english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. അനുദിനവും യേശു കണ്ടുമുട്ടിയിരുന്ന അഞ്ചു തരത്തിലുള്ള ആളുകള്‍ #3
അനുദിന മന്ന

അനുദിനവും യേശു കണ്ടുമുട്ടിയിരുന്ന അഞ്ചു തരത്തിലുള്ള ആളുകള്‍ #3

Thursday, 1st of September 2022
0 0 532
Categories : ശിഷ്യത്വം (Discipleship)
ഒരുവന്‍ ശ്രദ്ധയോടെ ദൈവവചനം വായിക്കുമെങ്കില്‍, കൂട്ടംകൂടി യേശുവിനോട് ചേര്‍ന്നുനിന്നവരും ശിഷ്യന്മാരും തമ്മിലുള്ള അന്തരത്തെക്കുറിച്ച് വേദപുസ്തകം വ്യക്തമായി പറയുന്നു എന്ന് കാണുവാന്‍ സാധിക്കും. യോഗത്തില്‍ സംബന്ധിക്കുന്ന എല്ലാവരും ഒരു ശിഷ്യനായിരിക്കണമെന്നില്ല. 

താഴെ പറയുന്ന വചനഭാഗങ്ങള്‍ ഈ വ്യത്യാസങ്ങളെ വ്യക്തമായി നമ്മെ കാണിക്കുന്നു:
എന്നാൽ യേശു തന്‍റെ ശിഷ്യന്മാരെ അടുക്കെ വിളിച്ചു; ഈ പുരുഷാരം ഇപ്പോൾ മൂന്നു നാളുകളായി എന്നോടുകൂടെ പാർക്കുന്നു; അവർക്ക് ഭക്ഷിക്കുവാൻ ഒന്നും ഇല്ലാത്തതുകൊണ്ട് അവരെക്കുറിച്ച് എനിക്ക് മനസ്സലിവു തോന്നുന്നു; (മത്തായി 15:32).

അനന്തരം യേശു പുരുഷാരത്തോടും തന്‍റെ ശിഷ്യന്മാരോടും പറഞ്ഞത്. (മത്തായി 23:1).

അതിനിടെ ആയിരക്കണക്കിന് ജനങ്ങൾ യേശുവിന് ചുറ്റും തിങ്ങി കൂടി. പരസ്പരം ചവിട്ടേൽക്കത്തക്ക നിലയിൽ പുരുഷാരം തിക്കിത്തിരക്കുകയായിരുന്നു. അവൻ ആദ്യം ശിഷ്യന്മാരോട് പറഞ്ഞു തുടങ്ങിയത്: പരീശരുടെ പുളിച്ചമാവായ കപടഭക്തി സൂക്ഷിച്ചുകൊള്ളുവിൻ. (ലൂക്കോസ് 12:1).

ഈ വിഭാഗത്തിലുള്ള ആളുകളെ കുറിച്ചും ഒരു ശിഷ്യനായിരിക്കുക എന്നാല്‍ എന്താണ് എന്നതിനെ കുറിച്ചും ധാരാളം കാര്യങ്ങള്‍ പറയുവാന്‍ കഴിയും. എന്നിരുന്നാലും, മുന്തിനില്‍ക്കുന്ന ചുരുക്കം ചില കാര്യങ്ങളുണ്ട്:

1. ഈ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ മറ്റെല്ലാ വിഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു ബന്ധം യേശുവുമായി അവര്‍ പങ്കുവെച്ചു. അവര്‍ക്ക് കര്‍ത്താവിനോടു നേരിട്ട് പ്രവേശനം ഉണ്ടായിരുന്നു.

2. ഉപദേശങ്ങളിലേക്കും മറ്റുള്ളവര്‍ക്ക് ഇല്ലാത്ത വിവരങ്ങളിലേക്കും അവര്‍ക്ക് അനുമതി ഉണ്ടായിരുന്നു. 

