അനുദിന മന്ന
വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുക
Thursday, 30th of May 2024
1
0
526
Categories :
വിശ്വാസം (Faith)
അവന്‍ ഏകദേശം നൂറു വയസ്സുള്ളവനാകയാല്‍ തന്‍റെ ശരീരം നിര്‍ജീവമായിപ്പോയതും സാറായുടെ ഗര്‍ഭപാത്രത്തിന്‍റെ നിര്‍ജീവത്വവും ഗ്രഹിച്ചിട്ടും വിശ്വാസത്തില്‍ ക്ഷീണിച്ചില്ല. ദൈവത്തിന്‍റെ വാഗ്ദത്തത്തിങ്കല്‍ അവിശ്വാസത്താല്‍ സംശയിക്കാതെ വിശ്വാസത്തില്‍ ശക്തിപ്പെട്ടു ദൈവത്തിനു മഹത്വം കൊടുത്തു. (റോമര്‍ 4:19-20).
വിശ്വാസത്തിന്‍റെ ഓരോ പരിശോധനയുടേയും കാതല്‍ എന്നത് വിശ്വാസം വര്‍ദ്ധിപ്പിക്കുക എന്നുള്ളതാണ്. ദൈവം മനുഷ്യരെ പരിശോധിക്കുന്നത് അവരെ വിശ്വാസത്തില്‍ ഉറപ്പിക്കുവാനാണ്, സാഹചര്യങ്ങളാല്‍ വേഗത്തില്‍ പതറിപോകാതെ അവര്‍ ഉറച്ചുനില്‍ക്കേണ്ടതിനാണ്. ജീവിതത്തിലെ വെല്ലുവിളികളാലും കൊടുങ്കാറ്റുകളാലും പലപ്പോഴും ഇളകിപോകുന്നതായി നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ? നിങ്ങള്‍ കഷ്ടങ്ങളില്‍ കൂടിയും വെല്ലുവിളികളില്‍ കൂടിയും കടന്നുപോകുമ്പോള്‍, ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസം ശക്തിപ്പെടണം എന്ന് ദൈവം ആഗ്രഹിക്കുന്നു.
നമ്മുടെ പ്രധാന കുറിവാക്യം സംസാരിക്കുന്നത് താന്‍ അഭിമുഖീകരിച്ച വെല്ലുവിളികള്‍ക്കും ലോകം അവനിലേക്ക് വലിച്ചെറിഞ്ഞ നിരുത്സാഹങ്ങള്‍ക്കും മദ്ധ്യത്തിലും തന്‍റെ ജീവിതത്തിന്മേലുള്ള ദൈവത്തിന്‍റെ വാഗ്ദത്തത്തില്‍ സംശയിക്കാതെയിരുന്ന അബ്രാഹാമിനെ കുറിച്ചാണ്. ദൈവത്തിലുള്ള തന്‍റെ വിശ്വാസത്തില്‍ അവന്‍ ശക്തമായി ഉറച്ചുനിന്നു ദൈവത്തിനു മഹത്വവും സ്തുതിയും കൊടുത്തു. ഇയ്യോബും വ്യത്യസ്തന്‍ അല്ലായിരുന്നു. അവന്‍റെ എല്ലാ മക്കളേയും, സ്വത്തുക്കളും, സമ്പത്തുകളും നഷ്ടപ്പെട്ടതിനു ശേഷവും അവന്‍ ദൈവത്തെ ആരാധിക്കുകയും, തന്‍റെ കഷ്ടതയുടെ കാലത്തിന്‍റെ അവസാനം വരെ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കയും ചെയ്തു. (ഇയ്യോബ് 1:20-22).
ദൈവത്തിന്‍റെ വാഗ്ദത്തങ്ങള്‍ ഉറപ്പുള്ളതാണ് അത് തറയില്‍ വീണുപോകുവാന്‍ ഇടയാകയില്ല, എന്നാല്‍ നമുക്ക് വിശ്വാസം നഷ്ടപ്പെടുകയോ അധൈര്യപ്പെടുകയോ ചെയ്‌താല്‍ അത് നിവര്‍ത്തിക്കാതെ പോകുവാന്‍ സാദ്ധ്യതയുണ്ട്. ഇന്ന് അധൈര്യപ്പെട്ടുപോകുവാന്‍ നിങ്ങള്‍ അനുവദിക്കരുത്. പിശാചു നിങ്ങളെക്കുറിച്ചു പറയുന്നതുപോലെ നിങ്ങള്‍ ഒരിക്കലും അവസാനിക്കയില്ല. അവന്‍റെ നുണകള്‍ വിശ്വസിക്കാതിരിക്കയും വചനത്തില്‍ ശ്രദ്ധിക്കയും ചെയ്യുക. അവനെയും അവന്‍റെ തന്ത്രങ്ങളേയും എതിര്‍ക്കുക. സംശയത്തിനു ഒരു അവസരവും നല്‍കാതിരിക്കുക. (യാക്കോബ് 4:7).
