അനുദിന മന്ന
ദിവസം 36: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
Monday, 15th of January 2024
2
0
587
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
രാത്രിയിലെ പോരാട്ടങ്ങളെ ജയിക്കുക.
"മനുഷ്യർ ഉറങ്ങുമ്പോൾ അവന്റെ ശത്രു വന്ന്, കോതമ്പിന്റെ ഇടയിൽ കള വിതച്ചു പൊയ്ക്കളഞ്ഞു. അപ്പോൾ വീട്ടുടയവന്റെ ദാസന്മാർ അവന്റെ അടുക്കൽ ചെന്ന്: യജമാനനേ, വയലിൽ നല്ല വിത്തല്ലയോ വിതച്ചത്? പിന്നെ കള എവിടെനിന്നു വന്നു എന്നു ചോദിച്ചു. ഇതു ശത്രു ചെയ്തതാകുന്നു എന്ന് അവൻ അവരോടു പറഞ്ഞു. ഞങ്ങൾ പോയി അതു പറിച്ചുകൂട്ടുവാൻ സമ്മതമുണ്ടോ എന്നു ദാസന്മാർ അവനോടു ചോദിച്ചു". (മത്തായി 13:25,27,28).
രാത്രയില്‍ ആളുകള്‍ ഉറങ്ങുമ്പോള്‍ ശത്രു അനേകം കാര്യങ്ങള്‍ ചെയ്യുന്നു. നാം ജാഗരൂകരായിരിക്കാനും രാത്രിയിലെ യുദ്ധങ്ങളോട് പോരാടണമെന്നും ദൈവം ആഗ്രഹിക്കുന്നു.
നിങ്ങളുടെ ആത്മാവില്‍ നിങ്ങള്‍ എന്ത് നിറച്ചിരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് നിങ്ങളുടെ അര്‍ദ്ധരാത്രിയിലെ സംരക്ഷണമിരിക്കുന്നത്. നിങ്ങളുടെ ആത്മാവ് ബലഹീനവും ലോലവുമാണെങ്കില്, ശത്രുവിനു ആക്രമിക്കുവാന്‍ എളുപ്പമാണ്.
സ്വപ്നങ്ങള്‍ ശക്തിയേറിയതാണ്, എന്താണ് സംഭവിക്കുന്നത്, എന്താണ് സംഭവിച്ചത് അല്ലെങ്കില്‍ എന്താണ് സംഭവിക്കുവാന്‍ പോകുന്നത് എന്ന് വെളിപ്പെടുത്തുന്നു. ശത്രു ആരെ വിഴുങ്ങേണ്ടു എന്ന് അന്വേഷിച്ചുകൊണ്ട് രാത്രിയില്‍ ചുറ്റിനടക്കുന്നു. ആളുകള്‍ നല്ല വിത്ത് വിതയ്ക്കുന്നു എന്നാല്‍ രാത്രിയിലെ ശത്രുവിന്റെ പ്രവര്‍ത്തി കാരണം മറ്റെന്തെങ്കിലും മുളച്ചുവരുന്നുവെന്നാണ് ഇന്ന് നാം വായിച്ച വേദഭാഗം വെളിപ്പെടുത്തുന്നത്.
ഇന്ന്, രാത്രിയിലെ സകല പോരാട്ടങ്ങളെയും പ്രാര്‍ത്ഥിച്ച്, ഇല്ലാതാക്കി, അതിന്റെമേല്‍ ജയമെടുക്കുവാന് നാം ആഗ്രഹിക്കുന്നു. രാത്രിയിലെ പോരാട്ടങ്ങളുണ്ട്, അതുകൊണ്ട് ഒരു വിശ്വാസിയെന്ന നിലയില്‍, നിങ്ങള്‍ ഒന്നുകില്‍ ഉറങ്ങുന്നതിനു മുമ്പ് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കണം അഥവാ അര്‍ദ്ധരാത്രിയില്‍ എഴുന്നേറ്റു ശക്തമായി പ്രാര്‍ത്ഥിക്കണം. ഈ ഭാഗത്ത് നിങ്ങള്‍ക്ക് കൃപയുടെ അഭാവമുണ്ടെങ്കില്‍, ആവശ്യമായ ബലത്തിനുവേണ്ടി നിങ്ങള്‍ക്ക് ദൈവത്തിനോട് പ്രാര്‍ത്ഥിക്കുവാന്‍ കഴിയും.
പുറപ്പാട് 11:4, പറയുന്നു, "യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അർധരാത്രിയിൽ ഞാൻ മിസ്രയീമിന്റെ നടുവിൽകൂടി പോകും".
