അനുദിന മന്ന
വിശ്വാസവും പ്രതീക്ഷയും സ്നേഹവും
Friday, 6th of September 2024
1
0
179
Categories :
വിശ്വാസം (Faith)
സ്നേഹം (Love)
ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു; ഇവയിൽ വലിയതോ സ്നേഹംതന്നെ. (1 കൊരിന്ത്യര്‍ 13:13).
വിശ്വാസം, പ്രത്യാശ, സ്നേഹം, ദൈവത്തിന്‍റെ രീതിയിലുള്ള സ്നേഹം എന്നും അറിയപ്പെടുന്നു, എന്നിവ ആഴമായി വിലമതിക്കേണ്ടതായ ദൈവീകമായ ഗുണങ്ങള്‍ ആകുന്നു. മറുഭാഗത്ത് സാത്താന് ഈ വിശേഷതകള്‍ ഒന്നുംതന്നെയില്ല മാത്രമല്ല ഇത് അവകാശമായി ഉള്ളവരെ അങ്ങേയറ്റം അവന്‍ വെറുക്കുകയും ചെയ്യുന്നു. വിശ്വാസം, പ്രത്യാശ, സ്നേഹം എന്നിവ ദൈവത്തിന്‍റെ സത്തയെ പ്രതിഫലിപ്പിക്കുന്നതുകൊണ്ട് ദൈവം അവയുടെ സാക്ഷാല്‍ക്കാരം ആകുന്നു.
ഈ സ്വഭാവസവിശേഷതകള്‍ അവകാശപ്പെടുന്ന വ്യക്തികളെ "ദൈവ നിറവ്" ഉള്ളവരായി കണക്കാക്കുന്നു, കാരണം അവ ദൈവത്തിങ്കല്‍ നിന്നുമാത്രം പ്രാപിക്കുവാന്‍ കഴിയുന്നതാകുന്നു. ആകയാല്‍, ഈ സ്വഭാവഗുണങ്ങളെ ആലിംഗനം ചെയ്യുന്നത് ഒരുവനെ ദൈവവുമായി ആഴമായ ബന്ധത്തില്‍ ആയിരിക്കുവാനും ഉദ്ദേശവും അര്‍ത്ഥ സംപൂര്‍ണ്ണമായതുമായ ജീവിതം നയിക്കുവാന്‍ സഹായിക്കുകയും ചെയ്യുന്നു.
ഇന്നത്തെ സമൂഹത്തിലെ വിശ്വാസമില്ലായ്മയുടേയും, പ്രത്യാശയില്ലായ്മയുടേയും, അപര്യാപ്തമായ സ്നേഹത്തിന്‍റെയും മദ്ധ്യത്തില്‍, മാനവജാതിയുടെ സൃഷ്ടിപ്പ് മുതല്‍ ഈ വിശേഷ ഗുണങ്ങള്‍ നിലനില്ക്കുന്നു മാത്രമല്ല ദൈവം വിശ്വാസികളുടെ ഹൃദയത്തില്‍ വസിക്കുന്നിടത്തോളം ഇവ നിരന്തരമായി നില്‍ക്കുകയും ചെയ്യും. ഈ സ്വഭാവഗുണങ്ങള്‍ സമൂഹത്തിന്‍റെ ചാഞ്ചാട്ടത്തിനു വിധേയമല്ല മറിച്ച് ഇത് സ്ഥിരതയോടെയും മാറ്റമില്ലാതെയും ശേഷിക്കുന്നു.
ഈ ഗുണങ്ങളെ തുടച്ചുനീക്കുവാന്‍ പിശാചും അവന്‍റെ സേവകരും ചില ആളുകളെ വഞ്ചിക്കുവാന്‍ ശ്രമിക്കുന്നുവെങ്കിലും, അവരുടെ പ്രയത്നങ്ങള്‍ എല്ലാം എപ്പോഴും പാഴായിപോകുന്നു. പ്രത്യേകിച്ച്, സ്നേഹം ഉതിര്‍ന്നുപോകുന്നില്ല (1 കൊരിന്ത്യര്‍ 13:8), വിശ്വാസത്തിന് ലോകത്തെ ജയിക്കുവാന്‍ സാധിക്കും (1 യോഹന്നാന്‍ 5:4), പ്രത്യാശയാണ് നമ്മെ രക്ഷിക്കുന്നത് (റോമര്‍ 8:24). ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ ഈ ഗുണവിശേഷങ്ങള്‍ ധരിക്കുവാന്‍ വേണ്ടിയാകുന്നു നാം വിളിക്കപ്പെട്ടിരിക്കുന്നത്,അത് നമ്മുടെ നന്മയ്ക്കും നമുക്ക് ചുറ്റുമുള്ള ലോകത്തെ സ്വാധീനിക്കുവാനും വേണ്ടിയാകുന്നു.
