അനുദിന മന്ന
കര്‍ത്താവായ യേശുക്രിസ്തുവിനെ അനുകരിക്കുന്നത് എങ്ങനെ.
Wednesday, 17th of July 2024
1
0
403
Categories :
പ്രാര്‍ത്ഥന (Prayer)
പലപ്പോഴും, ആളുകള്‍ നോക്കുവാന്‍ ആഗ്രഹിക്കുന്ന അവരെപോലെ ആകണമെന്ന് ഇഷ്ടപ്പെടുന്ന പ്രെത്യേക ചില വ്യക്തികള്‍ ഓരോരുത്തര്‍ക്കും ഉണ്ട്. അങ്ങനെയുള്ളവരെ വിളിക്കുന്നത് ആദര്‍ശമാതൃകയുള്ളവര്‍ എന്നാണ്. അവര്‍ പാസ്റ്റര്‍മാര്‍ ആയിരിക്കാം, ജോലിയിലെ യജമാനന്മാര്‍ ആകാം, ബിസിനസ്സിലെ മുതലാളിമാര്‍ ആയിരിക്കാം, രാജ്യങ്ങളുടെ തലവന്മാര്‍ ആകാം, പണ്ഡിതന്മാര്‍ ആയിരിക്കാം, മറ്റു പ്രസിദ്ധരായവര്‍ ആയിരിക്കാം. എന്നിരുന്നാലും, നമ്മുടെ ക്രിസ്തീയ ജീവിതത്തില്‍, നമുക്ക് ആത്യന്തീകമായി നോക്കുവാന്‍ ഒരുവനുണ്ട് - നമ്മുടെ വിശ്വാസത്തിന്‍റെ നായകനും പൂര്‍ത്തിവരുത്തുന്നവനുമായ കര്‍ത്താവായ യേശുക്രിസ്തു. അവനാണ് നമ്മുടെ തികഞ്ഞ മാതൃകാപുരുഷന്‍. (എബ്രായര്‍ 12:2).
നമ്മുടെ മാതൃകാപുരുഷനായ കര്‍ത്താവായ യേശുക്രിസ്തു നാം ആയിരിക്കുന്ന ഈ ഭൂമിയില്‍ ആയിരുന്നപ്പോള്‍ താന്‍ ഒരു പ്രാര്‍ത്ഥനാ മനുഷ്യന്‍ ആയിരുന്നു. ദൈവവുമായുള്ള നിരന്തര ആശയവിനിമയത്തില്‍ ആയിരിക്കേണ്ടതിനു നാം പിന്തുടരേണ്ടതായ കാര്യങ്ങള്‍ നമ്മുടെ കണ്മുന്‍പില്‍ അവന്‍ വെച്ചിരിക്കുന്നു, അത് പ്രാര്‍ത്ഥനകളിലെ കൂട്ടായ്മകളില്‍ കൂടിയാണ്.
യേശു പ്രാര്‍ത്ഥനയ്ക്കായി വിലയേറിയ സമയങ്ങള്‍ വേര്‍തിരിച്ചതായ അനേക സന്ദര്‍ഭങ്ങള്‍ വേദപുസ്തകത്തില്‍ നമുക്ക് കാണുവാന്‍ സാധിക്കും. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഒന്ന് ലൂക്കോസ് 9:28 ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്, "ഈ വാക്കുകൾ പറഞ്ഞിട്ട് ഏകദേശം എട്ട് ദിവസം കഴിഞ്ഞപ്പോൾ അവൻ പത്രൊസിനെയും യോഹന്നാനെയും യാക്കോബിനെയും കൂട്ടിക്കൊണ്ട് പ്രാർത്ഥിക്കുവാൻ മലയിൽ കയറിപ്പോയി." അതേപോലെ, മറ്റു സന്ദര്‍ഭങ്ങളും നമുക്ക് കാണുവാന്‍ കഴിയും, "മറ്റൊരു ദിവസം അവൻ പ്രാർത്ഥിക്കുവാനായി ഒരു മലയിൽ ചെന്ന് അവൻ ദൈവത്തോട് രാത്രി മുഴുവൻ പ്രാർത്ഥിച്ചു". (ലൂക്കോസ് 6:12).
മറ്റൊരു വേളയിലും, യേശു പുരുഷാരത്തോടു പ്രസംഗിക്കയും അവരെ പഠിപ്പിക്കയും ചെയ്തശേഷം, അവന്‍ ദൈവവുമായി ആശയവിനിമയം നടത്തുവാന്‍ തന്നെത്തന്നെ വേര്‍തിരിച്ചു. ഇതെല്ലാം വളരെ വ്യക്തമായി നമുക്ക് വെളിപ്പെടുത്തുന്ന കാര്യം പ്രാര്‍ത്ഥനയിലൂടെ നിരന്തരമായി ദൈവത്തോടു സംസാരിക്കാതെ നമുക്ക് ഒന്നുംതന്നെ ചെയ്യുവാന്‍ കഴിയുകയില്ല എന്നാണ്. ഇത് അത്യന്താപേക്ഷിതമാണ്.
