അനുദിന മന്ന
എല്ലാം അവനോടു പറയുക
Friday, 16th of February 2024
1
0
628
Categories :
പ്രാര്‍ത്ഥന (Prayer)
അനന്തരം അവര്‍ പള്ളിയില്‍നിന്ന് ഇറങ്ങി യാക്കോബും യോഹന്നാനുമായി ശിമോന്‍റെയും അന്ത്രെയാസിന്‍റെയും വീട്ടില്‍ വന്നു. അവിടെ ശിമോന്‍റെ അമ്മാവിയമ്മ പനിപിടിച്ചു കിടന്നിരുന്നു; അവര്‍ അവളെക്കുറിച്ച് അവനോടു പറഞ്ഞു. (മര്‍ക്കൊസ് 1:29, 30).
വചനം പറയുന്നത് ശ്രദ്ധിക്കുക, "അവര്‍ പത്രോസിന്‍റെ അമ്മാവിയമ്മയെക്കുറിച്ച് അവനോടു പറഞ്ഞു".
നിരവധി സ്തുതിഗീതങ്ങള്‍ എഴുതിയ ഒരു ദൈവമനുഷ്യന്‍ ഉണ്ടായിരുന്നു. തന്‍റെ ഗാനങ്ങള്‍ എല്ലാം തന്‍റെ അനുഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ളതായിരുന്നു. ഒരു ദിവസം വളരെയധികം ദാരിദ്രത്തില്‍ ജീവിക്കുന്ന ആളുകളെ അദ്ദേഹം സന്ദര്‍ശിക്കുന്ന വേളയില്‍ സുഖപ്പെടുത്താന്‍ കഴിയുന്നതിലും അധികമായി വിഷാദരോഗം ബാധിച്ച ഒരു സ്ത്രീയെ കണ്ടുമുട്ടി. അവള്‍ തന്‍റെ സങ്കടം മുഴുവന്‍ പറഞ്ഞു. അവള്‍ ഇപ്രകാരം നിലവിളിച്ചു, "ഞാന്‍ എന്തുചെയ്യണം എന്ന് എന്നോടു പറയുക? അതേ ഞാന്‍ എന്താണ് ചെയ്യേണ്ടത്?"
അവള്‍ അനുഭവിച്ചുകൊണ്ടിരുന്ന വേദനയുടെയും ദുഃഖത്തിന്‍റെയും മുന്‍പില്‍ ഈ ദൈവമനുഷ്യന് വാക്കുകള്‍ ഇല്ലായിരുന്നു. പെട്ടെന്ന് പരിശുദ്ധാത്മാവ് അദ്ദേഹത്തിനു ജ്ഞാനത്തിന്‍റെ ഒരു വചനം നല്‍കുവാന്‍ ഇടയായി. അവന്‍ ഇങ്ങനെ മറുപടി പറഞ്ഞു, "സകലവും യേശുവിനോട് പറയുക."
ഒരു നിമിഷത്തേക്ക്, ആ സ്ത്രീയ്ക്ക് ചിന്തകള്‍ എല്ലാം നഷ്ടപ്പെട്ടതായി തോന്നി. എന്നാല്‍ പെട്ടെന്ന് അവളുടെ മുഖം പ്രകാശിച്ചു. "അതേ" അവള്‍ നിലവിളിച്ചു, "അതുമതി'! ഞാന്‍ യേശുവിനോട് പറയും". ഈ സാഹചര്യത്തില്‍ നിന്നാണ് തന്‍റെ ഒരു ഗാനമായ 'യേശുവിനോട് പറയുക' എന്ന ഗാനം ജന്മം കൊണ്ടത്.
പ്രാര്‍ത്ഥന എന്നാല്‍ യേശുവിനോട് എല്ലാം പറയുന്നതല്ലാതെ മറ്റൊന്നുമല്ല. ഇപ്പോള്‍ നിങ്ങള്‍ സ്നേഹിക്കുന്നതും സത്യസന്ധരും ആയ ആളുകളുമായി കാര്യങ്ങള്‍ പങ്കുവെക്കുന്നതില്‍ തെറ്റൊന്നുമില്ല. എന്നിരുന്നാലും, പലപ്പോഴും, അവരോടു എല്ലാകാര്യങ്ങളും നിങ്ങള്‍ക്ക് പറയുവാന്‍ കഴിഞ്ഞെന്നു വരികയില്ല. ആ കാരണത്താലാണ് ഈ വചനം എനിക്കും നിങ്ങള്‍ക്കും വേണ്ടിയുള്ളതാകുന്നത് - എല്ലാം യേശുവിനോടു പറയുക.
