english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. മറ്റുള്ളവരിലേക്ക് പകരുന്നത് നിര്‍ത്തരുത്
അനുദിന മന്ന

മറ്റുള്ളവരിലേക്ക് പകരുന്നത് നിര്‍ത്തരുത്

Sunday, 4th of February 2024
1 0 1270
Categories : പക്വത (Maturity) സ്വഭാവം (Character)
നന്മ ചെയ്കയില്‍ നാം മടുത്തുപോകരുത്; തളര്‍ന്നു പോകാഞ്ഞാല്‍ തക്കസമയത്തു നാം കൊയ്യും. (ഗലാത്യര്‍ 6:9).

മറ്റുള്ളവരെ സഹായിക്കാന്‍ പരിശ്രമിച്ചത് നിമിത്തം വളരെ മോശകരമായ അനുഭവം നേരിട്ടിട്ടുള്ള അനേകരെ എനിക്ക് അറിയാം. അവര്‍ മറ്റുള്ളവരുടെ കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി സഹായിച്ചു, അവര്‍ക്ക് വേണ്ടി ആഹാരം പാകം ചെയ്തു, അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു, ഒരു ജോലി കണ്ടെത്തുവാന്‍ അവരെ സഹായിച്ചു, അവര്‍ സഹായിച്ചവര്‍ മാത്രം ഒടുവില്‍ തങ്ങള്‍ക്കു എതിരായി തിരിയും.

തികച്ചും സ്പഷ്ടമായി, അത് ഒരുപാട് വേദനയും കയ്പ്പും ഉളവാക്കുക മാത്രമല്ല ഇനി ഒരിക്കലും തങ്ങള്‍ ആരേയും സഹായിക്കുകയില്ല എന്ന് അവര്‍ ശപഥം ചെയ്യുകയും ചെയ്തു. അത് ഒരുതരത്തില്‍ സമര്‍ത്ഥമായ ഒരു വഴിയായി തോന്നുമെങ്കിലും, അത് ക്രിസ്തുവിന്‍റെ വഴിയല്ല. അത് തന്നെയാണ് ശത്രു (പിശാച്) ആഗ്രഹിക്കുന്നതും.

നിങ്ങളോ ശത്രുക്കളെ സ്നേഹിപ്പിന്‍; അവര്‍ക്കു നന്മ ചെയ്യുവീന്‍ [നന്മ ചെയ്യുമ്പോള്‍ അതില്‍ നിന്നും ചിലര്‍ക്ക് പ്രയോജനം ലഭിക്കും]; ഒന്നും പകരം ഇച്ഛിക്കാതെ കടം കൊടുപ്പിന്‍; എന്നാല്‍ നിങ്ങളുടെ പ്രതിഫലം വളരെ ആകും; നിങ്ങള്‍ അത്യുന്നതന്‍റെ മക്കള്‍ ആകും; അവന്‍ നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയാലുവല്ലോ (ലൂക്കോസ് 6:35)

നമ്മില്‍ പലരും മറ്റുള്ളവരെ സഹായിക്കുന്നത് നമുക്ക് ആവശ്യമുള്ളപ്പോള്‍ തിരികെ കിട്ടും എന്നുള്ള ചിന്തയോടെയാണ്. എന്നാല്‍ അവര്‍ക്ക് ലഭിക്കാതെ വരുമ്പോള്‍, അവര്‍ ഉപയോഗിക്കപ്പെട്ടവരായും, ദുരൂപയോഗിക്കപ്പെട്ടവരായും തങ്ങള്‍ക്ക് തോന്നും. വേദപുസ്തകം പറയുന്നത് ഒന്നും തിരികെ പ്രതീക്ഷിക്കാതെയും ആഗ്രഹിക്കാതെയും നാം മറ്റുള്ളവരെ സഹായിക്കണം എന്നാണ്. അതില്‍ കൂടുതലായി വചനം നമ്മെ ഉത്സാഹിപ്പിക്കുന്നത്, നാം മറ്റുള്ളവരെ സഹായിക്കുമ്പോള്‍ അത് ഒരിക്കലും വൃഥാവായി പോകയില്ല; നാം കര്‍ത്താവിങ്കല്‍ നിന്നും തീര്‍ച്ചയായും ഒരു പ്രതിഫലം പ്രാപിക്കുകയും നാം അത്യുന്നതനായ ദൈവത്തിന്‍റെ പുത്രന്മാരും പുത്രിമാരും എന്ന് വിളിക്കപ്പെടുകയും ചെയ്യും.

വേദപുസ്തകം പറയുന്നു: "മറ്റുള്ളവരെ ശുശ്രൂഷിക്കുവാന്‍ നിങ്ങള്‍ക്ക്‌ വരം ഉണ്ടെങ്കില്‍ ദൈവം നല്‍കുന്ന പ്രാപ്തിക്ക് ഒത്തവണ്ണം ആകട്ടെ".- 1പത്രോസ് 4:11.

മറ്റുള്ളവരിലേക്ക് പകരുന്നത് നിര്‍ത്തരുത്. നിങ്ങള്‍ അത് ചെയ്യുമ്പോള്‍, ദൈവം ബലവും ശക്തിയും നല്‍കുകയും, അത് നിങ്ങളെ വര്‍ദ്ധിപ്പിക്കുകയും മാത്രമല്ല നിങ്ങളോടുകൂടെയുള്ള ആയിരക്കണക്കിന് ആളുകള്‍ക്ക് ഒരു അനുഗ്രഹമാകുവാനുള്ള നിങ്ങളുടെ കഴിവിനെ വളര്‍ത്തുകയും ചെയ്യും. ആത്മീക വളര്‍ച്ചയുടെ രഹസ്യം ഇതാണ്.

