അനുദിന മന്ന
ബൈബിള്‍ ഫലപ്രദമായി എങ്ങനെ വായിക്കാം.
Wednesday, 31st of January 2024
1
0
722
Categories :
ദൈവവചനം (Word of God)
ബൈബിൾ (Bible)
ദൈവവചനം വായിക്കുന്നതില്‍ ശ്രദ്ധിക്കുക (1 തിമൊ 4:13)
അപ്പോസ്തലനായ പൌലോസിന്‍റെ തിമൊഥെയൊസിനോടുള്ള (അവന്‍ പരിശീലിപ്പിച്ചു കൊണ്ടിരുന്ന) ലളിതവും ഫലപ്രദവുമായ ഉപദേശം സ്ഥിരമായി ദൈവവചനം വായിക്കുക എന്നുള്ളതായിരുന്നു.
വെറുതെ വേദപുസ്തകം കൈവശം വെക്കുകയും ക്രമരഹിതമായി അത് തുറക്കുകയും ചെയ്യുന്ന അനേകം ആളുകള്‍ ഉണ്ട്. എന്നിട്ട് അവര്‍ വായിക്കുവാന്‍ തുടങ്ങുകയും വചനത്തിലെ ഏതെങ്കിലും ഒരു ഭാഗം എടുത്തിട്ട്, അത് ദൈവത്തില്‍ നിന്നു അവര്‍ക്കുള്ള സന്ദേശം ആണെന്ന് വിശ്വസിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യും. അങ്ങനെ ചെയ്യുന്നത് കൊണ്ട് വലിയ തെറ്റൊന്നും ഇല്ലെങ്കിലും, അപ്രകാരം ചെയ്യുന്ന ശീലം ദൈവവചനത്തില്‍ നിങ്ങള്‍ക്ക് ആഴത്തില്‍ അറിവുണ്ടാകുവാന്‍ ഇടയാക്കുകയില്ല. പല സമയങ്ങളിലും ഒരേ അദ്ധ്യായവും അഥവാ ഒരേ വേദഭാഗവും തന്നെ തുറന്നു വായിച്ചുകൊണ്ടിരിക്കും.
ആ രീതിയില്‍ നിങ്ങള്‍ വേദപുസ്തകം വായിക്കുന്നത് നിര്‍ത്തേണ്ടതിന്‍റെ മറ്റൊരു കാരണം, "ഇങ്ങനെയുള്ള വാക്യങ്ങളില്‍ നിങ്ങളുടെ വിരല്‍ പതിഞ്ഞാല്‍ എന്തു ചെയ്യും", "....... യൂദാ പോയി കെട്ടി ഞാന്നു ചത്തുകളഞ്ഞു" (മത്തായി 27:5), "ബേഥേലില്‍ ചെന്ന് അതിക്രമം ചെയ്യുവിന്‍....... " (ആമോസ് 4:4).
തീര്‍ച്ചയായും നിങ്ങളുടെയോ മറ്റുള്ളവരുടെയോ വ്യക്തിപരമായ ആത്മീക ശിക്ഷണത്തിനായി അങ്ങനെയുള്ള വാക്യങ്ങള്‍ അവകാശപ്പെടുവാന്‍ നിങ്ങള്‍ക്ക് കഴിയുകയില്ല. ഇപ്പോള്‍ നിങ്ങള്‍ ഈ രീതിയിലാണ് ചെയ്തു വരുന്നതെങ്കില്‍ നിങ്ങളെത്തന്നെ ദയവായി താഴ്ത്തികളയരുത്. വലിയവരായ അനേകം ദൈവ ദാസിദാസന്മാര്‍ തങ്ങളുടെ ജീവിതത്തിന്‍റെ ഒരു സമയത്ത് ഇങ്ങനെ ചെയ്തുവന്നിരുന്നു എന്നതാണ് സത്യം, എന്നാല്‍ പിന്നീട് അവര്‍ അത് തിരുത്തി ഉന്നതങ്ങളില്‍ എത്തി -ആകയാല്‍ നിങ്ങള്‍ക്കും കഴിയുകയില്ലയോ.
പലപ്പോഴും ഞാന്‍ ഒരു കാര്യം കൂടെ കണ്ടെത്തുകയുണ്ടായി, ആളുകള്‍ വേദപുസ്തകം വായിക്കുവാന്‍ തുടങ്ങും എന്നിട്ട് അതില്‍ നിന്നും വ്യതിചലിക്കുകയും ചെയ്യും. നിങ്ങള്‍ക്ക് ഒരു ദൈവവചന വായനാ പദ്ധതി ഉണ്ടെങ്കില്‍ മുകളില്‍ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും ഒഴിവാക്കുവാന്‍ സാധിക്കും.
365 ശിഷ്യത്വ പദ്ധതി പോലെ (നോഹ ആപ്പില്‍ കാണുവാന്‍ കഴിയും) ഒരു വേദപുസ്തക വായനാ പദ്ധതി ഒരു വര്‍ഷംകൊണ്ട് ബൈബിള്‍ മുഴുവന്‍ വായിക്കുവാന്‍ നിങ്ങളെ സഹായിക്കും. ഇത് ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ നിങ്ങളെ സഹായിക്കുകയും ലളിതമായ നിലയില്‍ ഭാഗങ്ങള്‍ കൈകാര്യം ചെയ്ത് ബൈബിള്‍ വായിക്കുവാന്‍ ഇടയാക്കുകയും ചെയ്യും. വേദപുസ്തകത്തില്‍ വളരുവാന്‍ എനിക്ക് കാരണമായ ഒരു കാര്യം ഇതാണ്, അതുകൊണ്ട് ലളിതവും എന്നാല്‍ ഫലപ്രദവുമായ ഈ രഹസ്യം ഞാന്‍ നിങ്ങളുമായി പങ്കുവെക്കുകയാണ്.
