പലപ്പോഴും നിഷേധാത്മകമായ ഒരു അര്‍ത്ഥം വഹിക്കുന്ന, പ്രത്യേകിച്ച് ക്രിസ്തീയ പശ്ചാത്തലത്തിനുള്ളില്‍, ഒരു സ്വാഭാവീക വികാരമാണ് കോപം. എന്നിരുന്നാലും, രണ്ടു തരത്തിലുള്ള കോപങ്ങളെ തമ്മില്‍ വേദപുസ്തകം വേര്‍തിരിക്കുന്നുണ്ട്: പാപകരമായ കോപവും, നീതിയുള്ള കോപവും. ഒരു ക്രിസ്ത്യാനിയുടെ ആത്മീക യാത്രയ്ക്ക് ഈ വ്യത്യാസം മനസ്സിലാക്കേണ്ടത് നിര്‍ണ്ണായകമായ വസ്തുതയാകുന്നു. എഫെസ്യര്‍ 4:26 ഉപദേശിക്കുന്നത്: "കോപിച്ചാൽ പാപം ചെയ്യാതിരിപ്പിൻ" എന്നാണ്, കോപം അതില്‍ത്തന്നെ പാപമല്ലെന്നാണ് അത് സൂചന നല്‍കുന്നത്.
1) ദൈവീക കോപം
നീതിയുള്ള കോപം എന്ന ആശയം ആഴത്തില്‍ വേരൂന്നിയിരിക്കുന്നത് ദൈവത്തിന്‍റെ തന്നെ സ്വഭാവത്തിലാകുന്നു. ദൈവത്തെ നീതിയുള്ള ന്യായാധിപതിയായി സങ്കീര്‍ത്തനം 7:11 ചിത്രീകരിക്കുന്നു, അവിടെ പറയുന്നു, "ദൈവം നീതിയുള്ള ന്യായാധിപതിയാകുന്നു; ദൈവം ദിവസംപ്രതി കോപിക്കുന്നു". ദൈവത്തിന്‍റെ കോപം അവന്‍റെ നീതിയുടേയും വിശുദ്ധീകരണത്തിന്‍റെയും വ്യാപ്തിയാകുന്നു എന്ന് ഈ വാക്യം ഊന്നിപ്പറയുന്നു. യഥാര്‍ത്ഥത്തില്‍, ദൈവത്തിന്‍റെ കോപത്തെക്കുറിച്ച് നൂറിലധികം പ്രാവശ്യം ദൈവവചനത്തില്‍ സൂചന നല്‍കിയിരിക്കുന്നു, അത് എല്ലായിപ്പോഴും അവന്‍റെ പരിപൂര്‍ണ്ണമായ സ്വഭാവവുമായി യോജിക്കുന്നതാണ്, അങ്ങനെ പാപത്തില്‍ നിന്നും അതിനെ വേര്‍തിരിക്കുന്നു.
2) നീതിയുള്ള കോപം വേദപുസ്തക വ്യക്തികളില്‍
ധാര്‍മ്മീകവും ആത്മീകവുമായ സത്യസന്ധതയുടെ ഒരു സ്ഥലത്തുനിന്നുമാണ് നീതിയുള്ള കോപം ഉടലെടുക്കുന്നത് എന്ന് വ്യക്തമാക്കികൊണ്ട്, വേദപുസ്തകത്തിലെ നിരവധി കഥാപാത്രങ്ങള്‍ അതിനെ ദൃഷ്ടാന്തീകരിക്കുന്നു. ഉദാഹരണത്തിന്, മോശെ, യിസ്രായേല്‍ ജനം പൊന്നുകൊണ്ടു കാളക്കുട്ടിയെ ഉണ്ടാക്കി അതിനെ വിഗ്രഹമാക്കി ആരാധിച്ചപ്പോള്‍ മോശെ നീതിയുള്ള കോപം കാണിക്കുവാന്‍ ഇടയായി. "അവൻ പാളയത്തിനു സമീപിച്ചപ്പോൾ കാളക്കുട്ടിയെയും നൃത്തങ്ങളെയും കണ്ടു; അപ്പോൾ മോശെയുടെ കോപം ജ്വലിച്ചു; അവൻ പലകകളെ കൈയിൽനിന്ന് എറിഞ്ഞു പർവതത്തിന്‍റെ അടിവാരത്തുവച്ചു പൊട്ടിച്ചുകളഞ്ഞു". (പുറപ്പാട് 32:19).
