അനുദിന മന്ന
മനുഷ്യന്‍റെ അഭിനന്ദനത്തിനു അപ്പുറമായി ദൈവത്തിന്‍റെ പ്രതിഫലം അന്വേഷിക്കുക
Tuesday, 16th of April 2024
1
0
379
Categories :
ദാനം നല്‍കല്‍ (Giving)
"നീയോ ഭിക്ഷ കൊടുക്കുമ്പോൾ നിന്‍റെ ഭിക്ഷ രഹസ്യത്തിലായിരിക്കേണ്ടതിനു വലങ്കൈ ചെയ്യുന്നത് എന്ത് എന്ന് ഇടങ്കൈ അറിയരുത്. രഹസ്യത്തിൽ കാണുന്ന നിന്‍റെ പിതാവ് നിനക്കു പ്രതിഫലം തരും". (മത്തായി 6:3-4).
അംഗീകാരം തേടുന്നതിലെ ചതിക്കുഴി
നമ്മുടെ ക്രിസ്തീയ ജീവിത യാത്രയില്‍, മറ്റുള്ളവരുടെ അംഗീകാരവും അഭിനന്ദനവും അന്വേഷിക്കുക എന്ന കെണിയില്‍ വീഴുവാന്‍ എളുപ്പമാണ്. നമുക്ക് ചുറ്റുമുള്ളവരില്‍ നിന്നും അംഗീകാരമോ അഥവാ പ്രത്യേക പരിഗണനയോ നേടുക എന്ന മറഞ്ഞിരിക്കുന്ന ലക്ഷ്യവുമായി കര്‍ത്താവിന്‍റെ വേലയ്ക്കായി കൊടുക്കുവാന്‍ നാം പരീക്ഷിക്കപ്പെടുന്നത് ഒരുപക്ഷേ നാം കണ്ടേക്കാം. എന്നാല്‍, ഈ ചിന്താഗതിക്കെതിരെ മത്തായി 6:1 ല്‍ കര്‍ത്താവായ യേശു മുന്നറിയിപ്പ് നല്‍കികൊണ്ട് പറയുന്നു, "മനുഷ്യർ കാണേണ്ടതിനു നിങ്ങളുടെ നീതിയെ അവരുടെ മുമ്പിൽ ചെയ്യാതിരിപ്പാൻ സൂക്ഷിപ്പിൻ; അല്ലാഞ്ഞാൽ സ്വർഗത്തിലുള്ള നിങ്ങളുടെ പിതാവിന്‍റെ പക്കൽ നിങ്ങൾക്കു പ്രതിഫലമില്ല".
നമ്മിലേക്ക് മറ്റുള്ളവരുടെ ശ്രദ്ധയെ ആകര്‍ഷിക്കുക എന്ന ഉദ്ദേശത്തോടെ നാം കൊടുക്കുമ്പോള്‍, ക്ഷണികവും താല്ക്കാലികവുമായ ഒരു കാര്യത്തിനു നാം ശാശ്വതമായ ഒരു പ്രതിഫലം നല്‍കുകയാണ് ചെയ്യുന്നത്. മറ്റുള്ളവരുടെ പ്രശംസകളും അഭിനന്ദനങ്ങളും ഈ നിമിഷത്തില്‍ നല്ലതായി തോന്നാം, എന്നാല്‍ നമ്മുടെ സ്വര്‍ഗ്ഗീയ പിതാവിനെ നാം പ്രസാദിപ്പിച്ചു എന്നറിയുന്നതിന്‍റെ സന്തോഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവ മങ്ങിപോകുന്നു.
രഹസ്യത്തില്‍ കൊടുക്കുന്നതിന്‍റെ മനോഹാരിത
രഹസ്യമായി കൊടുക്കുവാന്‍ വേണ്ടി കര്‍ത്താവായ യേശു നമുക്ക് നിര്‍ദ്ദേശം നല്‍കുന്നു, നമ്മുടെ വലംകൈ ചെയ്യുന്നത് എന്തെന്ന് ഇടംകൈ അറിയുവാന്‍ അനുവദിക്കരുത് (മത്തായി 6:3). ആരവങ്ങളോ അല്ലെങ്കില്‍ സ്വയം പുകഴ്ത്തലോ കൂടാതെ, നാം വിവേകത്തോടെ നല്‍കണം എന്നാണ് ഇതിനര്‍ത്ഥം. ഈ രീതിയില്‍ നാം കൊടുക്കുമ്പോള്‍, ദൈവത്തിലുള്ള നമ്മുടെ വിശ്വാസത്തെയും, സകലത്തിലും ഉപരിയായി ദൈവത്തെ ആദരിക്കുവാനുള്ള നമ്മുടെ ആഗ്രഹത്തേയും നാം വെളിപ്പെടുത്തുകയാണ്.