ജീവിതം ധന്യകരമാക്കുന്നതും അതിനു ഉദ്ദേശവും പൂര്‍ണ്ണതയും നല്‍കുന്നതും വിശ്വാസം, പ്രത്യാശ, സ്നേഹം എന്നിവയാകുന്നു. ഈ ഗുണങ്ങളാണ് നമ്മെ മനുഷ്യരാക്കുന്നതും മറ്റു സൃഷ്ടികളില്‍ നിന്നും നമ്മെ വ്യത്യസ്തരാക്കി നിര്‍ത്തുന്നതും. അവയില്ലാതെ, ആളുകള്‍ തങ്ങളുടെ സഹജവാസനയാലും ആഗ്രഹങ്ങളാലും വശംവതരായി കേവലം മൃഗങ്ങളെപോലെ പ്രവര്‍ത്തിക്കുവാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഈ സ്വഭാവഗുണങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടായിരിക്കുമ്പോള്‍, ഏറ്റവും കഠിനമായ ഹൃദയം പോലും മൃദുവാകുകയും ദൈവത്തിന്‍റെ സാദൃശ്യത്തിലേക്ക് രൂപാന്തരപ്പെടുകയും ചെയ്യും. വിശ്വാസം, പ്രത്യാശ, സ്നേഹം എന്നിവ കൂടാതെ ജീവിക്കുന്നത്, അര്‍ത്ഥവും സത്യമായ സന്തോഷവും ഇല്ലാത്ത താഴ്ന്ന നിലവാരത്തിലുള്ള ഒരു ജീവിതത്തില്‍ ഉറയ്ക്കുന്നത് പോലെയാകുന്നു.
ഈ അടുത്ത കാലത്ത് ഞാന്‍ കൊല്‍ക്കൊത്ത സന്ദര്‍ശിക്കുവാന്‍ ഇടയായി. ഇന്നും അവിടെയുള്ള ആളുകള്‍ മദര്‍ തെരേസയെ സംബന്ധിച്ചു വളരെ ഉന്നതമായ കാര്യങ്ങളാണ് സംസാരിക്കുന്നത്. എണ്ണമറ്റ വെല്ലുവിളികളും തടസ്സങ്ങളും അഭിമുഖീകരിച്ചിട്ടും, വിശ്വാസത്തിന്‍റെയും സ്നേഹത്തിന്‍റെയും രൂപാന്തരപ്പെടുത്തുവാനുള്ള ശക്തിയിലുള്ള പ്രത്യാശ മദര്‍ തെരേസ ഒരിക്കലും നഷ്ടമാക്കിയില്ല. മിഷണറീസ് ഓഫ് ചാരിറ്റിയുമായുള്ള അവളുടെ പ്രവര്‍ത്തനങ്ങള്‍ അസംഖ്യമായ ജീവിതങ്ങളെ സ്പര്‍ശിക്കുവാന്‍ ഇടയായി, ദരിദ്രര്‍ക്കും സമൂഹത്തില്‍ നിന്നും തള്ളപ്പെട്ടവര്‍ക്കും ആവശ്യമായ സഹായങ്ങളും കരുതലുകളും അവര്‍ നല്‍കുകയുണ്ടായി. ഒരു ദിവസം, വിശ്വാസം, പ്രത്യാശ, സ്നേഹം എന്നിവയില്‍ തുടരുവാന്‍ തന്നെ പ്രേരിപ്പിക്കുന്നത് എന്താണെന്ന് ആരോ അവളോടു ചോദിച്ചു. അവര്‍ ഇങ്ങനെ മറുപടി നല്‍കി, "ഞാന്‍ ശുശ്രൂഷിക്കുന്ന ഓരോ വ്യക്തികളിലും ക്രിസ്തുവിന്‍റെ മുഖമാണ് ഞാന്‍ കാണുന്നത്.
പ്രാര്‍ത്ഥന
സ്വര്‍ഗീയ പിതാവേ, ഇന്ന് ഞാന്‍ അങ്ങയുടെ മുമ്പാകെ കടന്നുവരുന്നു, അങ്ങയുടെ ദൈവീകമായ ഗുണങ്ങളായ വിശ്വാസം, പ്രത്യാശ, സ്നേഹം എന്നിവയാല്‍ എന്നെ നിറയ്ക്കുവാന്‍ അങ്ങയോട് ഞാന്‍ അപേക്ഷിക്കുന്നു. വിശ്വാസമില്ലാത്തവര്‍ക്ക്, പ്രത്യാശയില്ലാത്തവര്‍ക്ക്, അതുപോലെ അങ്ങയുടെ സ്നേഹം ആവശ്യമുള്ളവര്‍ക്ക് വെളിച്ചം നല്‍കുന്ന ഒരു ദീപസ്തംഭം ആയിരിക്കുവാന്‍ വേണ്ടി അവ എന്നിലൂടെ ഒഴുകുവാന്‍ ഇടയാകട്ടെ. യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ആമേന്‍.
Join our WhatsApp Channel
Most Read
● ദിവസം 21:40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും● ഒരു സ്വപ്നം ദൈവത്തിങ്കല്‍ നിന്നാണോ എന്ന് എങ്ങനെ അറിയാം
● അഭാവം ഇല്ല
● അധര്മ്മത്തിനുള്ള പൂര്ണ്ണമായ പരിഹാരം
● ഇത് അവിചാരിതമായ ഒരു വന്ദനമല്ല
● ശീര്ഷകം: ദൈവം ശ്രദ്ധിക്കുന്നു
● എത്രത്തോളം?
അഭിപ്രായങ്ങള്‍