ഞാന്‍ പലപ്പോഴും ചോദിക്കുന്ന ഒരു ചോദ്യം എന്തെന്നാല്‍, "ഞാന്‍ മുടങ്ങാതെ യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്; ആള്‍ക്കൂട്ടത്തിന്‍റെ ഒരു ഭാഗമായിരിക്കുന്നതില്‍ നിന്നും ഒരു ശിഷ്യനിലേക്ക് എനിക്ക് എങ്ങനെ മാറുവാന്‍ സാധിക്കും?"

എന്നോടുകൂടെ ലൂക്കോസ് 8:19 നോക്കുക, "അവന്‍റെ അമ്മയും സഹോദരന്മാരും അവനെ കാണുവാനായി അടുക്കൽ വന്നു. എന്നാൽ പുരുഷാരം കാരണം അവന്‍റെ അടുക്കലേക്ക് വരുവാൻ കഴിഞ്ഞില്ല". (ലൂക്കോസ് 8:19).

ശ്രദ്ധിക്കുക, അവരെല്ലാവരും ആള്‍ക്കൂട്ടത്തിന്‍റെ ഭാഗമായിരുന്നു. ഇപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും വ്യത്യസ്തരായി തങ്ങളെത്തന്നെ വേര്‍തിരിച്ചറിയണം എന്ന് അവര്‍ ആഗ്രഹിക്കുന്നു. യേശുവിനെ മുഖാമുഖം കണ്ടുമുട്ടുവാന്‍ അവര്‍ ആഗ്രഹിച്ചു.

നിന്‍റെ അമ്മയും സഹോദരന്മാരും നിന്നെ കാണ്മാൻ ആഗ്രഹിച്ചുകൊണ്ട് പുറത്തു നില്ക്കുന്നു എന്നു ചിലർ അവനോട് അറിയിച്ചു.(ലൂക്കോസ് 8:20).

കര്‍ത്താവായ യേശുവിന്‍റെ മറുപടി ശ്രദ്ധിക്കുക. മറ്റെല്ലാ വിഭാഗങ്ങളില്‍ നിന്നും മുമ്പോട്ടു പോയി ഒരു ശിഷ്യനായി മാറുവാന്‍ ഇത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഇത് കര്‍ത്താവായ യേശുക്രിസ്തുവുമായുള്ള ബന്ധത്തില്‍ പ്രവേശിക്കുവാനും വളരുവാനുമായി ഇത് പ്രധാനപ്പെട്ട വസ്തുതയാണ്. 

എന്നാല്‍ അവന്‍ അവരോടു ഇങ്ങനെ മറുപടി പറഞ്ഞു, "അവരോട് അവൻ: ദൈവവചനം കേട്ട് അനുസരിക്കുന്നവർ എല്ലാം എന്‍റെ അമ്മയും സഹോദരന്മാരും ആകുന്നു എന്ന് ഉത്തരം പറഞ്ഞു". (ലൂക്കോസ് 8:21). 

നിരന്തരമായി ദൈവവചനം കേള്‍ക്കുന്നതും അത് നമ്മുടെ അനുദിന ജീവിതത്തില്‍ അനുഷ്ഠിക്കുകയും പ്രായോഗീക ജീവിതത്തില്‍ കൊണ്ടുവരികയും ചെയ്യുന്നത് നമ്മളെ കര്‍ത്താവുമായി ശരിയായതും ഏറ്റവും അടുത്തതുമായ ബന്ധത്തിലേക്ക് കൊണ്ടെത്തിക്കയും ചെയ്യും. ഇതാണ് നിങ്ങളെ ഒരു ശിഷ്യനാക്കി മാറ്റുന്നത്.
പ്രാര്‍ത്ഥന
നമ്മുടെ ദാനിയേലിന്‍റെ ഉപവാസം എന്ന പ്രാര്‍ത്ഥനയുടെ അഞ്ചാം ദിവസമാണ് ഇന്ന്. 
[നിങ്ങള്‍ ഇപ്പോളും ഇത് ആരംഭിച്ചിട്ടില്ലെങ്കില്‍ അഥവാ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നിങ്ങള്‍ക്ക്‌ ആവശ്യമാണെങ്കില്‍, ഓഗസ്റ്റ്‌ 26 ലെയും, 27ലെയും അനുദിന മന്ന നോക്കുക].

