ശാരീരികമായ പ്രശ്നങ്ങള്‍, മാനസീക വിഷമതകള്‍, ആരോഗ്യകരമായ വിഷയങ്ങള്‍, തകര്‍ന്ന ബന്ധങ്ങള്‍, അനുദിനമുള്ള വെപ്രാളപ്പെട്ടുള്ള ഓട്ടം ഇവയെയാണ് ആധുനീക സമൂഹം ജീവിതം എന്ന് വിളിക്കുന്നത്. ആധുനീക സമൂഹത്തിലെ ഒന്നാമത്തെ നശീകരണ ശക്തിയാണ് സമ്മര്‍ദ്ദം - എന്നാല്‍ ഇത് കീഴ്പ്പെടുത്തുവാന്‍ കഴിയാത്തതല്ല. യഥാര്‍ത്ഥത്തില്‍, ദൈവം, ജീവന്‍ നല്‍കുന്ന തന്‍റെ വചനത്തിലൂടെ, തന്‍റെ ജ്ഞാനത്താല്‍ ഇതിനെ എങ്ങനെ അതിജീവിക്കാം എന്നതിനെ സംബന്ധിച്ചു വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശം തന്നിരിക്കുന്നു.
"അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്‍റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. ഞാൻ സൗമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്‍റെ നുകം ഏറ്റുകൊണ്ട് എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്ക് ആശ്വാസം കണ്ടെത്തും. എന്‍റെ നുകം മൃദുവും എന്‍റെ ചുമടു ലഘുവും ആകുന്നു". (മത്തായി 11:28-30).
ദൈവത്തിന്‍റെ സന്നിധിയിലേക്ക് ചെല്ലുക
നിങ്ങള്‍ നിരന്തരമായി ക്ഷീണിതരും, തളര്‍ന്നവരുമായി ഇരിക്കുന്നുവെങ്കില്‍, ദൈവത്തിന്‍റെ സന്നിധിയില്‍ സമയം ചിലവഴിക്കുവാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. അങ്ങനെയുള്ളവര്‍ക്ക് കര്‍ത്താവ് തന്‍റെ ആശ്വാസവും വിശ്രമവും വാഗ്ദത്തം ചെയ്തിരിക്കുന്നു. നിങ്ങളുടെ ഫോണ്‍ ഓഫ് ചെയ്യുക, പിന്നെ മനോഹരമായ ആരാധനാ സംഗീതം ശ്രവിക്കുക അങ്ങനെ ദൈവത്തിന്‍റെ സമാധാനവും തന്‍റെ സന്നിധിയിലെ പുതുക്കവും അനുഭവിക്കുക. പതിയെ ദൈവവചനത്തിലെ ഒരു ഭാഗം വായിക്കയും അത് നിങ്ങളോടു സംസാരിക്കുവാന്‍ അനുവദിക്കയും ചെയ്യുക. അത് ആത്മാവിലും ശരീരത്തിലും അത്ഭുതങ്ങള്‍ ചെയ്യുവാനിടയാകും.
ശ്രദ്ധ കേന്ദ്രീകരിക്കുക
നിങ്ങള്‍ക്ക് ചുറ്റുമുള്ള ആളുകള്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം നിങ്ങള്‍ ചെയ്യുവാന്‍ പരിശ്രമിക്കരുത്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, നിങ്ങള്‍ക്ക് സകലത്തിലും ഇടപ്പെടുവാന്‍ കഴിയുകയില്ല; എല്ലാ കാര്യത്തിലും നിങ്ങള്‍ക്ക് കൈ കടത്തുവാന്‍ സാധിക്കയില്ല. നിങ്ങള്‍ക്ക് നന്നായി ചെയ്യുവാന്‍ കഴിയുന്ന കാര്യത്തില്‍ മാത്രം നിങ്ങളുടെ സമയവും ഊര്‍ജ്ജവും കേന്ദ്രീകരിക്കേണ്ടത് ആവശ്യമാണ്. ഓര്‍ക്കുക, വെറുതെയുള്ള പ്രവര്‍ത്തികള്‍ ഫലകരമല്ല. അതുകൊണ്ട് ചില ഫലകരമല്ലത്ത കാര്യങ്ങളില്‍ നിന്നും നിങ്ങള്‍ വേര്‍തിരിയേണ്ടത് ആവശ്യമാണ്. ആരംഭത്തില്‍ അത് വേദനാജനകമായിരിക്കും, എന്നാല്‍ അതിനു നിങ്ങളുടെ ജീവന്‍ രക്ഷിക്കുവാന്‍ കഴിയും. പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്ന് ദൈവത്തോടുകൂടെ സമയം ചിലവഴിക്കയും നിങ്ങളുടെ ദിവസത്തെ ക്രമപ്പെടുത്തുവാനുള്ള ജ്ഞാനം തരുവാനായി ദൈവത്തോടു അപേക്ഷിക്കയും ചെയ്ക.
