ്ങളെ ഇത് പ്രകാശിപ്പിക്കുന്നു.
പിന്നെ, എന്തുകൊണ്ടാണ് ഈ ലളിതമായ സത്യങ്ങള്‍ നിരന്തരമായി കാണാതെ പോകുന്നത്? ഏദന്‍ തോട്ടത്തില്‍ അനുസരണത്തിന്‍റെ ലാളിത്യത്തിന്‍റെ മേല്‍ സര്‍പ്പത്തിന്‍റെ സങ്കീര്‍ണ്ണമായ വഞ്ചന നിഴലിടുവാന്‍ ഇടയായി (ഉല്പത്തി 3:1-7). ലളിതവും ഫലപ്രദവുമായ കാര്യങ്ങളെ അവഗണിച്ചുകൊണ്ട് സങ്കീര്‍ണ്ണവും പ്രയാസമേറിയതുമായ കാര്യങ്ങളുടെ പിറകെ പോകുവാനുള്ള വിചിത്രമായ ഒരു പ്രവണത നാമാകുന്ന മാനവവര്‍ഗ്ഗത്തിനുണ്ട്. തന്‍റെ കുഷ്ഠരോഗം സൌഖ്യമാക്കുവാന്‍ വേണ്ടി പ്രവാചകനായ ഏലിശ കരങ്ങള്‍ വീശികൊണ്ട് മഹത്തായതും സങ്കീര്‍ണ്ണമായതുമായ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിച്ച അരാമ്യ സേനാപതിയായിരുന്ന നയമാനെപോലെയാണ് പലപ്പോഴും നാം. എന്നാല്‍, യോര്‍ദ്ദാനില്‍ മുങ്ങുക എന്ന ലളിതമായ പ്രവര്‍ത്തിയിലൂടെയാണ് അവനു സൌഖ്യം ലഭിച്ചത് (2 രാജാക്കന്മാര്‍ 5:10-14).
നമ്മുടെ ആത്മീക കണ്ണുകളെ തുറക്കുവാന്‍ വേണ്ടി ഉന്നതമായ ഒരു ദര്‍ശനത്തിലേക്ക് കര്‍ത്താവായ യേശു നമ്മെ വിളിക്കുന്നു. 2 രാജാക്കന്മാര്‍ 6:17ല്‍, ദൂതന്മാരുടെ ഒരു സൈന്യത്തെ കാണുവാന്‍ വേണ്ടി തന്‍റെ ബാല്യക്കാരന്‍റെ കണ്ണുകള്‍ തുറക്കുന്നതിനായി എലിശാ പ്രാര്‍ത്ഥിച്ചു. ഈ വ്യക്തതയാണ് നമുക്കും ആവശ്യമായിരിക്കുന്നത് - തൊട്ടടുത്തുള്ളതിനും അപ്പുറമായി കാണേണ്ടതിനും, നമ്മുടെ മദ്ധ്യത്തിലുള്ള ദൈവത്തിന്‍റെ ലാളിത്യം വിവേചിച്ചറിയേണ്ടതിനും. കാണാത്ത കാര്യങ്ങള്‍ നിത്യമായിരിക്കുന്നതുകൊണ്ട് (2 കൊരിന്ത്യര്‍ 4:18), വിശ്വാസത്തോടെ നോക്കുവാനുള്ള ക്ഷണനമാകുന്നിത്.
ലാളിത്യത്തിന്‍റെ സംക്ഷിപ്തരൂപം യേശു തന്നെയാകുന്നു. പുല്‍ക്കൂട്ടില്‍ ജനിച്ച്, ഒരു തച്ചനായി ജീവിച്ച്, ഉപമകളാല്‍ ഉപദേശിച്ച്, സമാധാനത്തിലേക്കുള്ള അലങ്കാരമില്ലാത്ത പാതയെ താന്‍ മാതൃകയാക്കി (ഫിലിപ്പിയര്‍ 2:5-8). സുവിശേഷം നേരെയുള്ളതാണ്: വിശ്വസിച്ചു രക്ഷിക്കപ്പെടുക (അപ്പൊ.പ്രവൃ 16:31). എന്നാല്‍, പര്‍വ്വതങ്ങളിലും വനാന്തരങ്ങളിലും കൂടുതല്‍ രക്ഷയ്ക്കായി അന്വേഷിക്കുന്നവര്‍ക്ക് ഈ അടിസ്ഥാനപരമായ സത്യം പലപ്പോഴും നഷ്ടമാകുന്നു.