ആകയാല്‍ മറ്റുള്ളവര്‍ക്കു ഒരനുഗ്രഹം ആകുന്നതില്‍ നിന്നും, മറ്റുള്ളവര്‍ക്ക് കൊടുക്കുന്നതില്‍ നിന്നും, അവരെ ഉയര്‍ത്തുന്നതില്‍ നിന്നും ഭയമോ, സംശയമോ, അവിശ്വാസമോ, നീരസമോ, കയ്പോ നിങ്ങളെ തടയുവാന്‍ ഒരിക്കലും അനുവദിക്കരുത്.

എബ്രായര്‍ 6:10ല്‍ ദൈവവചനം പറയുന്നു, "ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്‍റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാന്‍ തക്കവണ്ണം അനീതിയുള്ളവനല്ല".

മറ്റുള്ളവരോട് നിങ്ങള്‍ കാണിക്കുന്ന ദയയും സ്നേഹത്തിന്‍റെ പ്രവൃത്തിയും നിമിത്തം നിങ്ങള്‍ക്ക്‌ പ്രതിഫലം തരുന്നത് കര്‍ത്താവാണെന്ന് അറിഞ്ഞുകൊണ്ട് എല്ലായിപ്പോഴും ആനന്ദിക്കുക.

പാത്രങ്ങള്‍ നിറഞ്ഞശേഷം അവള്‍ തന്‍റെ മകനോട്‌: "ഇനിയും പാത്രം കൊണ്ടുവരിക എന്നു പറഞ്ഞു. അവന്‍ അവളോട്‌: പാത്രം ഒന്നും ഇല്ല എന്നു പറഞ്ഞു". അപ്പോള്‍ എണ്ണ നിന്നുപോയി. (2 രാജാക്കന്മാര്‍ 4:6).

ആ വിധവ എണ്ണ ഒഴിക്കുന്നത് നിര്‍ത്തിയപ്പോള്‍ എണ്ണ വര്‍ദ്ധിക്കുന്നത് നിന്നുപോയി. ഞാന്‍ നിങ്ങളോടു പ്രവചനമായി പറയുവാന്‍ ആഗ്രഹിക്കുന്നത്.......

നിങ്ങള്‍ ചെയ്യുന്നതിനു പകരം മറ്റുള്ളവര്‍ നിങ്ങളെ ബഹുമാനിച്ചില്ലെങ്കിലും, അവര്‍ നിങ്ങളെ അഭിനന്ദിച്ചില്ലെങ്കിലും പകരുന്നത് തുടരുക. 

അവര്‍ നിങ്ങളെ നിരാകരിച്ചാലും, വേദനിപ്പിച്ചാലും, നിങ്ങളെ മനസ്സിലാക്കിയില്ലെങ്കിലും തുടര്‍ച്ചയായി പകര്‍ന്നുകൊണ്ടിരിക്കുക.
  • ശുശ്രൂഷിക്കുന്നത്‌ നിര്‍ത്തരുത്
  • കൊടുക്കുന്നത് നിര്‍ത്തരുത്
  • ആരാധനയില്‍ സംബന്ധിക്കുന്നത് നിര്‍ത്തരുത്
  • മറ്റുള്ളവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നത് നിര്‍ത്തരുത്
  • ക്ഷമിക്കുന്നതും കരുതുന്നതും നിര്‍ത്തരുത്
എണ്ണ വര്‍ദ്ധിക്കേണ്ടതിനു പകരുന്നത് തുടര്‍ന്നു കൊണ്ടിരിക്കുക.
പ്രാര്‍ത്ഥന
പിതാവേ, എനിക്ക് ചുറ്റുപാടുമുള്ള ആളുകള്‍ക്ക് ഒരു അനുഗ്രഹം ആയിരിക്കുന്നത് തുടരുവാനുള്ള കൃപ എനിക്ക് തരേണമേ. അങ്ങ് നീതിയും വിശ്വസ്തതയും ഉള്ളവന്‍ ആകുന്നു. അങ്ങയുടെ കണ്ണുകള്‍ക്ക്‌ ഒന്നും മറഞ്ഞിരിക്കുന്നില്ല. കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതിനു എനിക്ക് കൂടുതല്‍ നല്‍കേണമേ. എല്ലാ മഹത്വവും അങ്ങേക്ക് തരുന്നു. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.

Join our WhatsApp Channel


Most Read
● ദിവസം 12: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ദൈവം എങ്ങനെയാണ് കരുതുന്നത് #3
● പാപത്തോടുള്ള മല്‍പിടുത്തം 
● കയ്പ്പെന്ന ബാധ    
● ദൈവത്തിന്‍റെ വചനം നിങ്ങളുടെ ഹൃദയത്തില്‍ ആഴത്തില്‍ നടുക
● ഈ ഒരു കാര്യം ചെയ്യുക
● നിങ്ങള്‍ എന്തിനുവേണ്ടിയാണ് കാത്തിരിക്കുന്നത്?
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