മനുഷ്യന്‍ അപ്പം കൊണ്ടു മാത്രമല്ല, ദൈവത്തിന്‍റെ വായില്‍കൂടി വരുന്ന സകല വചനംകൊണ്ടും ജീവിക്കുന്നു. (മത്തായി 4:4).
"ഇപ്പോള്‍ ജനിച്ച ശിശുക്കളെപ്പോലെ രക്ഷയ്ക്കായി വളരുവാന്‍ വചനം എന്ന മായമില്ലാത്ത പാല്‍ കുടിപ്പാന്‍ വാഞ്ഛിപ്പിന്‍". (1പത്രോസ് 2:2)
നാം ശാരീരികമായ ആഹാരം കഴിക്കുമ്പോള്‍ നമുക്ക് ആരോഗ്യത്തോടെ ജീവിക്കുവാന്‍ ആവശ്യമായ സകല പോഷകങ്ങളും ലഭിക്കുന്നു. അതുപോലെതന്നെ, ക്രമീകൃതമായ രീതിയില്‍ ദിവസവും വചനം വായിക്കുന്നത് ആരോഗ്യകരമായ ഒരു ആത്മീക ജീവിതം വളര്‍ത്തുവാന്‍ കാരണമാകും. വേഗത്തില്‍ നിങ്ങള്‍ വളരുവാനും അത് ഇടയാക്കും.
അതുപോലെ, നിങ്ങള്‍ നിങ്ങളുടെ ബൈബിള്‍ വായിക്കുമ്പോള്‍, നിശബ്ദമായി ഈ ചോദ്യങ്ങളും ചോദിക്കുക.
ഞാന്‍ പ്രായോഗീക ജീവിതത്തില്‍ പാലിക്കേണ്ട എന്തെങ്കിലും കല്പനകള്‍ ഇവിടെ ഉണ്ടോ?
എനിക്ക് വേണ്ടിയും എന്‍റെ കുടുംബത്തിനു വേണ്ടിയും ഞാന്‍ അവകാശമാക്കേണ്ട ഒരു വാഗ്ദത്തമാണോ ഇത്?
എനിക്ക് വേണ്ടി, കുടുംബത്തിന് വേണ്ടി, മറ്റുള്ളവര്‍ക്ക് വേണ്ടി ഒരു പ്രാര്‍ത്ഥന വിഷയമായി ഈ വാക്യം എനിക്ക് ഉപയോഗിക്കുവാന്‍ കഴിയുമോ?
ആരോ വളരെ ശരിയായ ഒരു കാര്യം പറഞ്ഞു, "വേദപുസ്തകം നല്‍കപ്പെട്ടിരിക്കുന്നത് അറിവുകള്‍ നല്‍കാന്‍ വേണ്ടി മാത്രമല്ല പ്രത്യുത രൂപാന്തരം വരുത്തുവാന്‍ വേണ്ടി കൂടിയാണ്".

പ്രാര്‍ത്ഥന
പിതാവേ, അങ്ങയുടെ വചനത്തിലെ അത്ഭുതങ്ങളെ കാണേണ്ടതിനു എന്‍റെ കണ്ണുകളെ തുറക്കേണമേ. യേശുവിന്‍റെ നാമത്തില്‍.
പിതാവേ, അനുദിനവും ഞാന്‍ അങ്ങയുടെ വചനം വായിക്കുമ്പോള്‍ എന്നോടു സംസാരിക്കുന്ന അങ്ങയുടെ ശബ്ദം കേള്‍ക്കുവാനായി എന്‍റെ കാതുകളെ തുറക്കേണമേ. യേശുവിന്‍ നാമത്തില്‍.
പിതാവേ, അനുദിനവും ദൈവവചനം വായിക്കുവാനും ഒരു വര്‍ഷംകൊണ്ട് ബൈബിള്‍ മുഴുവന്‍ വായിച്ചു തീര്‍ക്കുവാനും വേണ്ടി അങ്ങയുടെ കൃപ എനിക്ക് തരേണമേ. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.

Join our WhatsApp Channel
Most Read
● പാപത്തോടുള്ള മല്‍പിടുത്തം● അന്തരീക്ഷങ്ങളെ സംബന്ധിച്ചുള്ള നിര്ണ്ണായക ഉള്ക്കാഴ്ചകള് - 2
● പുളിപ്പില്ലാത്ത ഒരു ഹൃദയം
● വലിയ വാതിലുകള് ദൈവം തുറക്കുന്നു
● അനുദിനവും യേശു കണ്ടുമുട്ടിയിരുന്ന അഞ്ചു തരത്തിലുള്ള ആളുകള്‍ #2
● നമ്മുടെ ഹൃദയത്തിന്റെ ഒരു പ്രതിഫലനം
● ദൈവത്തിന്‍റെ സ്നേഹം അനുഭവിക്കുക
അഭിപ്രായങ്ങള്‍