അനുദിന മന്ന
നിങ്ങളുടെ ആശ്വാസ മേഖലയില്‍നിന്ന് പുറത്തുവരിക
Friday, 26th of January 2024
1
0
650
Categories :
ആശ്വാസ മേഖല (Comfort Zone)
യഹോവ അബ്രാമിനോട് അരുളിച്ചെയ്തതു എന്തെന്നാല്‍:
"നീ നിന്റെ ദേശത്തേയും ചാര്‍ച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ട്, ഞാന്‍ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോക. ഞാന്‍ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേര് വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും. (ഉല്പത്തി 12:1 - 2).
എല്ലാവര്ക്കും ഒരു ആശ്വാസ മേഖല ഉണ്ട്.
എന്താണ് ഒരു ആശ്വാസ മേഖല?
നിങ്ങള്‍ക്ക് പരിചിതമായ ആളുകള്‍, സ്ഥലങ്ങള്‍, കാര്യങ്ങള്‍, ശീലങ്ങള്‍ ഇവയെല്ലാം കൂടിച്ചേരുന്നതാണ് നിങ്ങളുടെ ആശ്വാസ മേഖല.
ദൈവം അബ്രഹാമിനെ അനുഗ്രഹിക്കുന്നതിനു മുമ്പ്, തന്റെ ആശ്വാസ മേഖല വിട്ടു പുറത്തുകടക്കാന്‍ ദൈവം അവനോട് ആവശ്യപ്പെട്ടു. സത്യമെന്തെന്നാല്‍, നാം നമ്മുടെ ആശ്വാസ മേഖല വിട്ടു പുറത്തുകടക്കാതെ ദൈവം ആഗ്രഹിക്കുന്നത്പോലെ നമ്മെ അനുഗ്രഹിക്കാന്‍ ദൈവത്തിനു കഴിയുകയില്ല.
അവന് (കര്‍ത്താവായ യേശു) സംസാരിച്ചു തീര്‍ന്നപ്പോള്‍ ശിമോനോട്: "ആഴത്തിലേക്കു നീക്കി മീന്‍പിടിത്തത്തിനു വല ഇറക്കുവിന്‍ എന്നു പറഞ്ഞു". (ലൂക്കോസ് 5:4)
ദൈവം വലിയ നിലയില്‍ നിങ്ങളെ അനുഗ്രഹിക്കുവാന്‍ ആഗ്രഹിക്കുന്നു! അതുകൊണ്ട് ഈ കാരണത്താല്‍ യേശു ശിമോനോട്, "ആഴത്തിലേക്കു നീക്കി മീന്‍പിടിത്തത്തിനു വല ഇറക്കുവിന്‍ എന്നു പറഞ്ഞു". ആഴത്തില്‍ എന്നു പറയുന്നത് ധാരാളം മീനുകള്‍, നല്ല ഗുണമുള്ള മീനുകള്‍ കണ്ടെത്തുന്ന സ്ഥലമാണ്. കരയോട് ചേര്‍ന്നു ആഴംകുറഞ്ഞ വെള്ളത്തില്‍ നിങ്ങള്‍ക്ക് അത് കണ്ടെത്തുവാന്‍ കഴിയുകയില്ല. ആഴത്തിലേക്കു നീക്കുക എന്നാല്‍ കരയുടെ ആശ്വാസ തീരത്തുനിന്നും നീങ്ങിപോകുക എന്നാണ്.
ഇപ്പോള്‍, നിങ്ങള്‍ക്ക് ആശ്വാസം അനുഗ്രഹത്തെക്കാള്‍ പ്രാധാന്യമുള്ളതാണെങ്കില്‍, നിങ്ങള്‍ ഒരിക്കലും നിങ്ങളുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുകയില്ല, എന്നാല്‍ നിങ്ങളുടെ ആശ്വാസ മേഖല വിട്ടു പുറത്തു വരുവാന്‍ ആഗ്രഹിക്കുന്നവരോട്, കര്‍ത്താവ് പറയുന്നത് ഇതാണ്, "ഞാന്‍ ഒരു പുതിയ കാര്യം ചെയ്യും".