2 കൊരിന്ത്യര്‍ 9:7ല്‍, അപ്പോസ്തലനായ പൌലോസ് ഈ വികാരത്തെ പ്രതിധ്വനിപ്പിക്കുന്നു, "അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുത്; നിർബ്ബന്ധത്താലുമരുത്; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു". ദൈവത്തോടുള്ള നന്ദിയാലും സ്നേഹത്താലും നിറഞ്ഞുകവിയുന്ന ഹൃദയത്തില്‍ നിന്നാകണം നമ്മുടെ ദാനങ്ങള്‍ ഉത്ഭവിക്കേണ്ടത്, അല്ലാതെ കടപ്പാടിന്‍റെയോ വ്യക്തിപരമായ നേട്ടത്തിനായുള്ള ആഗ്രഹത്തില്‍ നിന്നോ ആയിരിക്കരുത്.
പിതാവിന്‍റെ പ്രതിഫലം
ശുദ്ധമായ ഉദ്ദേശത്തോടെയും സന്തോഷമുള്ള ഒരു ഹൃദയത്തോടും കൂടി നാം രഹസ്യമായി നല്‍കുമ്പോള്‍, നമ്മുടെ സ്വര്‍ഗ്ഗീയ പിതാവ് നമ്മെ കാണുകയും പരസ്യമായി നമുക്ക് പ്രതിഫലം നല്‍കുകയും ചെയ്യുമെന്ന് നമുക്ക് വിശ്വസിക്കാം )മത്തായി 6:4). ഈ പ്രതിഫലം ഭൌതീക സമ്പത്തിന്‍റെയോ അംഗീകാരങ്ങളുടെയോ രൂപത്തില്‍ വരണമെന്നില്ല മറിച്ച് ദൈവവുമായുള്ള നമ്മുടെ ബന്ധത്തിന്‍റെ ആഴം വര്‍ദ്ധിപ്പിക്കുന്നതില്‍ കൂടിയും സ്വര്‍ഗ്ഗത്തില്‍ നാം നിക്ഷേപം സ്വരൂപിക്കുന്നു എന്നറിയുന്നതില്‍ നിന്നുണ്ടാകുന്ന സന്തോഷത്തില്‍ കൂടിയുമാകുന്നു. (മത്തായി 6:20).
ലൂക്കോസ് 6:38 ല്‍ കര്‍ത്താവായ യേശു ഇങ്ങനെ വാഗ്ദത്തം ചെയ്യുന്നു, "കൊടുപ്പിൻ; എന്നാൽ നിങ്ങൾക്കു കിട്ടും; അമർത്തി കുലുക്കി കവിയുന്നൊരു നല്ല അളവ് നിങ്ങളുടെ മടിയിൽ തരും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നുകിട്ടും". നാം ഔദാര്യമായും രഹസ്യമായും നല്‍കുമ്പോള്‍, ദൈവം നമ്മെ ധാരാളമായി അനുഗ്രഹിക്കുമെന്ന് വിശ്വസിക്കാം, അത് ഭൌതീകമായ സമ്പത്തുകളാല്‍ ആകണമെന്ന് നിര്‍ബന്ധമില്ല, മറിച്ച് ദൈവത്തിന്‍റെ സാന്നിധ്യത്തിന്‍റെ സമൃദ്ധിയിലും ദൈവം നമ്മെ ഭരമേല്‍പ്പിച്ചിരിക്കുന്ന സകലത്തിലും നാം വിശ്വസ്തരായ കാര്യവിചാരകന്മാര്‍ ആയിരിക്കുന്നു എന്ന സംതൃപ്തിയിലുമാകുന്നു.
താഴ്മയോടെ കൊടുക്കുന്നതിനുള്ള ഒരു ഹൃദയം വളര്‍ത്തിയെടുക്കുക.
മനുഷ്യരുടെ അഭിനന്ദനം തേടാതെ കൊടുക്കുവാന്‍ വേണ്ടി നമ്മെത്തന്നെ പരിശീലിപ്പിക്കുന്നതിനു നമ്മുടെ കാഴ്ചപ്പാടില്‍ ഒരു മാറ്റവും നമ്മുടെ മനസ്സിനു നിരന്തരമായ ഒരു പുതുക്കപ്പെടലും ആവശ്യമാകുന്നു. ഇത് നമുക്ക് എങ്ങനെ ചെയ്യുവാന്‍ കഴിയും? റോമര്‍ 12:2 നമ്മോടു പറയുന്നു, "ഈ ലോകത്തിന് അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിനു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ". നമ്മുടെ ആത്യന്തീകമായ ലക്ഷ്യം ദൈവത്തെ പ്രസാദിപ്പിക്കുന്നതിനും അവന്‍റെ നാമത്തിനു മഹത്വം ഉണ്ടാകേണ്ടതിനുമാണ്, അല്ലാതെ നമ്മുടെ സ്വയ പ്രശസ്തിയോ പദവിയോ ഉയര്‍ത്തുന്നതിനു വേണ്ടിയല്ല എന്ന് നാം നമ്മെത്തന്നെ നിരന്തരം ഓര്‍മ്മപ്പെടുത്തണം.
