അനുദിന മന്ന
ദൈവം നിങ്ങളെ ഉപയോഗിക്കുവാന്‍ ആഗ്രഹിക്കുന്നു
Sunday, 3rd of March 2024
0
0
815
Categories :
വികാരങ്ങള്‍ (Emotions)
നിന്‍റെ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ട് ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക; ഭയപ്പെടരുത്, ഭ്രമിക്കയും അരുത് എന്ന് ഞാന്‍ നിന്നോടു കല്പിച്ചുവല്ലോ. (യോശുവ 1:9).
കേവലം ആഗ്രഹത്തോടെ ഉള്ള ചിന്തകള്‍ അല്ല ദൈവത്തിലുള്ള ആശ്രയം എന്നുപറയുന്നത്. നിങ്ങളിലും നിങ്ങളില്‍ കൂടിയും പ്രവര്‍ത്തിക്കാനുള്ള ദൈവത്തിന്‍റെ ബലത്തില്‍ പ്രായോഗീകമായി ആശ്രയിക്കുന്നതാണ് അത്. ദൈവം തന്‍റെ പരിശുദ്ധാത്മാവില്‍ കൂടെ നിങ്ങളെ ശക്തീകരിച്ചിട്ടുണ്ട്. അവന്‍ നമ്മെ തന്‍റെ വചനത്താല്‍ സജ്ജമാക്കി. അവന്‍ നമുക്ക് ഈ ദിവസം തന്നിരിക്കയാണ്. നമുക്ക് സ്വപ്നം പോലും കാണുവാന്‍ കഴിയാത്ത വാതിലുകള്‍ ദൈവം നമുക്ക് വേണ്ടി തുറന്നു. ഒരു ഉദ്ദേശം ഇല്ലാതെയാണ് ദൈവം ഇവിടംവരെ നിങ്ങളെ കൊണ്ടുവന്നത് എന്നാണോ നിങ്ങള്‍ ചിന്തിക്കുന്നത്? അതിനെക്കുറിച്ച് ചിന്തിക്കുക.
ദൈവത്തിനു തന്‍റെ മഹത്വത്തിനായി നിങ്ങളെ ഉപയോഗിക്കേണ്ട എങ്കില്‍, ദൈവം ചെയ്തതുപോലെ നിങ്ങളെ അവന്‍ ശക്തീകരിക്കുമായിരുന്നുവോ? അവന്‍ അങ്ങനെ ചെയ്യുമായിരുന്നോ?
ദൈവം ആരെയെങ്കിലും ഉപയോഗിക്കുവാന്‍ പോകുന്നു എന്ന് വിശ്വസിക്കുവാന്‍ എളുപ്പമാണ്, എന്നാല്‍ സത്യമെന്നത് നിങ്ങള്‍ ചോദിക്കുന്നതിനെക്കാളും നിനക്കുന്നതിനെക്കാളും അധികമായി നിങ്ങളെ ഉപയോഗിക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നു എന്നതാണ്. (എഫെസ്യര്‍ 3:20)
പലപ്പോഴും, നമുക്ക് ചുറ്റുമുള്ള ആളുകളേക്കാള്‍ കൂടുതല്‍ നാം തകര്‍ക്കപ്പെട്ടവര്‍ ആണെന്നും, ഉപേക്ഷിക്കപ്പെട്ടവര്‍ ആണെന്നും ഉള്ള ഒരു തോന്നല്‍ നമുക്ക് ഉണ്ടാകാറുണ്ട്. നമ്മെക്കാള്‍ മറ്റുള്ളവരാണ് ആ ജോലിക്ക് കൂടുതല്‍ യോഗ്യര്‍ എന്ന തോന്നലുകളും നമുക്ക് ഉണ്ടാകുന്നുണ്ട്. ഇത് നമ്മുടെതായ കവചത്തിലേക്ക് പിന്‍വലിയാന്‍ കാരണമാകുന്നു. എന്നിരുന്നാലും നാം ദൈവവചനത്തിലേക്ക് യഥാര്‍ത്ഥമായി നോക്കിയാല്‍, തകര്‍ക്കപ്പെട്ടവരെയും, അപൂര്‍ണ്ണരായ ആളുകളേയും ആണ് ദൈവം എല്ലായിപ്പോഴും ഉപയോഗിക്കുന്നത് എന്ന് കാണുവാന്‍ സാധിക്കും! നിങ്ങളെ ഉപയോഗിക്കേണ്ടതിനായി നിങ്ങളുടെ ജീവിതം പൂര്‍ണ്ണമായി ഒരുമിക്കുവാന്‍ വേണ്ടി ദൈവം നിങ്ങള്‍ക്ക് വേണ്ടി കാത്തുനില്‍ക്കുകയല്ല. ദൈവം ഇവിടെ നിങ്ങളെ ഇപ്പോള്‍തന്നെ ഉപയോഗിക്കുവാന്‍ ആഗ്രഹിക്കുന്നു!
