അനുദിന മന്ന
കര്‍ത്താവ് ഹൃദയത്തെ ശോധന ചെയ്യുന്നു
Tuesday, 6th of February 2024
1
0
1145
Categories :
മനുഷ്യ ഹൃദയം (Human Heart)
ഞാനും നിങ്ങളും ചെയ്യുന്ന സകലത്തിന്‍റെയും ഉറവിടം നമ്മുടെ ഹൃദയം ആയിരിക്കുന്നതുകൊണ്ട്,
"യഹോവയായ ഞാന്‍ ഹൃദയത്തെ ശോധന ചെയ്ത് അന്തരംഗങ്ങളെ പരീക്ഷിച്ച് ഓരോരുത്തന് അവനവന്‍റെ നടപ്പിനും പ്രവൃത്തിയുടെ ഫലത്തിനും തക്കവണ്ണം കൊടുക്കുന്നു". (യിരെമ്യാവ് 17:10).
ഒരു വ്യക്തിയുടെ ഹൃദയത്തെ, അകത്തെ മനുഷ്യനെ യഹോവ തന്നെ ശോധന ചെയ്യുന്നു. എന്തുകൊണ്ടാണ് ദൈവം അങ്ങനെ ചെയ്യുന്നത്? അത് ജീവിതത്തിലെ പ്രശ്നങ്ങള്‍ നിമിത്തം മാത്രമാണ്- നമ്മുടെ പ്രവര്‍ത്തികള്‍, പ്രയത്നം, ഉദ്യമം ആദിയായവ - എല്ലാം ഹൃദയത്തില്‍ നിന്നും വരുന്നു. നാം വാക്കുകൊണ്ടോ പ്രവര്‍ത്തികൊണ്ടോ ചെയ്യുന്നതെല്ലാം, ഒന്നാമതായി, നാം ഉള്ളില്‍ എന്തായിരിക്കുന്നുവോ അതിന്‍റെ ഫലം ആണ്.
ഓരോ പരാതികളുടേയും, ഓരോ പുഞ്ചിരികളുടെയും, ഓരോ തുറിച്ചുനോട്ടങ്ങളുടെയും പുറകെ പോകുന്നത് നിര്‍ത്തുവാന്‍ നിങ്ങളുടെ ഹൃദയങ്ങളെ അനുവദിക്കുക.അങ്ങനെയുള്ള സമയങ്ങളിലാണ് ഭാവനാസൃഷ്ടികള്‍ എല്ലാം ഹൃദയത്തില്‍ പ്രവേശിക്കുവാന്‍ ആരംഭിക്കുന്നത്. അതിന്‍റെ ഫലമായി, അത് നിങ്ങളുടെ ബന്ധങ്ങളേയും, തൊഴിലിനേയും സാരമായി ബാധിക്കുവാന്‍ ഇടയാകും -അത് സകലത്തേയും ബാധിക്കും കാരണം നിങ്ങള്‍ ചെയ്യുന്നതിന്‍റെ എല്ലാം ഉറവിടം ഹൃദയം ആകുന്നു.
എന്തുകൊണ്ട് നാം നമ്മുടെ ഹൃദയത്തെ ജാഗ്രതയോടെ സൂക്ഷിക്കണം?
കാരണം നമ്മുടെ ഹൃദയം തുടര്‍ച്ചയായ ആക്രമണത്തിനു കീഴില്‍ ആണ്. നിങ്ങളുടെ ഹൃദയത്തെ സൂക്ഷിക്കണം എന്ന് ശലോമോന്‍ പറയുമ്പോള്‍, നിങ്ങള്‍ ഒരു യുദ്ധമുഖത്താണ് ജീവിക്കുന്നത് എന്നാണ് താന്‍ അര്‍ത്ഥമാക്കുന്നത്- അവിടെ നാശനഷ്ടങ്ങള്‍ സംഭവിക്കാനുള്ള സാദ്ധ്യത കൂടുതലാണ്.
ഈ യുദ്ധം എന്ന യാഥാര്‍ത്ഥ്യത്തെ മറന്നുകളയുന്നവരാണ് നമ്മില്‍ അനേകരും. നമ്മുടെ നാശത്തിനു നിപുണത ഉള്ള ഒരു ശത്രുവാണ് നമുക്കുള്ളത്. അവന്‍ ദൈവത്തെ എതിര്‍ക്കുക മാത്രമല്ല, ദൈവവുമായി ബന്ധപ്പെട്ടിരിക്കുന്ന സകലത്തെയും - നാം ഉള്‍പ്പെടെ, അവന്‍ എതിര്‍ക്കുന്നു.