തങ്ങളുടെ ആത്മീക ആശ്വാസ മേഖലയില്‍ ഉറച്ചുനില്‍ക്കുന്ന ചിലര്‍ ഉണ്ട്.
തന്റെ ശരീരം മാംസവും തന്റെ രക്തം പാനീയവും (സുഖകരമല്ലാത്ത ആഹാരം) സംബന്ധിച്ചു അവന് പറഞ്ഞ മാത്രയില്‍, അവര്‍ അവനെ വിട്ടുപോയി. ഇന്ന് അനേകരില്‍ ഇപ്രകാരം ആണ് കാണുന്നത്. ദയവായി അവരെപോലെ ആകരുത്.
നമ്മള് കൂടുതല്‍ ആശ്വാസമുള്ളവരായി മാറുമ്പോള്‍, നാം സ്ഥലം മാറിപോകാന്‍ ആഗ്രഹം കുറവുള്ളവരായി തീരും. അപ്പോള്‍ നാം ഒരു സംരംഭത്തിനു പകരം സ്മാരകമായി മാറും.
വിശ്വാസത്താല്‍ അബ്രഹാം തനിക്ക് അവകാശമായി കിട്ടുവാനിരുന്ന ദേശത്തേക്കു യാത്രയാകുവാന്‍ വിളിക്കപ്പെട്ടാറെ അനുസരിച്ച് എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടു. (എബ്രായര്‍ 11:8)
പല ആളുകളും അവരുടെ ആശ്വാസ മേഖല വിട്ടു പുറത്തു വരാനുള്ള വില കൊടുക്കുവാന്‍ തയ്യാറാകാത്തത് കൊണ്ട് അവര്‍ക്ക് തങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തുവാന്‍ കഴിയാതെ പോകുന്നു. വ്യത്യസ്തരായിരിപ്പാന്‍ ധൈര്യം കാണിക്കുക. നിങ്ങളുടെ ആശ്വാസ മേഖല വിട്ടു ദൈവം നിങ്ങളെ വിളിച്ചതിന് വേണ്ടി ഇറങ്ങി പുറപ്പെടുക.

- നമുക്ക് ഏറ്റവും ആശ്വാസം എന്ന് നാം അനുഭവിക്കുന്ന പ്രെത്യേക ഒരു താപനില ഉണ്ടാകും.
- നമുക്ക് എളുപ്പമെന്ന് തോന്നുന്ന ഒരു ജീവിത ശൈലി ഉണ്ട്.
- ആരാധനയ്ക്ക് ശേഷം നാം കണ്ടുമുട്ടുന്ന ഒരുകൂട്ടം ആളുകള്‍ ഉണ്ട് അവരോടുകൂടെ ആയിരിക്കുന്നത് നമുക്ക് ഒരുപാട് ആശ്വാസം തോന്നും.
എന്താണ് ഒരു ആശ്വാസ മേഖല?
നിങ്ങള്‍ക്ക് പരിചിതമായ ആളുകള്‍, സ്ഥലങ്ങള്‍, കാര്യങ്ങള്‍, ശീലങ്ങള്‍ ഇവയെല്ലാം കൂടിച്ചേരുന്നതാണ് നിങ്ങളുടെ ആശ്വാസ മേഖല.
ദൈവം അബ്രഹാമിനെ അനുഗ്രഹിക്കുന്നതിനു മുമ്പ്, തന്റെ ആശ്വാസ മേഖല വിട്ടു പുറത്തുകടക്കാന്‍ ദൈവം അവനോട് ആവശ്യപ്പെട്ടു. സത്യമെന്തെന്നാല്‍, നാം നമ്മുടെ ആശ്വാസ മേഖല വിട്ടു പുറത്തുകടക്കാതെ ദൈവം ആഗ്രഹിക്കുന്നത്പോലെ നമ്മെ അനുഗ്രഹിക്കാന്‍ ദൈവത്തിനു കഴിയുകയില്ല.
