english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. വലിയവരായ സ്ത്രീകളും പുരുഷന്മാരും പരാജയപ്പെടുന്നത് എന്തുകൊണ്ട് - 2
അനുദിന മന്ന

വലിയവരായ സ്ത്രീകളും പുരുഷന്മാരും പരാജയപ്പെടുന്നത് എന്തുകൊണ്ട് - 2

Thursday, 9th of May 2024
1 0 1013
Categories : ജീവിത പാഠങ്ങള്‍ (Life Lesson)
"വലിയവരായ സ്ത്രീകളും പുരുഷന്മാരും പരാജയപ്പെടുന്നത് എന്തുകൊണ്ട്" എന്ന നമ്മുടെ പരമ്പര നാം തുടരുകയാണ്. ദാവീദിന്‍റെ ജീവിതത്തിലേക്ക് നാം നോക്കിയിട്ട്, വേദനകളും കുഴികളും ഒഴിവാക്കുവാന്‍ നമ്മെ സഹായിക്കുന്ന ചില ജീവിത പാഠങ്ങള്‍ നാം പെറുക്കിയെടുക്കുകയാണ് ചെയ്യുന്നത്.

ഒരുനാള്‍ സന്ധ്യയാകാറായ സമയത്തു ദാവീദ് മെത്തയില്‍നിന്ന് എഴുന്നേറ്റു രാജധാനിയുടെ മാളികമേല്‍ ഉലാവികൊണ്ടിരിന്നു. (2 ശമുവേല്‍ 11:2)

സന്ധ്യയാകാറായ സമയത്തു ദാവീദ് മെത്തയില്‍നിന്ന് എഴുന്നേറ്റു എന്ന് വചനം പറയുന്നു. രാജാവ് വളരെ താമസിച്ചാണ് ഉറങ്ങിയിരുന്നതെന്ന് ഇത് സൂചിപ്പിക്കുന്നു.

പട്ടണത്തിലെ താരതമ്യേന ഏറ്റവും ഉയര്‍ന്ന സ്ഥലത്തായിരുന്നു രാജാവിന്‍റെ ഭവനം ഉണ്ടായിരുന്നത്. ആ കാലത്ത് യെരുശലെമിലെ വീടുകളുടെ ഘടന പരന്ന മേല്‍ക്കൂരകള്‍ ആയിരുന്നു. ആളുകള്‍ പകല്‍ സമയങ്ങളില്‍ വെള്ളം ചൂടാക്കുവാന്‍ പാത്രങ്ങളില്‍ വീടിന്‍റെ മേല്‍ക്കൂരകളില്‍ വെക്കുമായിരുന്നു, അങ്ങനെ വൈകുന്നേരം ആകുമ്പോള്‍ ആ ചൂടുവെള്ളത്തില്‍ ആളുകള്‍ക്ക് കുളിക്കുവാന്‍ കഴിയുമായിരുന്നു. ഇത് യാദൃശ്ചികമല്ലായിരുന്നു. ആ സമയത്ത് പുറത്തിറങ്ങി പട്ടണത്തിനു ചുറ്റും നോക്കുമ്പോള്‍ താന്‍ അഭിമുഖീകരിക്കാന്‍ പോകുന്ന പ്രലോഭനങ്ങളെ കുറിച്ച് ദാവീദിന് മുന്‍കൂട്ടി അറിയാമായിരുന്നു. എന്നിട്ടും, അവന്‍ ആ ഇഷ്ടത്തിനു വഴങ്ങി. അവന്‍ തെറ്റായ സമയത്ത്, തെറ്റായ സ്ഥലത്ത് ആയിരുന്നു. ഇത് ദാവീദിന്‍റെ വീഴ്ചയ്ക്ക് കൂടുതല്‍ ഇന്ധനമായി തീര്‍ന്നു.

