english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. പാപകരമായ കോപത്തിന്‍റെ പാളികളെ അഴിക്കുക
അനുദിന മന്ന

പാപകരമായ കോപത്തിന്‍റെ പാളികളെ അഴിക്കുക

Saturday, 25th of November 2023
0 0 873
Categories : Anger Character Emotions Self Control
നീതിയുക്തമായ കോപം ക്രിയാത്മകമായ ഫലങ്ങളിലേക്ക് നയിക്കുമെങ്കില്‍, നേരെമറിച്ച്, പാപകരമായ കോപം ദോഷത്തില്‍ കലാശിക്കുന്നു.

പ്രധാനമായും പാപകരമായ കോപം മൂന്നു തരത്തിലുള്ളവയാണ്:

1. സ്ഫോടനാത്മകമായ കോപം
മൂഢൻ തന്‍റെ കോപത്തെ മുഴുവനും വെളിപ്പെടുത്തുന്നു; ജ്ഞാനിയോ അതിനെ അടക്കി ശമിപ്പിക്കുന്നു. (സദൃശ്യവാക്യങ്ങള്‍ 29:11).

സ്ഫോടനാത്മകമായ കോപം പെട്ടെന്നും തീവ്രമായും സംഭവിക്കുന്ന ക്ഷണനേരംകൊണ്ട് ഭാവം മാറുന്ന ഒരു വിസ്ഫോടനത്തിനു സമാനമാണ്. ഇത് പലപ്പോഴുംപ്രത്യക്ഷമായ ഭീഷണികള്‍ അല്ലെങ്കില്‍ നിരാശകള്‍ എന്നിവയോടുള്ള പ്രതികരണമാകുന്നു, മാത്രമല്ല നിലവിളിക്കുക, സാധനങ്ങള്‍ വലിച്ചെറിയുക, അതുപോലെ ശാരീരികമായി ഏറ്റുമുട്ടുക തുടങ്ങിയ ആക്രമണാത്മക സ്വഭാവങ്ങളിലേക്ക് നയിച്ചേക്കാം. ഈ തരത്തിലുള്ള കോപം ബന്ധങ്ങളില്‍ കാര്യമായ കേടുപാടുകള്‍ വരുത്തുകയും പിന്നീട് ദുഃഖിക്കുവാന്‍ ഇടയാക്കുകയും ചെയ്യുന്നു.

ഇത് ചിത്രീകരിക്കുക! ജോലിസ്ഥലത്ത് നീണ്ടതും വളരെ പിരിമുറുക്കം ഉള്ളതുമായ ഒരു ദിവസത്തിനു ശേഷം, തങ്ങളുടെ കുഞ്ഞ് ഉണ്ടാക്കിയ ഒരു ചെറിയ കുഴപ്പം കണ്ടെത്തുവാന്‍ വേണ്ടി ഭവനത്തിലേക്ക്‌ മടങ്ങുന്ന ഒരു മതാവിനെയോ പിതാവിനെയോ സങ്കല്‍പ്പിക്കുക. ആ സാഹചര്യത്തെ ശാന്തമായി കൈകാര്യം ചെയ്യേണ്ടതിനു പകരം, ആനുപാതികമല്ലാത്ത കോപത്തോടെ മാതാപിതാക്കള്‍ പ്രതികരിക്കുന്നു. അവര്‍ ഉച്ചത്തില്‍ വഴക്കുപറയുന്നു, കുഞ്ഞിനെ വളരെ കഠിനമായി ശകാരിക്കുന്നു, ഒരുപക്ഷേ കതകിനു അടിക്കുകയോ എന്തെങ്കിലും വസ്തുക്കള്‍ താഴെയിടുകയും ചെയ്യുന്നു. ആ കുഞ്ഞിനു ഭയവും ആശയക്കുഴപ്പവും ഉണ്ടാകുന്നു, എന്നാല്‍ മാതാപിതാക്കള്‍ പിന്നീട് തങ്ങളുടെ ആ പൊട്ടിത്തെറിയില്‍ ഖേദിക്കുന്നു. ഈ സ്ഫോടനാത്മകമായ പ്രതികരണം കുഞ്ഞിനെ ഭയപ്പെടുത്തുക മാത്രമല്ല മറിച്ച് കുടുംബത്തിന്‍റെ വൈകാരികമായ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തികൊണ്ട്, ഭവനത്തില്‍ ഭയത്തിന്‍റെയും ഉത്കണ്ഠയുടേയും അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു.