ദൈവം അര്‍ദ്ധരാത്രിയിലും പ്രവര്‍ത്തിക്കുന്നു. മിസ്രയിം ദേശത്തെ ദൈവം അര്‍ദ്ധരാത്രിയില്‍ ന്യായംവിധിച്ചു.
അര്‍ദ്ധരാത്രിയില്‍, സ്വപ്നത്തിലൂടെ ശത്രുവിനു കൊല്ലുവാനും അല്ലെങ്കില്‍ ആളുകളുടെ ശരീരത്തില്‍ രോഗത്തെ വിതയ്ക്കുവാനും സാധിക്കും.
അര്‍ദ്ധരാത്രിയിലെ ആക്രമണങ്ങള്‍ ലൈംഗീക ബന്ധത്തിലേര്‍പ്പെടുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യുന്ന സ്വപ്നങ്ങളിലൂടെ പ്രകടമാകാം, ഇതൊരു ആത്മീക പോരാട്ടത്തിന്റെ അടയാളമാകുന്നു. നിങ്ങളുടെ ജീവിതം, കുടുംബം, കുഞ്ഞുങ്ങള്‍ എന്നിവയ്ക്കെതിരായ ദുഷ്ടന്റെ പ്രവര്‍ത്തികള്‍ക്ക് എതിരായി പ്രാര്‍ത്ഥിക്കാനും, അവയെ നശിപ്പിക്കുവാനും ഞാന്‍ നിങ്ങളുടെ ശ്രദ്ധയെ പോരാട്ടത്തിലേക്കും വിടുതലിലേക്കും ക്ഷണിക്കുന്നു.
സങ്കീര്‍ത്തനം 119:62, "നിന്റെ നീതിയുള്ള ന്യായവിധികൾ ഹേതുവായി നിനക്കു സ്തോത്രം ചെയ്വാൻ ഞാൻ അർധരാത്രിയിൽ എഴുന്നേല്ക്കും".
അര്‍ദ്ധരാത്രിയുടെ ശക്തിയെ സങ്കീര്ത്തനക്കാരന് മനസ്സിലാക്കിയിരുന്നു. നന്ദി അര്‍പ്പിക്കുവാനും, ആരാധിക്കുവാനും, സ്തുതിയ്ക്കുവാനും നിങ്ങള്‍ക്ക് അര്‍ദ്ധരാത്രിയില്‍ എഴുന്നേല്ക്കുവാന് കഴിയും. അപ്പൊ.പ്രവൃ 16:25-26 വാക്യങ്ങള്‍ നമ്മോടു പറയുന്നു, പൌലോസും ശിലാസും അര്‍ദ്ധരാത്രിയില്‍ പാടുകയും സ്തുതി അര്‍പ്പിക്കയും പ്രാര്‍ത്ഥിക്കയും ചെയ്തു, അത് അവരെ കാരാഗൃഹത്തില്‍ നിന്നും വിടുവിക്കുന്നതിനു കാരണമായിത്തീര്‍ന്നു.
നിങ്ങള്‍ ഇതുവരെ അര്‍ദ്ധരാത്രിയില്‍ പ്രാര്‍ത്ഥിച്ചിട്ടില്ല എങ്കില്‍, അത് തുടങ്ങുവാന്‍ ഞാന്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. അത് 30 മിനിട്ടോ, 15 മിനിട്ടോ ആയിരിക്കട്ടെ; അത് നിങ്ങളുടെ ശേഷിയെ ആശ്രയിച്ചിരിക്കും.
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ മിസൈലുകളും നിങ്ങളുടെ ഹൃദയത്തില്‍ നിന്നും വരുന്നതുവരെ ആവര്‍ത്തിക്കുക. അതിനുശേഷം മാത്രം അടുത്ത പ്രാര്‍ത്ഥനാ മിസൈലിലേക്ക് പോകുക. അതിനെ വ്യക്തിഗതമാക്കുക, കുറഞ്ഞത് ഒരു മിനിറ്റെങ്കിലും ഓരോ പ്രാര്‍ത്ഥനാ വിഷയത്തിനും വേണ്ടി മാറ്റിവെക്കുക,മുമ്പോട്ടു പോകുന്നതിനു മുമ്പ് അത് സത്യത്തില്‍ ഹൃദയസ്പര്‍ശിയാകുന്നു എന്ന് ഉറപ്പ് വരുത്തുക.
1. യേശുവിന്റെ നാമത്തില്‍, അര്‍ദ്ധരാത്രിയില്‍ എനിക്കെതിരായി തൊടുത്തുവിടുന്ന സകല അസ്ത്രങ്ങളെയും ഞാന്‍ ഇല്ലാതാക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. (സങ്കീര്‍ത്തനം 91:5).
