അനുദിന മന്ന
നിങ്ങള് ഇപ്പോഴും കാത്തുനില്ക്കുന്നത് എന്തുകൊണ്ട്?
Sunday, 14th of July 2024
1
0
235
Categories :
ആത്മസംതൃപ്തി (Complacency)
എന്നാല് യിസ്രായേല്മക്കളില് അവകാശം ഭാഗിച്ചുകിട്ടാതിരുന്ന ഏഴു ഗോത്രങ്ങള് ശേഷിച്ചിരുന്നു. (യോശുവ 18:2).
യിസ്രായേലിലെ അഞ്ചു ഗോത്രങ്ങള് അവരുടേതായ സ്ഥലങ്ങളില് വസിക്കുവാന് തുടങ്ങിയിട്ട് ഗണ്യമായ ഒരു കാലം കഴിഞ്ഞുപോയി എന്ന് വേദപുസ്തക പണ്ഡിതന്മാര് നമ്മോടു പറയുന്നു. ബാക്കിയുള്ള ഏഴു ഗോത്രങ്ങള് അനുനയത്തിന്റെ ഒരു ജീവിതത്തില് ഉറച്ചുനിന്നു. കാര്യങ്ങള് എങ്ങനെ ആയിരുന്നു എന്നതില് അവര് സംതൃപ്തരായിരുന്നു. അവര് വാഗ്ദത്തങ്ങളില് ജീവിക്കുകയല്ലായിരുന്നു. അവര്ക്ക് അവരുടെതായ ദേശം നല്കുമെന്ന് ദൈവം അവര്ക്ക് വാഗ്ദത്തം നല്കിയിരുന്നു. അവരുടേതായ സഹോദരങ്ങളെ അവരുടെ അവകാശത്തിലേക്കു കൊണ്ടുവരുവാന് ദൈവം വിശ്വസ്തനായിരുന്നു. അതുകൊണ്ട്, ഇതെല്ലാം കാണുമ്പോള്, അവര് മുമ്പോട്ടു പോയി ദൈവം അവര്ക്കുവേണ്ടി ഒരുക്കിവെച്ചത് എടുക്കുകയല്ലേ വേണ്ടത്? എല്ലാറ്റിലും ഉപരിയായി, ദൈവം അവര്ക്ക് എതിരല്ലായിരുന്നു മറിച്ച് അനുകൂലമായിരുന്നു.
പിന്നെ എന്തായിരുന്നു പ്രശ്നം? അവര്ക്ക് പരിചിതമല്ലാത്ത ചിലതിനുവേണ്ടി - അത് അവരുടെ നന്മയ്ക്ക് വേണ്ടിയുള്ളത് ആയിട്ടുപോലും വിശ്വാസത്തോടെ അതിനായി മുതിരുവാന് അവര്ക്ക് ഭയമായിരുന്നുവോ? "എന്തിനു പുറപ്പെടണം? ഇവിടെ വളരെ പരിചിതവും നല്ലതുമാണ്" ഇതായിരുന്നിരിക്കാം അവരുടെ നീതീകരണം. അവരുടെ നീതീകരണം തീര്ത്തും ദൈവവചനത്തോടുള്ള അനുസരണക്കേടിലുള്ള ഒരു ജീവിതത്തിലേക്ക് അവരെ കൊണ്ടുവരുവാന് ഇടയാക്കി എന്ന് വ്യക്തമാണ്. അപ്പോള് യോശുവ അവരെ എതിരേറ്റു പറയേണ്ടതായി വന്നു, "നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങള്ക്ക് തന്നിരിക്കുന്ന ദേശം കൈവശമാക്കുവാന് പോകുന്നതിന് നിങ്ങള് എത്രത്തോളം മടിച്ചിരിക്കും?" (യോശുവ 18:3).
അനേക ക്രിസ്ത്യാനികള്, ഇന്നുപോലും, അതേ സാഹചര്യങ്ങളില് തങ്ങളെത്തന്നെ കാണുന്നുണ്ട്. അവര് പടകില് തന്നെയിരുന്ന് 'പത്രോസ്' കര്ത്താവിന്റെ വചനത്തിലുള്ള വിശ്വാസത്താല് കടലിലേക്ക് ഇറങ്ങി വെള്ളത്തിന്മീതെ നടക്കുന്നത് വീക്ഷിക്കുവാന് ആഗ്രഹിക്കുന്നവരാണ്. ദൈവത്തിന്റെ വാഗ്ദത്തങ്ങളെ മുറുകെപ്പിടിക്കാത്തതുകൊണ്ട് ദൈവം അവര്ക്കുവേണ്ടി പദ്ധതിയിട്ട ജീവിതം നയിക്കുവാന് കഴിയാത്തവരായുള്ള അനേകരുണ്ട്.