2. പരിലാളിച്ച കോപം
പഴയനിയമത്തിലെ ആഹാബ് രാജാവ് ഒരു ഉദാഹരണമാണ്. തന്‍റെ മുന്തിരിത്തോട്ടം വില്‍ക്കുവാന്‍ നാബോത്ത് വിസമ്മതിച്ചതിനു ശേഷം ആഹാബിനെ കുറിച്ച് ഇങ്ങനെ വിശദീകരിക്കുന്നു: "യിസ്രെയേല്യനായ നാബോത്ത്: എന്‍റെ പിതാക്കന്മാരുടെ അവകാശം ഞാൻ നിനക്കു തരികയില്ല എന്നു തന്നോടു പറഞ്ഞ വാക്കു നിമിത്തം ആഹാബ് വ്യസനവും നീരസവുംപൂണ്ടു തന്‍റെ അരമനയിലേക്കു ചെന്നു; ഭക്ഷണം ഒന്നും കഴിക്കാതെ കട്ടിലിന്മേൽ മുഖം തിരിച്ചു കിടന്നു". (1 രാജാക്കന്മാര്‍ 21:4).

കാലക്രമേണയായി അടിഞ്ഞുകൂടുന്ന നീറികൊണ്ടിരിക്കുന്ന നീരസം, പതിവായുള്ള പരിഹരിക്കപ്പെടാത്ത പരാതികളുടെ ഫലമാണ്, അതിനെയാണ് പരിലാളിച്ച കോപത്തെക്കുറിച്ച് നാം സംസാരിക്കുമ്പോള്‍ ഞാന്‍ അര്‍ത്ഥമാക്കുവാന്‍ ആഗ്രഹിക്കുന്നത്. സ്ഫോടനാത്മകമല്ലാത്ത കോപം ബാഹ്യമായ വിസ്ഫോടനങ്ങളില്‍ സ്വയം പ്രകടിപ്പിക്കുന്നില്ല; പകരം, പരിതപിക്കുക, കയ്പ്പുണ്ടാകുക, പ്രതികാര ദാഹമുണ്ടാകുക എന്നിവയാണ് അതിന്‍റെ സ്വഭാവം. ഇത്തരത്തിലുള്ള ക്രോധത്തിന്‍റെ വിഷ സ്വഭാവം നിരന്തരമായ അതൃപ്തിക്ക് കാരണമാവുകയും ഒരാളുടെ മാനസീകരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്ന യാഥാര്‍ഥ്യത്തില്‍ സ്ഥിതി ചെയ്യുന്നു.

പരിലാളിക്കുന്ന കോപം, സ്ഫോടനാത്മകമായ കോപത്തെപോലെ പ്രകടമാകുന്നില്ലെങ്കിലും, ഒരുപോലെ പാപകരവും ദോഷകരവും ആകുന്നു.

സ്ഥാനക്കയറ്റം ലഭിക്കുന്നതില്‍ അവഗണിക്കപ്പെട്ടു എന്ന് തോന്നുന്ന ഒരു വ്യക്തിയെ സങ്കല്‍പ്പിക്കുക. പ്രശ്നത്തെ പരിഹരിക്കുവാന്‍ ശ്രമിക്കുന്നതിനു പകരം സ്ഥാനക്കയറ്റം ലഭിച്ചതായ സഹപ്രവര്‍ത്തകനോടുള്ള നീരസമാണ് അവര്‍ സൂക്ഷിക്കുന്നത്. കാലക്രമേണ ഈ നീരസം വളരുന്നു, മാത്രമല്ല വിവരങ്ങള്‍ തടഞ്ഞുവെക്കുക അഥവാ സൂക്ഷ്മമായി അട്ടിമറി പ്രവര്‍ത്തനം നടത്തുക,ഔദ്യോഗീക രംഗത്തെ ബന്ധങ്ങളെയും തങ്ങളുടെതന്നെ മനസമാധാനം തകര്‍ക്കുക തുടങ്ങിയ നിഷ്ക്രിയമായ - ആക്രമണാത്മക പെരുമാറ്റത്തിലേക്ക് നയിക്കുന്നു.