താഴ്മയോടെ കൊടുക്കുന്നതിനുള്ള ഒരു ഹൃദയത്തെ വളര്‍ത്തുന്നതിനുള്ള പ്രായോഗീകമായ ഒരു വഴി പ്രാര്‍ത്ഥനയോടെ കൊലൊസ്സ്യര്‍ 3:23-24 വരെയുള്ള വേദഭാഗങ്ങള്‍ ചിന്തിക്കുക എന്നുള്ളതാണ്: "നിങ്ങൾ ചെയ്യുന്നതൊക്കെയും മനുഷ്യർക്കെന്നല്ല കർത്താവിന് എന്നപോലെ മനസ്സോടെ ചെയ്‍വിൻ. അവകാശമെന്ന പ്രതിഫലം കർത്താവു തരും എന്നറിഞ്ഞു കർത്താവായ ക്രിസ്തുവിനെ സേവിപ്പിൻ". നമ്മുടെ കണ്ണുകള്‍ ക്രിസ്തുവിലും നമ്മുടെ നിത്യമായ അവകാശത്തിലും ഉറപ്പിക്കുന്നതിലൂടെ, മനുഷ്യരുടെ ക്ഷണികമായ പ്രശംസയെ അന്വേഷിക്കുവാനുള്ള പ്രലോഭനത്തോട് നമുക്ക് എളുപ്പത്തില്‍ എതിര്‍ക്കുവാന്‍ സാധിക്കും.
ആകയാല്‍ കര്‍ത്താവിന്‍റെ വേലയ്ക്കായി കൊടുക്കുന്നതിനുള്ള നമ്മുടെ ഉദ്ദേശത്തില്‍ നമുക്ക് ശ്രദ്ധയുള്ളവരാകാം. ശുദ്ധമായ ഹൃദയത്തോടും, നമ്മുടെ സ്വര്‍ഗ്ഗീയ പിതാവിനെ പ്രസാദിപ്പിക്കാനുള്ള ആഴമായ ആഗ്രഹത്തോടും കൂടെ,രഹസ്യമായി കൊടുക്കുവാന്‍ നമുക്ക് പരിശ്രമിക്കാം. നാം അങ്ങനെ ചെയ്യുമ്പോള്‍, ദൈവം പരസ്യമായി നമുക്ക് പ്രതിഫലം നല്‍കുമെന്ന് നമുക്ക് വിശ്വസിക്കാം, ഈ ജീവിതത്തില്‍ മാത്രമല്ല മറിച്ച് വരുവാനുള്ള ജീവിതത്തിലും. നമ്മുടെ വിശ്വാസത്തിന്‍റെ നായകനും പൂര്‍ത്തി വരുത്തുന്നവനുമായ യേശുവില്‍ നമ്മുടെ ദൃഷ്ടി പതിപ്പിക്കാം (എബ്രായര്‍ 12:2), അങ്ങനെ നമ്മുടെ യഥാര്‍ത്ഥമായ പ്രതിഫലം നിത്യതയില്‍ നമുക്കായി കാത്തിരിക്കുന്നു എന്നറിഞ്ഞുകൊണ്ട്, സന്തോഷത്തോടെയും ഔദാര്യമായും നമുക്ക് കൊടുക്കാം.
പ്രാര്‍ത്ഥന
സ്വര്‍ഗ്ഗീയ പിതാവേ, അങ്ങയുടെ മഹത്വവും അംഗീകാരവും മാത്രം പ്രതീക്ഷിച്ചുകൊണ്ട്, സന്തോഷത്തോടെയും ഔദാര്യത്തോടെയും കൊടുക്കുവാനുള്ള ഒരു ഹൃദയം എനിക്ക് നല്‍കേണമേ. എന്‍റെ ദാനങ്ങള്‍ അങ്ങയുടെ ദൃഷ്ടിയില്‍ പ്രസാദകരവും, സൌരഭ്യവാസനയുമായി മാറട്ടെ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● സര്വ്വശക്തനായ ദൈവവുമായുള്ള ഒരു കൂടിക്കാഴ്ച● അധര്മ്മത്തിന്റെ ശക്തിയെ തകര്ക്കുക
● ശീര്ഷകം: ദൈവം ശ്രദ്ധിക്കുന്നു
● വിശ്വാസത്തിന്‍റെ ശക്തി
● ക്രിസ്തു കല്ലറയെ ജയിച്ചു
● സമാധാനത്തിനു നിങ്ങളെ എങ്ങനെ മാറ്റുവാന് കഴിയുമെന്ന് പഠിക്കുക
● ദൈവീകമായ മര്‍മ്മങ്ങള്‍ അനാവരണം ചെയ്യപ്പെടുന്നു
അഭിപ്രായങ്ങള്‍