നിങ്ങള്‍ ചെയ്യുന്നതിനെ ആളുകള്‍ വിലയിരുത്തുമെങ്കില്‍, എങ്ങനെയായിരിക്കും അവര്‍ വിലയിരുത്തുന്നത്? (ദയവായി ഈ ചോദ്യത്തിനു സത്യസന്ധമായി മറുപടി പറയുക).
1. ശരാശരി അല്ലെങ്കില്‍ ഇടത്തരം
2. മികച്ചത്
ഒരാള്‍ പറഞ്ഞു, "മികവ് ഒരിക്കലും യാദൃശ്ചികമല്ല". എന്തെങ്കിലും കാര്യങ്ങള്‍ മികച്ച രീതിയില്‍ ചെയ്യുന്നത് പെട്ടെന്ന് സംഭവിക്കുന്നതല്ല എന്നാണ് അതിനര്‍ത്ഥം. ജോലിക്കുള്ള വിളിയേക്കാള്‍ അപ്പുറത്ത് അല്ലെങ്കില്‍ മുകളില്‍ പോകുന്നതാണിത്. ഇത് ബോധപൂര്‍വ്വമായ ഒരു പരിശ്രമം എടുക്കുന്നതാണ്.
ഒരുത്തന്‍ നിന്നെ ഒരു നാഴിക വഴി പോകുവാന്‍ നിര്‍ബന്ധിച്ചാല്‍ രണ്ട് അവനോടുകൂടെ പോക. (മത്തായി 5:41)
വാക്കിനാലോ (നിങ്ങളുടെ അധരത്തില്‍ നിന്നും വരുന്ന സകലവും) ക്രിയയാലോ (നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ ചെയ്യുന്നതു ഒക്കെയും) എന്തു ചെയ്താലും സകലവും കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ ചെയ്തും അവന്‍ മുഖാന്തരം പിതാവായ ദൈവത്തിനു സ്തോത്രം പറഞ്ഞും കൊണ്ടിരിപ്പിന്‍. (കൊലോസ്യര്‍ 3:17).
നിങ്ങള്‍ക്ക് ചുറ്റുമുള്ള ആളുകള്‍ നിങ്ങളെ കണ്ടുകൊണ്ടിരിക്കുന്നു. പലപ്പോഴും, ആളുകള്‍ നാലു സുവിശേഷങ്ങള്‍ (മത്തായി, മര്‍ക്കൊസ്, ലൂക്കോസ്, യോഹന്നാന്‍) വായിക്കുന്നതിനു മുമ്പ്, അവര്‍ അഞ്ചാമത്തെ സുവിശേഷം വായിക്കും - അത് നിങ്ങളാണ് (നിങ്ങളുടെ ജീവിതമാണ്).
ഈ കാരണത്താലാണ് വേദപുസ്തകം നമ്മെ ഇങ്ങനെ പ്രേരിപ്പിക്കുന്നത്, "നിങ്ങള്‍ ചെയ്യുന്നതൊക്കെയും മനുഷ്യര്‍ക്കെന്നല്ല കര്‍ത്താവിന് എന്നപോലെ മനസ്സോടെ ചെയ്യുവിന്‍. അവകാശമെന്ന പ്രതിഫലം കര്‍ത്താവു തരും എന്നറിഞ്ഞു കര്‍ത്താവായ ക്രിസ്തുവിനെ സേവിപ്പിന്‍". (കൊലോസ്യര്‍ 3:23-24).
നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളില്‍ മികവു പുലര്‍ത്തുമ്പോള്‍, അത് കര്‍ത്താവിനു മഹത്വവും പുകഴ്ചയും കൊണ്ടുവരും. ഇത്രയും മികവോടെ ജോലികള്‍ നിങ്ങള്‍ എങ്ങനെ ചെയ്യുന്നുവെന്നു ജനങ്ങള്‍ അറിയുവാന്‍ ആഗ്രഹിക്കും. അപ്പോള്‍ ഇത് കര്‍ത്താവ് നിമിത്തമാണെന്നുള്ള നിങ്ങളുടെ സാക്ഷ്യം നിങ്ങള്‍ക്ക് പങ്കുവെക്കുവാന്‍ സാധിക്കും. ഇങ്ങനെ നിങ്ങള്‍ക്ക് പറയുവാനുള്ളത് ആളുകള്‍ ശ്രദ്ധിക്കുവാന്‍ താല്പര്യം കാണിക്കും.
പ്രവാചകനായ ദാനിയേലിന്‍റെ ജീവിതം നോക്കുക. അവന്‍ തന്‍റെ ഭവനത്തില്‍ നിന്നും, പ്രിയപ്പെട്ടവരില്‍ നിന്നും അകലെയാണെങ്കിലും, താന്‍ ചെയ്യുവാന്‍ വിളിക്കപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നതില്‍ മികവ് പുലര്‍ത്തുന്നു എന്ന് ഉറപ്പുവരുത്തി. വേദപുസ്തകം പറയുന്നു, "എന്നാല്‍ ദാനിയേല്‍ ഉല്‍കൃഷ്ടമാനസനായിരുന്നതുകൊണ്ട് അവന്‍ അധ്യക്ഷന്മാരിലും പ്രധാന ദേശാധിപന്മാരിലും വിശിഷ്ടനായി വിളങ്ങി. . . . . . . എന്നാല്‍ യാതൊരു കാരണവും കുറ്റവും കണ്ടെത്തുവാന്‍ അവര്‍ക്കു കഴിഞ്ഞില്ല; അവന്‍ വിശ്വസ്തനായിരുന്നതുകൊണ്ട് ഒരു തെറ്റും കുറ്റവും അവനില്‍ കണ്ടെത്തിയില്ല" (ദാനിയേല്‍ 6:3-4).
മികവ് എന്നുപറഞ്ഞാല്‍ തെറ്റിന്‍റെ അസാന്നിദ്ധ്യമാണ് എന്നല്ല എപ്പോഴും അര്‍ത്ഥമാക്കുന്നത്, എന്നാല്‍ നിങ്ങളുടെ തെറ്റില്‍ നിന്നും പഠിക്കയും അത് ഒഴിവാക്കുകയും ചെയ്യുക എന്നതാണ് തീര്‍ച്ചയായും ഇതിനര്‍ത്ഥം.
ഒരുപക്ഷേ ആരാധന നയിക്കുവാനും പ്രസംഗിക്കുവാനും വേണ്ടിയായിരിക്കാം നിങ്ങള്‍ വിളിക്കപ്പെട്ടത്; നന്നായി തയ്യാറാകുക. ഇവരേയും അവരെയും പഴി പറയരുത്. മികവിലേക്കുള്ള പ്രതിബദ്ധത പ്രശസ്തമോ എളുപ്പമോ അല്ല.
അനേകര്‍ എനിക്ക് എഴുത്ത് എഴുതി ഇങ്ങനെ ചോദിക്കാറുണ്ട് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ച് അവരുടെ വിളി എന്താണെന്ന് കണ്ടെത്തി പറയണമെന്ന്. ചിലര്‍ സൂക്ഷ്മമായി ചില നിര്‍ദ്ദേശങ്ങള്‍ പോലും നല്‍കാറുണ്ട്; "ഞാന്‍ ഒരു അപ്പോസ്തലനാണോ അഥവാ ഒരു പ്രവാചകനാണോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും. . ."