ദൈവമക്കള് എന്ന നിലയില്, നാം അനുനയം നമ്മുടെ ജീവിതത്തില് നുഴഞ്ഞുകയറാതിരിക്കുവാന് ഗൌരവപൂര്വ്വം ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. അനുനയം നമ്മുടെ ആത്മീക ബലം ഊറ്റിയെടുക്കുകയും മാത്രമല്ല, ഇത് നമ്മുടെ വിളിയെയും ദര്ശനത്തേയും കുറിച്ചുള്ള കാഴ്ചപ്പാട് നഷ്ടമാക്കുവാനും കാരണമാകുന്നു. അനേകം ക്രിസ്ത്യാനികളും ദൈവം അവര്ക്കുവേണ്ടി ഒരുക്കിവെച്ചിരിക്കുന്നതില് പ്രവേശിക്കാതിരിക്കുന്നതിന്റെ കാരണം ദൈവം അവര്ക്ക് നല്കിയ ദര്ശനത്തെ കുറിച്ചുള്ള കാഴ്ചപ്പാട് അവര്ക്ക് നഷ്ടമായതുകൊണ്ടാണ്. (സദൃശ്യവാക്യങ്ങള് 29:18 വായിക്കുക).
ദൈവം അവര്ക്ക് വാഗ്ദത്തം ചെയ്ത സകലത്തിലേക്കും ചെന്നു അതിലേക്കു പ്രവേശിക്കുവാന് അവരെ ഉത്സാഹിപ്പിച്ചുകൊണ്ട് യോശുവ ആ പ്രോത്സാഹിപ്പിക്കുന്ന ശുശ്രൂഷ പൂര്ത്തിയാക്കി. അനുസരണമുള്ള പ്രവൃത്തി ചെയ്യുവാന് വേണ്ടി ഉത്സാഹിപ്പിക്കുന്ന യോശുവയെ പോലെയുള്ള ആളുകളെ നമുക്കെല്ലാം ആവശ്യമാണ്.

പ്രാര്ത്ഥന
1. പിതാവേ, അങ്ങ് വാഗ്ദത്തം നിറവേറ്റുന്ന ദൈവമാകയാല് ഞാന് അങ്ങേയ്ക്ക് നന്ദി പറയുന്നു. അങ്ങയുടെ ഒരു വാക്കുപോലും നിറവേറാതെയിരുന്നിട്ടില്ല. അങ്ങയുടെ വാഗ്ദത്തങ്ങളില് മുറുകെപ്പിടിക്കുവാന് എന്നെ സഹായിക്കേണമേ അങ്ങനെ അങ്ങ് എനിക്കായി ഒരുക്കിയിരിക്കുന്ന സകലത്തിലേക്കും എനിക്ക് പ്രവേശിക്കുവാന് സാധിക്കും.
2. പിതാവേ, എന്റെ ആത്മീക യാത്രയില് എന്നെ ഉത്സാഹിപ്പിക്കുന്ന ആളുകളെ എനിക്ക് ചുറ്റുമായി അങ്ങ് നല്കേണമേ. യേശുവിന്റെ നാമത്തില്, ആമേന്.
Join our WhatsApp Channel
Most Read
● തിന്മയുടെ മാതൃകകളെ തകര്ക്കുക● സ്വയം പുകഴ്ത്തുന്നതിലെ കെണി
● എല്ലാം അവനോടു പറയുക
● നിങ്ങളുടെ ലോകത്തെ രൂപപ്പെടുത്തുവാന് നിങ്ങളുടെ സങ്കല്പ്പങ്ങളെ ഉപയോഗിക്കുക
● സാത്താൻ നിങ്ങളെ ഏറ്റവും കൂടുതൽ തടസ്സപ്പെടുത്തുന്ന മേഖല.
● കടത്തില് നിന്നും പുറത്തു വരിക : സൂചകം # 1
● മുന്നറിയിപ്പ് ശ്രദ്ധിക്കുക
അഭിപ്രായങ്ങള്