അവന് (കര്‍ത്താവായ യേശു) സംസാരിച്ചു തീര്‍ന്നപ്പോള്‍ ശിമോനോട്: "ആഴത്തിലേക്കു നീക്കി മീന്‍പിടിത്തത്തിനു വല ഇറക്കുവിന്‍ എന്നു പറഞ്ഞു". (ലൂക്കോസ് 5:4)
ദൈവം വലിയ നിലയില്‍ നിങ്ങളെ അനുഗ്രഹിക്കുവാന്‍ ആഗ്രഹിക്കുന്നു! അതുകൊണ്ട് ഈ കാരണത്താല്‍ യേശു ശിമോനോട്, "ആഴത്തിലേക്കു നീക്കി മീന്‍പിടിത്തത്തിനു വല ഇറക്കുവിന്‍ എന്നു പറഞ്ഞു". ആഴത്തില്‍ എന്നു പറയുന്നത് ധാരാളം മീനുകള്‍, നല്ല ഗുണമുള്ള മീനുകള്‍ കണ്ടെത്തുന്ന സ്ഥലമാണ്. കരയോട് ചേര്‍ന്നു ആഴംകുറഞ്ഞ വെള്ളത്തില്‍ നിങ്ങള്‍ക്ക് അത് കണ്ടെത്തുവാന്‍ കഴിയുകയില്ല. ആഴത്തിലേക്കു നീക്കുക എന്നാല്‍ കരയുടെ ആശ്വാസ തീരത്തുനിന്നും നീങ്ങിപോകുക എന്നാണ്.
ഇപ്പോള്‍, നിങ്ങള്‍ക്ക് ആശ്വാസം അനുഗ്രഹത്തെക്കാള്‍ പ്രാധാന്യമുള്ളതാണെങ്കില്‍, നിങ്ങള്‍ ഒരിക്കലും നിങ്ങളുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുകയില്ല, എന്നാല്‍ നിങ്ങളുടെ ആശ്വാസ മേഖല വിട്ടു പുറത്തു വരുവാന്‍ ആഗ്രഹിക്കുന്നവരോട്, കര്‍ത്താവ് പറയുന്നത് ഇതാണ്, "ഞാന്‍ ഒരു പുതിയ കാര്യം ചെയ്യും".
തങ്ങളുടെ ആത്മീക ആശ്വാസ മേഖലയില്‍ ഉറച്ചുനില്‍ക്കുന്ന ചിലര്‍ ഉണ്ട്.
- നമ്മില്‍ പലരും വര്‍ഷങ്ങളായി പ്രാര്‍ത്ഥിക്കുന്നത് ദിവസത്തില്‍ 15മിനിട്ട് മാത്രമാണ്.
- നമ്മില്‍ പലരും പുതിയ ആത്മാക്കളെ നേടുന്നില്ല; നമ്മുടെ യോഗങ്ങളില്‍ സംബന്ധിക്കുന്ന അതേ ആളുകളാല്‍ നമ്മില്‍ പലരും സന്തുഷ്ടരാണ്.
- നമ്മില്‍ പലരും 50 അഥവാ 100 രൂപയില്‍ കൂടുതല്‍ ദൈവവേലയ്ക്കായി കൊടുത്തിട്ടില്ല. (എനിക്ക് നിങ്ങളുടെ പണം കിട്ടാന്‍ വേണ്ടിയല്ല ഞാന്‍ ഇത് പറയുന്നത്.പ്രത്യുത, മാറ്റാന്‍ പ്രയാസമുള്ള ആ അനുഭവത്തില്‍ നിന്നും നിങ്ങള്‍ പുറത്തുകടക്കാന്‍ വേണ്ടിയാണ്).
- നമ്മില്‍ ചിലര്‍ ഒരിക്കലും ഉപവസിച്ചിട്ടില്ല.
- നമ്മില്‍ പലരും മറ്റുള്ളവരോട് കയ്പ്പും അപരാധവും മാസങ്ങള്‍, ഒരുപക്ഷേ വര്‍ഷങ്ങള്‍ മുറുകെപ്പിടിക്കുന്നവരാണ്.
