അനുദിന മന്ന
അഭിഷേകത്തിന്റെ നമ്പര്‍. 1 ശത്രു.
Monday, 29th of January 2024
0
0
750
Categories :
അഭിഷേകം (Anointing)
വ്യതിചലനം (Distraction)
ദൈവവുമായുള്ള നമ്മുടെ ശരിയായ ഉദ്ദേശത്തില്‍ നിന്നും ബന്ധത്തില്‍ നിന്നും നമ്മെ അകറ്റിക്കളയുന്ന വ്യതിചലനങ്ങള്‍ ഇന്നത്തെ വേഗതയേറിയ അന്തരീക്ഷത്തില്‍ സാധാരണമാണ്. ഒരിക്കല്‍ ഒരു ദൈവ മനുഷ്യന് ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്, "അഭിഷേകത്തിന്റെ നമ്പര്‍. 1 ശത്രു വ്യതിചലനമാണ്". ഈ വികാരം ദൈവവചനത്തില്‍ ഉടനീളം പ്രതിധ്വനിക്കുന്നു, വ്യതിചലനങ്ങള്‍ നിരുപദ്രവകരമായി തോന്നിയേക്കാം, എന്നാല്‍ അവയ്ക്ക് നമ്മുടെ ആത്മീക യാത്രയില്‍ അഗാധമായ സ്വാധീനം ചെലുത്താനാകുമെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
ജീവിതത്തിലെ സമ്മര്‍ദ്ദങ്ങളുടെ വശീകരണം
ജീവിതം ആവശ്യങ്ങളും സമര്‍ദ്ദങ്ങളും നിറഞ്ഞതാണ്, അതെല്ലാം നമ്മുടെ ശ്രദ്ധയ്ക്കായി മത്സരിക്കുന്നു. ഈ വ്യതിചലനങ്ങള്‍, അവ സൂക്ഷ്മമായി തോന്നിയേക്കാമെങ്കിലും, നമ്മുടെ ദൈവീകമായ പാതകളില്‍ നിന്നും നമ്മെ അകറ്റുവാന്‍ കഴിയും. മത്തായി 6:33 ല്‍, ശക്തമായ ഒരു ഓര്‍മ്മപ്പെടുത്തല്‍ നമുക്ക് കാണാം, "മുമ്പേ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും". നമ്മുടെ ലൌകീക ആശങ്കകളെക്കാള്‍ ആത്മീക യാത്രയ്ക്ക് മുന്‍ഗണന നല്കുവാന് ഈ വാക്യം നമ്മെ ഉത്സാഹിപ്പിക്കുന്നു.
പിശാചിന്റെ തന്ത്രം: ഒരു ആയുധമെന്ന നിലയില്‍ വ്യതിചലനം.
ദൈവത്തിങ്കല്‍ നിന്നും നമ്മുടെ ശ്രദ്ധയെ തിരിച്ചുവിടുവാനുള്ള ഒരു ആയുധമായി ശത്രു, സാത്താന് വ്യതിചലനത്തെ പലപ്പോഴും ഉപയോഗിക്കുന്നു. ക്രിസ്ത്യാനികളെന്ന നിലയില്‍, ഈ വ്യതിചലനങ്ങളെ തിരിച്ചറിയുകയും പോരാടുകയും ചെയ്യുന്നത് നിര്‍ണ്ണായകമാണ്. എഫെസ്യര്‍ 6:11 നമ്മെ ഇങ്ങനെ പ്രബോധിപ്പിക്കുന്നു "പിശാചിന്റെ തന്ത്രങ്ങളോട് എതിർത്തുനില്പാൻ കഴിയേണ്ടതിനു ദൈവത്തിന്റെ സർവായുധവർഗം ധരിച്ചുകൊൾവിൻ". ഈ വ്യതിചലനങ്ങളെ അതിജീവിക്കുന്നതില്‍ പ്രധാനമായിരിക്കുന്നത് അവബോധവും ആത്മീക ഒരുക്കവുമാകുന്നു.
കര്‍ത്താവിനെ ഫലപ്രദമായി സേവിക്കുവാനുള്ള നമ്മുടെ കഴിവിനെ സാരമായി തടയുവാന്‍ വ്യതിചലനങ്ങള്‍ക്കു സാധിക്കും. 1 കൊരിന്ത്യര്‍ 7:35 നമുക്ക് മുന്നറിയിപ്പ് നല്‍കുന്നത്, ". . . . നിങ്ങൾ ചാപല്യം കൂടാതെ കർത്താവിങ്കൽ സ്ഥിരമായി വസിക്കേണ്ടതിനും". നമ്മുടെ ശ്രദ്ധ ശിഥിലമാകുമ്പോള്‍, ദൈവത്തിനു വേണ്ടിയുള്ള നമ്മുടെ സേവനങ്ങള്‍ നേര്‍പ്പിക്കപ്പെടുന്നു. ഇത് കേവലം സേവിക്കുക എന്നത് മാത്രമല്ല; പൂര്‍ണ്ണഹൃദയത്തോടെയുള്ള ഭക്തിയോടെ സേവിക്കുക എന്നാണ് ഇതിനര്‍ത്ഥം.
