കൃപയുടെ ഏറ്റവും ലളിതമായ നിര്‍വചനം എന്നത് നാം അര്‍ഹിക്കാത്തതിനെ ദൈവം നമുക്ക് ദാനമായി നല്‍കുന്നു എന്നുള്ളതാണ്. നാം അര്‍ഹിച്ചിരുന്നത് നരകശിക്ഷ ആയിരുന്നു, എന്നാല്‍ ദൈവം തന്‍റെ മഹാകൃപയാല്‍ അവന്‍റെ പുത്രനെ നമുക്ക് ദാനമായി നല്‍കി.
"കൃപയാലല്ലോ നിങ്ങള്‍ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്; അതിനും നിങ്ങള്‍ കാരണമല്ല; ദൈവത്തിന്‍റെ ദാനമത്രേയാകുന്നു" (എഫെസ്യര്‍ 2:8).
രക്ഷയും ദൈവത്തിന്‍റെ ക്ഷമയും സൌജന്യമായി ലഭിക്കുന്നതാണ്! നാം ഒരിക്കലും അതിനു അര്‍ഹരല്ലായിരുന്നു.
ഒരിക്കല്‍ നാം ദൈവത്തിനു ശത്രുക്കള്‍ ആയിരുന്നെങ്കിലും, കൊലോസ്യര്‍ 1:21,22 അനുസരിച്ച്, ഇപ്പോള്‍ യേശുവിന്‍റെ ചൊരിയപ്പെട്ട രക്തത്താല്‍ നമ്മെ അവന്‍ സ്വതന്ത്രരാക്കുകയും തന്നോടു നിരപ്പിക്കുകയും ചെയ്തു. നമുക്ക് വിരോധമായുള്ള മരണത്തിന്‍റെയും ശിക്ഷയുടെയും കയ്യെഴുത്തു ക്രൂശില്‍ ചൊരിയപ്പെട്ട തന്‍റെ രക്തത്താല്‍ അവന്‍ നീക്കികളഞ്ഞു.
ഒരു ദിവസം, ഒരു യൌവനക്കാരന്‍ എന്‍റെ അടുക്കല്‍ വന്നു പറഞ്ഞു, "കര്‍ത്താവിനെ സേവിക്കുന്നത് എനിക്ക് ഇഷ്ടമാണ്, എന്നാല്‍ ആ സ്ഥലങ്ങളിലുള്ള ആളുകളെ എനിക്ക് താല്‍പര്യമില്ല; അതുകൊണ്ട് ദൈവത്തെ സേവിക്കുന്നത് ഞാന്‍ നിര്‍ത്തുവാന്‍ ഇടയായി". ഇതേ വരികള്‍ ലോകത്തിന്‍റെ പല ഭാഗങ്ങളിലും ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നാല്‍, ദൈവത്തെ ആഴമായി സ്നേഹിക്കുന്ന പല ആളുകളും എന്തുകൊണ്ട് ഈ രീതിയില്‍ അവസാനിക്കുന്നു എന്നതിനെ സംബന്ധിച്ചു നിങ്ങള്‍ ആശ്ചര്യപ്പെട്ടിട്ടുണ്ടോ?
നമുക്ക് ആദ്യസമയത്ത് സൌജന്യമായി ലഭിച്ച കൃപ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതില്‍ വന്ന പരാജയം ആണ് ഇതിനു കാരണമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
2 പത്രോസ് 1:2 പറയുന്നു, "നിങ്ങള്‍ക്കു കൃപയും സമാധാനവും വര്‍ധിക്കുമാറാകട്ടെ".
ദൈവത്തിന്‍റെ രാജ്യത്തില്‍ വിതരണം ചെയ്യാതെ, വ്യാപിപ്പിക്കാതെ, മറ്റുള്ളവരിലേക്ക് പകരാതെ ഒന്നുംതന്നെ വര്‍ധിക്കുന്നില്ല. അത് നമ്മുടെ കര്‍ത്താവായ യേശുവിനാല്‍ വിതരണം ചെയ്യപ്പെട്ട അപ്പവും മീനും ആയികൊള്ളട്ടെ അല്ലെങ്കില്‍ പ്രവാചകനായ എലിശായുടെ കാലത്ത് വിധവയാല്‍ പാത്രങ്ങളിലേക്ക് പകരപ്പെട്ട എണ്ണ ആകട്ടെ.