നിങ്ങള്‍ ഒരുപക്ഷേ ഇത് വിശ്വസിക്കുകയില്ലായിരിക്കാം, എന്നാല്‍ ഇത് സത്യമാണ്. ഞാന്‍ അധ്യാപകന്‍ ആയിരുന്ന ദിവസങ്ങളില്‍ ഒരിക്കല്‍ രണ്ടു കൊച്ചുകുഞ്ഞുങ്ങള്‍ തമ്മില്‍ വഴക്കു കൂടുന്നത് കണ്ടു. അതില്‍ ഒരാള്‍ തീരെ മെലിഞ്ഞതായിരുന്നു എന്നാല്‍ അടുത്തയാള്‍ ആരോഗ്യമുള്ളവനും, തടിച്ചുരുണ്ടതും ആയിരുന്നു. തടിച്ചുരുണ്ട കുട്ടി മറ്റേ ആ പാവം കുട്ടിയെ തള്ളികൊണ്ടിരുന്നു. നിസ്സഹായനായ ആ വണ്ണം കുറഞ്ഞ കുട്ടി ഇങ്ങനെ വിളിച്ചുപറഞ്ഞു, "എന്‍റെ മൂത്ത സഹോദരന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്നുണ്ട്, ഞാന്‍ അവനോടു പറയും" അത്രമാത്രം, ആ ആരോഗ്യമുള്ളവന്‍ അത് കേട്ട ഉടനെ അവിടെനിന്നും ഓടിപ്പോയി.
മര്‍ക്കൊസ് 3:34-35 വരെ, യേശു പറഞ്ഞു, സത്യമായി തന്നെ അനുഗമിക്കുന്നവര്‍ എല്ലാം തന്‍റെ സഹോദരന്മാരും സഹോദരികളും ആകുന്നു: "അവന്‍ ചുറ്റിലും ഇരിക്കുന്നവരെ നോക്കിക്കൊണ്ട് പറഞ്ഞു: എന്‍റെ അമ്മയും സഹോദരന്മാരും ഇതാ. ദൈവത്തിന്‍റെ ഇഷ്ടം ചെയ്യുന്നവന്‍ തന്നെ എന്‍റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു എന്നു പറഞ്ഞു.
മനസ്സില്‍ നടക്കുന്ന കാര്യമായ കേവലം വിശ്വാസം മാത്രമല്ല എന്നാല്‍ പിതാവിന്‍റെ ഇഷ്ടം കൂടി നാം ചെയ്യുമ്പോള്‍ ആണ് നാം അവന്‍റെ സഹോദരന്മാരും സഹോദരികളും ആകുവാന്‍ യോഗ്യരാകുന്നത്.
അങ്ങനെയാണെങ്കില്‍, നിങ്ങളുടെ രോഗസൌഖ്യം, നിങ്ങളുടെ വിടുതല്‍, അഭിവൃദ്ധി എന്നിവ നിങ്ങളുടെ മൂത്ത സഹോദരന്‍റെ സ്ഥാനം കൂടി വഹിക്കുന്ന കര്‍ത്താവായ യേശുക്രിസ്തുവിനോട് പറയുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കും. അതുകൊണ്ട് സകലവും അവനോടു ദിനംതോറും പറയും എന്ന് തീരുമാനിക്കുക.
ഏറ്റുപറച്ചില്‍
എല്ലാ സാഹചര്യങ്ങളുടെ മേലും ജയം പ്രാപിച്ചവനായി ഞാന്‍ നടക്കും, കാരണം കര്‍ത്താവായ യേശു എന്‍റെ ജീവിതത്തിലെ സകല പരാജയങ്ങളെയും നശിപ്പിച്ചുകളഞ്ഞു. ഞാന്‍ അതിജീവിക്കുന്നവന്‍ ആകുന്നു മാത്രമല്ല ക്രിസ്തുവില്‍ കൂടെ എനിക്ക് എല്ലാം ചെയ്യുവാന്‍ കഴിയും. യേശുവിന്‍റെ നാമത്തില്‍ എനിക്ക് വിജയം ഉണ്ട്. ആമേന്‍. (ഫിലിപ്പിയര്‍ 4:13; 1 യോഹന്നാന്‍ 5:4).
Join our WhatsApp Channel
Most Read
● നിങ്ങള്‍ കൊടുത്തുതീര്ക്കേണ്ടതായ വില● നിങ്ങളുടെ വൈഷമ്യം നിങ്ങളുടെ വ്യക്തിത്വം ആകുവാന്‍ അനുവദിക്കരുത് -2
● ദൈവത്തിന്‍റെ സ്നേഹം അനുഭവിക്കുക
● നിങ്ങളുടെ ദൈവീക സന്ദര്ശനങ്ങളുടെ നിമിഷങ്ങളെ തിരിച്ചറിയുക
● സമയോചിതമായ അനുസരണം
● കൃപയില് വളരുക
● അധര്മ്മത്തിന്റെ ശക്തിയെ തകര്ക്കുക - II
അഭിപ്രായങ്ങള്‍