പത്രോസ് യേശുവിനെ തള്ളിപറഞ്ഞപ്പോള്‍, അവന്‍ എവിടെയായിരുന്നു? മഹാപുരോഹിതന്‍റെ വീടിന്‍റെ നടുമുറ്റത്തു അവന്‍ തീ കാഞ്ഞുകൊണ്ടിരിക്കുമ്പോള്‍ മറ്റു ശിഷ്യന്മാരില്‍ നിന്നും അവന്‍ അകലെയായിരുന്നു. അവിശ്വാസികളുടെയും പരിഹാസികളുടെയും കൂടെയായിരുന്നു അപ്പോള്‍ അവന്‍ ഇരുന്നത്. അവിടെവെച്ചു, ആ തീയുടെ ജ്വലനത്തില്‍, അവന്‍ യാതൊരു മടിയുംകൂടാതെ അറിഞ്ഞുകൊണ്ടുതന്നെ മൂന്നുപ്രാവശ്യം കര്‍ത്താവിനെ തള്ളിപറഞ്ഞു. തീര്‍ച്ചയായും, പത്രോസ് തെറ്റായ സമയത്ത്, തെറ്റായ സ്ഥലത്ത്, തെറ്റായ ആളുകളോടുകൂടെ ആയിരുന്നു. ഇതായിരുന്നു അവന്‍റെ പിന്മാറ്റത്തിനു കാരണമായത്‌. 

തെറ്റായ സമയത്ത് തെറ്റായ സ്ഥലത്ത് ആയതുകൊണ്ട് പാപത്തില്‍ വീണുപോയി എന്ന് വേദപുസ്തകം പറയുന്നത് ദാവീദിനെയും പത്രോസിനേയും കുറിച്ച് മാത്രമല്ല. ഈ തത്വങ്ങള്‍ ലംഘിച്ചതുകൊണ്ട് ദാവീദിന്‍റെ ഭാര്യയായ മീഖള്‍ അവളെത്തന്നെ പ്രശ്നത്തില്‍ ആക്കുകയുണ്ടായി.

ദാവീദ് പഞ്ഞിനൂലങ്കി ധരിച്ചുകൊണ്ട് പൂര്‍ണ്ണശക്തിയോടെ യഹോവയുടെ മുമ്പാകെ നൃത്തം ചെയ്തു. അങ്ങനെ ദാവീദും യിസ്രായേല്‍ഗൃഹമൊക്കെയും ആര്‍പ്പോടും കാഹളനാദത്തോടും കൂടെ യഹോവയുടെ പെട്ടകം കൊണ്ടുവന്നു. എന്നാല്‍ യഹോവയുടെ പെട്ടകം ദാവീദിന്‍റെ നഗരത്തില്‍ കടക്കുമ്പോള്‍ ശൌലിന്‍റെ മകളായ മീഖള്‍ കിളിവാതിലില്‍ക്കൂടി നോക്കി, ദാവീദുരാജാവ് യഹോവയുടെ മുമ്പാകെ കുതിച്ചു നൃത്തം ചെയ്യുന്നതു കണ്ടു തന്‍റെ ഹൃദയത്തില്‍ അവനെ നിന്ദിച്ചു. (2 ശമുവേല്‍ 6:14-16).

വേദപുസ്തകം ഇപ്രകാരം രേഖപ്പെടുത്തുന്നു, "എന്നാല്‍ ശൌലിന്‍റെ മകളായ മീഖളിനു ജീവപര്യന്തം ഒരു കുട്ടിയും ഉണ്ടായില്ല". (2 ശമുവേല്‍ 6:23).