ലൂക്കോസ് 6:38 സാധാരണയായി കൊടുക്കുന്നതിനെപ്പറ്റി സൂചിപ്പിക്കുന്ന ഒരു പൊതുവായ വാക്യമാണ്.
"കൊടുപ്പിന്‍; എന്നാല്‍ നിങ്ങള്‍ക്കു കിട്ടും; അമര്‍ത്തി കുലുക്കി കവിയുന്നൊരു നല്ല അളവ് നിങ്ങളുടെ മടിയില്‍ തരും; നിങ്ങള്‍ അളക്കുന്ന അളവിനാല്‍ നിങ്ങള്‍ക്കും അളന്നു കിട്ടും". എങ്ങനെയായാലും, നിങ്ങള്‍ കൊടുക്കുമ്പോള്‍ മാത്രമേ വര്‍ദ്ധനവ് ഉണ്ടാവുകയുള്ളൂ എന്ന കാര്യം ശ്രദ്ധിക്കുക. കൃപയുടെ കാര്യത്തിലും അത് ബാധകമാണ്.
ന്യായപ്രമാണം പറയുന്നു, "ഒരുത്തന്‍ ഒരാളെ മോഷ്ടിച്ചിട്ട് അവനെ വില്‍ക്കയാകട്ടെ അവന്‍റെ കൈവശം അവനെ കണ്ടുപിടിക്കയാകട്ടെ ചെയ്‌താല്‍ അവന്‍ മരണശിക്ഷ അനുഭവിക്കേണം". (പുറപ്പാട് 21:16)
യോസേഫിന്‍റെ സഹോദരന്മാര്‍ അവനെ മോഷ്ടിച്ചു മിസ്രയിമ്യര്‍ക്കു അവനെ വിറ്റതുകൊണ്ട്, ന്യായപ്രമാണം അനുസരിച്ച് അവര്‍ മരണത്തിനു അര്‍ഹരായിരുന്നു, എന്നാല്‍ യോസേഫ് അവര്‍ക്കു ജീവന്‍ കൊടുക്കുവാന്‍ ഇടയായിത്തീര്‍ന്നു.
ആത്മാവ് ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടു, "ആളുകള്‍ക്ക് അവര്‍ അര്‍ഹിക്കപ്പെട്ടതല്ല കൊടുക്കേണ്ടത്; അവരുടെ ആവശ്യം എന്താണോ അത് അവര്‍ക്ക് കൊടുക്കുക". ജനങ്ങള്‍ അര്‍ഹിക്കുന്നതാണ് നിങ്ങള്‍ അവര്‍ക്ക് നല്‍കുന്നതെങ്കില്‍, നിങ്ങള്‍ ന്യായപ്രമാണം അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ജനങ്ങള്‍ക്ക് ആവശ്യമുള്ളത് നിങ്ങള്‍ അവര്‍ക്ക് നല്‍കിയാല്‍, നിങ്ങള്‍ കൃപയ്ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ന്യായപ്രമാണത്തിനു കീഴില്‍ ഒരിക്കലും ക്ഷമ ഇല്ല. കൃപയുടെ കീഴില്‍ ക്ഷമയുണ്ട്.

പ്രാര്‍ത്ഥന
പിതാവേ, അങ്ങയുടെ സമൃദ്ധിയായ കൃപ യേശുവിന്‍റെ നാമത്തില്‍ എന്‍റെ ജീവിതത്തിന്മേല്‍ പകരേണമേ.
Join our WhatsApp Channel
Most Read
● മഹനീയമായ പ്രവൃത്തികള്● മികവിനെ പിന്തുടരുന്നത് എങ്ങനെ
● യേശു അത്തിമരത്തെ ശപിച്ചത് എന്തുകൊണ്ട്?
● അവന്‍റെ ബലത്തിന്റെ ഉദ്ദേശം
● എതിര്പ്പുകളെ വിശ്വാസത്തോടെ അഭിമുഖീകരിക്കുക
● ദിവസം 27: 40 ദിവസ ഉപവാസവും പ്രാര്ത്ഥനയും
● പ്രാവചനീക ഗീതം
അഭിപ്രായങ്ങള്‍