"അപ്പോൾ ദാവീദ് തന്‍റെ അടുക്കൽ നില്ക്കുന്നവരോട്: ഈ ഫെലിസ്ത്യനെ കൊന്ന് യിസ്രായേലിൽനിന്നു നിന്ദയെ നീക്കിക്കളയുന്നവന് എന്തു കൊടുക്കും? ജീവനുള്ള ദൈവത്തിന്‍റെ സേനകളെ നിന്ദിപ്പാൻ ഈ അഗ്രചർമിയായ ഫെലിസ്ത്യൻ ആർ എന്നു പറഞ്ഞു". (1 ശമുവേല്‍ 17:26). ഗോല്യാത്തിനു എതിരായുള്ള ദാവീദിന്‍റെ കോപം ദൈവത്തിന്‍റെ മഹത്വത്തോടുള്ള തീഷ്ണതയാല്‍ ഉളവായതാണ്. നീതിയുക്തമായ കോപം ഉണ്ടാകുന്നത് ദൈവത്തിന്‍റെ മൂല്യങ്ങളോടും തത്വങ്ങളോടുമുള്ള അഗാധമായ പ്രതിബദ്ധതയില്‍ നിന്നുമാണെന്ന് ഈ ഉദാഹരണങ്ങള്‍ വെളിപ്പെടുത്തുന്നു.
3) കര്‍ത്താവായ യേശു
കര്‍ത്താവായ യേശുക്രിസ്തു, തന്‍റെ ഇഹലോകത്തിലെ ശുശ്രൂഷയില്‍ ആയിരുന്നപ്പോള്‍, നീതിയുക്തമായ കോപത്തിനുള്ള ഏറ്റവും മികച്ച ഉദാഹരണങ്ങള്‍ നല്‍കുകയുണ്ടായി. യേശു പരീശന്മാരെ തങ്ങളുടെ നിയമവാദത്തിന്‍റെ പേരില്‍ ശാസിക്കുകയുണ്ടായി, പ്രത്യേകിച്ച്, ശബ്ബത്തില്‍ സൌഖ്യം നല്‍കുകയെന്ന കരുണയുടെ പ്രവര്‍ത്തികളെ അവരുടെ പാരമ്പര്യങ്ങള്‍ തടസ്സപ്പെടുത്തിയപ്പോള്‍. "അവരുടെ ഹൃദയകാഠിന്യം നിമിത്തം അവൻ ദുഃഖിച്ചുകൊണ്ടു കോപത്തോടെ അവരെ ചുറ്റും നോക്കി, ആ മനുഷ്യനോട്: കൈ നീട്ടുക എന്നു പറഞ്ഞു; അവൻ നീട്ടി, അവന്‍റെ കൈ സൗഖ്യമായി" (മര്‍ക്കോസ് 3:5).
"യേശു അതു കണ്ടാറെ മുഷിഞ്ഞ് അവരോട്: ശിശുക്കളെ എന്‍റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുത്; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ". (മര്‍ക്കോസ് 10:14). തന്‍റെ അടുക്കല്‍ വന്നതായ ശിശുക്കളെ അവന്‍റെ ശിഷ്യന്മാര്‍ തടഞ്ഞതിന്‍റെ പേരില്‍ അവരോടുണ്ടായ യേശുവിന്‍റെ രോഷം നിഷ്കളങ്കതയ്ക്കും വിശ്വാസത്തിനും അവന്‍ നല്‍കുന്നതായ മൂല്യത്തെ ഊന്നിപറയുന്നതാണ്.
ഏറ്റവും ശ്രദ്ധേയമായി, യേശുവിന്‍റെ ആലയ ശുദ്ധീകരണം അനീതിയ്ക്കും അഴിമതിയ്ക്കും എതിരായുള്ള അവന്‍റെ കോപത്തെ ചിത്രീകരിക്കുന്നു. "15അവർ യെരൂശലേമിൽ എത്തിയപ്പോൾ അവൻ ദൈവാലയത്തിൽ കടന്നു; ദൈവാലയത്തിൽ വില്ക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കിത്തുടങ്ങി; പൊൻവാണിഭക്കാരുടെ മേശകളെയും പ്രാക്കളെ വില്ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചിട്ടുകളഞ്ഞു; 16ആരും ദൈവാലയത്തിൽക്കൂടി ഒരു വസ്തുവും കൊണ്ടുപോകുവാൻ സമ്മതിച്ചില്ല. 17പിന്നെ അവരെ ഉപദേശിച്ചു: എന്‍റെ ആലയം സകല ജാതികൾക്കും പ്രാർഥനാലയം എന്നു വിളിക്കപ്പെടും എന്ന് എഴുതിയിരിക്കുന്നില്ലയോ? നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീർത്തു എന്നു പറഞ്ഞു" (മര്‍ക്കോസ് 11:15-17).
വിശ്വാസികള്‍ എന്ന നിലയില്‍, ദൈവത്തിന്‍റെ നീതിയുള്ള കോപവുമായി നമ്മുടെ കോപത്തെ യോജിപ്പിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. യാക്കോബ് 1:20 നമ്മെ ഓര്‍മ്മിപ്പിക്കുന്നു, "മനുഷ്യന്‍റെ കോപം ദൈവത്തിന്‍റെ നീതിയെ പ്രവർത്തിക്കുന്നില്ല". വിനാശകരമായ പ്രതികരണങ്ങളെക്കാള്‍ ക്രിയാത്മകമായ പ്രവര്‍ത്തിയിലേക്ക് നീതിയുക്തമായ കോപം നമ്മെ നയിക്കുവാന്‍ ഇടയാകേണം. അത് സ്നേഹം, നീതി, ദൈവത്തിന്‍റെ സത്യം നിലനില്‍ക്കണമെന്ന ആഗ്രഹം എന്നിവയാല്‍ പ്രചോദിപ്പിക്കപ്പെടണം.