ദൈവവചന വായനാഭാഗം
സങ്കീർത്തനം 30:1-2
സങ്കീർത്തനം 107:20-21
യാക്കോബ് 5:14-15

ഏറ്റുപറച്ചിൽ
ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നത് ഞാനല്ല ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നു; ഇപ്പോൾ ഞാൻ ശരീരത്തിൽ ജീവിക്കുന്നതോ എന്നെ സ്നേഹിച്ച് എനിക്കുവേണ്ടി തന്നെത്താൻ ഏല്പിച്ചുകൊടുത്ത ദൈവപുത്രനിലുള്ള വിശ്വാസത്താലത്രേ ഞാൻ ജീവിക്കുന്നത്. (ഗലാത്യര്‍ 2:20). ഞാന്‍ ഒരു ജയാളിയാകുന്നു. എന്നില്‍ വസിക്കുന്ന ദൈവത്തിന്‍റെ പരിശുദ്ധാത്മാവ് ലോകത്തില്‍ ഉള്ളവനേക്കാള്‍ വലിയവനാകുന്നു. (1യോഹന്നാന്‍ 4:4).

പ്രാർത്ഥനാ മിസൈലുകൾ
1. പിതാവേ, അങ്ങ് എന്‍റെ സൗഖ്യദായകനായ യഹോവ റാഫാ ആകയാൽ ഞാൻ അങ്ങയെ സ്തുതിക്കുന്നു.

2. എൻ്റെ ജീവിതത്തിലും എൻ്റെ കുടുംബത്തിലുമുള്ള രോഗത്തിന്‍റെയും വ്യാധിയുടേയും സ്വാധീനത്തെ യേശുവിന്‍റെ രക്തത്താൽ ഞാൻ നശിപ്പിക്കുന്നു, യേശുവിന്‍റെ നാമത്തിൽ.

3. സകല രോഗത്തോടും (പേര് അഥവാ പേരുകൾ പരാമർശിക്കുക) യേശുവിന്‍റെ നാമത്തിൽ കീഴടങ്ങുവാൻ ഞാൻ കല്പിക്കുന്നു, യേശുവിന്‍റെ നാമത്തിൽ എൻ്റെ ശരീരത്തിൽ നിന്നും എന്നേക്കുമായി വിട്ടു പോവുക.

4.എൻ്റെ ആരോഗ്യത്തിന് എതിരായി പ്രവർത്തിക്കുന്ന രോഗത്തിന്‍റെ എല്ലാ പ്രതിനിധികളും യേശുവിന്‍റെ നാമത്തിൽ അപ്രത്യക്ഷമാകട്ടെ.

5. എനിക്ക് പൂർണ്ണമായ ആരോഗ്യം ഉണ്ടാകേണ്ടതിന് യേശുവിന്‍റെ രക്തം എൻ്റെ രക്തത്തോട് ചേരട്ടെ, യേശുവിന്‍റെ നാമത്തിൽ.

6. കർത്താവേ, രക്ഷിക്കുവാനും സൌഖ്യമാക്കുവാനുമുള്ള അങ്ങയുടെ വചനത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. കര്‍ത്താവേ, എന്നെ സൌഖ്യമാക്കുവാന്‍ അങ്ങയുടെ ജീവനുള്ള വചനം ഇപ്പോള്‍ അയയ്ക്കേണമേ. സൌഖ്യത്തിന്‍റെ വചനം എന്‍റെ ശരീരത്തിലും ആത്മാവിലും ഞാന്‍ ഇപ്പോള്‍ സ്വീകരിക്കുന്നു, യേശുവിന്‍റെ നാമത്തില്‍.

