അനുദിന മന്ന
സാമ്പത്തീകമായി താറുമാറായ അവസ്ഥയില്‍ നിന്നും പുറത്തുകടക്കുന്നത് എങ്ങനെ?
Sunday, 25th of August 2024
1
0
205
ഒരു പാസ്റ്റര്‍ എന്ന നിലയില്‍ ആളുകള്‍ പലപ്പോഴും എന്‍റെ അടുക്കല്‍ വന്ന് സാമ്പത്തീക മുന്നേറ്റത്തിനായി പ്രാര്‍ത്ഥന ആവശ്യപ്പെടാറുണ്ട്. പലപ്പോഴും ആവര്‍ത്തിച്ചു കേള്‍ക്കുന്ന ഒരു പ്രയോഗം ഇതാണ്, "പാസ്റ്റര്‍ എന്‍റെ പണം എവിടേക്കാണ് പോകുന്നതെന്ന് എനിക്കറിയില്ല".
വരുമാന നില എത്രയാണെങ്കിലും, പലരും പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്, "കുറച്ചുകൂടി കൂടുതല്‍ എനിക്ക് ഉണ്ടായിരുന്നുവെങ്കില്‍, ഞാന്‍ തീര്‍ച്ചയായും എന്‍റെ സാമ്പത്തീക കാര്യങ്ങളില്‍ തൃപ്തനാകുമായിരുന്നു". സത്യം എന്തെന്നാല്‍, നാം എത്ര സമ്പാദിക്കുന്നു എന്നതിലല്ല, മറിച്ച് നമുക്കുള്ളത് നാം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് ധാരാളം കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നത്".
നമ്മുടെ ഭവനങ്ങളിലെ അന്തരീക്ഷത്തെ, നമ്മുടെ വിവാഹങ്ങളെ, ഒരു പരിധിവരെ നമ്മുടെ ആത്മീക ജീവിതത്തേയും വളരെയധികം സ്വാധീനിക്കുന്നതുകൊണ്ട് സാമ്പത്തീക ഭദ്രത വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.
സാമ്പത്തീക വിഷയങ്ങളുടെ പേരില്‍ അനേക വിവാഹബന്ധങ്ങള്‍ വേര്‍പ്പിരിഞ്ഞിട്ടുണ്ട്. സാമ്പത്തീക വിഷയങ്ങളോടുള്ള ബന്ധത്തില്‍ അനേകര്‍ തങ്ങളുടെ വിളിയെ അവഗണിച്ചിട്ടുണ്ട്.
അതുകൊണ്ട്, നമ്മുടെ വ്യക്തിപരമായ, തത്വശാസ്ത്രപരമായ, വൈകാരീകമായ പ്രശ്നങ്ങളും സാമര്‍ത്ഥ്യവും നമ്മുടെ പണത്തിന്‍റെ ഉപയോഗത്തിന്മേല്‍ പ്രതിഫലിക്കുന്നു. പണം കൈകാര്യം ചെയ്യുക എന്നത് ഒരു ആത്മീക വിഷയമാണെന്ന് നാം തിരിച്ചറിയേണ്ടത് ആവശ്യമാണ്.
ആരോ ഒരാള്‍ പറഞ്ഞു, "ഒരു പുരുഷന്‍റെയോ സ്ത്രീയുടെയോ ചെക്ക് ബുക്കോ ക്രെഡിറ്റ് കാര്‍ഡിന്‍റെ വിശദാംശങ്ങളോ നോക്കികൊണ്ട് അവരുടെ ആത്മീക പക്വതയെ പറ്റി നിങ്ങള്‍ക്ക് പറയുവാന്‍ സാധിക്കും. ശരി, നിങ്ങളുടേത് എപ്രകാരമാണ് ആയിരിക്കുന്നത്? നിങ്ങളുടെ വ്യക്തിപരമായ വിചിന്തനത്തിനായുള്ള ഒരു ചോദ്യമാണത്.
കര്‍ത്താവായ യേശു മറ്റു വിഷയങ്ങളെ സംബന്ധിച്ചു സംസാരിച്ചതിനേക്കാള്‍ കൂടുതല്‍ സാമ്പത്തീക കാര്യങ്ങളെ കുറിച്ചാണ് സംസാരിച്ചതെന്ന് നിങ്ങള്‍ക്കറിയുമോ? ചില വേദപണ്ഡിതര്‍ പറയുന്നു, "യേശുവിന്‍റെ വാക്കുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നതിന്‍റെ 15 ശതമാനവും പണം എന്ന വിഷയത്തെ സംബന്ധിച്ചുള്ളതാണ് - സ്വര്‍ഗ്ഗത്തേയും നരകത്തേയും കുറിച്ച് ഒരുമിച്ചുള്ള അവന്‍റെ പഠിപ്പിക്കലുകളെക്കാള്‍ അധികം.
എന്തുകൊണ്ടാണ് യേശു തന്‍റെ പഠിപ്പിക്കലുകളില്‍ പണത്തിനു പ്രാധാന്യം നല്‍കിയത്?
