"കൃപയിലും നമ്മുടെ കര്‍ത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്‍റെ പരിജ്ഞാനത്തിലും വളരുവിന്‍. അവന് ഇപ്പോഴും എന്നെന്നേക്കും മഹത്ത്വം. ആമേന്‍." (2 പത്രോസ് 3:18).
കൃപ എന്ന ആശയത്തെ അനേകര്‍ തെറ്റിദ്ധരിക്കുന്നുണ്ട്. പാപത്തില്‍ നിന്നും ക്ഷമ കിട്ടുവാനുള്ള ഒരു വ്യവസ്ഥയും, അശ്രദ്ധമായ ജീവിതരീതിയില്‍ തടരുവാനുമുള്ള ഒരു ഒഴിവുകഴിവാണ് ഇതെന്ന് അവര്‍ വിശ്വസിക്കുന്നു. റോമര്‍ 6:1 ല്‍ വേദപുസ്തകം പറയുന്നു, "ആകയാല്‍ നാം എന്തു പറയേണ്ടൂ? കൃപ പെരുകേണ്ടതിനു പാപം ചെയ്തുകൊണ്ടിരിക്ക എന്നോ?".
കൃപ നല്‍കിയതില്‍ ദൈവത്തിന്‍റെ ഉദ്ദേശം ഇതാണ് സകല മനുഷ്യരും രക്ഷിക്കപെടുകയും നീതിയില്‍ ജീവിക്കയും ചെയ്യുക. നാം പാപത്തില്‍ തുടര്‍ന്നുകൊണ്ടും വിശുദ്ധീകരണത്തിനായുള്ള ദൈവത്തിന്‍റെ വിളിയെ അവഗണിച്ചുകൊണ്ടും അവന്‍റെ കൃപയെ നിരാശപ്പെടുത്തുവാന്‍ ദൈവം അനുവദിക്കുകയില്ല. പ്രിയമുള്ളവരേ, നിങ്ങള്‍ വിശ്വാസത്തിന്‍റെ ഭവനത്തിലേക്ക് കൃപയാല്‍ വിളിക്കപ്പെട്ടിരിക്കുന്നു, നിങ്ങള്‍ അതില്‍ വളരണമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ദൈവത്തിങ്കല്‍നിന്നുള്ള ഏതൊരു വെളിപ്പാടുംപോലെ, ദൈവത്തിന്‍റെ അത്ഭുതകരമായ കൃപയെ തെറ്റിദ്ധരിക്കയും അതിനെ അവഗണിക്കയും ചെയ്യുന്ന ഒരു ചെറിയ കൂട്ടം എല്ലായിപ്പോഴും ഉണ്ട്.
തങ്ങള്‍ മടിയരായിത്തീരുവാന്‍ കൃപ അനുവദിക്കുമെന്ന് അനേകരും ചിന്തിക്കുന്നതുപോലെ, ദൈവവുമായുള്ള നിങ്ങളുടെ ആത്മീക ജീവിതത്തെ കുറിച്ചുള്ള സകല ഉത്തരവാദിത്വങ്ങളും വിട്ടുക്കളയുന്നതല്ല കൃപയില്‍ വളരുകയെന്നത്. ഒരിക്കലുമല്ല! കൃപയില്‍ വളരുക എന്നാല്‍ ദൈവത്തിന്‍റെ പരിജ്ഞാനത്തിലും അവന്‍റെ വചനത്തിലും വളരുക എന്നാണ്. ഇത് നീതിയിലും, വിശുദ്ധീകരണത്തിലും, പവിത്രതയിലും വളരുക എന്നാണ്. സകല മനുഷ്യരും അവന്‍റെ കൃപയില്‍ വളര്‍ന്നു, തന്നെപോലെ വിശുദ്ധര്‍ ആകണമെന്നും, പക്വതയുള്ള ക്രിസ്ത്യാനികള്‍ ആകണമെന്നും, വിശുദ്ധീകരിക്കപ്പെടണമെന്നും,സ്നേഹത്തിലും സത്യത്തിലും അവനുവേണ്ടി വേര്‍തിരിക്കപ്പെടണമെന്നും ദൈവം ആഗ്രഹിക്കുന്നു. പ്രാര്‍ത്ഥനയുടേയും വചനത്തിന്‍റെയും ശുശ്രൂഷ നല്‍കിയിരിക്കുന്നു. (അപ്പൊ.പ്രവൃ 6:4).
കൃപയില്‍ വളരുകയെന്നാല്‍ ദൈവം നമുക്ക് നല്‍കിയിരിക്കുന്ന കൃപയിലുള്ള വളര്‍ച്ച എന്നല്ല അര്‍ത്ഥമാക്കുന്നത്. പകരമായി, അത് ക്രിസ്തു നമുക്കായി എന്തു ചെയ്തു എന്നതിന്‍റെ ആഴം മനസ്സിലാക്കുകയും ദൈവവചനത്തിനും നമ്മുടെ ജീവിതത്തിലെ അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കും നമ്മെത്തന്നെ കൊടുത്തുകൊണ്ട് ഈ സത്യത്തില്‍ ജീവിക്കുകയും ചെയ്യുന്നതാണ്. ഒരു ദൈവപൈതല്‍ എന്ന നിലയില്‍, നിങ്ങള്‍ പ്രാപിച്ച ഈ ദൈവകൃപയെ മനസ്സിലാക്കേണ്ടത് ആവശ്യമാണ്. ഇത് ദൈവത്തിന്‍റെ നിറവിലേക്ക് പ്രവേശിക്കുവാനുള്ള നിര്‍ണ്ണായകമായ ഒരു ദാനവും ഒരു വിശ്വാസിയെ നിലനിര്‍ത്തുന്നവനും ആകുന്നു. ഒരു ക്രിസ്ത്യാനിയുടെ അനായാസമായ വളര്‍ച്ചയ്ക്ക് കൃപ ശക്തി നല്‍കുന്നു!