7. കര്‍ത്താവേ, അങ്ങയുടെ വചനം പറയുന്നു അങ്ങ് എന്‍റെ രോഗങ്ങളെ വഹിക്കുകയും എന്‍റെ വേദനകളെ ചുമക്കുകയും ചെയ്തു. അതുകൊണ്ട് കര്‍ത്താവേ, ക്രിസ്തുയേശുവിലുള്ള വീണ്ടെടുപ്പില്‍ കൂടിസകല രോഗങ്ങളില്‍ നിന്നും വ്യാധികളില്‍ നിന്നും ഞാന്‍ സ്വതന്ത്രനാണെന്നു ഞാന്‍ പ്രഖ്യാപിക്കുന്നു, യേശുവിന്‍റെ നാമത്തില്‍.

8. കര്‍ത്താവേ, ക്രിസ്തുവിന്‍റെ അടിപിണരുകളാല്‍ സകല രോഗത്തില്‍ നിന്നും വ്യാധികളില്‍ നിന്നും ഞാന്‍ സൌഖ്യം പ്രാപിച്ചു/വിടുതല്‍ പ്രാപിച്ചു എന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു, യേശുവിന്‍റെ നാമത്തില്‍. രോഗമേ/വ്യാധിയെ എന്‍റെ ശരീരത്തില്‍ നിന്നും നിന്‍റെ സ്വാധീനം എടുത്തുമാറ്റുക, യേശുവിന്‍റെ നാമത്തില്‍.

9. കര്‍ത്താവേ, അങ്ങയുടെ വചനം എനിക്ക് ജീവനായിത്തീര്‍ന്നു എന്ന് ഞാന്‍ ഏറ്റുപറയുന്നു; എന്‍റെ ശരീരത്തില്‍ (ഓരോ ഭാഗത്തും അവയവങ്ങളിലും) സൌഖ്യവും ആരോഗ്യവും ഉണ്ടാകട്ടെ.

10. കര്‍ത്താവേ, അങ്ങയുടെ വചനം പറയുന്നതുപോലെ രോഗത്തിന്‍റെ ആയുധങ്ങള്‍ എന്‍റെ ശരീരത്തിനു വിരോധമായി ഫലിക്കയില്ല, യേശുക്രിസ്തുവിന്‍റെ നാമത്തില്‍.

11. എന്‍റെ ശരീരം ദൈവത്തിന്‍റെ ആലയമാകുന്നു; ആകയാല്‍ രോഗങ്ങളും ബലഹീനതകളും യേശുവിന്‍റെ നാമത്തില്‍ കരിഞ്ഞുപോകട്ടെ.

12. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ അടിപിണരുകളാല്‍ ഞാന്‍ സൌഖ്യമായിരിക്കുന്നു എന്ന് ഞാന്‍ വ്യക്തമായും ഉച്ചത്തിലും പ്രഖ്യാപിക്കുന്നു, യേശുവിന്‍റെ നാമത്തില്‍.

13. എന്‍റെ ദൈവമേ, എഴുന്നേല്‍ക്കേണമേ അപ്പോള്‍ എന്‍റെ ആരോഗ്യത്തിനു എതിരായുള്ള ശത്രുക്കള്‍ ചിതറിപോകും യേശുവിന്‍റെ നാമത്തില്‍.

14. കര്‍ത്താവിനെ ആരാധിക്കുന്നതില്‍ കുറച്ചു സമയം ചിലവഴിക്കുക.


Join our WhatsApp Channel


Most Read
● ഒരു ഉറപ്പുള്ള 'അതെ'  
● ദിവസം 21:40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● ഇപ്പോള്‍ യേശു സ്വര്‍ഗ്ഗത്തില്‍ എന്താണ് ചെയ്യുന്നത്?
● ദിവസം 26: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ദൈവത്തിന്‍റെ 7 ആത്മാക്കള്‍: ആലോചനയുടെ ആത്മാവ്
● ശത്രു നിങ്ങളുടെ രൂപാന്തരത്തെ ഭയപ്പെടുന്നു
● അനുഗ്രഹിക്കപ്പെട്ട വ്യക്തി
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