ലൂക്കോസ് 10:40 ലെ "ശുശ്രൂഷയാല്‍ വിചാരപ്പെട്ടും മനംകലങ്ങിയുമിരിക്കുന്ന" മാര്‍ത്തയുടെ കഥയിലൂടെ ഇതിനെ ചിത്രീകരിച്ചിരിക്കുന്നു. ശുശ്രൂഷ പോലെയുള്ള സദുദ്ദേശ്യപരമായ പ്രവര്‍ത്തനങ്ങള്‍ പോലും ക്രിസ്തുവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ നിന്നും നമ്മെ തടയുന്നുവെങ്കില് അവ വ്യതിചലനങ്ങളായി മാറുമെന്ന്, ഇവിടെ നമുക്ക് പഠിക്കുവാന്‍ സാധിക്കും. നമ്മുടെ ശുശ്രൂഷ നമ്മുടെ ഭക്തിയുടെ ഒരു പ്രതിഫലനമാകുന്നു, അല്ലാതെ അതില്‍നിന്നുള്ള വ്യതിചലനമല്ല എന്ന് ഉറപ്പാക്കികൊണ്ട്, ഒരു സന്തുലിതാവസ്ഥ കൈവരിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാകുന്നു.
വ്യതിചലനവുമായുള്ള എന്റെ പോരാട്ടം
വളരെയധികം കാര്യങ്ങള്‍ ചെയ്യുവാന്‍ പരിശ്രമിക്കുന്ന പ്രലോഭനങ്ങളാല്‍, ഞാനും പ്രയാസമനുഭവിച്ചിട്ടുണ്ട്. നിരവധി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാനുള്ള ആഗ്രഹം അത്യധികമായതായിരിക്കാം. എന്നിരുന്നാലും, സങ്കീര്‍ത്തനം 46:10 ഇങ്ങനെ ഉപദേശിക്കുന്നു, "മിണ്ടാതിരുന്നു, ഞാൻ ദൈവമെന്ന് അറിഞ്ഞുകൊൾവിൻ". നിശബ്ദതയില്‍, നമ്മുടെ വിളിയേയും ശ്രദ്ധയേയും സംബന്ധിച്ച് നമുക്ക് വ്യക്തത കണ്ടെത്തുവാന്‍ സാധിക്കും. ഞാന്‍ ശരിക്കും എന്തിനുവേണ്ടി വിളിക്കപ്പെട്ടു എന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ എന്നെ നയിച്ചുകൊണ്ട്, ഈ നിശബ്ദതയുടെയും ശ്രദ്ധയുടെയും പ്രാധാന്യം കര്‍ത്താവ് എന്നെ പഠിപ്പിച്ചു.
മറ്റുള്ളവരെ അനുകരിക്കുവാനുള്ള പ്രലോഭനം നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ അതുല്യമായ പദ്ധതിയില്‍ നിന്നുള്ള ഒരു വ്യതിചലനമാകാം. റോമര്‍ 12:2 പ്രബോധിപ്പിക്കുന്നു, "ഈ ലോകത്തിന് അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിനു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ". മറ്റുള്ളവരെ അനുഗമിക്കുന്നതിനേക്കാള് ഉപരിയായി നമ്മുടെ വ്യക്തിപരമായ പാതകളെ സ്വീകരിച്ചുകൊണ്ട്, നമ്മുടെ ജീവിതത്തിനു വേണ്ടിയുള്ള ദൈവത്തിന്റെ മാര്‍ഗ്ഗനിര്‍ദേശം നാം തേടണം.
സാമൂഹീക മാധ്യമ വ്യതിചലനം
ഫെയ്സ് ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകള് ബന്ധത്തിനായുള്ള മൂല്യമേറിയ ഉപാധികള്‍ ആണെങ്കിലും, അവയ്ക്ക് കാര്യമായ വ്യതിചലനങ്ങളായി മാറുവാനുള്ള സാധ്യതയുമുണ്ട്. അപകടം പതിയിരിക്കുന്നത് ആ പ്ലാറ്റ്ഫോമുകളില്‍ മാത്രമല്ല മറിച്ച് നമ്മുടെ സമയവും ശ്രദ്ധയും എങ്ങനെ കുത്തകയാക്കാം എന്നതിലുമാണ്, അത് കൂടുതല്‍ അര്‍ത്ഥവത്തായ പിന്തുടരുകളില് നിന്നും നമ്മെ വ്യതിചലിപ്പിക്കുന്നു. കൊലൊസ്സ്യര്‍ 3:2 ഇപ്രകാരം നിര്‍ദ്ദേശിക്കുന്നു, "ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതുതന്നെ ചിന്തിപ്പിൻ". ഡിജിറ്റലായുള്ള വ്യതിചലനങ്ങളുടെ മേല്‍ നമ്മുടെ ആത്മീക ജീവിതത്തിനു മുന്‍ഗണന നല്‍കണമെന്ന് ഈ വാക്യം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
സമൂഹ മാധ്യമത്തിന്റെ അമിതമായ ഉപയോഗം ദൈവത്തിങ്കല്‍ നിന്നും നമ്മുടെ പ്രിയപ്പെട്ടവരില്‍ നിന്നുമുള്ള ബന്ധം വേര്‍പ്പെടുത്തുന്നതിലേക്ക് നയിക്കാം. ഓണ്‍ലൈന്‍ ഇടപ്പെടലുകള്‍ വ്യാപകമായ ഒരു ലോകത്ത്, ശരിയായ, വ്യക്തിപരമായ ബന്ധങ്ങളുടെ പ്രാധാന്യത ഓര്‍ക്കുന്നത് നിര്‍ണ്ണായകമാണ്. സ്നേഹത്തിനും സൽപ്രവൃത്തികൾക്കും ഉത്സാഹം വർധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക എന്ന് എബ്രായര്‍ 10:24-25 നമ്മെ പ്രോത്സാഹിപ്പിക്കുന്നു. ആത്മീകമായും വൈകാരികമായും നമ്മെ പണിയുന്നതായ ബന്ധങ്ങളെ പരിപോഷിപ്പിക്കുന്നതിന്റെ മൂല്യത്തെ ഈ തിരുവചനം അടിവരയിടുന്നു.
