അനുദിന മന്ന
യേശുവിന്‍റെ നാമം
Tuesday, 27th of February 2024
1
0
955
Categories :
യേശുവിന്‍റെ നാമം (Name of Jesus)
യഹോവ യിസ്രായേല്‍ ദേശത്തോട് സംസാരിച്ചു പറഞ്ഞത് എന്തെന്നാല്‍, "ഞാന്‍ നിന്നെ പേര്‍ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എനിക്കുള്ളവന്‍ തന്നെ" (യെശയ്യാവ് 43:1-2).
ഒരു പേര് ഒരു വ്യക്തിയെയോ ദേശത്തെയോ കൂട്ടത്തില്‍ നിന്നും വേര്‍തിരിച്ചു കാണിക്കുന്നു.
അഹരോന്‍റെ നേതൃത്വം യിസ്രായേലില്‍ ഉറപ്പിക്കുവാന്‍ ദൈവം തീരുമാനിച്ചപ്പോള്‍, യിസ്രായേലിലെ ഗോത്ര പ്രഭുക്കന്മാരോടു ഓരോരുത്തരോടും ഓരോ വടി കൊണ്ടുവരുവാനും ഓരോ പ്രഭുക്കന്മാരുടെ പേര് തങ്ങളുടെ വടിയില്‍ എഴുതുവാനും യഹോവ ആവശ്യപ്പെട്ടു (സംഖ്യാപുസ്തകം 17:1-2). ഒരു വ്യക്തിയുടെ, കുടുംബത്തിന്‍റെ, ഗോത്രത്തിന്‍റെ പ്രതിനിധിയായിരുന്നു ആ പേര്.
നാം ഒരുവനെ അവന്‍റെ പേരുചൊല്ലി വിളിക്കുമ്പോള്‍, നാം വെറുതെ ഒരു പേര് പറയുകയല്ല ചെയ്യുന്നത്; നാം അവനെക്കുറിച്ചു ചില കാര്യങ്ങള്‍ പ്രസ്താവിക്കയാണ് ചെയ്യുന്നത്. ഈ കാരണത്താലാണ് പലപ്പോഴും ദൈവം ഒരു വ്യക്തിയെ അനുഗ്രഹിക്കുന്നതിനു മുമ്പ് അവന്‍റെ പേര്‍ മാറ്റുന്നത്. ഉദാഹരണത്തിന്, ദൈവം അബ്രാമിന്‍റെ പേര് അബ്രാഹാം(ബഹുജാതികള്‍ക്ക് പിതാവ്) എന്നാക്കി മാറ്റി. യാക്കോബിന്‍റെ പേര് ദൈവം യിസ്രായേല്‍(ദൈവത്തിന്‍റെ പ്രഭു) എന്നാക്കി മാറ്റി.
അതുപോലെതന്നെ, നാം യേശുവിന്‍റെ നാമം ഉച്ചരിക്കുമ്പോള്‍, നാം കേവലം ഒരു നാമം ഉച്ചരിക്കുകയല്ല ചെയ്യുന്നത്; ശക്തി ഉള്‍ക്കൊള്ളുന്ന ഒരു പേര് നമ്മള്‍ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്- അത് മനുഷ്യന്‍റെ ശക്തിയല്ല, എന്നാല്‍ ദൈവത്തിന്‍റെ സകല അധികാരവും ശക്തിയും ആകുന്നു. (കൊലോസ്യര്‍ 2:9,10).
നമ്മള്‍ ഒരു പേര് പറയുമ്പോള്‍, നാം ആ വ്യക്തിയെ വിവരിക്കുകയാണ് ചെയ്യുന്നത്. യേശു എന്നതിനു രക്ഷകന്‍ എന്നാണ് അര്‍ത്ഥം, അവന്‍ നമുക്ക് എന്ത് ചെയ്യുന്നു എന്നതിനു അനുസരിച്ചാണ് നാം അവനെ വിളിക്കുന്നത് - അവന്‍ നമ്മുടെ പാപങ്ങളില്‍ നിന്നും, നമ്മുടെ പരാജയങ്ങളില്‍ നിന്നും, നമ്മുടെ തെറ്റുകളില്‍ നിന്നും, അവന്‍റെ ഹിതമല്ലാത്ത സാഹചര്യങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കുന്നു. (മത്തായി 1:21 കാണുക).
വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നത് യേശുവിന്‍റെ നാമത്തെക്കാള്‍ മേലായ ഒരു നാമം ഇല്ല എന്നാണ്. യേശുവിന്‍റെ നാമത്തിങ്കല്‍ സകല സൃഷ്ടികളുടെയും മുഴങ്കാലൊക്കെയും മടങ്ങും എന്ന് വചനം പറയുന്നു, യേശുവിന്‍റെ നാമത്തിനു സ്വര്‍ഗ്ഗത്തിലും, ഭൂമിയിലും, ഭൂമിയ്ക്ക് കീഴിലും ശക്തിയും അധികാരവും ഉണ്ട്. (ഫിലിപ്പിയര്‍ 2:9,10).