കര്‍ത്താവായ യേശു പലപ്പോഴും തന്‍റെ ശിഷ്യന്മാരുടെ അവിശ്വാസത്തെ സൌമ്യമായി ശാസിക്കുകയുണ്ടായി. അവിശ്വാസം എന്ന പാപത്തെപോലെ ദൈവത്തെ കോപത്തിനു പ്രേരിപ്പിക്കുന്ന മറ്റൊന്നുമില്ല. സംശയിക്കപ്പെടുന്നത് ദൈവം വെറുക്കുന്നു. സകലരും തങ്ങളുടെ ദൈനംദിന ജീവിതത്തിനും ആവശ്യങ്ങള്‍ക്കും വേണ്ടി തന്നില്‍ ആശ്രയിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു.
വിശ്വാസത്തില്‍ നിലനില്‍ക്കണമെങ്കില്‍, ദൈവത്തിന്‍റെ വചനത്തില്‍ പറഞ്ഞിരിക്കുന്ന അവന്‍റെ വാഗ്ദത്തങ്ങളെ കുറിച്ച് നിങ്ങളെത്തന്നെ ഓര്‍പ്പിക്കുവാന്‍ ഇടയാകേണം. ദൈവവചനത്തിലൂടെ നിങ്ങളുടെ വിശ്വാസത്തെ പണിയുകയും കാര്യങ്ങള്‍ക്ക് ഒരു പുതിയ തിരിവു ഉണ്ടാകുന്നത് കാണുകയും ചെയ്യുക. നിങ്ങള്‍ ദൈവവചനം സന്തോഷത്തോടെ നിങ്ങളുടെ ഹൃദയത്തില്‍ സ്വീകരിക്കുമ്പോള്‍ നിങ്ങളുടെ വിശ്വാസം വചനത്താല്‍ ശക്തിപ്പെടും. ദൈവത്തിന്‍റെ കാര്യങ്ങള്‍ക്കും വചനത്തിനുമായുള്ള ഒരു വിശപ്പ് ഉണ്ടാക്കുക. നിങ്ങളെക്കുറിച്ചും, നിങ്ങളുടെ കുടുംബത്തെ, നിങ്ങളുടെ ആരോഗ്യത്തെ, നിങ്ങളുടെ സമ്പത്ത്, നിങ്ങളുടെ മക്കള്‍, നിങ്ങളുടെ ബിസിനസ്, വചനത്തിലുള്ള നിങ്ങളുടെ അവസ്ഥ എന്നിവയെ കുറിച്ചും എന്തു പറഞ്ഞിരിക്കുന്നു എന്ന് കണ്ടുപിടിക്കയും അത് വിശ്വസിക്കയും ചെയ്യുക. ദൈവവചനത്തെക്കാള്‍ ഉറപ്പു നല്‍കുന്ന സുരക്ഷാ സ്വിച്ചും ജീവരക്ഷോപാധിയും വേറെയില്ല. അവന്‍റെ വചനം അതേ എന്നും ആമേന്‍ എന്നുമാണ്. (2 കൊരിന്ത്യര്‍ 1:20).
ദൈവപൈതലേ, ദൈവം എന്തു ചെയ്തിരിക്കുന്നു എന്നോര്‍ത്ത് അവനെ സ്തുതിച്ചുകൊണ്ട് ദൈവത്തിന്‍റെ വാഗ്ദത്തത്തില്‍ കാത്തിരിക്കുവാനായി തീരുമാനിക്കുക. നിങ്ങളുടെ ആരാധനയെ നിങ്ങളുടെ സാഹചര്യം ബാധിക്കുന്നില്ല എന്നുറപ്പു വരുത്തുക അങ്ങനെ ദൈവം നിങ്ങളുടെ ജീവിതത്തില്‍ പ്രവര്‍ത്തിക്കുന്നത് കാണുക. വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുന്ന ഒരു ശക്തനായി നിങ്ങള്‍ മാറുന്നത് ഞാന്‍ കാണുന്നു.

പ്രാര്‍ത്ഥന
പിതാവേ, എന്‍റെ വിശ്വാസത്തെ എപ്പോഴും പണിയുന്ന അങ്ങയുടെ വചനത്തിനായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. വിട്ടുവീഴ്ച ചെയ്യാതെ അങ്ങയുടെ വാഗ്ദത്തങ്ങള്‍ക്കായി കാത്തിരിക്കാനുള്ള കൃപയ്ക്കായി ഞാന്‍ അപേക്ഷിക്കുന്നു. ഉറച്ചു നില്‍ക്കുവാന്‍ എന്നെ സഹായിക്കേണമേ കര്‍ത്താവേ. യേശുവിന്‍റെ നാമത്തില്‍.
Join our WhatsApp Channel
Most Read
● ദിവസം 08: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും● ഏഴു വിധ അനുഗ്രഹങ്ങള്
● സൌമ്യത ബലഹീനതയ്ക്ക് സമാനമായതല്ല
● മല്ലന്മാരുടെ വംശം
● സ്തുതികളിന്മേലാണ് ദൈവം വസിക്കുന്നത്.
● തലകെട്ട്: നിങ്ങളുടെ പ്രാര്ത്ഥനാ ജീവിതം അഭിവൃദ്ധിപ്പെടുത്തുവാനുള്ള പ്രായോഗീക നിര്ദ്ദേശങ്ങള്
● അത്യധികമായി വളരുന്ന വിശ്വാസം
അഭിപ്രായങ്ങള്‍