നമുക്ക് എല്ലാവര്‍ക്കും പുറത്തെടുക്കാത്ത കഴിവുകളും താലന്തുകളും നമ്മുടെ ഓരോരുത്തരുടേയും ഉള്ളില്‍ ഉണ്ട്, നമ്മുടെ സാധ്യതകള്‍ വളര്‍ത്തുവാനുള്ള വഴികള്‍ എന്നു പറയുന്നത് വിശ്വാസത്തോടെ ചുവടുകള്‍ എടുത്തു വയ്ക്കുകയും ലഭിക്കുന്ന എല്ലാ അവസരങ്ങളും ഉപയോഗിക്കുകയും ചെയ്യുക എന്നതാണ്.
പൂര്‍ണഹൃദയത്തോടെ യഹോവയില്‍ ആശ്രയിക്ക; സ്വന്ത വിവേകത്തില്‍ ഊന്നരുത്. നിന്‍റെ എല്ലാ വഴികളിലും അവനെ നിനച്ചുകൊള്‍ക; അവന്‍ നിന്‍റെ പാതകളെ നേരേയാക്കും. (സദൃശ്യവാക്യങ്ങള്‍ 3:5-6)
നിങ്ങള്‍ക്ക് എത്ര ഉണ്ട് എന്നതല്ല, എന്നാല്‍ നിങ്ങള്‍ക്ക് ഉള്ളത് നിങ്ങള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് പ്രാധാന കാര്യം. ദൈവം നിങ്ങള്‍ക്ക് തന്നിട്ടുള്ള ദാനങ്ങളും താലന്തുകളും പൂര്‍ണ്ണമായി നിങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ?

പ്രാര്‍ത്ഥന
കര്‍ത്താവേ, ഞാന്‍ എന്നെത്തന്നെ അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു. എന്‍റെ കൈകളെ എടുക്കേണമേ, എന്‍റെ പാദങ്ങളെ ഉപയോഗിക്കേണമേ, എന്‍റെ ഹൃദയത്തെ തൊടേണമേ കര്‍ത്താവേ, എന്നില്‍ കൂടെ സംസാരിക്കുകയും അങ്ങയുടെ മഹത്വത്തിനായി എന്നെ ഉപയോഗിക്കുകയും ചെയ്യേണമേ, യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel
Most Read
● വ്യതിചലനത്തിന്റെ കാറ്റുകളുടെ നടുവിലെ ദൃഢചിത്തത● നമ്മുടെ ആത്മീക വാള് സൂക്ഷിക്കുക
● നിങ്ങളുടെ ഉദ്ദേശം എന്താണ്?
● മഹോപദ്രവകാലത്തേക്കുള്ള ഒരു വീക്ഷണം
● ആളുകള് ഒഴിവുകഴിവുകള് പറയുവാനുള്ള കാരണങ്ങള് - ഭാഗം 2
● ദൈവത്തിന്‍റെ വചനം നിങ്ങളുടെ ഹൃദയത്തില് ആഴത്തില് നടുക
● നിങ്ങളുടെ ആത്മീക ശക്തിയെ പുതുക്കുന്നത് എങ്ങനെ - 2
അഭിപ്രായങ്ങള്‍