ദൈവത്തോടുകൂടെയുള്ള നടപ്പില്‍ നാം ഒരു നാഴികകല്ല് അടയാളപ്പെടുത്തുകയും പരിശുദ്ധാത്മാവുമായി കൂടുതല്‍ അടുക്കയും ചെയ്യുമ്പോള്‍, നാം കൃപയില്‍ വളരുകയും കൂടുതല്‍ യേശുവിനെപോലെ ആകുകയും ചെയ്യും, നമ്മുടെ പഴയകല സ്വഭാവങ്ങള്‍ മാറുകയും കൂടുതല്‍ ദൈവത്തോടു അനുരൂപപ്പെടുകയും ചെയ്യുന്നു. അനുസരിക്കുവാന്‍ നിങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണോ? രഹസ്യപാപങ്ങളുമായി പോരാടുന്നവരാണോ? പ്രാര്‍ത്ഥനയ്ക്കും വചനത്തിനുമുള്ള ആഗ്രഹവും വിശപ്പും ഇല്ലാത്തവരാണോ?
ദൈവത്തിന്‍റെ കൃപയില്‍ ലഭ്യമായിട്ടുള്ള കരുതലിനെകുറിച്ച് നിങ്ങള്‍ അറിവുള്ളവര്‍ ആയിരിക്കണം. സത്യം എന്തെന്നാല്‍, രക്ഷയുടെ നടപ്പ് കൃപയുടെ വളര്‍ച്ച കൂടാതെ നടക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുകയില്ല, സദ്വര്‍ത്തമാനം! ദൈവം തന്‍റെ അനന്തമായ ജ്ഞാനത്താല്‍, ഈ കൃപയില്‍ പങ്കാളിയാകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം ഇത് ലഭ്യമാക്കിയിരിക്കുന്നു. നീതിയിലുള്ള നമ്മുടെ നടപ്പ് നമ്മുടെ ബലം കൊണ്ടല്ല എന്നാല്‍ അവന്‍റെ കൃപയാലാണ്. ഈ ഹിതം മനസ്സിലാക്കുന്നത് നിങ്ങളുടെ ആവശ്യത്തിനും വളര്‍ച്ചയ്ക്കും വേണ്ടി അവനില്‍ ആശ്രയിക്കുവാന്‍ നിങ്ങളെ ഇടയാക്കും.
ദൈവത്തിന്‍റെ കൃപയില്‍ വളരുന്നത് മാത്രമാണ് അവനുമായുള്ള നിങ്ങളുടെ ബന്ധത്തെ ദൃഢമാക്കുവാനുള്ള ഏകമാര്‍ഗ്ഗം. ദൈവവചനത്തിന്‍റെ ഒരു പഠിതാവും പ്രാര്‍ത്ഥനയെ സ്നേഹിക്കുന്നവരും ആകുവാന്‍ ഇന്ന് ബോധപൂര്‍വ്വം തീരുമാനം എടുക്കുന്നതിലൂടെ കൃപയില്‍ വളരുവാന്‍ ആഗ്രഹിക്കുക. നിങ്ങള്‍ എത്രയധികം ദൈവകൃപയെ അന്വേഷിക്കുമോ അത്രയും അത് നിങ്ങള്‍ക്ക് ലഭ്യമാണ്. സമാധാനം!

പ്രാര്‍ത്ഥന
പിതാവേ, അങ്ങയുടെ കൃപയ്ക്കായി നന്ദി പറയുന്നു. ഈ കൃപയുടെ നന്ദിയുള്ള ഒരു സ്വീകര്‍ത്താവാണ് ഞാന്‍. എനിക്ക് എന്നില്‍തന്നെ ഒരു ശക്തിയുമില്ല എന്ന് ഞാന്‍ തിരിച്ചറിയുന്നു. കര്‍ത്താവേ അങ്ങയുടെ കൃപ എനിക്കായി വരേണമേയെന്നു ഞാന്‍ അപേക്ഷിക്കുന്നു. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel
Most Read
● യൂദയുടെ ജീവിതത്തില് നിന്നുള്ള പാഠങ്ങള് - 3● ആത്മീക നിയമങ്ങള്: സംസര്ഗ്ഗത്തിന്റെ നിയമം
● ഇനി സ്തംഭനാവസ്ഥയില്ല
● ഇത് അവിചാരിതമായ ഒരു വന്ദനമല്ല
● മാറ്റമില്ലാത്ത സത്യം
● സുവിശേഷം പ്രചരിപ്പിക്കുക
● മറ്റുള്ളവരെ സേവിക്കുന്നതില് കൂടി നാം അനുഭവിക്കുന്ന അനുഗ്രഹങ്ങള്
അഭിപ്രായങ്ങള്‍