അനുദിന മന്ന
ഒരു വ്യത്യസ്ത യേശു, വ്യത്യസ്ത ആത്മാവ്, മറ്റൊരു സുവിശേഷം - 1
Monday, 22nd of April 2024
1
0
485
Categories :
ഉപദേശം (Doctrine)
വഞ്ചന (Deception)
ഒരുത്തന്‍ വന്നു ഞങ്ങള്‍ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കയോ, നിങ്ങള്‍ക്കു ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും നിങ്ങള്‍ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും ലഭിക്കയോ ചെയ്യുമ്പോള്‍ നിങ്ങള്‍ പൊറുക്കുന്നത് ആശ്ചര്യം. (2 കൊരിന്ത്യര്‍ 11:4).
താഴെ പറയുന്ന രീതിയില്‍ നാം വഴിതെറ്റി പോകുവാനുള്ള സാദ്ധ്യതയെക്കുറിച്ച് മുകളിലെ വാക്യങ്ങള്‍ നമുക്ക് മുന്നറിയിപ്പ് നല്‍കുന്നത് ശ്രദ്ധിക്കുക:
ഈ അടുത്തകാലത്ത്, ഒരു പാസ്റ്റര്‍ എന്നെ വിളിച്ച് വേദനയോടെ ഇങ്ങനെ പറഞ്ഞു തന്‍റെ സഭയിലെ അനേകം ആളുകള്‍ ഒരു പ്രസംഗകന്‍ അവന്‍റെ ഒരു അംഗത്തിന്‍റെ ഭവനത്തില്‍ തന്ത്രപരമായി നടത്തിയ ഒരു സെമിനാറില്‍ പങ്കെടുത്തതിനു ശേഷം സഭ വിട്ടുപോകുവാന്‍ ഇടയായി. പാസ്റ്റര്‍ പഠിപ്പിക്കുന്നതെല്ലാം തെറ്റായ കാര്യങ്ങള്‍ ആണെന്നും 'ശരിയായ വെളിപ്പാട്' ഉള്ളത് തനിക്കു മാത്രമാണെന്നും ആ പ്രസംഗകന്‍ അവരോടു പറഞ്ഞു.
തെറ്റായ പുതിയ ഉപദേശങ്ങള്‍, തെറ്റായ പുതിയ വെളിപ്പാടുകള്‍ അതുപോലെ തെറ്റായ സുവിശേഷങ്ങള്‍ മിക്കവാറും ദിവസവും ഉത്ഭവിച്ചുകൊണ്ടിരിക്കുന്നു. അത് ഇനിയും കൂടുതല്‍ മോശമാകുവാന്‍ പോകയാണ്. അന്ത്യകാലത്ത് വേറൊരു യേശുവിനെ, വേറൊരു ആത്മാവിനെ, വേറൊരു സുവിശേഷത്തെ പരിചയപ്പെടുത്തുന്ന, വിചിത്രമായ ഉപദേശങ്ങള്‍ ഉണ്ടാകും എന്ന് വേദപുസ്തകം വ്യക്തമായി നമുക്ക് മുന്നറിയിപ്പ് നല്‍കുന്നു. (2 കൊരിന്ത്യര്‍ 11:4).
ഇന്ന്, യേശുക്രിസ്തു പ്രധാന ദൂതനായ മീഖായേല്‍ ആണെന്ന് പഠിപ്പിക്കുന്ന ഒരു സംഘടന പോലും ഉണ്ട് - അത് മറ്റൊരു യേശുവിനെ പ്രസംഗിക്കുന്നതാണ്.
ദശലക്ഷ കണക്കിനു അനുഗാമികള്‍ ഉള്ള മറ്റൊരു സംഘടന ഇങ്ങനെ പഠിപ്പിക്കുന്നു യേശുവിന്‍റെ കുരിശിലെ യാഗം നമ്മുടെ എല്ലാ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കുവാന്‍ പര്യാപ്തമല്ല, അതുകൊണ്ട് മരിക്കുന്ന ഓരോ വ്യക്തികളും 'ശുദ്ധീകരണസ്ഥലത്ത്' പോകുകയും അവരുടെ ആത്മാക്കള്‍ക്ക് വേണ്ടി ശുദ്ധീകരണവും പ്രായശ്ചിത്തവും നടത്തുകയും വേണം - അത് മറ്റൊരു സുവിശേഷം ആകുന്നു.