തന്റെ ശരീരം മാംസവും തന്റെ രക്തം പാനീയവും (സുഖകരമല്ലാത്ത ആഹാരം) സംബന്ധിച്ചു അവന് പറഞ്ഞ മാത്രയില്‍, അവര്‍ അവനെ വിട്ടുപോയി. ഇന്ന് അനേകരില്‍ ഇപ്രകാരം ആണ് കാണുന്നത്. ദയവായി അവരെപോലെ ആകരുത്.
നമ്മള് കൂടുതല്‍ ആശ്വാസമുള്ളവരായി മാറുമ്പോള്‍, നാം സ്ഥലം മാറിപോകാന്‍ ആഗ്രഹം കുറവുള്ളവരായി തീരും. അപ്പോള്‍ നാം ഒരു സംരംഭത്തിനു പകരം സ്മാരകമായി മാറും.
വിശ്വാസത്താല്‍ അബ്രഹാം തനിക്ക് അവകാശമായി കിട്ടുവാനിരുന്ന ദേശത്തേക്കു യാത്രയാകുവാന്‍ വിളിക്കപ്പെട്ടാറെ അനുസരിച്ച് എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടു. (എബ്രായര്‍ 11:8)
പല ആളുകളും അവരുടെ ആശ്വാസ മേഖല വിട്ടു പുറത്തു വരാനുള്ള വില കൊടുക്കുവാന്‍ തയ്യാറാകാത്തത് കൊണ്ട് അവര്‍ക്ക് തങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തുവാന്‍ കഴിയാതെ പോകുന്നു. വ്യത്യസ്തരായിരിപ്പാന്‍ ധൈര്യം കാണിക്കുക. നിങ്ങളുടെ ആശ്വാസ മേഖല വിട്ടു ദൈവം നിങ്ങളെ വിളിച്ചതിന് വേണ്ടി ഇറങ്ങി പുറപ്പെടുക.
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ മിസ്സൈലുകളും നിങ്ങളുടെ ഹൃദയത്തില്‍ നിന്നും വരുന്നത് വരെ ആവര്‍ത്തിക്കുക. ഓരോ പ്രാര്‍ത്ഥനാ മിസ്സൈലുകളും കുറഞ്ഞത് 2 മിനിറ്റ് എങ്കിലും ആവര്‍ത്തിക്കുക.
1. പിതാവേ, എന്റെ ജീവിതത്തെ കുറിച്ചുള്ള അങ്ങയുടെ പദ്ധതി അനുദിനവും പിന്പറ്റുവാന് അങ്ങയുടെ ശക്തി എനിക്ക് തരേണമേ.
2. എനിക്ക് എതിരായി പ്രവര്‍ത്തിക്കുന്ന ഓരോ സ്തംഭനാവസ്ഥയുടെ ശക്തിയിലേയ്ക്കും ഞാന്‍ അഗ്നി അയക്കുന്നു. നിങ്ങളുടെ സമയം കഴിഞ്ഞു. എന്നെ ഇപ്പോള്‍ വിടുക യേശുവിന്റെ നാമത്തില്‍.
3. യേശുവിന്റെ നാമത്തില്‍ ഞാന്‍ ഉയര്‍ന്ന ഒരു നിലയിലേക്ക് പോകുന്നു.

Join our WhatsApp Channel
Most Read
● പാലങ്ങളെ നിര്‍മ്മിക്കുക, തടസ്സങ്ങളെയല്ല● പ്രതിഫലനത്തിന് സമയം എടുക്കുക
● ക്രിസ്ത്യാനികള്‍ക്ക് ഡോക്ടറുടെ അടുക്കല്‍ പോകുവാന്‍ കഴിയുമോ?
● എസ്ഥേറിന്റെ രഹസ്യം എന്തായിരുന്നു?
● കര്‍ത്താവില്‍ നിങ്ങളെത്തന്നെ ഉത്സാഹിപ്പിക്കുന്നത് എങ്ങനെ?
● അന്തരീക്ഷങ്ങളെ സംബന്ധിച്ചുള്ള നിര്‍ണ്ണായക ഉള്‍ക്കാഴ്ചകള്‍ - 2
● നിങ്ങളുടെ ഭവനത്തിന്റെ പരിതഃസ്ഥിതി മാറ്റുക - 4
അഭിപ്രായങ്ങള്‍