3. കുഴിച്ചിടപ്പെട്ട കോപം
സദൃശ്യവാക്യങ്ങള്‍ 28:13 മുന്നറിയിപ്പ് നല്‍കുന്നു, "തന്‍റെ ലംഘനങ്ങളെ മറയ്ക്കുന്നവനു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുന്നവനോ കരുണ ലഭിക്കും".

കുഴിച്ചിടപ്പെട്ട പാപം മറഞ്ഞിരിക്കുന്നതും പലപ്പോഴും അത് ഉള്‍ക്കൊള്ളുന്ന വ്യക്തി തിരിച്ചറിയാത്തതും ആകുന്നു. "എനിക്ക് ദേഷ്യമില്ല, എനിക്ക് വിഷമമില്ല" എന്ന പലപ്പോഴുമുള്ള പ്രസ്താവനകളുടെ അകമ്പടിയോടെയുള്ള കോപത്തിന്‍റെ നിഷേധമാണിത്. ഇത്തരത്തിലുള്ള കോപം അപകടകരമാണ് കാരണം അത് അപ്രതീക്ഷിതമായും ആനുപാതികമായും പ്രകടമാകുന്നു, പലപ്പോഴും വ്യക്തിയേയും അവര്‍ക്ക് ചുറ്റുമുള്ളവരേയും ഒരേപോലെ പിടികൂടുന്നു. കുഴിച്ചിടപ്പെട്ട കോപം ഏതു സമയത്തും പൊട്ടിത്തെറിക്കാവുന്ന ടൈം ബോംബ്‌ പോലെയാകുന്നു.

കൈകാര്യം ചെയ്യപ്പെടാത്ത, കുഴിച്ചിടപ്പെട്ട കോപം, വിഷാദം, പരിഹാസം, അല്ലെങ്കിൽ നിഷ്ക്രിയമായ ആക്രമണാത്മക പെരുമാറ്റം എന്നിവയിൽ കലാശിച്ചേക്കാം. അല്ലെങ്കിൽ, വിട്ടുമാറാത്ത പരിഹാസം, നിന്ദാശീലം, അല്ലെങ്കിൽ തലവേദന, അതുപോലെ ഉദരസംബന്ധമായ പ്രശ്നങ്ങൾ പോലെയുള്ള ശാരീരിക ലക്ഷണങ്ങൾ പോലുള്ള സൂക്ഷ്മമായ വഴികളിലും ഇത് പ്രകടമാകാം.
പ്രാര്‍ത്ഥന
കൃപാലുവായ പിതാവേ, കോപത്തെ ക്ഷമയിലേക്കും വിവേകത്തിലേക്കും രൂപാന്തരപ്പെടുത്തുന്നതിൽ ഞങ്ങളെ നയിക്കേണമേ. അങ്ങയുടെ കരുണയാലും സ്നേഹത്താലും ഞങ്ങളുടെ ഹൃദയം നിറയ്ക്കേണമേ അങ്ങനെ സ്നേഹവും ജ്ഞാനവും കൊണ്ട് വൈരുദ്ധ്യങ്ങൾ പരിഹരിക്കാനും ഞങ്ങളുടെ അകത്തും ഞങ്ങളുടെ ബന്ധങ്ങളിലും സമാധാനം വളർത്തിയെടുക്കാൻ ഞങ്ങൾക്ക് സാധിക്കും. യേശുവിന്‍റെ നാമത്തിൽ. ആമേൻ.

Join our WhatsApp Channel


Most Read
● ഒരു സ്വപ്നം ദൈവത്തിങ്കല്‍ നിന്നാണോ എന്ന് എങ്ങനെ അറിയാം
● ദിവസം 19: 40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● ദൈവവചനത്തിലെ ജ്ഞാനം
● ഭൂമിയുടെ ഉപ്പ്
● നിരാശയെ എങ്ങനെ അതിജീവിക്കാം
● ധൈര്യത്തോടെ ആയിരിക്കുക
● തിന്മയുടെ മാതൃകകളെ തകര്‍ക്കുക
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