അങ്ങനെയുള്ളവരോട് ഞാന്‍ പറയുന്നത്, "ചെയ്യുവാന്‍ നിനക്കു സംഗതിവരുന്നതൊക്കെയും ശക്തിയോടെ ചെയ്ക" (സഭാപ്രസംഗി 9:10). മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, നിങ്ങളെ ഭരമേല്‍പ്പിച്ചിരിക്കുന്നതില്‍ ഒക്കെയും മികച്ച ഒരു പ്രവൃത്തി തന്നെ ചെയ്യുക. അലസരാകരുത്. അങ്ങനെയാണ് നിങ്ങള്‍ ദൈവത്തോടും നിങ്ങള്‍ക്ക് ചുറ്റുമുള്ളവരോടുമുള്ള നിങ്ങളുടെ വിശ്വസ്തത തെളിയിക്കുന്നത്.
ഒരു മഹത് വ്യക്തി ഒരിക്കല്‍ പറഞ്ഞു, "ഒരു ശരാശരി മനുഷ്യന്‍ തന്‍റെ പ്രവര്‍ത്തനശക്തിയുടേയും കഴിവിന്‍റെയും 25 ശതമാനം മാത്രമാണ് തങ്ങളുടെ പ്രവര്‍ത്തിയില്‍ ഉപയോഗിക്കുന്നത്. തങ്ങളുടെ പ്രാപ്തിയുടെ 50 ശതമാനത്തില്‍ അധികം ഉപയോഗിക്കുന്നവര്‍ക്ക് മുമ്പില്‍ ലോകം തല കുനിക്കും, എന്നാല്‍ 100 ശതമാനം കൊടുക്കുന്ന വളരെ വിരളമായ അപൂര്‍വ്വമായ ആളുകള്‍ക്ക് മുമ്പില്‍ ലോകം തലകീഴായി നില്‍ക്കും."
നിങ്ങള്‍ പോകുന്നിടത്തെല്ലാം ക്രിസ്തുവിന്‍റെ ഒരു സൌരഭ്യവാസന ആകുവാന്‍ കഴിയേണ്ടതിനു മികവില്‍ നടക്കുവാന്‍ നിങ്ങളെ സഹായിക്കണമെന്ന് ദൈവത്തോടു ഓരോ ദിവസവും പ്രാര്‍ത്ഥിക്കുന്നു എന്ന് ഉറപ്പുവരുത്തുക.

പ്രാര്‍ത്ഥന
1. പിതാവേ, വിശ്വാസത്തിലും, വചനത്തിലും, പരിജ്ഞാനത്തിലും മുന്തിയിരിക്കുവാന്‍ യേശുവിന്‍റെ നാമത്തില്‍ എന്നെ ഇടയാക്കേണമേ. (2 കൊരിന്ത്യര്‍ 8:7).
2. പിതാവേ, ഞാന്‍ തിന്നാലും കുടിച്ചാലും എന്തു ചെയ്താലും എല്ലാം ദൈവത്തിന്‍റെ മഹത്വത്തിനായി ചെയ്യുവാന്‍ ഇടയാക്കേണമെന്നു യേശുവിന്‍റെ നാമത്തില്‍ ഞാന്‍ അപേക്ഷിക്കുന്നു. (1 കൊരിന്ത്യര്‍ 10:31).

Join our WhatsApp Channel
Most Read
● ആരാധനയ്ക്കുള്ള ഇന്ധനം● അന്തരീക്ഷങ്ങളെ സംബന്ധിച്ചുള്ള നിര്ണ്ണായക ഉള്ക്കാഴ്ചകള് - 3
● മറ്റുള്ളവരിലേക്ക് പകരുന്നത് നിര്ത്തരുത്
● ക്രിസ്തു കല്ലറയെ ജയിച്ചു
● 21 ദിവസങ്ങള് ഉപവാസം: ദിവസം #15
● നമ്മുടെ രക്ഷകന്റെ നിരുപാധികമായ സ്നേഹം
● ഈ പുതുവര്ഷത്തിന്റെ ഓരോദിവസവും സന്തോഷം അനുഭവിക്കുന്നത് എങ്ങനെ?
അഭിപ്രായങ്ങള്‍