ആ ഘോഷയാത്രയിലേക്ക് മീഖള്‍ കിളിവാതിലില്‍ കൂടി നോക്കിയത് എന്തുകൊണ്ട്? ആ ആഘോഷത്തില്‍ അവള്‍ പങ്കെടുക്കാതിരുന്നത് എന്തുകൊണ്ടാണ്? അവള്‍ ഒരു യിസ്രായേല്‍ക്കാരത്തി, അബ്രഹാമിന്‍റെ വംശാവലിയില്‍ പെട്ടവള്‍ ആയിരുന്നു. ദൈവത്തിന്‍റെ പെട്ടകം സ്വദേശത്തെക്ക് വരുമ്പോള്‍ ദാവീദിനെപോലെതന്നെ അവളും സന്തോഷിക്കണമായിരുന്നു. ശാരീരികമായി താഴേക്ക് ഇറങ്ങിവരാതിരിക്കുവാന്‍ അവള്‍ക്കു തന്‍റേതായ കാരണങ്ങള്‍ കാണുമായിരിക്കാം, എന്നാല്‍ അവളുടെ ഹൃദയവും അവിടെ ഇല്ലായിരുന്നു എന്നാണ് അവളുടെ മനോഭാവം വെളിപ്പെടുത്തുന്നത്. ദൈവം ചിന്തിക്കുന്നതിനേക്കാള്‍ മനുഷ്യന്‍ ചിന്തിക്കുന്നതിനു പലപ്പോഴും പ്രാധാന്യം കൊടുത്തിരുന്ന തന്‍റെ പിതാവായ ശൌലിന്‍റെ പാതയായിരുന്നു അവള്‍ പിന്തുടര്‍ന്നിരുന്നത്.

തെറ്റായ സ്ഥലത്ത് തെറ്റായ സമയത്ത് പോയി തെറ്റായ ആളുകളുമായി ഇടപഴകുന്ന ഒരു വ്യക്തി ആവശ്യമില്ലാതെ തനിക്കുതന്നെ പ്രലോഭനങ്ങള്‍ വിളിച്ചുവരുത്തുകയാണ് ചെയ്യുന്നത്. അങ്ങനെയുള്ള വ്യക്തികള്‍ തെറ്റ് ചെയ്യുന്നത് കണ്ടു നാം ആശ്ചര്യപ്പെടേണ്ട ആവശ്യമില്ല.

നിങ്ങള്‍ ശരിയായ സമയത്ത്, ശരിയായ സ്ഥലത്ത് ആയിരിക്കുമ്പോള്‍ സകല പ്രലോഭനങ്ങളും മാറിപോകും എന്നല്ല ഞാന്‍ പറയുന്നത്. എന്നാല്‍ തീര്‍ച്ചയായും, ആവശ്യമില്ലാതെ കൊണ്ടുവരുന്ന സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴില്‍ നിങ്ങള്‍ ജീവിക്കേണ്ടതായി വരുകയില്ല. നിങ്ങള്‍ എപ്പോഴും ദൈവഹിതത്തിലും സമാധാനത്തിലും ആയിരിക്കും.
പ്രാര്‍ത്ഥന
പിതാവേ, ഞങ്ങളുടെ ദിവസങ്ങള്‍ അങ്ങ് ക്രമീകരിച്ചിരിക്കയാല്‍ ഞാന്‍ നന്ദി പറയുന്നു. എനിക്ക് നല്‍കിയിരിക്കുന്ന സമയം ബുദ്ധിപരമായി ഉപയോഗിക്കുവാന്‍ എന്നെ സഹായിക്കേണമേ. ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് ശരിയായ ആളുകളുടെ കൂട്ടത്തില്‍ ആകുവാന്‍ എന്നെ ഇടയാക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

Join our WhatsApp Channel


Most Read
● ശക്തമായ  മുപ്പിരിച്ചരട്
● നിങ്ങളുടെ ദൈവീക വിധിയെ തകര്‍ക്കരുത്
● അത്യധികമായി വളരുന്ന വിശ്വാസം
● ദൈവത്തിന്‍റെ പദ്ധതിയിലെ തന്ത്രത്തിന്‍റെ ശക്തി
● കര്‍ത്താവിനോടുകൂടെ നടക്കുക
● സ്നേഹത്തിന്‍റെ ഭാഷ
● നിങ്ങളുടെ മനോഭാവമാണ് നിങ്ങളുടെ ഉന്നതിയെ നിര്‍ണ്ണയിക്കുന്നത്
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