അനേക വര്‍ഷങ്ങള്‍ക്കു മുമ്പ്, ഇന്ത്യയിലെ ഒരു ചെറിയ ഉള്‍ഗ്രാമത്തില്‍ സുവിശേഷ യോഗം നടത്തുവാന്‍ വേണ്ടി എന്നെ ക്ഷണിക്കുകയുണ്ടായി. വലിയ ഒരു കൂട്ടം ആളുകള്‍ അവിടെ കൂടിവന്നു. സുവിശേഷ വിരോധികളായ ചില ആളുകളും അവിടെ കൂടിവരുകയും ആ യോഗം തടസ്സപ്പെടുത്തുവാന്‍ പദ്ധതിയിടുകയും ചെയ്തു. ആ വ്യക്തികള്‍ മോശമായ ഭാഷയില്‍ ഉച്ചത്തില്‍ സംസാരിക്കുകയും അന്തരീക്ഷം വഷളാക്കുകയും ചെയ്തപ്പോള്‍ സംഘാടകര്‍ ഭയപ്പെടുവാന്‍ തുടങ്ങി. ആ നിമിഷത്തില്‍, എന്‍റെ പ്രസംഗം നിര്‍ത്തിയിട്ട് അന്ധകാര ശക്തിയെ യേശുവിന്‍റെ നാമത്തില്‍ ശാസിക്കുവാനായി കര്‍ത്താവ് എന്നോടു പറഞ്ഞു. എന്ത് സംഭവിക്കും എന്നറിയാതെ ഞാന്‍ അത് അനുസരിക്കുവാന്‍ ഇടയായി. ഞാന്‍ അത് ചെയ്തു അല്‍പസമയം കഴിഞ്ഞപ്പോള്‍ ഒരു സ്ത്രീ മുമ്പോട്ടു ഓടിവന്നു ഇങ്ങനെ പറഞ്ഞു, "എന്‍റെ കഴുത്തില്‍ ഒരു മുഴ ഉണ്ടായിരുന്നു, എന്നാല്‍ ഇപ്പോള്‍ അത് അവിടെ ഇല്ല". അനേകര്‍ ആ സ്ത്രീയെ അറിയുന്നവരായിരുന്നു, അവള്‍ക്കു കഴുത്തില്‍ ഒരു മുഴ ഉണ്ടായിരുന്നു എന്നും ഇപ്പോള്‍ അത് അവിടെ ഇല്ല എന്നും അവര്‍ സ്ഥിരീകരിച്ചു. ആ യോഗത്തിന്‍റെ പ്രകൃതം ആകമാനം മാറി. യോഗം ശല്യപ്പെടുത്തുവാന്‍ വേണ്ടി വന്നതായ ആളുകളും ആ യോഗത്തില്‍ സംബന്ധിക്കുകയും പിന്നീട് പ്രാര്‍ത്ഥന ആവശ്യപ്പെടുകയും ചെയ്തു.
മറ്റുള്ളവരെ അനുഗ്രഹിക്കുവാനുള്ള ശക്തിയ്ക്കായും, നമുക്ക് തന്നെ സഹായം കൊണ്ടുവരുവാനുള്ള ശക്തിക്ക് വേണ്ടിയും യേശുവിന്‍റെ നാമം ബഹുമാനത്തോടെ നാം ഉപയോഗിക്കുമ്പോള്‍ അത് നമുക്ക് ലഭ്യമാണ്. യേശുവിന്‍റെ വിലയേറിയ നാമം ഉപയോഗിക്കുവാന്‍ ഞാന്‍ നിങ്ങളെ ഉത്സാഹിപ്പിക്കുന്നു. ആ നാമത്തിന്‍റെ മുമ്പില്‍ നിങ്ങളുടെ സാഹചര്യം മുട്ട് മടക്കുവാന്‍ ഇടയായിത്തീരും.

പ്രാര്‍ത്ഥന
പിതാവേ, അങ്ങയുടെ വചനത്തിനു വിരുദ്ധമായ എന്‍റെ ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളോടും യേശുവിന്‍റെ നാമത്തിങ്കല്‍ മുട്ടുമടക്കുവാന്‍ യേശുവിന്‍ നാമത്തില്‍ ഞാന്‍ കല്‍പ്പിക്കുന്നു. യേശുവിന്‍റെ നാമത്തിനു ഞാന്‍ സകല മഹത്വവും സ്തുതികളും അര്‍പ്പിക്കുന്നു. ആമേന്‍.
Join our WhatsApp Channel
Most Read
● ക്ഷമയെ ആലിംഗനം ചെയ്യുക● ഉത്പ്രാപണം (യേശുവിന്‍റെ മടങ്ങിവരവ്) എപ്പോള് സംഭവിക്കും?
● സമാധാനത്തിനു നിങ്ങളെ എങ്ങനെ മാറ്റുവാന് കഴിയുമെന്ന് പഠിക്കുക
● കര്ത്താവായ യേശുക്രിസ്തുവിനെ അനുകരിക്കുന്നത് എങ്ങനെ.
● മാനുഷീക പ്രകൃതം
● മഹത്വത്തിന്റെയും ശക്തിയുടേയും ഭാഷ - അന്യഭാഷ
● അവരെ ചെറുപ്പത്തിലെ ശ്രദ്ധിക്കുക
അഭിപ്രായങ്ങള്‍