എന്നാല്‍, സത്യമായ അനുകരണം പുറമേയുള്ള ശീലങ്ങളും രീതികളും അതുപോലെ ചെയ്യുന്നതു മാത്രമല്ല ആ പ്രവൃത്തികള്‍ക്ക് പിന്നിലുള്ള ഉദ്ദേശങ്ങളിന്മേലുള്ള പ്രതിഫലനവും കൂടിയാണ്. യേശു നമ്മുടെ തികഞ്ഞ മാതൃകാപുരുഷന്‍ ആയതുകൊണ്ട് അവന്‍റെ പ്രാര്‍ത്ഥനാ ജീവിതത്തെ അനുകരിക്കുന്നത് നല്ലതാണ്. എന്നിരുന്നാലും, കേവലം അനുകരണത്തിനപ്പുറം നാം പോകയും 'എന്തുകൊണ്ട്'? എന്നത് അന്വേഷിക്കയും വേണം. "യേശു എന്തുകൊണ്ട് പ്രാര്‍ത്ഥിച്ചു?" എന്ന് നാം അന്വേഷിക്കുമ്പോള്‍, യേശു തന്‍റെ ജീവിതത്തിലൂടെയും ശുശ്രൂഷയിലൂടെയും വെളിപ്പെടുത്തിയ സ്ഥിരതയും, ശക്തിയും, സ്വഭാവവും നമ്മുടെ അനുകരണങ്ങളിലും പ്രതിഫലിക്കുവാന്‍ ഇടയാകും. യേശു തന്‍റെ പിതാവിനെ വളരെയധികം സ്നേഹിച്ചതുകൊണ്ട് അവന്‍ പ്രാര്‍ത്ഥിച്ചു.
സ്നേഹത്തിന്‍റെ പ്രചോദനം ഇല്ലാതെ, നമ്മുടെ അനുകരണങ്ങള്‍ എല്ലാം കേവലം ശബ്ദമായി മാറും. അത് ഈ ഭൂമിയിലെ പുരുഷന്മാരിലും സ്ത്രീകളിലും മതിപ്പുളവാക്കുമായിരിക്കും, എന്നാല്‍ കര്‍ത്താവിന്‍റെ മുമ്പാകെ, അത് കേവലം ശബ്ദം മാത്രമായിരിക്കും. (1 കൊരിന്ത്യര്‍ 13:1).
പ്രാര്‍ത്ഥനയിലൂടെ, ആരാധനയിലൂടെ, അവനെ അനുസരിക്കുന്നതിലൂടെ അനുദിനവും കര്‍ത്താവുമായി വ്യക്തിപരമായി ബന്ധപ്പെട്ടിരിക്കുന്നതാണ് ശരിയായ സ്നേഹം. കര്‍ത്താവുമായുള്ള വ്യക്തിപരമായ ഒരു ബന്ധം ഇല്ലായെങ്കില്‍, നാം കേവലം ഒരു മിമിക്രി കലാകാരന്‍ ആയി അവസാനിക്കും. സത്യമായി അവനെ അനുകരിക്കുക എന്നതില്‍ അവന്‍റെ നുകം നമ്മുടെമേല്‍ എടുത്ത് അവനില്‍ നിന്നും ദിനംതോറും പഠിക്കുന്നതും ഉള്‍പ്പെടുന്നു. അത് നാം അവന്‍റെ വിശ്രാമത്തില്‍ പ്രവേശിക്കുമ്പോഴാണ്. (മത്തായി 11:29).
പ്രവൃത്തിയിലും ഉദ്ദേശത്തിലും കര്‍ത്താവായ യേശുക്രിസ്തുവിനെ അനുകരിക്കുവാന്‍ ഞാന്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. നിങ്ങള്‍ അത് ചെയ്യമ്പോള്‍, ദൈവം നിങ്ങളെ അധികമധികമായി ബലപ്പെടുത്തട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

പ്രാര്‍ത്ഥന
പിതാവേ, സംസാരിക്കപ്പെട്ട അങ്ങയുടെ വചനത്തിനായി ഞാന്‍ നന്ദി പറയുന്നു. പ്രവൃത്തിയിലും ഉദ്ദേശത്തിലും കര്‍ത്താവായ യേശുക്രിസ്തുവിനെ അനുകരിക്കുവാന്‍ എന്നെ സഹായിക്കേണമേ. എന്നെ ബലപ്പെടുത്തേണമേ കര്‍ത്താവേ. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel
Most Read
● ദിവസം 29: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും● അന്യഭാഷ സംസാരിച്ച് അഭിവൃദ്ധി ഉണ്ടാക്കുക
● ദൈവീകമായ ക്രമം - 2
● കര്‍ത്താവേ, വ്യതിചലനങ്ങളില് നിന്നും എന്നെ വിടുവിക്കേണമേ
● അവന്‍റെ തികഞ്ഞ സ്നേഹത്തില് സ്വാതന്ത്ര്യം കണ്ടെത്തുക
● സാമ്പത്തീകമായ മുന്നേറ്റം
● ശുദ്ധീകരണം വ്യക്തമായി വിശദീകരിക്കുന്നു
അഭിപ്രായങ്ങള്‍