ലോകത്തിന്റെ ശബ്ദകോലാഹലങ്ങള്‍ക്കിടയിലൂടെ നാം യാത്ര ചെയ്യുമ്പോള്‍, വചനത്തിന്റെ ജ്ഞാനത്തില്‍ നമുക്ക് പറ്റിയിരിക്കാം, അത് നമ്മെ ദൈവത്തിന്റെ ഹൃദയത്തിലേക്ക് വീണ്ടും നയിക്കുവാന്‍ ഇടയാകും. കര്‍ത്താവുമായുള്ള നമ്മുടെ ബന്ധത്തിനു മുന്‍ഗണന കൊടുക്കുകയും നമ്മുടെ അതുല്യമായ വിളിയ്ക്ക് ശ്രദ്ധ കൊടുക്കുകയും ചെയ്യുന്നതിലൂടെ, നമുക്ക് വ്യതിചലനങ്ങളെ അതിജീവിക്കുവാനും നമ്മുടെ ജീവിതത്തിനു വേണ്ടിയുള്ള ദൈവത്തിന്റെ ഉദ്ദേശത്തെ നിവര്‍ത്തിക്കുവാനും സാധിക്കും.
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ മിസൈലുകളും നിങ്ങളുടെ ഹൃദയത്തില്‍ നിന്നും വരുന്നതുവരെ ആവര്‍ത്തിക്കുക. അതിനുശേഷം മാത്രം അടുത്ത പ്രാര്‍ത്ഥനാ മിസൈലിലേക്ക് പോകുക. (അത് ആവര്‍ത്തിക്കുക, അതിനെ വ്യക്തിഗതമാക്കുക, കുറഞ്ഞത് ഒരു മിനിറ്റെങ്കിലും ഓരോ പ്രാര്‍ത്ഥനാ വിഷയത്തിലും ഇങ്ങനെ ചെയ്യുക).
1. ഞാന്‍ ഉദ്ദേശമുള്ള ഒരു വ്യക്തിയാകുന്നു. ഞാന്‍ ദൈവീകമായ ശ്രദ്ധയോടെ പ്രവര്‍ത്തിക്കുകയും, എന്റെ ജീവിതത്തില്‍ കര്‍ത്താവ് നല്‍കിയിരിക്കുന്ന വരത്തിനും വിളിയ്ക്കും അനുസരിച്ച് കാര്യങ്ങള്‍ നിറവേറ്റുകയും ചെയ്യും, യേശുവിന്റെ നാമത്തില്‍. (റോമര്‍ 11:29).
2. ദൈവം എന്റെ ഉള്ളില്‍ വെച്ചിരിക്കുന്ന വരങ്ങളെ ഉണര്‍ത്തുന്നതിനായി, കര്‍ത്താവിന്റെ ആത്മാവ് എന്റെ മേലും എന്റെ അകത്തുമുണ്ട്. (2 തിമോഥെയോസ് 1:6).
3. ഞാന്‍ ലക്ഷ്യബോധമുള്ള ഒരു വ്യക്തിയും ക്രിസ്തുവിന്റെ സ്ഥാനപതിയും ആകുന്നു. കര്‍ത്താവാണ് എന്റെ സഹായകന്. (2 കൊരിന്ത്യര്‍ 5:20).
Join our WhatsApp Channel
Most Read
● നിങ്ങള്‍ എളുപ്പത്തില്‍ മുറിവേല്‍ക്കുന്നവരാണോ?● എല്ലാം അവനോടു പറയുക
● ക്രിസ്ത്യാനികള്‍ക്ക് ദൂതന്മാരോടു കല്പ്പിക്കുവാന് കഴിയുമോ?
● ആത്മീകമായ ദീര്‍ഘദൂരയാത്ര
● സകലര്‍ക്കും വേണ്ടിയുള്ള കൃപ
● അടുത്ത പടിയിലേക്ക് പോകുക
● ഇത് ശരിക്കും പ്രാധാന്യമുള്ളതാണോ?
അഭിപ്രായങ്ങള്‍