ഈ ലളിതമായ സത്യങ്ങള്‍ ആശ്ലേഷിക്കുവാന്‍ വേണ്ടി ശിശുസമാനമായ വിശ്വാസത്തെ നാം വളര്‍ത്തിയെടുക്കണം (മത്തായി 18:3). ലളിതമായ യാഥാര്‍ഥ്യങ്ങള്‍ കുഞ്ഞുങ്ങള്‍ എളുപ്പത്തില്‍ അംഗീകരിക്കുന്നു. മുതിര്‍ന്നവരെന്ന നിലയില്‍ നാം നമ്മുടെ സന്ദേഹവാദം ബഹിഷ്കരിക്കുകയും ദൈവത്തിന്‍റെ ലളിതമായ വാഗ്ദത്തങ്ങളില്‍ ആശ്രയിക്കുവാന്‍ പഠിക്കുകയും വേണം. ലളിതവും ആത്മാര്‍ത്ഥമായതുമായ പ്രാര്‍ത്ഥനയുടെ ശക്തിയുടെ തെളിവാണ് കര്‍ത്താവ് പഠിപ്പിച്ച പ്രാര്‍ത്ഥന (മത്തായി 6:9-13).
നാം ലാളിത്യത്തെ ആലിംഗനം ചെയ്യുമ്പോള്‍, ഫലങ്ങള്‍ വ്യക്തമായി വെളിപ്പെടും. സ്നേഹം, സന്തോഷം, സമാധാനം അങ്ങനെ ആത്മാവിന്‍റെ സകല ഫലവും (ഗലാത്യര്‍ 5:22-23) ലോകത്തിന്‍റെ സങ്കീര്‍ണ്ണതകളാല്‍ അലങ്കോലപ്പെടാത്ത ഒരു ജീവിതത്തെയാണ് ഉദ്ധരിക്കുന്നത്. ദൈവത്തിന്‍റെ ലളിതവും എന്നാല്‍ ആഴമേറിയതുമായ സത്യങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു ജീവിതത്തിന്‍റെ അടയാളങ്ങളാകുന്നു അതെല്ലാം. യേശു കാഴ്ച നല്‍കിയ, കുരുടനായിരുന്ന ബര്‍ത്തിമായി എന്ന മനുഷ്യനെപോലെ, നാമും കാഴ്ച പ്രാപിച്ചുകൊണ്ട് സമാധാനത്തിലേക്കുള്ള ലളിതമായ പാതയില്‍ കര്‍ത്താവിനെ നമുക്ക് അനുഗമിക്കാം (മര്‍ക്കോസ് 10:52).
പ്രാര്‍ത്ഥന
പിതാവേ, അങ്ങയുടെ സത്യത്തിന്‍റെ ലാളിത്യവും മഹത്വവും കാണുവാന്‍ ഞങ്ങളുടെ കണ്ണുകളെ തുറക്കേണമേ. അങ്ങയുടെ വഴികളിലെ ലാളിത്യത്തില്‍ ഞങ്ങള്‍ സമാധാനം കണ്ടെത്തുകയും അങ്ങയുടെ ദര്‍ശനത്തിന്‍റെ വ്യക്തതയാല്‍ അടയാളപ്പെടുത്തിയ ജീവിതം നയിക്കുകയും ചെയ്യട്ടെ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● മാനുഷീക പ്രകൃതം● ദിവസം 17: 40 ദിവസത്തെ ഉപവാസവും പ്രാര്ത്ഥനയും
● എങ്ങനെയാണ് സമയം ഫലപ്രദമായി വിനിയോഗിക്കുന്നത്.
● എല്ലാം അവനോടു പറയുക
● അകലം വിട്ടു പിന്തുടരുക
● നിങ്ങളുടെ മുറിവുകളെ സൌഖ്യമാക്കുവാന്‍ ദൈവത്തിനു കഴിയും
● അനുദിനവും ജ്ഞാനിയായി വളരുന്നത് എങ്ങനെ
അഭിപ്രായങ്ങള്‍