ലളിതമാണ്! പണം ആത്മീകപരമായ ഒരു വിഷയം കൂടിയാണ്.
നമുക്ക് ഇപ്പോള്‍ ഉള്ളതും മുമ്പ് ഉണ്ടായിരുന്നതുമായ സകലതും ദൈവത്തിങ്കല്‍ നിന്നും വന്നതാണ്. ദൈവമാണ് അതിന്‍റെ ഉടമസ്ഥന്‍, തന്‍റെ ഉദ്ദേശങ്ങള്‍ക്കായി ഉപയോഗിക്കുവാന്‍ അവന്‍ അത് നമ്മെ ഭരമേല്‍പ്പിച്ചിരിക്കുന്നതാണ്. ദാവീദ് ഈ രഹസ്യം മനസ്സിലാക്കുകയും ഇപ്രകാരം പ്രാര്‍ത്ഥിക്കുകയും ചെയ്തു, (1 ദിനവൃത്താന്തം 29:14), "സകലവും അങ്ങിൽനിന്നല്ലോ വരുന്നത്; അങ്ങയുടെ കയ്യിൽനിന്ന് വാങ്ങി ഞങ്ങൾ അങ്ങയ്ക്ക് തന്നതേയുള്ളു".
ഇത് അറിയുകയും സാമ്പത്തീക വിടുതലിനായുള്ള നിര്‍ണ്ണായകമായ പടികളാണ് ഇതെന്ന് വിശ്വസിക്കയും ചെയ്യുക. (യോഹന്നാന്‍ 8:32). സകലവും ദൈവത്തിന്‍റെ സ്വന്തമാണ്, ദൈവം തന്‍റെ സമൃദ്ധിയില്‍ നിന്നും അത് നമുക്ക് നല്‍കിതരികയാണ് ചെയ്യുന്നത്.
നമ്മില്‍ അനുഗ്രഹിക്കപ്പെട്ടവര്‍ അതുപോലെ അനുഗ്രഹിക്കപ്പെടുവാന്‍ ആഗ്രഹിക്കുന്നവര്‍ എവിടെനിന്നാണ് നമ്മുടെ ഉറവിടങ്ങള്‍ ശരിക്കും വരുന്നതെന്ന് ഓര്‍ക്കണം അതുപോലെ ദൈവം നമുക്ക് നല്‍കിയിരിക്കുന്ന പണത്തില്‍ കൂടി ദൈവത്തെ മഹത്വപ്പെടുത്തുവാന്‍ വഴി അന്വേഷിക്കയും വേണം. ഇത് ആ ഒഴുക്ക് തുടരുവാന്‍ ഇടയാക്കും.

പ്രാര്‍ത്ഥന
പിതാവാം ദൈവമേ, സമൃദ്ധിയുടെ എണ്ണയാല്‍ ഇന്ന് എന്‍റെ തലയെ അഭിഷേകം ചെയ്യേണമേ അങ്ങനെ എന്‍റെ സാമ്പത്തീക ഉറവിടങ്ങളെല്ലാം അങ്ങയുടെ സമൃദ്ധിയാല്‍ നിറഞ്ഞുകവിയട്ടെ.
യേശുവിന്‍റെ നാമത്തില്‍, പിതാവാം ദൈവമേ, എന്‍റെ ആത്യന്തീക ലക്ഷ്യത്തിലേക്ക് മുന്നേറുവാന്‍ ഉതകുന്ന ശരിയായ ആളുകളുമായി എന്നെ ബന്ധിപ്പിക്കേണമേ.
യേശുവിന്‍റെ നാമത്തില്‍, ദൈവം എനിക്ക് നല്‍കിയിരിക്കുന്ന എല്ലാ ലക്ഷ്യങ്ങളും സ്വപ്നങ്ങളും ഞാന്‍ നേടിയെടുക്കും എന്ന് ഞാന്‍ ഏറ്റുപറയുന്നു.
യേശുവിന്‍റെ നാമത്തില്‍, എന്‍റെ ജീവിതത്തിലുള്ള ദാരിദ്ര്യത്തിന്‍റെ എല്ലാ വേരുകളും ദൈവത്തിന്‍റെ അഗ്നിയാല്‍ നശിച്ചുപോകട്ടെ എന്ന് ഞാന്‍ കല്‍പ്പിക്കുന്നു.

Join our WhatsApp Channel
Most Read
● നിങ്ങളുടെ അനുഗ്രഹങ്ങള്‍ വര്‍ദ്ധിപ്പിക്കുവാനുള്ള ഉറപ്പായ വഴി● നിര്‍ണ്ണായകമായ മൂന്ന് പരിശോധനകള്‍
● സ്നേഹം - വിജയത്തിനായുള്ള തന്ത്രം - 1
● നീതിയുടെ വസ്ത്രം
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #19
● നിങ്ങള്‍ പ്രാര്‍ത്ഥിക്കുക, അവന്‍ കേള്‍ക്കും
● ദൈവത്തിനു പ്രഥമസ്ഥാനം നല്‍കുക #2
അഭിപ്രായങ്ങള്‍