"വേറൊരു സുവിശേഷം" എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് തെറ്റിക്കുക (ഒരു കാര്യത്തെ ആകമാനം വളച്ചൊടിക്കുക) എന്നതാണ്. സുവിശേഷത്തെ തെറ്റിക്കുന്നവര്‍, അതിനോട് കൂട്ട് ചേര്‍ത്ത്, ക്രിസ്തുവിന്‍റെ പ്രവൃത്തിയുടേയും വ്യക്തിത്വത്തിന്‍റെയും സ്വഭാവത്തേയും വികലമാക്കി അതിനെ നശിപ്പിക്കയും ചെയ്യുന്നു.
വീണ്ടും, ഈ സംഘടന ഇങ്ങനെ പഠിപ്പിക്കുന്നു പരിശുദ്ധാത്മാവ് കേവലം സര്‍വ്വശക്തനായ ദൈവത്തിന്‍റെ അദൃശ്യമായ ഒരു ശക്തി മാത്രമാണ് അല്ലാതെ ഒരു വ്യക്തിയല്ല - അത് വേറൊരു ആത്മാവാണ്.
ഈ കാലങ്ങളില്‍ ആളുകള്‍ ഇങ്ങനെ പറയുന്നത് തികച്ചും സാധാരണമായിരിക്കുന്നു, "ഇത് ചെയ്യുവാന്‍ ആത്മാവ് എന്നെ പ്രേരിപ്പിച്ചു, അത് വിശ്വസിക്കുവാന്‍ ആത്മാവ് എന്നെ പ്രേരിപ്പിച്ചു. . . . " ആളുകള്‍ തങ്ങളുടെതന്നെ "മനുഷ്യാത്മാവിനെ" കേള്‍ക്കുന്നതിന്‍റെ ഫലം മാത്രമാണ് അനേകം ആശയകുഴപ്പങ്ങള്‍ക്കും കാരണമാകുന്നത്, ആത്മാവ് ആദ്യസ്ഥലത്ത് വെളിപ്പെടുത്തിയ ദൈവ വചനത്തിലേക്ക് തിരിയുകയാണ് നാം ചെയ്യേണ്ടത്. നിങ്ങള്‍ കേള്‍ക്കുന്നത് ദൈവവചനവുമായി ബന്ധമില്ലാത്തത് ആകുന്നുവെങ്കില്‍, നിങ്ങള്‍ വേറൊരു ആത്മാവിനെയാണ് കേള്‍ക്കുന്നത്.

- വേറൊരു യേശു
- വേറൊരു ആത്മാവ്
- വേറൊരു സുവിശേഷം

പ്രാര്‍ത്ഥന
പിതാവേ, അങ്ങയുടെ വചനം എന്‍റെ ഹൃദയത്തെ ബോധം വരുത്തുകയും എന്‍റെ ഹൃദയത്തെ മാറ്റുകയും ചെയ്യേണമേ. ശരിയായ ആളുകളുമായി ബന്ധപ്പെടുവാന്‍ എന്നെ സഹായിക്കേണമേ. എന്നെയും എന്‍റെ കുടുംബത്തേയും തെറ്റായ ഉപദേശങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തേണമേ. യേശുവിന്‍റെ നാമത്തില്‍, ആമേന്‍!
Join our WhatsApp Channel
Most Read
● നിങ്ങളുടെ ഭാവിയെ നാമകരണം ചെയ്യുവാന്‍ നിങ്ങളുടെ കഴിഞ്ഞ കാലത്തെ അനുവദിക്കരുത്● മല്ലന്മാരുടെ വംശം
● പരിശുദ്ധാത്മാവിനു എതിരായുള്ള ദൂഷണം എന്നാല് എന്താണ്?
● നിങ്ങളുടെ നിയോഗങ്ങളെ പിശാച് തടയുന്നത് എങ്ങനെ?
● ഇന്ന് കാണുന്ന അപൂര്‍വ്വമായ കാര്യം
● ക്ഷമിക്കുവാന് കഴിയാത്തത്
● ദിവസം 08: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
അഭിപ്രായങ്ങള്‍