എന്നെ കേട്ടുകൊണ്ടിരിക്കുന്ന, ഇപ്പോള്‍ ഇത് വായിച്ചുകൊണ്ടിരിക്കുന്ന ആളുകളില്‍ പലരും തങ്ങളുടെ ഹൃദയത്തെ സൂക്ഷിക്കാത്തത് കൊണ്ട് മാത്രം അവരുടെ ഹൃദയങ്ങള്‍ തകര്‍ന്നവര്‍ ആണ്.
നമ്മുടെ ഹൃദയങ്ങളെ ആക്രമിക്കുവാന്‍ എല്ലാ തരത്തിലുമുള്ള ആയുധങ്ങള്‍ ശത്രു ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. ഈ ആക്രമണങ്ങള്‍ പലപ്പോഴും വരുന്നത്, നിരാശയിലേക്കും, നിരുത്സാഹത്തിലേക്കും, മോഹഭംഗത്തിലേക്കും നയിക്കുന്ന ചില സാഹചര്യങ്ങളുടെ രൂപത്തിലാണ്. ഈ സാഹചര്യങ്ങളില്‍, പലപ്പോഴും ഒരുവന്‍ സകലവും ഉപേക്ഷിക്കുവാന്‍ പരീക്ഷിക്കപ്പെടാറുണ്ട് - പ്രവര്‍ത്തന സ്ഥലത്ത് നിന്നും നടന്നകന്നു കീഴടങ്ങുവാന്‍ തയ്യാറാകുന്നു.
അതുകൊണ്ട് എനിക്കും നിങ്ങള്‍ക്കും മറ്റുള്ളവരെ മറികടക്കുകയും ഉണര്‍ത്തുകയും ചെയ്യണമെങ്കില്‍, നാം നമ്മുടെ ഹൃദയം ജാഗ്രതയോടെ സൂക്ഷിക്കേണ്ടതാണ്. നമ്മുടെ ഹൃദയം നഷ്ടമായാല്‍, നമുക്ക് എല്ലാം നഷ്ടമായി എന്നാണര്‍ത്ഥം.

പ്രാര്‍ത്ഥന
പിതാവേ, പരിശുദ്ധാത്മാവിനാല്‍ അങ്ങയുടെ സ്നേഹത്തെ എന്‍റെ അകത്തെ മനുഷ്യനില്‍ പകരേണമേ, അങ്ങനെ അങ്ങയോടും മറ്റുള്ളവരോടും ഉള്ള സ്നേഹത്താല്‍ എന്‍റെ ഹൃദയം കവിഞ്ഞു ഒഴുകുവാന്‍ ഇടയാകും (റോമര്‍ 5:5).
പിതാവേ, കര്‍ത്താവായ യേശുവിനോടുള്ള അങ്ങയുടെ സ്നേഹത്തെ എന്‍റെ ഉള്ളില്‍ പകരേണമേ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. (യോഹന്നാന്‍ 17:26).
പിതാവേ, പൂര്‍ണ്ണ ഹൃദയത്തോടും, ആത്മാവോടും, മനസ്സോടും, ശക്തിയോടും കൂടെ അങ്ങയെ സ്നേഹിക്കുവാനുള്ള കൃപയ്ക്കായി ഞാന്‍ അപേക്ഷിക്കുന്നു (മര്‍ക്കൊസ് 12:30).
പിതാവേ, എനിക്കായുള്ള യേശുവിന്‍റെ സ്നേഹത്തെ ഗ്രഹിക്കുവാനും അതില്‍ വസിക്കുവാനും - അതുമായി ബന്ധപ്പെട്ടിരിക്കുവാനും എന്നെ അനുവദിക്കേണമേ. (യോഹന്നാന്‍ 15:9).

Join our WhatsApp Channel
Most Read
● മനുഷ്യന്റെ അഭിനന്ദനത്തിനു അപ്പുറമായി ദൈവത്തിന്റെ പ്രതിഫലം അന്വേഷിക്കുക● കൃപ കാണിക്കുവാനുള്ള പ്രായോഗീക മാര്ഗ്ഗങ്ങള്
● നിങ്ങളുടെ ഭാവിയെ നാമകരണം ചെയ്യുവാന് നിങ്ങളുടെ കഴിഞ്ഞ കാലത്തെ അനുവദിക്കരുത്
● ഒരു വ്യത്യസ്ത യേശു, വ്യത്യസ്ത ആത്മാവ്, മറ്റൊരു സുവിശേഷം - 1
● മഹോപദ്രവകാലത്തേക്കുള്ള ഒരു വീക്ഷണം
● ദിവസം 09 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● നിങ്ങളെ തടയുന്ന വിശ്വാസങ്ങളെ പരിമിതപ്പെടുത്തുക
അഭിപ്രായങ്ങള്‍