നീതിയുക്തമായ കോപം ഉത്പാദിപ്പിക്കപ്പെടുന്നതിനുള്ള പ്രായോഗീകമായ നടപടികള്‍.
1. സ്വയ-പരിശോധന:
അനുദിനവും നിങ്ങളുടെ ഹൃദയവും ഉദ്ദേശ്യങ്ങളും പരിശോധിക്കുക. നിങ്ങളുടെ കോപത്തിന്‍റെ പ്രതികരണങ്ങള്‍ സ്വയ-കേന്ദ്രീകൃതമാണോ അതോ ദൈവ-കേന്ദ്രീകൃതമായതാണോ?
2. തിരുവെഴുത്തുപരമായ യോജ്യത:
ദൈവത്തിന്‍റെ വചനത്തിന്‍റെ അടിസ്ഥാനത്തില്‍ നിങ്ങളുടെ കോപത്തെ അളക്കുക. അത് വേദപുസ്തക തത്വങ്ങളും മൂല്യങ്ങളുമായി യോജിക്കുന്നുണ്ടോ?
3. പ്രാര്‍ത്ഥനാപരമായ മാര്‍ഗ്ഗനിര്‍ദ്ദേശം:
ദൈവത്തിനു മഹത്വം ഉണ്ടാകുന്ന നിലയില്‍ നിങ്ങളുടെ വികാരങ്ങളെ വിവേചിക്കുവാനും നിയന്ത്രിക്കുവാനും വേണ്ടി പ്രാര്‍ത്ഥനയിലൂടെ ദൈവത്തിന്‍റെ മാര്‍ഗ്ഗനിര്‍ദേശം തേടുവാന്‍ തയ്യാറാകുക.
നീതിയുക്തമായ കോപം, ശരിയായ നിലയില്‍ വിനിയോഗിച്ചാല്‍, ക്രിയാത്മകമായ മാറ്റത്തിനായുള്ള കരുത്തുറ്റതായ ഒരു ശക്തിയായിരിക്കും. അനീതിക്കെതിരെ ശബ്ദമുയര്‍ത്തുവാനും, സത്യത്തിനു വേണ്ടി നിലകൊള്ളുവാനും, വീണുപോയ ഒരു ലോകത്ത് ദൈവീകമായ തത്വങ്ങള്‍ ഉയര്‍ത്തിപിടിക്കുവാനും ഇത് നമ്മെ പ്രചോദിപ്പിക്കുന്നു. നമ്മുടെ കോപത്തെ പാപത്തിന്‍റെ ആയുധമായിട്ടല്ല, പ്രത്യുത നീതിയുടെ ഒരു ഉപകരണമായി ഉപയോഗിച്ചുകൊണ്ട് കര്‍ത്താവായ യേശുക്രിസ്തു വെച്ചതായ മാതൃകകളെ പ്രതിഫലിപ്പിക്കുവാന്‍ നമുക്ക് പ്രയത്നിക്കാം.

പ്രാര്‍ത്ഥന
സ്വര്‍ഗ്ഗീയ പിതാവേ, പപകരമായ കോപവും നീതിയുക്തമായ കോപവും തമ്മില്‍ വിവേചിച്ചറിയുവാനുള്ള ജ്ഞാനം എനിക്ക് തരേണമേ. അനീതിയും അസത്യങ്ങളും കാണുമ്പോള്‍ രോഷം കൊള്ളുകയും, അപ്പോള്‍ത്തന്നെ എല്ലായിപ്പോഴും സ്നേഹത്താലും അങ്ങയുടെ ഹിതത്തിനായുള്ള ഒരു ആഗ്രഹത്താലും നയിക്കപ്പെടുകയും ചെയ്തുകൊണ്ട്, എന്‍റെ ഹൃദയം അങ്ങയുടെ ഹൃദയത്തെ പ്രതിധ്വനിപ്പിക്കട്ടെ. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel
Most Read
● ശുദ്ധീകരണം വ്യക്തമായി വിശദീകരിക്കുന്നു● അവര് ചെറിയ രക്ഷകന്മാര് ആകുന്നു
● വിശ്വസ്തനായ സാക്ഷി
● പരിശുദ്ധാത്മാവിനോടുള്ള അവബോധം വളര്ത്തുക - I
● അവന്‍റെ ബലത്തിന്‍റെ ഉദ്ദേശം
● കര്ത്താവിനോടുകൂടെ നടക്കുക
● 21 ദിവസങ്ങള് ഉപവാസം: ദിവസം #16
അഭിപ്രായങ്ങള്‍