വിശ്രാമം
എൻ മനമേ, നീ വീണ്ടും സ്വസ്ഥമായിരിക്ക; യഹോവ നിനക്ക് ഉപകാരം ചെയ്തിരിക്കുന്നു. (സങ്കീര്‍ത്തനം 116:7).
സ്വസ്ഥത എന്നത് വെറുമൊരു നല്ല ആശയമല്ല, പ്രത്യുത അത് ദൈവത്തിന്‍റെ ആശയമാണ് - അത് ദൈവത്തിന്‍റെ ഒരു കല്പനയാണ്:
ആറു ദിവസം വേല ചെയ്ക; ഏഴാം ദിവസം നിന്‍റെ കാളയും കഴുതയും വിശ്രമിപ്പാനും നിന്‍റെ ദാസിയുടെ പുത്രനും പരദേശിയും ആശ്വസിപ്പാനുംവേണ്ടി നീ സ്വസ്ഥമായിരിക്കേണം. (പുറപ്പാട് 23:12).
കര്‍ത്താവ് ഇതുംകൂടി കൂട്ടിച്ചേര്‍ത്തിരിക്കുന്നു "ഏഴാം ദിവസം സ്വസ്ഥമായിരിക്കേണം (ശബ്ബത്തില്‍); വിതകാലമോ കൊയ്ത്തുകാലമോ ആയാലും സ്വസ്ഥമായിരിക്കേണം". (പുറപ്പാട് 34:21).
രാത്രിയിലെ നല്ല ഒരു ഉറക്കം നിങ്ങളുടെ ജീവിതത്തില്‍ നിന്നും സമ്മര്‍ദ്ദത്തെ പുറത്താക്കുന്നതില്‍ അത്ഭുതങ്ങളെ ചെയ്യും. അനിവാര്യമായ വിശ്രമം എടുത്തുകൊണ്ട് നിങ്ങളുടെ ആഴ്ച ആരംഭിക്കുക, അപ്പോള്‍ വളരെയധികം ഫലമുളവാക്കുന്ന ആഴ്ച നിങ്ങള്‍ക്ക് ലഭിക്കും -ആത്മീകമായും ശാരീരികമായും.

പ്രാര്‍ത്ഥന
1. പിതാവേ, ഞാന്‍ എന്‍റെ ശക്തികൊണ്ട് എല്ലാം ചെയ്യുവാന്‍ പരിശ്രമിച്ചതില്‍ ദയവായി എന്നോടു ക്ഷമിക്കേണമേ. അങ്ങയുടെ ആത്മാവിനാല്‍ എന്നെ ശക്തീകരിക്കേണമേ.
2. പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഈ നിമിഷം മുതല്‍ അങ്ങയുടെ വഴി എന്‍റെ ജീവിതത്തില്‍ ഉണ്ടാകട്ടെ. അങ്ങയുടെ മഹത്വത്തിനായി ദയവായി എന്‍റെ ജീവിതം ക്രമപ്പെടുത്തേണമേ. ആമേന്‍.

Join our WhatsApp Channel
Most Read
● വചനം കൈക്കൊള്ളുക● തിന്മയുടെ മാതൃകകളെ തകര്ക്കുക
● കാരാഗൃഹത്തിലെ സ്തുതി
● ദയ സുപ്രധാനമായതാണ്
● നിങ്ങള്‍ അവരെ സ്വാധീനിക്കണം
● മനുഷ്യരുടെ സമ്പ്രദായങ്ങള്
● പത്ഥ്യോപദേശത്തിന്റെ പ്രാധാന്യത
അഭിപ്രായങ്ങള്‍