2. എന്റെ മഹത്വത്തെ ആക്രമിക്കുന്ന എല്ലാ അര്‍ദ്ധരാത്രിയുടെ ശക്തിയും യേശുവിന്റെ നാമത്തില്‍ നശിച്ചുപോകട്ടെ. (പുറപ്പാട് 12:29).
3. എന്നെ കൊല്ലാനുള്ള ദുഷ്ടന്റെ പദ്ധതികളെ ഞാന്‍ പരാജയപ്പെടുത്തുന്നു; ഞാന്‍ മരിക്കുകയില്ല, യേശുവിന്റെ നാമത്തില്‍. (സങ്കീര്‍ത്തനം 118:17).
4. എന്റെ ശരീരത്തിലെ സകല രോഗത്തിന്റെ വേരുകളും അഗ്നിയാല്‍ നശിച്ചുപോകട്ടെ, യേശുവിന്റെ നാമത്തില്‍. (1 കൊരിന്ത്യര്‍ 3:16-17).
5. സ്വപ്നത്തിലൂടെ എന്റെ ശരീരത്തിലേക്ക് പദ്ധതിയിട്ടിരിക്കുന്ന എല്ലാ വ്യാധികളും, അഗ്നിയാല്‍ നശിച്ചുപോകട്ടെ, യേശുവിന്റെ നാമത്തില്‍. (യിരെമ്യാവ് 17:14).
6. എന്റെ ജീവിതത്തേയും, പങ്കാളിയേയും, മക്കളേയും ലക്ഷ്യം വെച്ചിരിക്കുന്ന ഏതൊരു രാത്രിയുടെ ശക്തിയില്‍ നിന്നും, ദൈവത്തിന്റെ ശക്തിയെ എന്നെ വിടുവിക്കേണമേ, യേശുവിന്റെ നാമത്തില്‍. (2 തിമോഥെയോസ് 4:18).
7. എന്റെ സ്വര്‍ഗ്ഗീയ പിതാവിനാല്‍ അല്ലാതെ നട്ടിട്ടുള്ളതായ ഏതൊരു കാര്യവും, വേരോടെ പിഴുതു നശിച്ചുപോകട്ടെ യേശുവിന്റെ നാമത്തില്‍. (മത്തായി 15:13).
8. അതേ കര്‍ത്താവേ, അര്‍ദ്ധരാത്രിയില്‍ എഴുന്നേറ്റു സ്തുതിയ്ക്കുവാനും ആരാധിക്കുവാനും പ്രാര്‍ത്ഥിക്കുവാനുമുള്ള കൃപ എനിക്ക് തരേണമേ. (അപ്പൊ.പ്രവൃ 16:25).
9. ഞാന്‍ ഉറങ്ങുമ്പോള്‍ എന്റെ ആത്മീക മനുഷ്യനെ ലക്ഷ്യം വെക്കുന്ന സകല സാത്താന്യ ശക്തിയേയും യേശുവിന്റെ നാമത്തില്‍ ഞാന്‍ ജയിക്കുന്നു. (ലൂക്കോസ് 10:19).
10. ദൈവത്തിന്റെ അഗ്നിയെ, എന്റെ ആത്മാവ്, ദേഹി, ദേഹം എന്നിവയില്‍ കൂടി കടന്നുപോകണമേ; രാത്രിയില്‍ പ്രാര്‍ത്ഥിക്കുവാന്‍ എന്നെ ശക്തീകരിക്കയും, ഞാന്‍ ഉറങ്ങുമ്പോള്‍ എന്നെ സംരക്ഷിക്കുകയും, എന്നേയും എന്റെ പ്രിയപ്പെട്ടവരേയും സൂക്ഷിക്കുകയും ചെയ്യേണമേ, യേശുവിന്റെ നാമത്തില്‍. (1 തെസ്സലോനിക്യര്‍ 5:23).
Join our WhatsApp Channel
Most Read
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #3● നിര്‍ണ്ണായകമായ മൂന്ന് പരിശോധനകള്‍
● നിങ്ങള്‍ ആത്മീകമായി ആരോഗ്യമുള്ളവരാണോ?
● മദ്ധ്യസ്ഥ പ്രാര്‍ത്ഥനയുടെ പ്രധാനപ്പെട്ട സത്യങ്ങള്‍
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #16
● അന്ത്യകാലത്തെകുറിച്ചുള്ള 7 പ്രധാന പ്രാവചനീക ലക്ഷണങ്ങള്‍: #2
● യുദ്ധത്തിനായുള്ള പരിശീലനം
അഭിപ്രായങ്ങള്‍